Sunday 15 March 2020

Current Affairs- 15/03/2020

COVID- 19 രോഗം തടയുന്നതിനായി അടുത്തിടെ 'Namaste Over Handshake' എന്ന പേരിൽ ഒരു ക്യാംപെയിൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- കർണാടക 

ഇന്ത്യൻ തപാൽ വകുപ്പിന്റെ ഇന്ത്യയിലെ തന്നെ ആദ്യ ഡിജിറ്റൽ പാഴ്സൽ ലോക്കർ സർവ്വീസ് അടുത്തിടെ ആരംഭിച്ച നഗരം- കൊൽക്കത്ത 


COVID Action Platform അടുത്തിടെ കൊണ്ടുവന്ന അന്താരാഷ്ട്ര സംഘടന- വേൾഡ് എക്കണോമിക് ഫോറം 
  • (CoVID- 19 നുള്ള ആഗോള പൊതുജനാരോഗ്യ പ്രതികരണമാണ് ഇത്തരത്തിലൊരു പ്ലാറ്റ്ഫോം കൊണ്ട് ലക്ഷ്യമിടുന്നത്)  
ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതനായ വ്യക്തി- S.S. Deswal  


മൈക്രോസോഫ്റ്റിന്റെ പ്രഥമ ചീഫ് സയന്റിഫിക് ഓഫീസറായി അടുത്തിടെ നിയമിതനായ വ്യക്തി- Eric Horvitz 

അഞ്ചാമത് BIMSTEC ഉച്ചകോടി 2020- ന്റെ വേദി- കൊളംബോ (Sri lanka) 

ലോക പൈ ദിനമായി ആചരിക്കുന്ന ദിവസം- മാർച്ച് 14 

അടുത്തിടെ ഫെയ്സ് ബുക്കിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആരംഭിച്ച Corporate Social Responsibility Initiative- ന് നൽകിയിരിക്കുന്ന പേര്- പ്രഗതി

പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ 49% ഓഹരി SBI വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി.

കോടതികളും ട്രിബ്യൂണലുകളും മറ്റുമായി തർക്കത്തിലുള്ള ആദായനികുതി കേസുകൾ ഒത്തുതീർപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവാദ് സെ വിശ്വാസ് പ്രത്യക്ഷ നികുതി ബില്ലിന് പാർലമെന്റിന്റെ അംഗീകാരം.

ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റ് കാതറീന സക്കല്ലറപൗളു സ്ഥാനമേറ്റു.

ഫഗ്ലി ഫെസ്റ്റിവൽ നടക്കുന്നത് ഹിമാചൽപ്രദേശിലെ കിന്നൗർ ജില്ലയിൽ.

രഞ്ജി ട്രോഫി ജേതാക്കൾ സൗരാഷ്ട്ര ഫൈനലിൽ ബംഗാളിലെ തോൽപിച്ചു.


ടോക്കിയോ ഒളിംപിക്സ് ദീപശിഖ തെളിഞ്ഞു. ഗ്രീസിലെ പുരാതനമായ ഒളിംപിക് ഗ്രാമത്തിൽ നിന്നാണ് ദീപശിഖ കൊളുത്തിയത്. ഗ്രീക്ക് ഒളിംപിക്സ് ഷൂട്ടിംഗ് താരം കാരക്കാക്കിയാണ് ആദ്യ ദീപശിഖയേന്തിയത്. ജാപ്പനീസ് മരത്തൊൻ താരം മിസുകി നോഗുച്ചി ഏറ്റുവാങ്ങി.

കോവിഡ്- 19 നെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കാൻ GOK DIRECT മൊബൈൽ ആപ്പ് കേരളസർക്കാർ പുറത്തിറക്കി.

കൊച്ചി അടക്കം 13 പ്രധാന തുറമുഖങ്ങളിലെ പോർട്ട് ട്രസ്റ്റുകളെ പോർട്ട് അതോറിറ്റി ആകാൻ മേജർ പോർട്ട് അതോറിറ്റി ബിൽ ലോകസഭയിൽ അവതരിപ്പിച്ചു.

'ജോയ് ബംഗ്ലാ' ബംഗ്ലാദേശിന്റെ ദേശീയ മുദ്രാവാക്യമായി ബംഗ്ലാദേശ് ഹൈക്കോടതി ഉത്തരവിറക്കി.

1971- ലെ ബംഗ്ലാദേശ് വിമോചന യുദ്ധസമയത്തെ പ്രധാന മുദ്രാവാക്യമായിരുന്നു ഇത്. ആദ്യത്തെ ബംഗ്ലാദേശ് പ്രസിഡന്റ് ഷേഖ് മുജീബുർ റഹ്മാൻ ഈ മുദ്രാവാക്യം തന്റെ പ്രസംഗങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര സർക്കാർ ഓട്ടോറിക്ഷകൾക്ക് 'ഹാപ്പി അവർ' പദ്ധതി നടപ്പാക്കാൻ ഉത്തരവിറക്കി. കത്വ പാനലിന്റെ നിർദേശപ്രകാരം ആണ് ഈ തീരുമാനം. ഹാപ്പി അവർ സമയമായ ഉച്ചക്ക് 12 മാണി മുതൽ 4 മണിവരെ ഓട്ടോ നിരക്കിൽ 15 ശതമാനം കുറവുണ്ടാകും.

