Monday 16 March 2020

Current Affairs- 16/03/2020

യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇന്ത്യാ സന്ദർശ നത്തിനെത്തിയത് ഔദ്യോഗിക വിമാനമായ എയർഫോഴ് സ് വണ്ണിലാണ്. ട്രംപ് സഞ്ചരിച്ച ഔദ്യോഗിക കാറിൻറെ പേര്- കാഡിലാക്ക് വൺ (The Beast)  
  • ഫസ്റ്റ് കാർ, സ്റ്റേജ് കോച്ച് എന്നും ഈ വാഹനം അറിയപ്പെടുന്നു. 
  • മറ്റ് ലോകനേതാക്കളുടെ ഔദ്യോഗിക കാറുകളുടെ പേരുകൾ ഇങ്ങനെ- 
  • വ്ളാഡിമർ പുടിൻ (പ്രസിഡൻറ്, റഷ്യ)- Aurus senat 
  • ഇമ്മാനുവൽ മാക്രോൺ (പ്രസി, ഫ്രാൻസ്)- Ds 7 
  • എലിസബത്ത് (രാജ്ഞി, യു.കെ.)- Bentley Arnage 
  • കിം ജോങ് ഉൻ (പരമോന്നത നേതാവ്, ഉത്തര കൊറിയ)- Mercedes Benz 600 landaulet  
  • ആറുനില കെട്ടിടത്തിൻറ ഉയരമുള്ള വിമാനമാണ് എയർ ഫോഴ്സ് വൺ 
105-ാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച കൊല്ലം സ്വദേശിയായ ഒരു വനിതയെ മൻകീബാത്ത് പ്രഭാഷണത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇവരുടെ പേര്- ഭാഗീരഥി അമ്മ 


സ്വയം നിർമിത റോക്കറ്റിൽ സഞ്ചരിച്ച് സാഹസിക യാത്രകൾ നടത്തിവന്ന യു.എസ്. സഞ്ചാരി ഇയ്യിടെ ടി.വി. ഫിലിം ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽപെട്ട് മരണമടഞ്ഞു. പേര്- Mike Hughes
  • മാഡ് മെക് (Mad mike) എന്നും ഇദ്ദേഹം വിളിക്കപ്പെട്ടിരുന്നു. 
94 വയസ്സുകാരനായ ഒരു പ്രധാനമന്ത്രി ഇയ്യിടെ രാജിവെച്ചു. പേര്- മഹാതിർ മുഹമ്മദ് (മലേഷ്യ . 
  • 1981 മുതൽ 2003- വരെയും 2018 മുതൽ 2020- വരെയും മലേഷ്യൻ പ്രധാനമന്ത്രി ആയിരുന്നു അദ്ദേഹം.  
  • 'The Malay Dilemma' ഉൾപ്പെടെയുള്ള കൃതികളുടെ രചയിതാവുകൂടിയാണ് മഹാതിർ  
  • 'മലയ' എന്നായിരുന്നു മലേഷ്യയുടെ പഴയ പേര്. 
  • മലേഷ്യയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട മലയാള നോവലാണ് അവകാശികൾ' 
  • മലയാളത്തിലെ ഏറ്റവും ബൃഹത് നോവൽ എന്ന് വിശേഷണമുള്ള 'അവകാശികൾ' രചിച്ചത് വിലാസിനി (എം.കെ. മേനോൻ) ആണ്.  
  • മുഹ്യുദ്ദീൻ യാസിൻ ആണ് പുതിയ മലേഷ്യൻ പ്രധാനമന്ത്രി.
  • തലസ്ഥാനം- കുലാലംപുർ  
2020- ലെ ടോക്കിയോ ഒളിമ്പിക്സിന്റെ  ആപ്ത വാക്യമെന്ത്- United by Emotion  

  •  ടോക്കിയോയിൽ രണ്ടാം തവണയാണ് സമ്മർ ഒളിമ്പിക്സ് നടക്കുന്നത്. 1964- ലാണ് ആദ്യ ഒളിമ്പിക്സ് നടന്നത്. 
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019- ലെ വിവർത്തനത്തിനുള്ള അവാർഡ് ലഭിച്ച മലയാളി- പ്രൊഫ. സി.ജി. രാജഗോപാൽ  

