Thursday 19 March 2020

Current Affairs- 20/03/2020

ജി- 20 രാജ്യങ്ങളുടെ പ്രഥമ വിർച്വൽ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കുന്ന രാജ്യം- സൗദി അറേബ്യ 


ഉഗാണ്ടയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി അടുത്തിടെ നിയമിതനായ വ്യക്തി- അജയ് കുമാർ 
  • (ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറിയാണിദ്ദേഹം) 
ഇറാഖിന്റെ പുതിയ പ്രധാനമന്ത്രിയായി അടുത്തിടെ നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി- Adnan Zurfi 
  • (പ്രസിഡന്റ് Barham Salih ആണ് നാമനിർദ്ദേശം ചെയ്തത്) 
കൊറോണ വൈറസ് (കോവിഡ് 19)- ന് എതിരെയുള്ള വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി ആദ്യമായി നടത്തിയ മനുഷ്യ പരീക്ഷണത്തിൽ ഉപയോഗിച്ച വാക്സിൻ- mRNA- 1273 
  •  (അമേരിക്കയിലെ Seafle ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Kaiser Permanente Washington Health Research Institute- ലാണ് ഇത്തരത്തിലൊരു പരീക്ഷണം ആരംഭിച്ചത്)
 ഗണിത ശാസ്ത്രത്തിലെ നോബേൽ എന്നറിയപ്പെടുന്ന ഏബൽ പുരസ്കാരം (2020)- ന് അടുത്തിടെ അർഹരായ വ്യക്തികൾ- 
  • Hillel Furstenberg (Hebrew University of Jerusalem Israel)
  • Gregory Margulis (Yale University, New Haven, CT, USA) 
RCS- UDAN പദ്ധതി പ്രകാരം ഇൻഡോറുമായി ബന്ധിപ്പിച്ച രാജസ്ഥാനിലെ നഗരം- Kishangarh (മാർബിൾ സിറ്റി എന്നറിയപ്പെടുന്നു) 


അടുത്തിടെ സ്ത്രീകൾക്കുവേണ്ടി 'Career Back 2 Women' എന്ന പേരിൽ ഒരു re-skilling programme ആരംഭിച്ച ഇന്ത്യയിലെ സ്ഥാപനം- Indian Institute of Technology- Madras


സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സമഗ്ര സംഭാവനക്കുള്ള ഐ .വി. ദാസ് പുരസ്കാരം ലഭിച്ചതാർക്ക്- ഏഴാച്ചേരി രാമചന്ദ്രൻ


ഇന്ത്യൻ ഗവൺമെന്റ് കോവിഡ്- 19 സംശയ നിവാരണത്തിനായി ഏത് സൂപ്പർ ഹീറോയെ ആണ് ഉപയോഗപ്പെടുത്തുന്നത്- സൂപ്പർ ഹീറോ വായു 
  • കുട്ടികളുടെ ഇടയിൽ ബോധവത്കരണമാണ് ലക്ഷ്യം
ഏത് രാജ്യമാണ് വിർച്വൽ G- 20 സമ്മേളനത്തിന് വേദിയാകുന്നത്- സൗദി അറേബ്യ


ഭിന്നശേഷിക്കാർക്കായി മൈക്രോസോഫ്റ്റ് ഇന്ത്യയും NASscOM ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി ഏതാണ്- The Innovate for Accessible India


ഉഗാണ്ടയിലേക്കുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനാകുന്നതാര്- എ. കെ.അജയകുമാർ

2020 മാർച്ചിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾക്ക് അർഹരായവർ- 
  • ഐ.വി. ദാസ് പുരസ്കാരം- ഏഴാച്ചേരി രാമചന്ദ്രൻ (സമഗ്ര സംഭാവന) 
  • പി.എൻ. പണിക്കർ പുരസ്കാരം- ടി.പി. വേലായുധൻ (മികച്ച ഗ്രന്ഥശാലാ പ്രവർത്തകൻ) 
'My Encounters in Parliament' എന്ന പുസ്തകത്തിന്റെ രചയിതാവ്- Bhalchandra Mungekar 
  • (മുൻ രാജ്യസഭാംഗം, സാമ്പത്തിക ശാസ്ത്രജ്ഞൻ) 
'Invincible- A Tribute to Manohar Parrikar' എന്ന പുസ്തകത്തിന്റെ രചയിതാവ്- തരുൺ വിജയ്  


