Thursday 19 March 2020

Current Affairs- 21/03/2020

ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റിന്റെ പുതൂർ പുരസ്കാരം ലഭിച്ചത് ആർക്ക്- മഹാകവി അക്കിത്തം


കൊറോണ ബാധിച്ച് മരണസംഖ്യ കൂടിയതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏത്- സ്പെയിൻ


കൊറോണ ബാധ സ്ഥിരീകരിച്ചത് ഏത് രാജ്യത്തെ പ്രസിഡന്റിനാണ്- ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോ


വേൾഡ് സ്ലീപ് ഡേ ആയി ആചരിക്കുന്നതെന്ന്- മാർച്ച് - 13
  • ഉറക്കം ശരീര ആരോഗ്യത്തിന് അത്യന്താപേക്ഷികമാണ് എന്ന ബോധവൽക്കരണമാണ് ലക്ഷ്യം
ഏത് സംസ്ഥാനമാണ് എല്ലാ ഹെൽത്ത് സെന്ററുകളിലും ആരോഗ്യ മിത്ര സേവനം ലഭ്യമാക്കുന്നത്- ഉത്തർ പ്രദേശ്
  • ഗവൺമെന്റിന്റെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ. ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം
കോവിഡ് ബാധ സ്ഥിരീകരിച്ച ഓസ്കർ ജേതാവായ ഹോളിവുഡ് നടൻ ആരാണ്- ടോം ഹാങ്ക്സ് 
  • ഭാര്യ റിതാവിൽസൻ 
കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻറർ ഏതാണ്- ദിശ
  • ടോൾ ഫ്രീ നമ്പർ- 1056 (24 മണിക്കൂർ സേവനം ലഭ്യമാക്കുന്നു) 
ഏത് ഇറ്റാലിയൻ ഫുട്ബോൾ താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്- ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന്റെ താരം ഡാനിയേല റുഗാനി 


വേൾഡ് ബാങ്കും ഇന്ത്യയിലെ ഏത് സംസ്ഥാനവും തമ്മിലാണ് 80 മില്യൺ യു.എസ്.ഡോളറിന്റെ കരാറിൽ ഏർപ്പെട്ടത്- ഹിമാചൽ പ്രദേശ് 
  • കൃഷിയും ജലസേചന വികസനവുമാണ് ലക്ഷ്യം 
ആദ്യമായി കാണികളില്ലാതെ നടത്തുന്ന ഏകദിന ക്രിക്കറ്റ് മത്സരം ഏതൊക്കെ ടീമുകൾ തമ്മിലാണ്- ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിൽ രണ്ടാം ഏകദിന മത്സരം
  • ലക്സാ ആണ് വേദി
ഏത് രോഗത്തെയാണ് ലോകാരോഗ്യ സംഘടന (WHO) മഹാമാരി (Pandemic)- യായി പ്രഖ്യാപിച്ചത്- കോവിഡ് 19 
  •  121 രാജ്യങ്ങളിൽ വൈറസ് ബാധിതർ 
  • WHO തലവൻ- തെദ്രോസ് അധാനം ഗൈബ്രിയേസസ് 
ഹോളിവുഡിൽ കോളിളക്കമുണ്ടാക്കിയ മീ ടൂ വെളിപ്പെടുത്തൽ കേസുകളിൽ 23 വർഷം തടവ് ശിക്ഷ ലഭിച്ച നിർമാതാവ് ആര്- ഹാർവി വെയിൻസ്റ്റൺ 
  • പൾപ് ഫിക്ഷൻ, സിൻസിറ്റി തുടങ്ങിയ ചിത്രങ്ങൾടെ നിർമാതാവാണ് ലോകമെമ്പാടും സ്ത്രീകൾ ലൈംഗികാതിക്രമത്തിന്റെ വിവരങ്ങൾ സ്വയം വെളിപ്പെടുത്തുന്ന പ്രസ്ഥാനമാണ് മീ ടൂ 
കേരളത്തിലെ നവോത്ഥാന നായകനായ ആരുടെ 211- ാം ജയന്തി ദിനമാണ് മാർച്ച് 12- വൈകുണ്ഡ സ്വാമികൾ 


ടോകോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ ജാവ് ലിൻ ത്രോ താരം ആരാണ്- ശിവ്പാൽ സിംഗ് 