  • തുളസിദാസിന്റെ (1532-1623) ഹിന്ദി (അവധി) കൃതിയായ ശ്രീരാമ ചരിത മാനസത്തിൻറെ പരിഭാഷയ്ക്കാണ് അവാർഡ് 
  • സംഘകാലം പശ്ചാത്തലമാക്കി മനോജ് കുറൂർ രചിച്ച 'നിലം പൂത്തുമലർന്ന നാൾ' എന്ന മലയാള നോവൽ അതേ പേരിൽ തമിഴിലേക്ക് വിവർത്തനം ചെയ്ത കെ.വി. ജയശ്രീ, എം. മുകുന്ദന്റെ  'ദൈവത്തിന്റെ വികൃതികൾ' ബോഡോ ഭാഷയിലേക്ക് തർജമ ചെയ്ത ഗോപിനാഥ ബ്രഹ്മ എന്നിവർക്കും അവാർഡ് ലഭിച്ചു.
മുപ്പതുവർഷത്തോളം ഈജിപ്തിന്റെ പ്രസിഡൻറ് പദവി വഹിച്ച വ്യക്തി അടുത്തിടെ അന്തരിച്ചു. പേര്- ഹുസ്നി മുബാറക് 
  • 1981- ൽ പ്രസിഡൻറ് അൻവർ സാദത്ത് വെടിയേറ്റ് മരിച്ചതിനെത്തുടർന്ന് തൽസ്ഥാനത്തെത്തിയ മുബാറക് 2011- ൽ നടന്ന 'അറബ് വസന്ത'ത്തെ തുടർന്നാണ് സ്ഥാനമൊഴിഞ്ഞത് 
  • കയ്റോയിലെ 'തഹ് രീർ ചത്വര' (Tahrir square) മായിരുന്നു മുബാറക്കിനെതിരേയുള്ള ജനകീയ പ്രക്ഷോഭത്തിൻറ പ്രധാനവേദി.  
  • വിമോചന ചത്വരം എന്നും ഇതറിയപ്പെടുന്നു. 
ബാലാകോട്ട് മിന്നലാക്രമണത്തിൻറ എത്രാമത് വാർഷികമാണ് 2020 ഫെബ്രുവരി 26- ന് നടന്നത്- ഒന്നാമത് 
  • 2019 ഫെബ്രുവരി 14- നാണ് പുൽവാമയിൽ സി.ആർ.പി.എ ഫ്. വാഹനവ്യൂഹത്തിനുനേരെ പാക് ഭീകരർ ചാവേറാക്രമണം നടത്തി 40 ജവാന്മാരെ കൊലപ്പെടുത്തിയത്.  
  • ഇതിന് തിരിച്ചടിയായാണ് ഫെബ്രുവരി 26- ന് പാക് അധീന കശ്മീരിനോടു ചേർന്നുളള  ഖൈബർ പക് തൂൺ പ്രവിശ്യയിലുള്ള ബാലാകോട്ടിലെ നിബിഡവനത്തിൽ പ്രവർത്തിച്ചിരുന്ന ഭീകരരുടെ പരിശീലന കേന്ദ്രത്തിൽ ഇന്ത്യ ആക്രമണം നടത്തിയത്.  
  • 'Operation Bandar' എന്നാണ് വ്യോമസേന ഈ ആക്രമണത്തിന് പേരു നൽകിയത്. 
  • ഹനുമാൻ നടത്തിയ, ലങ്കാദഹനത്തെ അനുസ്മരിച്ചാണ് കുരങ്ങ് എന്ന അർഥത്തിൽ ബന്ദർ എന്ന് നാമകരണം ചെയ്തത്. 
യു.എസ്. ബഹിരാകാശ സ്ഥാപനമായ നാസയിൽ ആദ്യമായി ജോലി നേടിയ കറുത്തവർഗക്കാരിയായ ഗണിതശാസ്ത്രജ്ഞ 101-ാം വയസ്സിൽ അന്തരിച്ചു. ഇവരുടെ പേര്- കാതറീൻ ജോൺസൺ 

  •  1969- ൽ മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ II ദൗത്യത്തിന്റെ സഞ്ചാരദിശ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു 
  • 2015- ൽ പ്രസിഡൻറ് ബറാക് ഒബാമ അവർക്ക് Presidential Medal of Freedom സമ്മാനിച്ചു.  
  • കാതറിൻറ ജീവിതം ആധാരമാക്കിയ ഹോളിവുഡ് സിനിമയാണ് Hidden Figures (2016) 
32-ാം വയസ്സിൽ അപ്രതീക്ഷിതമായി ടെന്നീസിൽനിന്ന് വിരമിച്ച റഷ്യൻതാരം- മരിയ ഷറപ്പോവ 

