Monday 29 March 2021

Current Affairs- 03-04-2021

1. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാടങ്ങൾ നിർമ്മിക്കുന്ന രാജ്യം- സിങ്കപ്പൂർ 

2. അന്താരാഷ്ട്ര ഡ്രൈവർ എജുക്കേഷൻ കമ്പനിയായ സുറ്റോബിയുടെ പഠനങ്ങൾ പ്രകാരം ലോകത്തിൽ ഏറ്റവും സുരക്ഷിതമായ റോഡുകളുള്ള രാജ്യം- നോർവെ 

  • ഏറ്റവും അപകടകരമായ റോഡുകളുള്ള രാജ്യം- ദക്ഷിണാഫ്രിക്ക, 4-ാം സ്ഥാനം- ഇന്ത്യ 

3. അടുത്തിടെ ഇന്റർനാഷണൽ സോളാർ അലൈൻസിൽ അംഗമായ രാജ്യം- ഇറ്റലി 


4. 2021 മാർച്ചിൽ ഷഹീൻസാറ്റ്, ക്യൂബ്സാറ്റ് എന്നീ തദ്ദേശ നിർമ്മിത സാറ്റ്ലൈറ്റുകൾ വിക്ഷേപിച്ച രാജ്യം- സൗദി അറേബ്യ 


5. 8- ാമത് അന്താരാഷ്ട്ര കാർഷിക പരിസ്ഥിതി പ്രദർശനത്തിന് വേദിയാകുന്ന നഗരം- ദോഹ  


6. കേരള നിയമസഭയിലേയ്ക്ക് മത്സരിക്കുന്ന ആദ്യ ട്രാൻസ് ജെൻഡർ- അനന്യകുമാരി അലക്സ് 


7. 2022- ൽ ന്യൂസിലാന്റിൽ നടക്കുന്ന ഐ.സി.സി. വുമൺസ് ക്രിക്കറ്റ് വേൾഡ് കപ്പിന്റെ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുത്തത്- Girl Gang 


8. ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ 200 മീറ്റർ ഓട്ടമത്സരത്തിൽ 1998- ലെ പി.ടി. ഉഷയുടെ റെക്കോർഡ് തിരുത്തിയ താരം- ധനലക്ഷ്മി (തമിഴ്നാട്)


9. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മലേറിയ മുക്തമായി പ്രഖ്യാപിച്ച ആദ്യ മധ്യ അമേരിക്കൻ രാജ്യം- എൽ സാൽവദോർ 


10. Stop TB Partnership Board- ന്റെ ചെയർമാനായി നിയമിതനായത്- ഡോ. ഹർഷ് വർധൻ (കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി) 


11. യു.എസ്. കോൺസുലേറ്റിന്റെ 2021- ലെ ഇന്റർനാഷണൽ വുമൺ ഓഫ് കറേജ് അവാർഡ് നേടിയത്- Gowsalya Shankar 


12. ലോകത്ത് ആദ്യമായി ആഗോള ഡിജിറ്റൽ മീഡിയകളിൽ വാർത്തകൾ ലഭ്യമാക്കുന്നതിന് നിയമം കൊണ്ടുവന്ന രാജ്യം- ഓസ്ട്രേലിയ 


13. 2020- ലെ മികച്ച കൊങ്കണി കൃതിയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കേരളീയൻ- ആർ. എസ്. ഭാസ്കർ

  • യുഗപരിവർത്തനചൊ യാത്രി എന്ന കവിതാസമാഹാരത്തിന് 

14. വാസ്തു ശില്പമേഖലയിലെ നൊബേൽ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാരം 2021- ൽ ലഭിച്ചത്- Jean Philippe Vassal, Anne Lacaton 


15. ടാൻസാനിയയുടെ ആദ്യ വനിതാ പ്രസിഡന്റായി നിയമിതയായത്- സാമിയ സുലുഹു ഹസൻ 


16. നിയോഗ്രാത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത്- അജിൻക്യാ രഹാനേ


17. സ്ത്രീ ശാക്തീകരണത്തിനായി ‘മഹാസമൃദ്ധി മഹിളാ സശാക്തീകരൺ പദ്ധതി' ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര 


18. ഐക്യരാഷ്ട്രസഭയുടെ 2020- ലെ Asia Environmental Enforcement Award നേടിയത്- Sasmita Lenka 


19. 2021 മാർച്ചിൽ അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ- ചേമഞ്ചേരി കുഞ്ഞിരാമൻ നായർ 


20. ലോകത്തിലെ ആദ്യത്തെ പൈലറ്റ് ഇല്ലാത്ത യുദ്ധസമാനമായ ജെറ്റ് പ്രോട്ടോ ടൈപ്പ് വികസിപ്പിച്ച കമ്പനി- ബോയിംഗ് 


21. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ 3000 റൺസ് നേടുന്ന ആദ്യ താരം- വിരാട് കൊഹ് ലി 


22. വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡിന് ഉടമയായത്- പൃഥ്വി ഷാ


23. ‘Aster X'- എന്ന പേരിൽ ബഹിരാകാശത്തു വച്ച് സൈനികാഭ്യാസം നടത്തിയ രാജ്യം- ഫ്രാൻസ് 


24. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി നിയമിതനായത്- തീരഥ് സിംഗ് റാവത്ത് 


25. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC)- യുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Thomas Bach 


26. ഇന്ത്യയിലെ ആദ്യത്തെ ഫോറസ്റ്റ് ഹീലിംഗ് സെന്റർ ആരംഭിച്ചത്- ഉത്തരാഖണ്ഡ് 


27. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏറ്റവും മലിനമായ സ്ഥലങ്ങളുള്ള 2021- ലെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- ഒഡീഷ  


28. സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രം- തൃപ്പുണിത്തുറ (കൊച്ചി)  


29. ചരിത്രത്തിലെ ആദ്യത്തെ ലിംഗ സമത്വ ഒളിമ്പിക്സ്- ടോക്കിയോ ഒളിമ്പിക്സ്- 2020 


30. കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന ആദ്യത്തെ കർഷക ഡേറ്റാബേസ്- ഡിജിറ്റൽ അഗ്രി സ്റ്റോക്ക് 

No comments:

Post a Comment