2020 മാർച്ചിൽ ഇക്കോ സെൻസിറ്റീവ് സോണായി കേന്ദ്രഗവൺമെന്റ് പ്രഖ്യാപിച്ചത്- നാഷണൽ ചംബൽ സാങ്ച്വറി (മധ്യപ്രദേശ്)
സംസ്ഥാന സർക്കാരിന്റെ പരമോന്നത സംഗീത പുരസ്കാരമായ സ്വാതി പുരസ്കാരം- 2020 ലഭിച്ച വ്യക്തി- ഡോ. എൽ. സുബ്രഹ്മണ്യം
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വനിതാ ട്വന്റി-20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം- ഷഫാലി വർമ്മ
രാജ്യത്തെ പ്രഥമ ഡിജിറ്റൽ സമഗ്രഭൗമ വിവരശേഖരണ ബ്ലോക്ക്- ചിറയിൻകീഴ്
അടുത്തിടെ കണ്ടെത്തിയ വെള്ളക്കുള്ളൻ നക്ഷത്രങ്ങൾ കൂടിച്ചേർന്ന് രൂപപ്പെട്ട ഭീമൻ നക്ഷത്രം- WDJ0551+4135
2020 ഏപ്രിൽ 1 മുതൽ പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലണ്ണമാക്കാൻ തീരുമാനം-
- സിൻഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കിൽ ലയിപ്പിക്കും
- അലഹാബാദ് ബാങ്കിനെ ഇന്ത്യൻ ബാങ്കിൽ ലയിപ്പിക്കുന്നു
- ആന്ധ്രാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കുന്നു
- ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണിറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കുന്നു
2020 ഫെബ്രുവരി 29 മുതൽ പൊതു ഗതാഗതം സൗജന്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യം- ലക്സംബർഗ്
ദേശീയ സുരക്ഷാദിനം- മാർച്ച് 04
ISRO- യുടെ NAVIC സാങ്കേതികവിദ്യ സ്മാർട്ട് ഫോണുകളിൽ അവതരിപ്പിക്കുന്ന ചൈനീസ് കമ്പനി- Xiaomi
2021- ലെ 108- ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ് വാർഷിക സമ്മേളനത്തിന് വേദിയാകുന്ന നഗരം- പുനെ
- (Theme- Science and Technology for Sustainable Development with Women Empowerment)
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ വേൾഡ് റാങ്കിംഗ് 2020- ൽ ഇന്ത്യൻ ഹോക്കി പുരുഷ- വനിതാ ടീമിന്റെ റാങ്ക്-
- പുരുഷ ടീം- 4-ാം സ്ഥാനം (ഒന്നാംസ്ഥാനം- ബെൽജിയം)
- വനിതാ ടീം- 9-ാം സ്ഥാനം (ഒന്നാംസ്ഥാനം- നെതർലാൻഡ്സ്)
2020 മാർച്ചിൽ യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത രാജ്യം- ചൈന
ജമ്മുവിലെ ചരിത്രപ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര്- ഭാരത് മാതാ ചൗക്ക്
മാർച്ച് 03- ലോക വന്യജീവി ദിനം.
- (പ്രമേയം- ഭൂമിയിലെ എല്ലാ ജീവനും പരിപാലനം)
മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച മലയാളി എൻ.എസ്. ജി. കമാൻഡോ മേജർ സന്ദീപ് ഉണ്ണി കൃഷ്ണന്റെ ജീവിതം പ്രമേയമാക്കിയുള്ള ചലച്ചിത്രം- മേജർ
- (സംവിധാനം- ശശി കിരൺ ടിക്ക)
സ്വരാജ്യ അവാർഡ്സ്; 2020- ലെ രാഷ്ട്രീയത്തിനുള്ള ഡോ. ശ്യാമപ്രസാദ് മുഖർജി അവാർഡ് നേടിയ വ്യക്തി- സർബാനന്ദ സോനോവാൾ (അസ്സം മുഖ്യമന്ത്രി)
നോക്കിയയുടെ സിഇഒ- യായി നിയമിതനായ വ്യക്തി- പെക്ക ലണ്ട്മാർക്ക്
നോവൽ കൊറോണ വൈറസ് തിരിച്ചറിയുന്നതിനായി ആന്റിബോഡി പരിശോധന നടത്തിയ രാജ്യം- സിംഗപ്പുർ
ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ (ഐ.എം.ഒ) അന്താരാഷ്ട്ര പങ്കാളിത്ത വകുപ്പുമേധാവിയായി നിയമിതനായ വ്യക്തി- ഡോ. ജോസ് മാതൈയ്ക്കൽ
പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ കിരീടം നേടിയത്- പഞ്ചാബ് യൂണിവേഴ്സിറ്റി
മെക്സിക്കൻ ഓപ്പൺ ടൈറ്റിൽ 2020 വിജയി- റാഫേൽ നദാൽ
അത്യപൂർവ മരമായ 'കൊക്കോഡിമെറി'ന്റെ വിത്ത് ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ചെടുത്തത്- കൊൽക്കത്തെ ആചാര്യ ജെ. സി. ബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡൻ
അടുത്തിടെ വാർത്തകളിൽ ഇടം നേടിയ CARO 2020 ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ
സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ചുള്ള ആദ്യത്തെ പൈലറ്റ് പ്രോജക്ടിനായി ഏത് കേന്ദ്രഭരണപ്രദേശത്തെയാണ് എൻ ടി ഐ ആയോഗ് തെരഞ്ഞെടുത്തത്- ജമ്മുകാശ്മീർ
Science and Engineering Research Board (SERB)- യുടെ Women Excellence Award 2020- ന് അർഹനായത്- ഡോ. നിതി കുമാർ
No comments:
Post a Comment