Thursday 19 March 2020

Current Affairs- 22/03/2020

അഫ്ഗാനിസ്താനിലെ നിർണായക സായുധശക്തിയായ താലിബാനുമായി യു.എസ്. സമാധാന കരാർ ഒപ്പിട്ടത് എന്നായിരുന്നു- 2020 ഫെബ്രുവരി 29- ന് 

ഏത് സർവകലാശാലയാണ് ഭാരതീയ ജനതാപാർട്ടിയുടെ ചരിത്രം ഈയിടെ പഠനവിഷയമാക്കിയത്- ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഇൻഡൊനീഷ്യ 

  • ശന്തനുഗുപ്ത രചിച്ച 'Bharatiya Janata Party: Past, Present and Future, Story of the world's largest political party' എന്ന പുസ്തകമാണ് രാജ്യാന്തര പഠന വിഭാഗത്തിൽ പാഠപുസ്തകമായി തിരഞ്ഞെടുത്തത്. 
ഇന്ത്യയിലെ സ്വകാര്യ തീവണ്ടി . സർവീസായ തേജസ് എക്സ്പ്രസ് ഇനി കേരളത്തിലൂടെയും കടന്നുപോകുന്നു. ഏത് റൂട്ടിലാണ് സർവീസ് നടത്തുക- മംഗളൂരു- കോയമ്പത്തൂർ. കോഴിക്കാട് മാത്രമാണ് സ്റ്റോപ്പ് ഉണ്ടാവുക 

