Tuesday 17 March 2020

Current Affairs- 18/03/2020

കോവിഡ് 19- നെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായുള്ള കേരള സർക്കാരിന്റെ മൊബൈൽ ആപ്ലിക്കേഷൻ-
Gok Direct 

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ വ്യക്തി- അമിതാഭ് ബച്ചൻ 


കോവിഡ്- 19 പടരാതിരിക്കാനായി 'നമസ്തേ ഓവർ ഹാൻഡ് ഷെയ്ക്ക് ' കാമ്പയിൻ ആരംഭിച്ച സംസ്ഥാനം- കർണാടക 

2020 ജൂൺ 21- ന് ആറാമത് അന്താരാഷ്ട്ര യോഗദിനത്തിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം- ലേ (ലഡാക്ക്) 

ഇന്ത്യയിൽ ആരംഭിച്ച് ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ സൊല്യൂഷൻസ് എക്സ്ചേഞ്ച് ക്ലൗഡിന്റെ പേര്- ഗോകദ്ദാൽ 

സ്മാർട്ട്ഫോൺ കമ്പനിയായ റിയൽമെയുടെ ബ്രാൻഡ് അംബാസിഡർ- സൽമാൻ ഖാൻ 

ഇന്ത്യ പോസ്റ്റ് ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റൽ പാർസൽ ലോക്കർ സേവനം ആരംഭിച്ച നഗരം- കൊൽക്കത്തെ

അടുത്തിടെ 'Hola Mohella' ഉത്സവം ആഘോഷിച്ച സംസ്ഥാനം- പഞ്ചാബ് 

2019- ലെ ബി, ബി, സി ഇന്ത്യൻ സ്പോർട്സ് വുമൺ അവാർഡ് നേടിയ വ്യക്തി- പി. വി. സിന്ധു 

ന്യൂഡൽഹിയിൽ നടന്ന ബി.ബി, സി അവാർഡ് ദാന ചടങ്ങിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്- പി. ടി. ഉഷ

സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങൾക്കും നഗരവാസികൾക്കും സുരക്ഷിതമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി 'മിഷൻ ഭാഗീരഥ' ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- തെലുങ്കാന 

2020- ലെ ബ്ലൂം ബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി- ജാക്ക് മാ

'Lady, you are boss' എന്ന പുസ്തകത്തിന്റെ രചയിതാവ്- അപൂർവ്വ പുരോഹിത് 

2020 മാർച്ചിൽ ഓസ്ട്രേലിയയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് കോസിയാകോ വിജയകരമായി അളന്ന ഇന്ത്യൻ പർവതാരോഹക- ഭാവന ഡെഹാരിയ (മധ്യപ്രദേശ്)

2017 - 2019 വർഷത്തെ ഡോ.എം, എസ്. സ്വാമിനാഥൻ അവാർഡ് നേടിയ വ്യക്തി- പ്രവീൺ റാവു 
  • (തെലുങ്കാന സ്റ്റേറ്റ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ) 
കൊറോണ വൈറസിനെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പഞ്ചാബ് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്- കോവ പഞ്ചാബ് 

ജർമൻ സ്പോർട്സ് വെയർ ബ്രാൻഡായ പൂമയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതയായ ചലച്ചിത്രനടി- കരീന കപൂർ

'പോഷൻ അഭിയാൻ' പദ്ധതി നടത്തിപ്പിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- ആന്ധ്രാപ്രദേശ് 

2020- ൽ ആഭ്യന്തര സോളാർ മേൽക്കൂര സ്ഥാപിക്കുന്നതിൽ ഒന്നാമതെത്തിയ സംസ്ഥാനം- ഗുജറാത്ത് 

അടുത്തിടെ പരമ്പരാഗതമായ 'ഫാഗ്ലി ഉൽസവം' ആഘോഷിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ് 

'The 12 Commandments of Being a Woman' എന്ന പുസ്തകത്തിന്റെ രചയിതാവ്- Tahira Kashyap

'ഡിപ്പാർട്ട്മെന്റ് ഓഫ് മിഷൻ ശക്തി' എന്ന പേരിൽ സ്വയംസഹായ സംഘങ്ങൾക്കായി പ്രത്യേക വകുപ്പ് ആരംഭിച്ച ആദ്യ സംസ്ഥാനം- ഒഡീഷ 

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായി നിയമിതയായ ആദ്യ വനിത- നൂപുർ കുൽശ്രേസ്ത 

2019- ലെ നാരീശക്തി പുരസ്കാരം ലഭിച്ച 'മഷ്റൂം മഹിള' എന്നറിയപ്പെടുന്ന വ്യക്തി- ബിനാ ദേവി

അടുത്തിടെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പുറത്തിറക്കിയ പുസ്തകമായ 'The Adventures of the Daredevil Democrat' എന്ന പുസ്തകം ആരുടെ ജീവിതത്തെക്കുറിച്ചുള്ളതാണ്- ബിജു പട്നായിക് (ഒഡിഷയുടെ മുൻമുഖ്യമന്ത്രി) 

ഇ- ഗവേണൻസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 'ഞാൻ കൂടി ഡിജിറ്റൽ' എന്ന പേരിൽ ഡിജിറ്റൽ സാക്ഷരതാ ഡ്രൈവ് ആരംഭിച്ച സംസ്ഥാനം- കേരളം 

