Monday 2 March 2020

Current Affairs- 02/03/2020

'നീതിയുടെ ധിരസഞ്ചാരം' എന്ന ജീവചരിത്രം അടുത്തിടെ പ്രകാശനം ചെയ്തു. ആരുടെതാണ് ഈ ജീവചരിത്രം- ജസ്റ്റിസ് ഫാത്തിമാബീവി 
  • ഡോ. കെ.ടി. അഷ്റഫ് ആണ് ജീവചരിത്രം രചിച്ചത്.  
  • സുപ്രിംകോടതി ജഡ്ഡിയായ (1989-92) ആദ്യ വനിതയാണ് ഫാത്തിമാബീവി. 
  • തമിഴ്നാട് ഗവർണറായും (1997-2001) പ്രവർത്തിച്ചു.  
  • തമിഴ്നാട് ഗവർണറായി (1988-90) പ്രവർത്തിച്ച മറ്റൊരു മലയാളിയാണ് ഡോ. പി.സി. അലക്സാണ്ടർ (1921-2011). മഹാരാഷ്ട്ര ഗവർണറായും (1993-2002) അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 
തുർക്കിയുടെ ഇപ്പോഴത്തെ പ്രസിഡൻറ്- രസപ് തയ്യിപ് ഉർദുഗാൻ (Recep Tayyip Erdogan) 
  • യുറോപ്പിലും ഏഷ്യയിലുമായി സ്ഥിതിചെയ്യുന്ന രാജ്യമാണ് തുർക്കി. തലസ്ഥാനം അങ്കാറ. 
  • യുറോപ്പിലെ രോഗി (Sickman of Europe) എന്നു വിശേഷിപ്പിക്കപ്പെടുന്നു. 
  • ദക്ഷിണേന്ത്യയിലേക്കും വിമാന സർവീസുകൾ തുടങ്ങിയ യു.എ.ഇ.യുടെ വിമാന കമ്പനിയുടെ പേര്- ഇത്തിഹാദ് (Itihad) എയർവേസ് 
2018-19 വർഷത്തിൽ സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി നേടിയ ഗ്രാമപ്പഞ്ചായത്ത്- പാപ്പിനിശ്ശേരി (കണ്ണൂർ)  
  • നെടുമങ്ങാട് (തിരുവനന്തപുരം) ആണ് മികച്ച ബ്ലോക്ക് പഞ്ചായത്ത് 
  • തിരുവനന്തപുരം മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു 
കേരളത്തിൽ ആദ്യമായി സംഭവിച്ച കാട്ടുതീ ദുരന്തത്തിൽ മൂന്നുപേർ മരണപ്പെട്ടു. എവിടെയാണ് ദുരന്തം നടന്നത്- വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പള്ളം കൊറ്റമ്പത്തൂരിൽ  
  •  2018 മാർച്ചിൽ കേരള- തമിഴ്നാട് അതിർത്തിയായ കുരങ്ങിണിയിൽ കാട്ടുതീയിൽ പെട്ട് 23 പേർ മരണപ്പെട്ടതിനുശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ദുരന്തം സംഭവിച്ചത് 
'BACKSTAGE: The Story Behind India's High Growth Years' എന്ന പുസ്തകത്തിൻറെ രചയിതാവ്- മൊണ്ടേഗ്സിങ് അലുവാലിയ  
  • 2004-2014 കാലത്ത് ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായിരുന്നു മൊണ്ടേഗ്സിങ് അലുവാലിയ.
ഇന്ത്യൻ റെയിൽവേയുടെ മൂന്നാമത്തെ സ്വകാര്യതീവണ്ടി സർവീസ്- കാശി മഹാകാൽ എക്സ്പ്രസ് 
  • ഇന്ത്യൻ റെയിൽവേയുടെ സബ്സിഡിയറിയായ Indian Railway Catering and Tourism Corporation- (IRCTC) ആണ് സർവീസ് നടത്തുന്നത്.  
  • ഇന്ദോർ-വാരാണസി പാതയിലാണ് കാശി മഹാകാൽ സർവീസ് നടത്തുന്നത്. 
  • മൂന്ന് ജ്യോതിർലിംഗങ്ങൾ എന്നറിയിപ്പെടുന്ന ഇന്ദോറിലെ 'ഓം കാരേശ്വർ', ഊജ്ജയിനിയിലെ 'മഹാകാലേശ്വർ', വാരണസിയിലെ 'കാശി വിശ്വനാഥ്' എന്നീ ക്ഷേത്രനഗരങ്ങളെ ബന്ധിപ്പിക്കുന്ന തീവണ്ടി സർവീസാണിത്.  
