Sunday 28 March 2021

Current Affairs- 01-04-2021

1. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം- ഹരിയാന (315 രൂപ) 

  • കേരളത്തിന് 291 രൂപ   

2. 2021 മാർച്ചിൽ അന്തരിച്ച പ്രശസ്ത കഥകളി ആചാര്യനും ന്യത്തകനും  ന്യത്താധ്യാപകനും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി- ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ 

3. 2021 മാർച്ചിൽ Mo Ibrahim Prize- ന് അർഹനായ ആഫ്രിക്കൻ രാജ്യമായ Niger- ന്റെ പ്രസിഡന്റ് - Mahamadou Issoufou  


4. 2021 മാർച്ചിൽ ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി- General Lloyd J Austin  


5. ഇന്ത്യയിലാദ്യമായി International Courier- കൾക്ക് മാത്രമായി Express Cargo Terminal നിലവിൽ വന്ന വിമാനത്താവളം- Kempegowda International Airport, Bengaluru  


6. 2021 മാർച്ചിൽ പ്രസിദ്ധീകരിച്ച Global Survey of CEOs- ൽ Most Attractive Growth Destination- ൽ 5-ാമത്തെ രാജ്യം- ഇന്ത്യ (പട്ടികയിൽ മുന്നിലുള്ള രാജ്യം- USA)  


7. 2021 മാർച്ചിൽ Israel, Greece, Cyprus എന്നീ രാജ്യങ്ങൾ സംഘടിപ്പിച്ച സംയുക്ത നാവികാഭ്യാസം- Noble Dina  


8. "Baanjh - Incomplete Lives of Complete Women'എന്ന പുസ്തകത്തിന്റെ രചയിതാവ്- Susmita Mukherjee 

 

9. "Hunchprose' എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്- Ranjit Hoskote  


10. 2021 മാർച്ചിൽ ജയിൽ മോചിതനായ ഭീമ - കോറേഗാവ് കേസിൽ യു.എ.പി. എ ചുമത്തപ്പെട്ട് ജയിലിലായ സാഹിത്യകാരൻ- വരവരറാവു  


11. 2021- ലെ ലോക വ്യക്ക ദിനം (മാർച്ച് 11) പ്രമേയം- Living well with kidney disease  


12. 2021 മാർച്ചിൽ അന്തരിച്ച ആഫ്രിക്കൻ രാജ്യമായ Ivory Coast- ന്റെ പ്രധാനമന്ത്രി- Hamed Bakayoko  


13. 2021 മാർച്ചിൽ ലോക ഇക്കണോമിക് ഫോറത്തിന്റെ Young Global Leaders പട്ടികയിൽ ഇടം നേടിയ ബോളിവുഡ് നടി- ദീപിക പദുകോൺ  


14. 2021 മാർച്ചിൽ കുഞ്ചൻ നമ്പ്യാർ സ്മാരക സാംസ്കാരിക സമിതി ഏർപ്പെടുത്തിയ 'അക്ഷരശ്രീ' പുരസ്കാരത്തിന് അർഹനായത്- കൈതപ്രം ദാമോദരൻ നമ്പൂതിരി  


15. ബ്രസീലിലെ പ്രശസ്തമായ 'Maracana' ഫുട്ബോൾ സ്റ്റേഡിയത്തിന്റെ പുതിയ പേര്- Edson Arantes do Nascimento- Rei Pele Stadium  


16. 2021 മാർച്ചിൽ International Olympic Committee- യുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Thomas Bach  


17. 2021 മാർച്ചിൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ആരോഗ്യ വിദ്യാഭ്യാസ സെസുകളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് രൂപീകരിക്കുന്ന ആരോഗ്യ മേഖലയിലെ Non lapsable fund- പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാനിധി  


18. 2021 മാർച്ചിൽ ഐക്യരാഷ്ട്ര സഭയുടെ Panel of External Auditors- ന്റെ ചെയർമാനായി വീണ്ടും നിയമിതനായ Comptroller and Auditor General (CAG) of India- Girish Chandra Murmu 

 

19. 2021 മാർച്ചിൽ ഇന്ത്യയിലെ ആദ്യ Contactless Wearable Payment Device പുറത്തിറക്കിയ ബാങ്ക്- Axis Bank (ബാൻഡ് name- Wear N Pay)  


20. 2021 മാർച്ചിൽ നടന്ന വനിത വിഭാഗം ദേശീയ വോളിബോൾ (സീനിയർ) ടൂർണമെന് കിരീടം നേടിയ സംസ്ഥാനം- കേരളം  


21. 2021 മാർച്ചിൽ നടന്ന പുരുഷ വിഭാഗം ദേശീയ വോളിബോൾ (സീനിയർ) ടൂർണമെന്റ് കിരീടം നേടിയ സംസ്ഥാനം- ഹരിയാന

  

22. 2021 മാർച്ചിൽ അന്തരിച്ച ബ്രഹ്മകുമാരിസ് ഈശ്വരീയ വിദ്യാലയം ആത്മീയ മേധാവി- രാജാ യോഗിനി ദാദി ഹ്യദയമോഹിനി (അറിയപ്പെടുന്ന മറ്റൊരു പേര്- ദാദി ഗുൽസാർ)


23. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ആഘോഷപരിപാടിയുടെ പേര്- ആസാദി കാ അമൃത് മഹോത്സവ് (Azadi Ka Amrut Mahotsav)  

  • 2023 ഓഗസ്റ്റ് 15 വരെ നീളുന്ന ആഘോഷങ്ങൾക്ക് 2021 മാർച്ച് 12- ന് ഗുജറാത്തിലെ സാബർമതി ആശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു  
  • 1930 മാർച്ച് 12- ന് സാബർമതിയിൽ നിന്ന് ഗാന്ധിജി നയിച്ച വിഖ്യാതമായ ദണ്ഡിയാത്രയുടെ ഓർമപുതുക്കുന്ന സ്മൃതിയാത്രയും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു 
  • 1930 മാർച്ച് 12- ന് സാബർമതി ആശ്രമത്തിൽനിന്ന് സന്നദ്ധ ഭടന്മാരെ നയിച്ചു കൊണ്ട് ഗാന്ധിജി തുടങ്ങിയ ദണ്ഡിയാത്ര 390 കിലോമീറ്റർ താണ്ടി ഏപ്രിൽ അഞ്ചിന് ദണ്ഡിയിലെത്തി. ഏപ്രിൽ ആറിന് ദണ്ഡി കടപ്പുറത്ത് ഉപ്പുകുറുക്കിക്കൊണ്ട് മഹാത്മജി നിയമലംഘനസമരത്തിനു തുടക്കം കുറിച്ചു 

24. ത്രിവേന്ദ്രസിങ് റാവത്ത് ഏതു സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു- ഉത്തരാഖണ്ഡ് (മാർച്ച് ഒൻപതിന് ഇദ്ദേഹം രാജിവെച്ചു) 

  • തിരഥ് സിങ് റാവത്താണ് പുതിയ മുഖ്യമന്ത്രി 

25. 2021 മാർച്ച് 10- ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത, ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന പാലം- മൈത്രി സേതു (Maitri Setu) 

  • ഇന്ത്യയിലെ സാബ്രൂമിനെയും (ത്രിപുര) ബംഗ്ലാദേശിലെ രാംഗഢിനെയും ബന്ധിപ്പിക്കുന്ന പാലം ഫെനി നദിക്കു കുറുകെ 1.9 കി. മീറ്റർ നീളത്തിലാണ് നിർമിച്ചിട്ടുള്ളത്. ചെലവ് 133 കോടി രൂപ

26. ബ്രിട്ടീഷ് ബ്രാഡ് കാസ്റ്റിങ് കോർപ്പറേഷന്റെ (BBC) ഇന്ത്യൻ സ്പോർട്സ് വുമൺ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ മലയാളി- ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് 

  • 2021- ലെ ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്കാരം ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യൻ കൊനേരി ഹംപി (Konery Humpy) നേടി.
  • ഷൂട്ടിങ് താരം മനു ഭാകറാണ് (Manu Bhaker) ഇന്ത്യയുടെ എമർജിങ് പ്ലെയർ ഓഫ് ദി ഇയർ  

27. മാർച്ച് 11- ന് അന്തരിച്ച ഡോ. ദാദി ഹൃദയ മോഹിനി ഏത് ആത്മീയ സംഘടനയുടെ ആഗോള മേധാവിയായിരുന്നു- ബ്രഹ്മകുമാരീസ് (Daughters of Brahma) 

  • വനിതകൾ നയിക്കുന്ന ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഘടനയായ ബഹ്മകുമാരീസിന്റെ ആസ്ഥാനം മൗണ്ട് അബു (രാജസ്ഥാൻ) ആണ്.

28. ഇന്ത്യ, യു.എസ്, ജപ്പാൻ, ഓസ്ട്രലിയ രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഉച്ചകോടി മാർച്ച് 12- ന് വെർച്വലായി നടന്നു. ഇതിന്റെ പേര്- ക്വാഡ് (Quadrilateral Security Dialogue - Quad) 


29. സമുദ്രോപരിതലത്തിലും സമുദ്രാന്തർഭാഗത്തും ഒരുപോലെ ആക്രമണം നടത്താൻ ശേഷിയുള്ള അന്തർവാഹിനി മാർച്ച് 10- ന് മുബയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. ഇതിന്റെ പേര്- ഐ. എൻ. എസ്. കരഞ്ച് (INS Karanj)

  • ഫ്രഞ്ച് കമ്പനിയായ ഡി. സി. എൻ. എസുമായി 2005- ൽ ഒപ്പുവെച്ച കരാർ പ്രകാരം നിർമിക്കുന്ന ആറ് അന്തർവാഹിനികളിൽ മൂന്നാമത്തേതാണ് കരഞ്ച്. INS കാൽവരി, INS ഖന്ധരി എന്നിവ നേരത്തെ കമ്മിഷൻ ചെയ്തിരുന്നു. 

30. രാമകൃഷ്ണ മിഷന്റെയും രാമകൃഷ്ണ മഠത്തിന്റെയും ഏറ്റവും മുതിർന്ന ഉപാധ്യക്ഷൻ മാർച്ച് 12- ന് അന്തരിച്ചു. ഇദ്ദേഹത്തിന്റെ പേര്- സ്വാമി വാഗീശാനന്ദജി മഹാരാജ് 

No comments:

Post a Comment