തിരഞ്ഞെടുപ്പ് ദുരുപയോഗം നിയന്ത്രിക്കാനായി 'നൈഗ ആപ്പ്' ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്

2020- ലെ വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ- ഓസ്ട്രേലിയ 
  • റണ്ണറപ്പ്- ഇന്ത്യ 
  • ടൂർണമെന്റിലെ താരം- ബേത്ത് മുണി, ആസ്ട്രേലിയ 
  • ഫൈനലിലെ താരം- അലീസ ഹീലി,  ആസ്ട്രേലിയ 
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ലിംഗവിവേചനത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ച രാജ്യം- മാലിദ്വീപ് 

ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ രക്ഷാപ്രവർത്തന ദൗത്യമായ 'സാരെക്സ്- 2020'- ന്റെ വേദി- ഗോവ

ഇന്ത്യയിലേയ്ക്ക് പ്രവേശിക്കുന്നതിനോ പുറത്തു കടക്കുന്നതിനോഉള്ള അംഗീകൃത ലാൻഡ് ഇമിഗ്രേഷൻ ചെക്ക്പോസ്റ്റുകളായി അംഗീകരിച്ച പ്രദേശങ്ങൾ- അഗർത്തല (ത്രിപുര), ഘോജദംഗ (പശ്ചിമബംഗാൾ) 

ചൈനയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ്- 19 മരണസംഖ്യ രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യം- ഇറ്റലി 

2020 മാർച്ചിൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ താരം- വസിം ജാഫർ 

2020 മാർച്ചിൽ 'Chapchar kut' എന്ന ആഘോഷം നടന്ന സംസ്ഥാനം- മിസോറാം

മാർച്ച് 8- അന്തർദേശീയ വനിതാദിനം 
  • Theme: Iam Generation Equality: Realizing Women's Rights
500 ട്വന്റി 20 മത്സരങ്ങൾ കളിക്കുന്ന ലോകത്തെ ആദ്യ ക്രിക്കറ്റ് താരം- കീറോൺ പൊള്ളാർഡ് (വെസ്റ്റ് ഇൻഡീസ്) 

പേ ടി എമ്മുമായി സഹകരിച്ച് QR Code അടിസ്ഥാനമാക്കിയുള്ള മെട്രോ ടിക്കറ്റിംഗ് സംവിധാനം ആരംഭിച്ച മെട്രോ- ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ് 

കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യന്മാർ- കേരള ബ്ലാസ്റ്റേഴ്സ്
  • റണ്ണറപ്പ്- ഗോകുലം എഫ് സി
2020- ലെ അഞ്ചാമത് ബിംടെക് ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം- ശ്രീലങ്ക (കൊളംബോ) 

ഏത് ഇന്ത്യൻ നഗരത്തിലാണ് ഗൂഗിൾ ക്ലൗഡ് 2021- ൽ ഇന്ത്യയിലെ രണ്ടാമത്തെ ക്ലൗഡ് പ്രദേശം ആരംഭിക്കുന്നത്- ഡൽഹി 
  • ഒന്നാമത്തെ ക്ലൗഡ് പ്രദേശം- മുംബൈ
എസ്. ബി. ഐ. ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ എം.ഡി & സി. ഇ. ഒ ആയി നിയമിതനായത്- സഞ്ജീവ് നൗട്ടിയാൽ 

World Intellectual Property Organisation (WIPO)- ന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായ വ്യക്തി- Daren Tang

ടൈംസ് ഓഫ് ഇന്ത്യ സ്പോർട്സ് അവാർഡിൽ 2019- ലെ മികച്ച സ്പോർട്സ് പേഴ്സൺ ആയി തെരഞ്ഞെടുത്തത്- പി. വി. സിന്ധു 

ഗവേഷണരംഗത്തെ അതുല്യ സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ കൈരളി പുരസ്കാരം 2020 നേടിയവർ- ഡോ. പുതുശേരി രാമചന്ദ്രൻ, പ്രഫ. എം. വിജയൻ 

ഔറംഗാബാദ് വിമാനത്താവളത്തിന്റെ പുതിയ പേര്- ഛത്രപതി സാംബാജി മഹാരാജ് വിമാനത്താവളം 

ടെം മാഗസിൻ 1920 മുതൽ 2019 വരെയുള്ള ഓരോ വർഷവും പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളെ അംഗീകരിക്കുന്നതിനുവേണ്ടി നടപ്പാക്കുന്ന പദ്ധതിയായ 'ഈ വർഷത്തെ 100 വനിതകൾ' എന്നതിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടവർ- 
  1. രാജ്കുമാരി അമൃത്കൗർ (വുമൺ ഓഫ് ദ ഇയർ- 1947)
  2.  ഇന്ദിരാഗാന്ധി (വുമൺ ഓഫ് ദ ഇയർ- 1976)  
2019- ലെ നാരീശക്തി പുരസ്കാരത്തിന് അർഹരായ മലയാളി വനിതകൾ- കെ. കാർത്യായനി അമ്മ, ഭാഗീരഥി അമ്മ 

അടുത്തിടെ 'നമസ്തേ ഓർച്ച' ഉൽസവം ആഘോഷിച്ച സംസ്ഥാനം-  മധ്യപ്രദേശ് 

ഉക്രെയ്നിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- ഡെനിസ് ഷ്മിഗൽ

No comments:

Post a Comment