കൊറോണ വൈറസിനെതിരെ അമേരിക്ക പരീക്ഷിക്കുന്ന വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വനിത- ജെന്നിഫർ ഹാലർ 


Google Cloud- ന്റെ ഇന്ത്യയിലെ മാനേജിംങ് ഡയറക്ടറായി നിയമിതനായത്- Karan Bajwa  


2020 മാർച്ചിൽ കേന്ദ്ര ഗവൺമെന്റ് 'lconic Tourist Sites list'- ൽ ഉൾപ്പെടുത്തിയ സൈറ്റുകൾ- 
  • കൊണാർക്ക് സൂര്യക്ഷേത്രം (ഒഡീഷ)
  • ഏകതാ പ്രതിമ (ഗുജറാത്ത്)  
'World Cities Summit 2020'- ന് വേദിയാകുന്നത്- സിംഗപ്പൂർ  


ലോകത്തിലെ ആദ്യ 'പറക്കുന്ന കാർ' വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനായി ഡച്ച് കമ്പനിയായ PAL-V നിർമ്മാണ പ്ലാന്റ് തുടങ്ങുന്ന സംസ്ഥാനം- ഗുജറാത്ത്


'An Extraordinary Life: A Biography of Manohar Parrikar' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- സദ്ഗുരു പാട്ടീൽ, മായാഭൂഷൻ നാഗ് വേങ്കർ 


Power Finance Corporation (PFC)- ന്റെ പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ- R S Dhillon


2020 മാർച്ചിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- പ്രഭാവർമ്മ 
  • (കൃതി- ശ്യാമമാധവം) 
Centre for Media Studies (CMS), ലോകാരോഗ്യ സംഘടനയുമായി ചേർന്ന് ഏർപ്പെടുത്തിയ 'Road Safety Media Fellowship 2019' അവാർഡിൽ ഒന്നാം സ്ഥാനം നേടിയ മാധ്യമ പ്രവർത്തകർ- പ്രാച്ചി സാൽവേ (IndiaSpend), പ്രദീപ് ദ്വിവേദി (Dainik Jagran) 


2020 മാർച്ച് 17- ന് ഏത് ബംഗ്ലാദേശ് നേതാവിന്റെ 100-ാം ജന്മവാർഷികമാണ് ആഘോഷിച്ചത്- ഷെയ്ക്ക് മുജീബുർ റഹ്മാൻ  


ഭിന്നശേഷിക്കാരുടെ ശാക്തീകരണം ഉറപ്പുവരുത്തുന്നതിനായി Innovate for Accessible India എന്ന ക്യാംപെയിൻ ആരംഭിച്ച സ്ഥാപനങ്ങൾ- Microsoft India, NASSCOM Foundation 


അപകടങ്ങളിലുണ്ടാകുന്ന രക്തസ്രാവം തടയുവാനായി രക്തം പെട്ടെന്ന് കട്ട പിടിക്കുവാൻ സഹായിക്കുന്ന അന്നജം അടിസ്ഥാനമാക്കിയുള്ള 'hemostat' വികസിപ്പിച്ച സ്ഥാപനം- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആന്റ് ടെക്നോളജി (INST) (മൊഹാലി, പഞ്ചാബ്) 


2020 മാർച്ചിൽ 'Final Operation Clearance Standard- ൽ ആദ്യ പരീക്ഷണപ്പറക്കൽ നടത്തിയ ഇന്ത്യയുടെ Light Combat Aircraft- തേജസ് 


ഉച്ചയ്ക്ക് 12 മുതൽ 4- മണിവരെ ഓട്ടോറിക്ഷകളിലെ യാത്രാനിരക്ക് 15 ശതമാനം കുറയ്ക്കുവാൻ 2020 മാർച്ചിൽ 'Happy Hour' എന്ന പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- മഹാരാഷ്ട്ര  


കൊറോണ പടരുന്ന സാഹചര്യത്തിൽ ഒരു വർഷത്തേക്ക് മാറ്റിവച്ച വിഖ്യാത ഫുട്ബോൾ ടൂർണമെന്റ്കൾ ഏതൊക്കെയാണ്- യുറോ കപ്പ്,  കോപ അമേരിക്ക ടൂർണമെന്റുകൾ