  • ലഖ്നൗ-ന്യൂഡൽഹി, അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസ്സുകളാണ് രാജ്യത്തെ മറ്റ് രണ്ട് സ്വകാര്യ തീവണ്ടികൾ.
വനിതകൾക്ക് സ്ഥിരം കമ്മിഷൻ പദവി നൽകണമെന്ന് സുപ്രീം കോടതി ഈയിടെ കേന്ദ്രസർക്കാരിന് നിർദേശം നൽകി. ഏത് സേനാവിഭാഗത്തിനാണ് ഇത് ബാധകമാവുക- ഇന്ത്യൻ കരസേന 
  • കരസേനയുടെ പോരാട്ടയുണിറ്റുകളിലൊഴികെയാണ് ഇത് ബാധകമാവുന്നത്. 
2018- ലെ സ്വദേശാഭിമാനി-കേസരി അവാർഡ് ജേതാവ് അടുത്തിടെ അന്തരിച്ചു. ഇദ്ദേഹത്തിൻറ പേര്- എം.എസ്. മണി 
  • കേരള കൗമുദി പത്രത്തിൻറ മുൻ ചീഫ് എഡിറ്ററും കലാകൗമുദി വാരികയുടെയും പത്രത്തിൻറെയും സ്ഥാപക പത്രാധിപരുമായിരുന്നു. 
വധിക്കപ്പെട്ട ഒരു മുഗൾ രാജകുമാരൻ കല്ലറ കണ്ടത്തി സ്മാരകമാക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. രാജകുമാരൻറ പേര്- ദാരാഷിക്കോ (Dara Shukoh-1615-1659)  
  • ഷാജഹാൻ ചക്രവർത്തിയുടെ മൂത്ത പുത്രനും കിരീടാവകാശിയുമായിരുന്നു ദാരാഷിക്കോ. 
  • അധികാര മൽസരത്തിനിടെ ഇളയ സഹോദരനായ മുഹിയുദ്ദീൻ (പിൽക്കാലത്ത് ഔറംഗസേബ്) ദാരാഷിക്കോയെ വധിക്കുകയായിരുന്നു.
  • ഭഗവദ്ഗീതയും 50 ഉപനിഷത്തുകളും സംസ്കൃതത്തിൽ നിന്ന് ആദ്യമായി പേർഷ്യനിലേക്ക് തർജമ ചെയ്യപ്പെട്ടത് ദാരയുടെ മേൽ നോട്ടത്തിലാണ്. 
  • ഡൽഹിയിലെ ഹുമയൂണിൻറ ശവകുടീരത്തിൽ ദാരയുടെ ശിരസ്സറ്റ ജഡം പേരുവിരങ്ങളില്ലാതെ സംസ്കരിക്കുകയായിരുന്നു. 
  • 'മജ് മാ-ഉൾ-ബഹ് റെയ്ൻ' (The Mingling of Two Oceans) ദാരയുടെ പ്രസിദ്ധ കൃതിയാണ്. 
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (FIH) കഴിഞ്ഞ സീസണിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യക്കാരൻ- മൻപ്രീത് സിങ് 
  • ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യൻ ഹോക്കി പുരുഷ ടീമിൻറ ഇപ്പോഴത്ത ക്യാപ്റ്റനുമാണ് മൻപ്രീത് സിങ്.  
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ബഹുമതി നേടിയത്- സർദാർ പട്ടേൽ സ്റ്റേഡിയം, അഹമ്മദാബാദ് (ഗുജറാത്ത്) 
  • മൊട്ടേര (Motera) സ്റ്റേഡിയം എന്നും ഇതറിയപ്പെടുന്നു.  
  • ഓസ്ട്രേലിയയിലെ മെൽബൺ (Melbourne) ക്രിക്കറ്റ്‌ സ്റ്റേഡിയത്തെയാണ് വലുപ്പത്തിൽ ഈ സ്റ്റേഡിയം പിന്നിലാക്കിയത്.  
  • മെൽബൺ സ്റ്റേഡിയത്തിൽ 1,00,024 പേരെ ഉൾക്കൊള്ളാനാകും. സർദാർ പട്ടേൽ സ്റ്റേഡിയത്തിലാകട്ടെ കാണികളുടെ ഇരിപ്പിടശേഷി 1,10,000 ആണ്. 
  • 1853-ലാണ് മെൽബൺ സ്റ്റേഡിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 
400 വർഷം മുൻപ് വിഖ്യാത ഡച്ച് ചിത്രകാരനായ റെംബ്രാൻഡ് (Rembrandt) വരച്ച ഒരു ചിത്രം അദ്ദേഹത്തിൻറതുതന്നെയാണെന്ന് ഇയ്യിടെ സ്ഥിരീകരിച്ചു. ചിത്രത്തിൻറെ പേര്- പോർട്രെയിറ്റ് ഓഫ് എ യങ് വുമൺ 

ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ (ഷൂട്ടിങ്) ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്രയുടെ ആത്മകഥയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ചലച്ചിത്രത്തിൻറ പേര്- ആത്മകഥ- A shot at history, My obsessive journey to olympic gold  


ഫെബ്രുവരി 16- ന് അന്തരിച്ച യു.എസ്. കംപ്യൂട്ടർ ശാസ്ത്രജ്ഞനാണ് ലാറി ടെസ്ലർ (Larry Tesler). എന്താണ് ഇദ്ദേഹത്തിൻറ പ്രാധാന്യം- കംപ്യൂട്ടറിലെ ഒഴിവാക്കാനാവാത്ത കമാൻഡുകളായ കട്ട്, കോപ്പി, പേസ്റ്റ് എന്നിവ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ. 

പ്രതിശീർഷ കാർബൺ ബഹിർഗമനം, ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള കുട്ടികളുടെ കഴിവ് എന്നിവ ആധാരമാക്കി. ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ സുസ്ഥിരസൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 77

കുട്ടികളുടെ അതിജീവനം അടി സ്ഥാനമാക്കിയുള്ള അഭിവൃദ്ധി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 131 
  • WHO, UNICEF എന്നിവ ചേർന്ന് നിയോഗിച്ച 40 അംഗ വിദഗ്ധ സംഘമാണ് 180 രാജ്യങ്ങളിലെ കുട്ടികളുടെയും കൗമാരക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് സൂചിക തയ്യാറാക്കിയത്.
ഇന്ത്യൻ കരസേനയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ശിലാ സ്ഥാപനം നിർവഹിച്ച് നിർദിഷ്ട മന്ദിരത്തിന് നൽകിയിട്ടുള്ള പേര്- ഥൽ സേന ഭവൻ (Thal Sena Bhavan)  
  • ഡൽഹി കന്റോൺമെൻറിലാണ് ഇത് നിർമിക്കുന്നത്. 
  • 39 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ഏഴുനില കെട്ടിട സമുച്ചയം ഉദയസൂര്യന്റെ മാതൃകയിലാണ് നിർമിക്കുക. 
  • 1895 ഏപ്രിൽ ഒന്നിനാണ് ഇന്ത്യൻ കരസേന സ്ഥാപിതമായത്.  
  • ജനുവരി 15- നാണ് കരസേനാ ദിനം. 
'Netaji, A biography for the young' എന്ന ഗ്രന്ഥം രചിച്ച വിദ്യാഭ്യാസ പ്രവർത്തകയും മുൻ ലോക്സഭാംഗവുമായ വനിത ഫെബ്രുവരി 22- ന് അന്തരിച്ചു. ഇവരുടെ പേര്- കൃഷ്ണാ ബോസ്  
  • സുഭാഷ് ചന്ദ്രബോസിൻറ അനന്തരവനും സ്വാതന്ത്ര്യസമര സേനാനിയുമായ ശിശിർകുമാർ ബോസിൻറ പത്നിയാണ് കൃഷ്ണാ ബോസ്
മന്നത്ത് പത്മനാഭൻറ എത്രാമത് ചരമവാർഷികമായിരുന്നു. ഫെബ്രുവരി 25- ന് ആചരിച്ചത്- 50

