Tuesday 2 March 2021

Current Affairs- 07-03-2021

1. സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ച ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് നേടിയത്- വിരാട് കോഹ്‌ലി (22 ടെസ്റ്റ് വിജയങ്ങൾ)


2. ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ് നേട്ടം കൈവരിച്ച നാലാമത്തെ ഇന്ത്യൻ ബൗളർ- രവിചന്ദ്രൻ അശ്വിൻ


3. 2021 ഫെബ്രുവരിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്- ഡോ. വി. പി ജോയ്


4. 2021 മാർച്ചിൽ കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി സ്ഥാനമേൽക്കുന്നത്- ഡോ. വിശ്വാസ് മേത്ത


5. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന സർവകലാശാല- ഡൽഹി സർവകലാശാല


6. 2021- ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ (ഫെബ്രുവരി 28) പ്രമേയം- Future of Science and Technology and Innovation : Impacts on Education, Skills and Work


7. 2021 ഫെബ്രുവരിയിൽ കെ. എസ്. ആർ. ടി. സി എക്സിക്യൂട്ടീവ് ഡയറക്ടറായി (അഡ്മിനിസ്ട്രേഷൻ) നിയമിതനായത്- മുഹമ്മദ് അൻസാരി


8. കെ. എസ്. ആർ. ടി.സി യുടെ സ്വതന്ത്ര കമ്പനിയായ KSRTC SWIFT- ന്റെ ഹെഡ് കോർട്ടേഴ്സ് നിലവിൽ വന്നത്- ആനയറ (തിരുവനന്തപുരം )


9. പുരപുറങ്ങളിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള (Roof top Solar Project) നടപടിക്രമങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്നതിനും ലളിതമാക്കുന്നതിനുമായി കെ. എസ്. ഇ. ബി ആരംഭിച്ച ഓൺലൈൻ പോർട്ടൽ- ഇ-കിരൺ


10. 2021 ഫെബ്രുവരിയിൽ അർധസൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കേന്ദ്ര സർക്കാർ ആരംഭിച്ച ആരോഗ്യ സുരക്ഷാ പദ്ധതി- Ayushman CAPF


11. സംസ്ഥാന കായിക രംഗത്ത് അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരുന്നതിന് സംസ്ഥാന കായിക-യുവജനകാര്യ വകുപ്പിന് കീഴിൽ ആരംഭിക്കുന്ന പൊതുമേഖലാ കമ്പനി- സ്പോർട്സ് കേരള ലിമിറ്റഡ്


12. 29-ാമത് സീനിയർ ദേശീയ പുരുഷ- വനിതാ വൂഷു ചാമ്പ്യൻഷിപ്പിന്റെ വേദി- ചണ്ഡിഗഢ് സർവകലാശാല 


13. അടുത്തിടെ Facebook പുറത്തിറക്കിയ Experimental Short Video App- Bars


14. അടുത്തിടെ റഷ്യ വിക്ഷേപിച്ച 1st Arctic Monitoring Satellite- Arktika-M


15. അടുത്തിടെ ഏത് സംസ്ഥാനമാണ് Mukhyamantri Antyodaya Parivar Utthan Yojana നടപ്പിലാക്കിയത്- ഹരിയാന


16. അടുത്തിടെ അന്തരിച്ച എൻ.കെ. സുകുമാരൻ നായർ ഏത് മേഖലയിൽ പ്രശസ്തൻ ആണ്- പരിസ്ഥിതി പ്രവർത്തകൻ


17. അടുത്തിടെ ഏത് സംസ്ഥാന സർക്കാരാണ് Hookah bars നിരോധിച്ചത്- ജാർഖണ്ഡ്


18. അടുത്തിടെ ISRO വിക്ഷേപിച്ച Sindhu Netra വിക്ഷേപിച്ചത്- DRDO


19. അടുത്തിടെ മുംബൈയിൽ മാർച്ച് 10- ന് കമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നേവിയുടെ മൂന്നാമത്തെ Scorpene Class Submarines- INS Karanj

 

20. നാസയുടെ ചൊവ്വാദൗത്യ പേടകമായ പെർസിവിയറൻസ് (Perseverance) ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ചൊവ്വയിലെത്തുന്ന എത്രാമത്തെ റോവറാണിത്- അഞ്ചാമത്തെ