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആദ്യത്തെ വനിതാ DIG- നൂപുർ കുൽശ്രേഷ്ഠ.

കോവിഡ്- 19 രോഗത്തെ ലോകാരോഗ്യ സംഘടന മഹാമാരിയായി (pandemic) പ്രഖ്യാപിച്ചു.

ഇന്ത്യൻ ജാവലിൻ താരം ശിവപാൽ സിങ്ങിന് ഒളിംപിക്സ് യോഗ്യത.

ഹോളിവുഡ് മീടൂ വെളിപ്പെടുത്തൽ കേസുകളിൽ പ്രമുഖ നിർമാതാവ് ഹാർവി വെയ്ൻസ്റ്റാണിന് 23 വർഷം തടവ്.

വ്ലാദിമിർ പുടിന് രണ്ടു തവണകൂടി പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്നത്തിനു അനുമതി നൽകുന്ന ഭരണഘടന ഭേദഗതിക്ക് പാർലമെന്റ് അധോസഭയായ ഡ്യുമയുടെ അംഗീകാരം ലഭിച്ചു.
  • ഉപരി സഭ- ഫെഡറേഷൻ കൗണ്സിൽ
യുഎസ്-താലിബാൻ കരാറിന് യു.എൻ അംഗീകാരം.


മൂന്നാമത് ജൻഡർ ഇക്വാളിറ്റി ഉച്ചകോടി 2020 വേദി- ന്യൂഡൽഹി

മുൻ കോളനിയായ ഇൻഡോനേഷ്യയുടെ സ്വാതന്ത്ര്യ സമരത്തോട് നടത്തിയ അതിക്രമങ്ങൾക്കെതിരെ 70 വർഷത്തിന് ശേഷം ഡച് രാജാവ് വില്യം അലക്സാണ്ടർ മാപ്പ് പറഞ്ഞു.

1945 ആഗസ്റ്റ് 17- ന് സ്വാതന്ത്ര്യം നേടിയ ഇന്തോനേഷ്യ 100 വർഷം ഡച് കോളനി ആയിരുന്നു.

ഓസ്ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കൊസിയുസ്കോ കീഴടക്കി ഇന്ത്യക്കാരിയായ ഭവന ദേഹരിയ. കഴിഞ്ഞ വർഷം എവേറെസ്റ്റും കീളിമഞ്ചാരോയും കീഴടക്കിയിരുന്നു.

പദാർത്ഥത്തിന്റെ അഞ്ചാമത്തെ അവസ്ഥ എന്ന് വിശേഷിപ്പിക്കുപെടുന്ന ബോസ് എൻസ്റ്റീൻ കണ്ടൻസേറ്റ് പരീക്ഷണ ശാലയിൽ സൃഷ്ടിക്കപ്പെട്ടിട്ട് 25 വർഷം തികയുന്നു. എറിക് കോർണൽ , കാൾ വീമാൻ എന്നിവരാണ് 1995- ൽ നടന്ന ഈ പരീക്ഷനങ്ങൾക്ക് പിന്നിൽ.


വില്യം കോണറാഡ് റോൺജൻ X ray കണ്ടുപിടിച്ചതിന്റെ 125- ആം വാർഷികം ആഘോഷിക്കുന്നു.
  • 1901- ഇൽ പ്രഥമ ഊർജതന്ത്ര നോബൽ ഇദ്ദേഹത്തിന് ലഭിച്ചു.
ആദ്യ ആണവായുധ പരീക്ഷണം നടന്നതിന്റെ 75- ആം വാർഷികം ഈ വർഷം ആഘോഷിക്കുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി ജാക്ക് മാ സ്വന്തമാക്കി. മുകേഷ് അംബാനി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.

എണ്ണ ഉൽപാദന മേഖലയിൽ അമേരിക്കയുടെ ആധിപത്യതത്തിനു തടയിടുന്നതിനു OPEC രാജ്യങ്ങളുടെ കൂട്ടായ്മ റഷ്യയുടെ ചേർന്ന് രൂപീകരിച്ച സംഘടന- ഒപെക് പ്ലസ്

ലോകത്തിൽ എണ്ണ ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം- അമേരിക്ക.

പുതിയ ഡിഫെൻസ് ഇന്റലിജൻസ് ഡയറക്ടർ ജനറൽ- കെ ജെ എസ് ധില്ലൻ.

ഫിഷറീസ് വകുപ്പിന്റെ ആദ്യ മറൈൻ ആംബുലൻസ് 'പ്രതീക്ഷ' നീറ്റിലിറക്കി. വിഴിഞ്ഞം കേന്ദ്രമാക്കി ഈ ആംബുലൻസ് പ്രവർത്തിക്കും. രണ്ടാമത്തെ ആംബുലൻസ് 'പ്രത്യാശ' വൈപ്പിനിലും, മൂന്നാമത്തെ ആംബുലൻസ് 'കാരുണ്യ' ബേപ്പൂർ തുറമുഖത്തും പ്രവർത്തിക്കും.

No comments:

Post a Comment