Sunday 15 March 2020

Current Affairs- 14/03/2020

2022- ലെ T 20 വനിതാ ലോകകപ്പ് വേദി- ദക്ഷിണാഫ്രിക്ക (ആദ്യമായാണ് വേദിയാകുന്നത്)

ബിബിസിയുടെ ഇന്ത്യൻ കായിക രംഗത്തിനുള്ള സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം- പി ടി ഉഷ
  • കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം- പി വി സിന്ധു.
ഫെഡ് കപ്പ് വനിതാ ടെന്നീസിൽ ഇന്ത്യ പ്ലേ ഓഫിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഫെഡ് കപ്പിന്റെ ലോക ഗ്രൂപ്പിലേക്ക് യോഗ്യത നേടി.

സ്ലോവേനിയയുടെ പുതിയ പ്രധാനമന്ത്രി- ജനെസ് ജൻസ

മഹാരാഷ്ട്രയിലുള്ള ഔറംഗബാദ് എയർപോർട്ട് പുനർനാമകരണം ചെയ്തു, പുതിയ പേര്- ഛത്രപതി സാംബജി മഹാരാജ് എയർപോർട്ട്.

പുതിയ ഉക്രൈൻ പ്രധാനമന്ത്രി- ഡെനിസ് ഷ്മികാൽ

അനധികൃതമായും ചാര പ്രവർത്തിക്കും വേണ്ടി പറക്കുന്ന ഡ്രോണുകളെ നേരിടാൻ വേണ്ടി നിർമിത ബുദ്ധിയുള്ള ഡ്രോണുകൾ വികസിപ്പിച്ചെടുത്ത് ഐഐടി മദ്രാസിലെ ഗവേഷകർ.

ക്രിപ്റ്റോ കറൻസിയുടെ മുകളിൽ ഉള്ള വിലക്ക് സുപ്രീംകോടതി നീക്കി.

ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനമായി ഗയർസൈൻ നഗരത്തെ പ്രഖ്യാപിച്ചു.

2020 BIMSTEC (bay of bengal Initiative for Multi Sectoral Technical and Economic Cooperation) ഉച്ചകോടി വേദി- ശ്രീലങ്ക.

അടിത്തിടെ 100 അടി പൊക്കമുള്ള ഫ്ലാഗ് പോസ്റ്റ് സ്ഥാപിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ- കമ്മം റെയിൽവേ സ്റ്റേഷൻ , തെലങ്കാന.

T20 വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് ഓസ്ട്രേലിയ കിരീടം നേടി.

രാജ്യത്ത് ആദ്യമായി മറ്റർണിറ്റി ബെനിഫിറ്റ് നിയമ പരിധിയിൽ unaided സ്കൂളുകൾ ഉൾപ്പെടെയുള്ള സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ അടക്കമുള്ളവരെ ഉൾപ്പെടുത്തുന്ന സംസ്ഥാനം- കേരളം.

ലോകമെമ്പാടുമുള്ള പാര്ലമെന്റുകളിൽ സേവനമനുഷ്ഠിക്കുന്നവരിൽ 24.9% മാത്രമാണ് സ്ത്രീകൾ എന്ന അന്താരാഷ്ട്ര പാർലമെന്ററി യൂണിയൻ(IPU) അറിയിച്ചു.
സ്ത്രീ സമാജികരുടെ എണ്ണത്തിൽ മുൻപിലുള്ള രാജ്യങ്ങൾ
            1.റുവാണ്ട (61.3%)
            2.ക്യൂബ(53.2%)
           3.ബൊളീവിയ(53.1%)
                 ഇന്ത്യ(14.39%)
ഇന്ത്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിതകൾ ഈ വർഷമാണുള്ളത്.
  • ലോക്സഭാ- 78 സ്ത്രീകൾ (543)
  • രാജ്യസഭാ- 25 സ്ത്രീകൾ (245)
രാഷ്ട്രീയത്തിലെ ലിംഗനീതിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് ഫിൻലൻഡ് ആണ്. ഐക്യരാഷ്ട്ര സംഘടന 2020 ലിംഗസമത്വ വർഷമായി പ്രഖ്യാപിചിരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തിനായി UN ജന്മം നൽകിയ 'ബീജിംഗ് ഡിക്ലറേഷൻ ആൻഡ് പ്ലാറ്റ്ഫോം ഫോർ അക്ഷൻ' എന്ന പദ്ധതിയുടെ 25- ആം വർഷികമാണ് ഈ വർഷം.