കറവപ്പശുക്കളെ വിൽക്കാനും വാങ്ങാനും ഓൺലൈൻ കാലിച്ചന്ത തുടങ്ങുന്ന കേരള സർക്കാർ സ്ഥാപനം ഏത്- മിൽമ- മിൽമ കൗബസാർ 
  • തിരുവനന്തപുരം മേഖല യൂണിയനാണ് ഓൺലൈൻ ആപ്ലിക്കേഷൻ വികസിപ്പിച്ചത്
വനത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി ഏതാണ്- ഗ്രീൻ ഗ്രാസ്


ഏത് രാജ്യമാണ് COVID- 19 എതിരെയുള്ള മരുന്ന് മനുഷ്യനിൽ പരീക്ഷിച്ചത്- അമേരിക്ക 
  •  സീറ്റിൽ പ്രവിശ്യയിൽ തിരഞ്ഞെടുത്ത 45 ആൾക്കാരിൽ ആണ് പരീക്ഷണം നടത്തുന്നത്
ഗൾഫ് നാടുകളിലെ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തത് എവിടെയാണ്- ബഹ്റൈൻ


ഏത് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിനെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്- രഞ്ജൻ ഗൊഗോയ് 
  • ജസ്റിസ് രംഗനാഥ മിശ്രക്ക് ശേഷം രാജ്യസഭയിലെത്തുന്ന രണ്ടാമത്തെ സുപ്രീം കോടതി ജഡ്ജിയാണ്
ലോകത്തിന്റെ പകുതി ദൂരം കടലിലൂടെ സഞ്ചരിച്ചതായി ഗവേഷകർ കണ്ടെത്തിയ ജീവി ഏത്- യോഷി എന്ന കടലാമ 

  • ഓസ്ട്രേലിയ മുതൽ ആഫ്രിക്ക വരെ 37000 കി. മി ആണ് സഞ്ചരിച്ചത്
ലോക ഉപഭോക്തൃ അവകാശ ദിനമായി ആചരിക്കുന്നതെന്ന്- മാർച്ച് 15 
  • തീം- The sustainable consumer
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ജി. സി. മുർമുവിന്റെ ഉപദേശകനായി നിയമിതനായത് ആര്- ബസീർ ഖാൻ


കൊല്ലപ്പെട്ട ഏത് ഇന്ത്യൻ സേനാ വിഭാഗത്തിലെ ആൾക്കാരുടെ കുടുംബാഗങ്ങൾക്കാണ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാൻ തീരുമാനിച്ചത്- സി.ആർ.പി.എഫ് 
  • മാർച്ച്- 19 സി. ആർ. പി. എഫിന്റെ 81- വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പദ്ധതി പ്രഖ്യാപനം  
കൊറോണ ബാധയെ തുടർന്ന് ആദ്യമായി ഈസ്റ്റർ ഒത്തുകൂടൽ ഒഴിവാക്കിയതായി പ്രഖ്യാപിച്ച രാജ്യം- വത്തിക്കാൻ 


ഏത് പ്രശസ്ത ഗാന രചയിതാവിന്റെ 80- മത് ജൻമദിനമാണ് മാർച്ച് 16- ന് ആഘോഷിച്ചത്-  ശ്രീകുമാരൻ തമ്പി 


കൊറോണ വ്യാപനം തടയാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്യാംപയിൻ ഏതാണ്- ബ്രേക്ക് ദ ചെയിൻ 
  • വൈറസ് പടരുന്നതിന്റെ കണ്ണി മുറിക്കുകയാണ് ലക്ഷ്യം  
2020 മാർച്ച് 15- ന് അന്തരിച്ച പ്രശസ്ത മലയാള കവി ആര്- പുതുശ്ശേരി രാമചന്ദ്രൻ  


കൊറോണയെ നേരിടാൻ സാർക് രാജ്യങ്ങൾ ചേർന്ന് രൂപീകരിക്കുന്ന അടിയന്തിര നിധിയിലേക്ക് ഇന്ത്യ എത്ര രൂപയാണ് വാഗ്ദാനം ചെയ്തത്- ഒരു കോടി ഡോളർ  


ഏത് പ്രശസ്ത കാർ ഫാക്ടറിയാണ് കൊറോണ ബാധയെ തുടർന്ന് അടച്ചത്- ഫെരാരി ഫാക്ടറി 
  • ഇറ്റലിയിലെ ഫാക്ടറിയാണ് അടച്ചത്

No comments:

Post a Comment