Monday 8 March 2021

Current Affairs- 16-03-2021

1. ഒ.ടി.ടി. പ്ലാറ്റ്ഫോം എന്നതിലെ ഒ.ടി.ടിയുടെ മുഴുവൻ രൂപമെന്ത്- ഓവർ ദി ടോപ്പ് 


2. ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ വൻകിട സിനിമയേത്- ഗുലാബോ സിതാബോ 


3. ഗാർഹിക പീഡനനിരോധന നിയമത്തിലെ ഏത് വകുപ്പിന്റെ നിർവചനത്തിലൂടെയാണ് ഭർത്താവിനൊപ്പം മുൻപ് താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യയ്ക്ക് താമസാവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചത്- വകുപ്പ്-രണ്ട് (എസ്)  


4. സമുദ്രനിരപ്പിൽനിന്ന് 3000 മീറ്ററിലധികം ഉയരമുള്ളവയിൽ ലോകത്തെ ഏറ്റവും വലിയ റോഡ് തുരങ്കമേത്- അടൽ തുരങ്കം (ഹിമാചൽപ്രദേശ്) 


5. അയോധ്യ കേസിൽ 2020 സെപ്റ്റംബർ 30-ന് വിധി പറഞ്ഞ സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജിയാര്- എസ്.കെ, യാദവ് 


6. കേന്ദ്രസർക്കാർ നിരോധിച്ച പ്രമുഖ ആപ്പുകളായ ടിക് ടോക്, പബ്ജി ഗെയിം എന്നിവ ഏത് രാജ്യത്തേതായിരുന്നു- ചൈന 


7. പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആയതിനാൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഡിറ്റ് ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി വിധിച്ച ഫണ്ടത്- പി.എം. കെയേഴ്സ് ഫണ്ട് 


8. പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം പുനഃ പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റിയേത്- ജയാ ജയ്റ്റ്ലി കമ്മിറ്റി 


9. 2020 സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആരോഗ്യപദ്ധതി ഏത്- ദേശീയ ഡിജിറ്റൽ ആരോഗ്യപദ്ധതി 


10. 5+3+3+4 എന്ന ഘടനയിലുള്ള പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന് രൂപം നൽകിയ സമിതിയേത്- ഡോ. കസ്തൂരിരംഗൻ സമിതി 


11. വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള ലോക ബാങ്കിന്റെ തരംതിരിവിൽ ഇന്ത്യ ഏത് വിഭാഗത്തിലാണ് 2020-21-ൽ ഉൾപ്പെട്ടിരിക്കുന്നത്- ലോവർ മിഡിൽ ഇൻകം ഗ്രൂപ്പ്


12. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭയിനം എന്ന അംഗീകാരം 2020- ൽ ലഭിച്ചതേതിന്- ഗോൾഡൻ ബേഡ് വിങ് 


13. ഇന്ത്യയിൽ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന്- 2020 ജൂലായ് 20 


14. ഇന്ത്യയിലെ പുതിയ ഉപഭോക്തനിയമത്തിന്റെ വകുപ്പ്- 16 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ഇ-കൊമേഴ്സ്


15. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ വേനൽക്കാല തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടതേത്- ഗൈർസൈൻ 


16. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയേത്- ജൽ ജീവൻ മിഷൻ 


17. ലോകത്തെ ഏറ്റവും മലിനമായ തലസ്ഥാനനഗരങ്ങളുടെ പട്ടികയിൽ 2019- ൽ ഒന്നാമതെത്തിയതേത്- ന്യൂഡൽഹി 


18. 3800- ഓളം വർഷമുള്ള ശ്മശാനം 2020 ഫെബ്രുവരിയിൽ കണ്ടെത്തിയ ഉത്തർപ്രദേശിലെ സ്ഥലമേത്- സനോളി


19. ബോഡോലാൻഡ് പ്രക്ഷോഭത്തിന് വേദിയായ സംസ്ഥാനമേത്- അസം 


20. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കേത്- പഞ്ചാബ് നാഷണൽ ബാങ്ക് 


21. 2020 ഏപ്രിലിൽ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഇന്ത്യ എന്നിവ ഏത് ബാങ്കിലാണ് ലയിച്ചത്- പഞ്ചാബ് നാഷണൽ ബാങ്ക് 


22. സിൻഡിക്കേറ്റ് ബാങ്ക് ഏത് ബാങ്കിലാണ് ലയിച്ചത്- കാനറാ ബാങ്ക് 


23. ആന്ധ്രാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ ഏതിലാണ് ലയിച്ചത്- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 


24. നാവികസേന 2020- ൽ പരീക്ഷിച്ച, കപ്പലുകളെ തകർക്കാനാകുന്ന മിസൈലേത്- ഉറാൻ മിസൈൽ 


25. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് ഉപയോഗിക്കാനുള്ള അതീവസുരക്ഷാ സംവിധാനങ്ങളുള്ള വിമാനമേത്- എയർ ഇന്ത്യ വൺ 


26. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ആന്റി റേഡിയേഷൻ മിസെലേത്- രുദം-1  


27. നാവികസേനയിലും വനിതകൾക്ക് സ്ഥിരം കമ്മിഷൻ പദവി നൽകണമെന്ന വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിന്റെ അധ്യക്ഷൻ ആരായിരുന്നു- ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് 


28. ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ആണവായുധ വാഹകശേഷിയുള്ള ഇന്ത്യയുടെ തദ്ദേശീയ മിസെലേത്- ശൗര്യ  


29. ഇന്ത്യയിലെ ഏത് പ്രദേശത്താണ് ചൈനയുമായി സംഘർഷമുണ്ടായ ഗാൽവൻ താഴ്വര, പാഗോങ് തടാകം എന്നിവ- ലഡാക്ക് 


30. ഇന്ത്യ ഏത് രാജ്യവുമായി നടത്തിയ സുരക്ഷാ വിഷയങ്ങളിലെ ചർച്ചയാണ് 2+2 ഡയലോഗ് എന്നറിയപ്പെട്ടത്- അമേരിക്ക 

No comments:

Post a Comment