  •  അഞ്ച് ഗ്രാൻഡ് സ്ലാം കിരീടങ്ങൾക്കുടമയായ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് ഷറപ്പോവ. 
  • 2016- ൽ ഉത്തേജക പരിശോധനയിൽ കുടുങ്ങി രണ്ടുവർഷക്കാലം അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ വിലക്ക് നേരിട്ടിരുന്നു. 
ദേശീയ ശാസ്ത്രദിനം ആചരിച്ച തെന്ന്- ഫെബ്രുവരി 28- ന് 
  • 1928 ഫെബ്രുവരി 28- ന് സി.വി. രാമൻ ‘രാമൻപ്രഭാവം' കണ്ടത്തിയതിൻറെ സ്മരണാർഥമാണ് ഈ ദിനം ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. . 
  • 1930- ൽ സി.വി. രാമന് ഭൗതിക ശാസ്ത്രത്തിൽ നൊബേൽ ലഭിച്ചു. ശാസ്ത്രവിഭാഗത്തിൽ ഈ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻകൂടിയാണ് സി.വി. രാമൻ. 
  • ചന്ദ്രശേഖര വെങ്കടരാമൻ എന്നാണ് പൂർണനാമം. 
  • 1986- ലാണ് National Council for Science & Technology Communication (NCSTC) ദേശീയ ശാസ്ത്രദിനം ആചരിക്കാൻ ശുപാർശ ചെയ്തത്. 
  • 1987 മുതൽ ദേശീയ ശാസ്ത്ര ദിനം ആചരിച്ചുവരുന്നു. 
  • 2020- ലെ ശാസ്ത്രദിന പ്രമേയം 'ശാസ്ത്രത്തിലെ സ്ത്രീകൾ' (Women in science) എന്നതായിരുന്നു. 
ഫെബ്രുവരി 29- ന് ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി- മൊറാർജി ദേശായി  

  • 1896 ഫെബ്രുവരി 29- നാണ് ജനനം. 
  • ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സിതര  കേന്ദ്ര സർക്കാരിന് (1977-79) നേതൃത്വം നൽകി. 
  • സർദാർ പട്ടേലിനുശേഷം ഉപപ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തികൂടിയാണ് മൊറാർജി. 
  • 1977 മാർച്ച് 24- ന് ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായി രാജ് ഘട്ടിൽവെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏറ്റവും കൂടിയ പ്രായത്തിൽ (81 വയസ്സ്) പ്രധാനമന്ത്രിയായ വ്യക്തിയാണ്.  
  • 1979 ജനവരി 1- ന് രാജ്യത്ത സാമൂഹികവും വിദ്യാഭ്യാസ പരവുമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനായി മണ്ഡൽ കമ്മിഷനെ നിയമിച്ചത് പ്രധാനമന്ത്രി മൊറാർജിയാണ്. 
  • മുൻ ബിഹാർ മുഖ്യമന്ത്രികൂടിയായ ബിന്ദേശ്വരിപ്രസാദ് മണ്ഡൽ ആണ് കമ്മിഷന് നേതൃത്വം നൽകിയത്.  
  • 1990 ഓഗസ്റ്റ് 7- ന് വി.പി. സിങ് ഗവൺമെൻറാണ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയത്.  
  • 'The Story of my life' മൊറാർജിയുടെ ആത്മകഥയാണ്.  
  • ഭരതനാട്യം എന്ന നൃത്തരൂപത്തെ ജനകീയമാക്കിയ രുഗ്മിണി ദേവി അരുണ്ഡൽ (1904-1986) ജനിച്ചതും ഒരു ഫെബ്രുവരി 29- നാണ്.  
  • 1936- ൽ ചെന്നെയിൽ കലാ ക്ഷേത്രം സ്ഥാപിച്ചത് രുഗ്മിണിദേ വിയാണ്. 
  • രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ട ആദ്യവനിത, ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി തുടങ്ങിയ പ്രത്യേകതകളും അവർക്കുണ്ട്.

അഹമ്മദാബാദിലെത്തിയ യു.എസ്. പ്രസിഡൻറും കുടുംബവും സാബർമതി ആശ്രമം സന്ദർശിയ്ക്കുവെ അവിടെ ഗന്ധിജി താമസിച്ചിരുന്ന വസതിയിലുമെത്തി. ഈ വസതിയുടെ പേര്- ഹൃദയ് കുഞ്ജ് (Hriday Kunj) 
  • 1918 മുതൽ 1930- ലെ ദണ്ഡിയാത്രവരെ ഗാന്ധിജിയും കസ്തൂർബായും ഇവിടെയാണ് താമസിച്ചിരുന്നത്. 
  • കാകാ സാഹേബ് കലേൽക്കറാണ് ഈ വസതിക്ക് ഹൃദയ് കുഞ്ജ് എന്ന് പേര് നൽകിയത് 
  • പ്രമുഖ ഗാന്ധിയനായ ദത്താത്രേയ ബാലകൃഷ്ണ കലേൽക്കാണ് കാകാ കലേൽക്കർ എന്നറിയപ്പെട്ടത്.

No comments:

Post a Comment