മുൻ ഇന്ത്യൻ ഓപ്പണർ വസീം ജഫാർ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

2018-19 സാമ്പത്തിക വർഷത്തിൽ 402 ഇലക്ട്രിക്ക് ലോക്കോമോട്ടീവുകൾ നിർമിച്ച് പശ്ചിമ ബംഗാളിലെ ചിത്തരഞ്ജൻ ലോക്കോമോട്ടിവ് വർക്സ് (CLW) ലിംകാ ബുക് ഓഫ് റെക്കോർഡ്സ് ഇൽ ഇടം നേടി.

ബിമൽ ജുൽക്ക ചീഫ് ഇൻഫോർമേഷൻ കമ്മീഷണറായി ചുമതലയേറ്റു.

വനിതാദിനത്തിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി ട്രെയിൻ വനിതകൾ മാത്രം നിയന്ത്രിച്ചു. വേണാട് എക്സ്പ്രസ് ആണ് വനിതകൾ മാത്രമായ സംഘം നിയന്ത്രിച്ചത്.

ഗവേഷണ രംഗത്തെ അതുല്യ സംഭവനയ്ക്കുള്ള കേരള സർക്കാരിന്റെ കൈരളി പുരസ്കാരം- ഡോ പുതുശേരി രാമചന്ദ്രൻ , പ്രഫ. എം വിജയൻ.

രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിമാനങ്ങളിൽ അത്യാധുനിക മിസൈൽ സുരക്ഷാ കവചം ഒരുക്കാൻ അമേരിക്കയുമായി 1300 കോടിയുടെ കരാറിൽ ഒപ്പുവെച്ചു.

ഗ്രേറ്റ് വാൾ മരത്തൊൻ നടക്കുന്ന രാജ്യം- ചൈന.

സാമ്പത്തിക അടിത്തറ തകർന്ന് അടുത്തിടെ റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തിയ സ്വകാര്യ ബാങ്ക്- യെസ് ബാങ്ക്.

ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം എന്നിവയിലെ സ്റ്റോറികൾക്ക് സമാനമായി ട്വിറ്റർ അവതരിപ്പിച്ച സംവിധാനം ഫ്ലീറ്റുകൾ.

ഒളിംപിക്സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ 5 ആമത്തെ താരമായി സിറിയയിൽ നിന്നുള്ള ടേബിൾ ടെന്നീസ് താരം ഹെൻഡ് സാസ (11 വയസ്)

1896- ലെ പ്രഥമ ആധുനിക ഒളിംപിക്സിൽ പങ്കെടുത്ത ജിംനാസ്റ്റിക്സ് താരം 10 വയസുള്ള ദിമിത്രിയോസ് ലൗൻഡ്രസ് ആണ് ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പ്യൻ.

വിഖ്യാത സംവിധായകൻ ബർഗമാന്റെ ചിത്രങ്ങളിലൂടെ ലോക ക്ലാസ്സിക്കുകളുടെ ഭാഗമായ പ്രമുഖ സ്വീഡിഷ് നടൻ മാക്സ് വോൻ സൈഡോ അന്തരിച്ചു.

2019-2020 ഹീറോ ഐ ലീഗ് ചാമ്പ്യന്മാർ- മോഹ്ൻബഗാൻ 
  • (ഫൈനലിൽ ഐസ്വൾ FC- യെ തോൽപിച്ചു)
പാസ്പോർട്ട്, കറൻസി പ്രിന്റിങിലെ കൃത്രിമം തടയാൻ പുതുയ ബൈലുമിനസെന്റ് മഷി കണ്ടുപിടിച്ച് CSIR ദേശിയ ഫിസിക്കൽ ലബോറട്ടറി.

500 T20 മാച്ചുകൾ കളിച്ച ആദ്യ താരം എന്ന റെക്കോർഡ് നേടിയത്- കീറോൺ പൊള്ളാർഡ്.

ഓസ്ട്രേലിയൻ വനിതാ ടീമിന് അഞ്ചാമത്തെ T20 ലോകകപ്പ് കിരീടം.
  • ലോകകപ്പ് വേദി- മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം , ഓസ്ട്രേലിയ.
  • ഓസ്ട്രേലിയൻ ക്യാപ്റ്റൻ- മേഗ് ലാനിങ്.
  • ഇന്ത്യൻ ക്യാപ്റ്റൻ- ഹർമൻപ്രീത് കൗർ.
  • ലോകകപ്പിലെ മികച്ച താരം- ബെതാനി മൂണി (ഏറ്റവും കൂടുതൽ റൺസ് )
  • ഏറ്റവും കൂടുതൽ വിക്കറ്റ്- മേഗൻ ഷൂട്ട്

No comments:

Post a Comment