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തൊഴിലാളി സംഘടന 2020- ൽ ശതാബ്ദി ആഘോഷിക്കുന്നു. പേര്- ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC) 
  • 1920 ഒക്ടോബർ 31- ന് മുംബൈയിൽ രൂപംകൊണ്ടു. 
  • ആദ്യ പ്രസിഡൻറ് ലാലാ ലജ്പത്റായ് 
  •  ആദ്യ ജനറൽ സെക്രട്ടറി ദിവാൻ ചമൻലാൽ  
  • എ.ഐ.ടി.യു.സി- യുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത് എൻ.എം. ജോഷിയാണ് 
2020- ലെ സെസർ (Cesar) അവാർഡ് നേടിയ സിനിമകൾ ഏവ- 
  • മികച്ച ചിത്രം- Les Miserables (സംവിധാനം ലാഡ്മിലി) 
  • മികച്ച സംവിധായകൻ- റോമൻ പൊളൻസ്കി (ചിത്രം- An officer anda Spy) 
  • ഫ്രഞ്ച് ഓസ്കർ എന്നറിയപ്പെടുന്ന പുരസ്കാരമാണ് സെസർ
പൊതുഗതാഗതം പൂർണമായും സൗജന്യമാക്കിയ യൂറോപ്യൻ രാജ്യം- ലക്സംബർഗ് 
  • ഇതാദ്യമായാണ് ഒരു രാജ്യത്ത് പൊതുഗതാഗതം പൂർണമായും സൗജന്യമാക്കുന്നത് 
  • ഡൽഹിയിൽ നിലവിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.  
ഐക്യരാഷ്ട്രസഭയുടെ കീഴിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷണൽ മരിടൈം ഓർഗനൈസേഷൻറ (IMO) അന്താരാഷ്ട പങ്കാളിത്ത വകുപ്പ് മേധാവിയായി ചുമതലയേറ്റ മലയാളി- ഡോ. ജോസ് മാതേയ്ക്കൽ 
  • മൂവാറ്റുപുഴ സ്വദേശിയാണ് 
മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ ശിവസേനയുടെ മുഖപത്രമായ 'സാമ്ന'- യുടെ പത്രാധിപയായി ചുമതലയേറ്റ വനിത- രശ്മി താക്കറെ 
  • സംസ്ഥാന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പത്നിയാണ് 
ലോക വന്യജീവി (World wildlife) ദിനം എന്നായിരുന്നു- മാർച്ച് 3-ന്  
  • 2020- ലെ വന്യജീവി ദിനാചരണത്തിൻറ വിഷയം 'ഭൂമിയിലെ എല്ലാ ജീവജാലങ്ങളും നിലനിൽക്കട്ടെ' (Sustaining all life on earth) എന്നതാണ്  
കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എത്ര വനിതാ ശാസ്ത്രജ്ഞരുടെ പേരിലാണ് ദേശീയ സ്ഥാപനങ്ങളിൽ ഗവേഷണചെയറുകൾ ആരംഭിക്കുന്നത്- 11
  • 11 ദേശീയ സ്ഥാപനങ്ങളിൽ ഗവേഷണം നടത്താൻ വനിതാ ഗവേഷകർക്ക് ഒരു കോടി രൂപയുടെ ഫണ്ട് അനുവദിക്കും.  
  • വനിത-ശിശുക്ഷേമ മന്ത്രാലയവും ശാസ്ത്ര- സാങ്കേതിക വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് 
85 വർഷം പഴക്കമുള്ള ഓസ്ട്രേലിയൻ വാർത്താ ഏജൻസി പ്രവർത്തനം നിർത്തുന്നതായി ഈയിടെ പ്രഖ്യാപിച്ചു. പേര്- ഓസ്ട്രേലിയൻ അസോസിയേറ്റഡ് പ്രസ് (AAP) 
  •  1935- ൽ സിഡ്നി ആസ്ഥാനമായാണ് ഇത് ആരംഭിച്ചത് 
  • മാധ്യമ രാജാവ് (Media Mogul) റുപർട്ട് മർഡോക്കിൻറ പിതാവായ കെയ്ക്ക് മർഡോക്കാണ് സ്ഥാപകൻ 
ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകാമെന്ന് ഈയിടെ സുപ്രിംകോടതി വിധിച്ചു. ഇന്ത്യൻ റിസർവ് ബാങ്കിൻറ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു വിധി. എന്താണ് ക്രിപ്റ്റോ കറൻസി (Cryptocurrency)- പ്രത്യക എൻക്രിപ്ഷൻ സാങ്കതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ഡിജിറ്റൽ കറൻസി. 
  • ഗൂഢാക്ഷര ലേഖനവിദ്യയായ ക്രിപ്റ്റോ ഉപയോഗിച്ചുകൊണ്ട് ക്രയവിക്രയം ചെയ്യുന്ന 'പണം' ആകയാൽ ഇതിനെ നിഗൂഢ കറൻസി എന്നും വിശേഷിപ്പിക്കുന്നു 
  • സ്റ്റോഷിനകാമോട്ട എന്ന് സ്വയം വിളിക്കുന്ന ജപ്പാൻകാരനായ അജ്ഞാതനാണ് 2009- ൽ ബിറ്റ്കോയിൻ (Bit Coin) എന്ന പേരിൽ ആദ്യ ക്രിപ്റ്റോകറൻസിക്ക് രൂപം നൽകിയത്. 
  • ഇന്ന് ആറായിരത്തോളം ക്രിപ്റ്റോ കറൻസികൾ വിനിമയത്തിലുണ്ട്. ഇഥേറിയം, റിപ്പിൾ, ലെറ്റ് കോയിൻ, മൊണേറാ തുടങ്ങിയവ ഉയർന്ന മൂല്യമുള്ള ക്രിപ്റ്റോ കറൻസികളാണ് 
  • അമേരിക്കൻ സമൂഹമാധ്യമ കമ്പനിയായ ‘ഫേസ്ബുക്ക്' പുറത്തിറക്കിയ ക്രിപ്റ്റോ  കറൻസിയാണ് ലിബ്ര (Libra) 
2020- ലെ സ്വാതി പുരസ്കാരത്തിന് അർഹനായ സംഗീതജ്ഞൻ- ഡോ. എൽ. സുബ്രഹ്മണ്യം  
  •  സംഗീതരംഗത്ത് കേരള സർക്കാർ നൽകിവരുന്ന പരമോന്നത ബഹുമതിയാണ് 'സ്വാതി പുര സ്കാരം.
  • തിരുവിതാംകൂർ മഹാരാജാവും സംഗീതജ്ഞനുമായിരുന്ന സ്വാതി തിരുനാളിന്റെ പേരിലാണ് ഇത് ഏർപ്പെടുത്തിയിട്ടുള്ളത് 
  • 1997 മുതൽ പുരസ്കാരം നൽകിവരുന്നു. 
  • ആദ്യ ജേതാവ് ശെമ്മാങ്കുടി ശ്രീ നിവാസ അയ്യർ 
2020 മാർച്ച് 5- ന് ഒരു സംസ്ഥാന മുഖ്യമന്ത്രി തൻറ പദവിയിൽ 20 വർഷം പൂർത്തിയാക്കി. ആര്- നവിൻ പട്നായിക് (ഒഡിഷ)  
  • ഒഡിഷ മുൻ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെ പുത്രൻ കൂടിയാണ് നവീൻ പട്നായിക് 
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചത് സിക്കിമിലെ പവൻകുമാർ ചാംലിങ് ആണ് (1994-2019, 25 വർഷം)  
  • ജ്യോതിബസുവിനാണ് (പശ്ചിമ ബംഗാൾ) രണ്ടാംസ്ഥാനം (1977- 2000, 23 വർഷം)
ഐക്യരാഷ്ട്രസഭയുടെ ഒരു മുൻ സെക്രട്ടറി ജനറൽ ഈയിടെ അന്തരിച്ചു. ഇദ്ദേഹത്തിൻറെ പേര്- ഹാവിയെർ പെരെസ് ഡെ ക്വയർ  
  • തെക്കേ അമേരിക്കൻ രാജ്യ മായ പെറുവിലാണ് ജനനം- ജനുവരി 19- ന് 100-ാം ജന്മ ദിനം ആഘോഷിച്ചശേഷമായിരുന്നു വിയോഗം 
  • 1982- 1991 കാലത്ത് യു.എന്നിൻറ അഞ്ചാമത്തെ സെക്രട്ടറി ജനറലായി പ്രവർത്തിച്ചു. 
  • എട്ടുവർഷം ദീർഘിച്ച ഇറാൻ - ഇറാഖ് യുദ്ധം അവസാനിപ്പിക്കാനും നമീബിയയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാനും മുന്നിട്ടിറങ്ങിയത് ഡെ ക്വയറാണ്.
'സ്ത്രീകളുടെ ശബരിമല' എന്നറിയപ്പെടുന്ന ക്ഷേത്രം- ആറ്റുകാൽ ഭഗവതിക്ഷേത്രം (തിരുവനന്തപുരം) 
  • ആറ്റുകാൽ ഭഗവതിക്ഷേത്രം ട്രസ്റ്റിന്റെ ഈ വർഷത്ത ആറ്റുകാൽ അംബാ പുരസ്കാരം ലഭിച്ചത് ശ്രീകുമാരൻ തമ്പിക്കാണ്
ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മിഷണർ- ബിമൽ ജുൽക (Bimal Julka) 
  • വജാഹത് ഹബീബുള്ളയാണ് മുഖ്യ വിവരാവകാശ കമ്മിഷണർ (2005-2010) 
  • സുനിൽ ഭാർഗവയുടെ പിൻഗാമിയായാണ് ബിമൽ ജുൽക സ്ഥാനമേൽക്കുന്നത്.

No comments:

Post a Comment