കളളനോട്ടുകൾ പ്രിന്റ് ചെയ്യുന്നത് തടയാനായി ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത അച്ചടി മഷി ഏതാണ്- ബൈ -ലൂമിനസന്റ് സെക്യൂരിറ്റി ഇങ്ക് 
  • ഈ അച്ചടിമഷി വികസിപ്പിച്ചെടുത്തത് നാഷണൽ ഫിസിക്കൽ ലബോറട്ടറി, CSIR, അക്കാഡമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച്ച് എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ്
ദണ്ഡിയാത്രയുടെ ഏത്രാമത് വാർഷികമാണ് മാർച്ച് 12 ആചരിച്ചത്- 90-മത്


75-ാം വയസിൽ പ്രഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ഈജിപ്ത് താരം ആര്- എസെൽദിൻ ബഹാദൈർ


കൊറോണ വൈറസ് ഫലം പോസിറ്റീവായി സ്ഥിരീകരിച്ചത് ഏത് രാജ്യത്തെ ആരോഗ്യ മന്ത്രിക്കാണ്- UK ആരോഗ്യവകുപ്പ് മന്ത്രി നാദെൻ ഡോറിസ് 


7-മത് എം എസ് സ്വാമിനാഥൻ അവാർഡ് നേടിയത് ആരൊക്കെ- പ്രൊഫസർ ജയശങ്കർ
  • തെലങ്കാന സ്റ്റേറ്റ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ- വി പ്രവീൺ റാവു
പൂർണമായും കോവിഡ് കേന്ദ്രീകൃതമായ കൊറോണ വൈറസ് ടെസ്റ്റിംഗ് വെബ്സൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ.

  • ഗൂഗിൾ സഹോദര സ്ഥാപനമായ ആൽഫബെറ്റിന് കീഴിലുള്ള വേരിലിയുമായി സഹകരിച്ചാണ് വെബ്സൈറ്റ് നിർമാണം. 
നാവികസേനയിൽ ജോലി ചെയ്യുന്ന എല്ലാ വനിതാ ജീവനക്കാർക്കും സ്ഥിരം കമ്മീഷൻ നൽകാൻ സുപ്രീംകോടതി ഉത്തരവ്.


സ്റ്റേറ്റ് ലൈബ്രറി കൗണ്സിലിന്റെ സാഹിത്യ പുരസ്‌കാര ജേതാവ്- പ്രഭാവർമ്മ (ശ്യാമമാധവം)


അദ്നാൻ സുർഫി ഇറാഖ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.


ആയുധ നിർമാണ ശാലയായ ഓർഡിനൻസ് ഫാക്ടറികൾ സ്ഥാപിച്ചതിന്റെ 219- ആം സ്ഥാപക ദിനാം മാർച്ച് 18- ന് ആഘോഷിച്ചു. 1801 ലാണ്  ആദ്യ ഫാക്ടറി കൊൽക്കത്തയിൽ സ്ഥാപിച്ചത്.


കേരളത്തിലെ സർക്കാർ ഓഫീസുകൾക്ക് വൈദ്യുത വാഹനം ഉപയോഗിക്കും.പദ്ധതി ഏപ്രിൽ 1- മുതൽ തുടക്കം കുറിക്കും.
  • പദ്ധതിയുടെ മേൽനോട്ടം കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് വഴി വൈദ്യുത വാഹനങ്ങൾ വടകയ്കെടുക്കും.
മലയാളിയായ ശോഭ ഒജാ മധ്യപ്രദേശ് വനിതാ കമ്മിഷൻ അധ്യക്ഷയായി ചുമതലയേറ്റു.


രാജ്യാന്തര ടേബിൾ ടെന്നീസ് ഫെഡറേഷന്റെ ഒമാൻ ഓപ്പൺ കിരീട ജേതാവ് - ശരത് കമൽ.


ആൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ കിരീടം പുരുഷ വിഭാഗം- അക്സെൽ സെൻ (കിരീടം നേടുന്ന ആദ്യത്തെ ഡാനിഷ് താരം)
  • വനിതാ കിരീടം- തായ് സൂയിങ്
നാഷണൽ കമ്പനി ലോ അപ്പീലെറ്റ് ട്രിബ്യൂണൽ ചെയർമാൻ ആയി നിയമിതനായ വ്യക്തി- ജസ്റ്റിസ് ബൻസിലാൽ ഭട്ട് (3 മാസത്തേക്ക് ആണ് നിയമനം)


കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്ര സഭ , WHO എന്നിവരുമായി സഹകരിച്ചു കൊണ്ട് 20 മില്യൺ ഡോളറിന്റെ പദ്ധതി തയ്യാറാക്കിയ സോഷ്യൽ മീഡിയ കമ്പനി- ഫേസ്ബുക്ക്


കവിയും,ഭാഷാപണ്ഡിതനും, സ്വാതന്ത്ര്യസമര സേനാനിയുമായി പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു.
  • അവസാന പുസ്തകം- ഇൻഡക്സ് ഓഫ് കണ്ണശരാമായണം.
വ്യാജ വിസയുമായി പരാഗ്വേയിൽ പ്രവേശിച്ചതിനു 6 മാസത്തേക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഫുട്‌ബോൾ താരം- റൊണാൾഡിഞ്ഞോ.


ലണ്ടനിൽ അംബേദ്കർ സ്മാരകം തുറക്കുന്നു. ലണ്ടനിൽ അദ്ദേഹം താമസിച്ച വീടാണ് സ്മാരകം ആകുന്നത്.


കാർഷിക മേഖലയിലെ ഉൽപാദന ക്ഷമത വർധിപ്പിക്കാൻ വേൾഡ്‌ ബാങ്കുമായി 80 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ് 


വ്യാജ ഫോൺ വിളിയിലൂടെ ഓൺലൈൻ തട്ടിപ്പ് തടയാൻ കേരള പോലീസ് സൈബർ ഡോം പുറത്തിറക്കിയ ആപ്ലിക്കേഷൻ- ബി സേഫ്


മധ്യപ്രദേശ് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷയായി നിയമിക്കപ്പെട്ട മലയാളി വനിത- ശോഭ ഓജ


ട്രാൻസ്ജൻഡർ അവകാശ നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത്- 2020 ജനുവരി 10


2020 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ നിലവിൽ വരുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പോളിസി- ആരോഗ്യ സഞ്ജീവനി


ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രൂപീകരിച്ച പുതിയ രാഷട്രീയ പാർട്ടി- ആസാദ് സമാജ് പാർട്ടി


വന്യജീവികളുടെ പഠനത്തിനായി പശ്ചിമ മേഖലാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നത്- വയനാട്


കോവിഡ്- 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ഇന്ത്യയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച നിധി- സാർക്ക് നിധി


2019- 20 രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ- സൗരാഷ്ട്ര


2019 -20- ലെ ഇന്ത്യൻ സൂപ്പർ ലീഗ്  (ISL)ഫുട്ബോൾ ജേതാക്കൾ- A. T. K (അത് ലറ്റിക്കോ ഡി കൽക്കട്ട)


കൊറോണയെ ഈയിടെ പ്രഖ്യാപിത ദുരന്തമായി പ്രഖ്യാപിച്ച രാജ്യം- ഇന്ത്യ


ഈയിടെ കേരളത്തിൽ പരിഭ്രാന്തി പടർത്തിയ പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രം- പരപ്പനങ്ങാടി


2019-20- ലെ ഐ ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ- മോഹൻ ബഗാൻ


നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എവിടെ (കേരളം)- ആലപ്പുഴ


ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 19 മരണം സ്ഥിരീകരിച്ചത്? കൽബുർഗി (കർണാടക)


Inclusive Internet Index- ൽ ഇന്ത്യയുടെ സ്ഥാനം- 46


കൊറോണയെ തുടർന്ന് ഈയിടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- അമേരിക്ക


ആഗോള ആനിമൽ പ്രൊട്ടക്ഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 2


മുംബൈ സെൻട്രൽ റയിൽവേ സ്റ്റേറഷന്റെ പുതിയ പേര്- നാനാ ശങ്കർസേത്ത്


39- മത് ജി.എസ്.ടി കൗൺസിൽ യോഗത്തിന്റെ വേദി- ഡൽഹി 
  • (അധ്യക്ഷ- നിർമ്മല സീതാരാമൻ)

6-മത് ഇന്റർ നാഷണൽ ഡേ ഓഫ് യോഗയുടെ ( 2020 ജൂൺ 21) വേദി- ലേ (ലഡാക്ക്)


ആയുധം ഇറക്കുമതി ചെയ്യുന്നതിൽ ലോക രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- 2


കൊറോണയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്-  WHO
  • (ആസ്ഥാനം- ജനീവ)

No comments:

Post a Comment