നാട്ടുരാജ്യ സംയോജനത്തിൽ സർദാർ പട്ടേലിൻറെ വലം കൈയായി പ്രവർത്തിച്ച വി.പി. മേനോൻറ ജീവ ചരിത്ര കൃതി ഈയിടെ പുറത്തിറങ്ങി- 'The Unsung Architect of Modern India' എന്ന ഈ കൃതിയുടെ രചയിതാവ്- നാരായണി ബസു 

പൂന്താനം ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് നൽകുന്ന ജ്ഞാനപ്പാന പുരസ്കാരം (50,001 രൂപ) ഇത്തവണ നേടിയതാര്- പ്രഭാവർമ 

ഇത്തവണത്തെ കടമ്മനിട്ട രാമ കൃഷ്ണൻ പുരസ്കാരം (55555 രൂപ) നേടിയതാര്- കെ.ജി. ശങ്കരപ്പിള്ള


2020- ലെ 'ലോറസ്' (Laureus) വേൾഡ് സ്പോർട്സ് അവാർഡ്  ഇതാദ്യമായി ഒരു ഇന്ത്യക്കാരന് ലഭിച്ചു. ആർക്ക്- സച്ചിൻ തെണ്ടുൽക്കർ 
  • കഴിഞ്ഞ 20 വർഷത്തെ (2000-2020) ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള (Sporting Moment) പുരസ്കാരമാണ് സച്ചിന് ലഭിച്ചത്.
  • 2011- ൽ ഇന്ത്യയിൽ നടന്ന ഐ.സി.സി. ലോകകപ്പ് ക്രിക്കറ്റ് മത്സരം വിജയിച്ചശേഷം സഹകളിക്കാർ സച്ചിനെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച ചരിത്രമുഹൂർത്തമാണ് രണ്ട് പതിറ്റാണ്ടിലെ മികച്ച 'സ്പോർട്ടിങ് മൊമൻറ്' ആയി തിരഞ്ഞെടുക്കപ്പെട്ടത്. 
  • 'ഒരു രാജ്യത്തിൻറെ ചുമലിൽ' എന്ന അടിക്കുറിപ്പോടെയാണ് ആ വിജയമുഹൂർത്തം പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടത്. 
  • ലയണൽ മെസ്സി (ഫുട്ബോൾ), ലൂയി ഹാമിൽട്ടൺ (ഫോർമുല വൺ കാറോട്ടം) എന്നിവർ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം പങ്കിട്ടു. 
  • മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ജിംനാസ്റ്റിക്സിലെ സിമോൺ ബെൻസ് ആണ്.  
  • ‘കായികരംഗത്തെ ഓസ്കർ' എന്നാണ് ലോറസ് പുരസ്കാരം അറിയപ്പെടുന്നത്. 
  • ലോറസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിൻ തെണ്ടുൽക്കർ. 
  • ഒരു ക്രിക്കറ്റ് താരം ഈ പുരസ്കാരത്തിന് അർഹമാകുന്നത് ആദ്യമാണ്. 
  • ജർമനിയിലെ ബർലിനിൽവെച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സ്റ്റീവ് വോയാണ് സച്ചിന് പുരസ്കാരം സമ്മാനിച്ചത്.

No comments:

Post a Comment