  • Sojourner, Opportunity, Spirit, Curiosity എന്നിവയാണ് മറ്റ് റോവറുകൾ 
  • ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്തുകയാണ് നാസയുടെ ഈ ദൗത്യത്തിലൂടെ ലക്ഷ്യമാക്കുന്നത് 
  • കോടിക്കണക്കിന് വർഷംമുമ്പ് വലിയ തടാകമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ജെസീറോ ഗർത്തമടങ്ങുന്ന മേഖലയാണ് പെർസിവിയറൻസ് പര്യവേക്ഷണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത് 
  • ചുവന്ന ഗ്രഹം (Red Planet) എന്നാണ് ചൊവ്വ അറിയപ്പെടുന്നത് 
  • ഇന്ത്യയിൽ (ബെംഗളുരു) നിന്ന് യു.എസിലേക്ക് കുടിയേറിയ ഡോ. സ്വാതിമോഹനാണ് പെർസിവിയറൻസ് മിഷന്റെ ഗൈഡൻസ് ആൻഡ് കൺട്രോൾസ് ഓപ്പറേഷൻ മേധാവി

21. കൊച്ചി തുറമുഖത്ത് ഫെബ്രുവരി 15- ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അന്താരാഷ്ട്ര ക്രൂസ് ടെർമിനലിന്റെ പേര്- സാഗരിക (Sagarika)


22. 2021- ലെ പൂന്താനം ദിനം എന്നായിരുന്നു- ഫെബ്രുവരി 17 

  • കുംഭമാസത്തിലെ അശ്വതിനാളിലാണ് പൂന്താനം ദിനം ആചരിക്കപ്പെടുന്നത് 

23. 2019- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾ- എസ്. ഹരീഷ് (നോവൽ- മീശ), പി. രാമൻ (കവിത- രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്), എം.ആർ. രേണുകുമാർ (കവിത - കൊതിയൻ), വിനോയ് തോമസ് (ചെറുകഥ- രാമച്ചി), സത്യൻ അന്തിക്കാട് (ഹാസ്യ സാഹിത്യം ഈശ്വരൻ മാത്രം സാക്ഷി) 


24. കേരള ബാർ കൗൺസിലിന്റെ പുതിയ ചെയർമാൻ- ജോസഫ് ജോൺ 


25. ഏത് പദവിയിൽനിന്നാണ് ഫെബ്രുവരി 16- ന് കിരൺ ബേദി നീക്കം ചെയ്യപ്പെട്ടത്- ലെഫ്റ്റനൻറ് ഗവർണർ, പുതുച്ചേരി  

  • തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർ രാജിനാണ് പുതുച്ചേരിയുടെ അധികച്ചുമതല 
  • ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഓഫീസറാണ് കിരൺബേദി

26. ഐക്യരാഷ്ട്രസഭയുടെ ഉപസംഘടനയായ യു.എൻ. ക്യാപിറ്റൽ ഡെവലപ്മെന്റ് ഫണ്ടിന്റെ (UNCDF) എക്സിക്യൂട്ടീവ്  സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- പ്രീതി സിൻഹ 

  • യു.എസ്. പ്രസിഡന്റ് ജോബൈഡന്റെ തൊഴിൽ കാര്യസ്പെഷ്യൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജയാണ് പ്രണിത ഗുപ്ത 

27. ഒരുവർഷത്തോളമായി ഇന്തോചൈന സംഘർഷം നിലനില്ക്കുന്ന ഏത് തടാകതീരത്തുനിന്നുമാണ് ഇരുരാജ്യങ്ങളിലെയും സൈന്യം പിന്മാറിയത്- പാംഗോങ് (കിഴക്കൻ ലഡാക്ക്) 


28. കേരള ഫോക്ലോർ അക്കാദമിയുടെ 2020- ലെ സമഗ്ര സംഭാവനാ പുരസ്കാരത്തിന് അർഹനായത്- വി.എം. കുട്ടി 

  • മാപ്പിളപ്പാട്ട് ഗായകനാണ് 

29. ലോകത്തെ ഏറ്റവും സമ്പന്നനെന്ന പദവി ടെസ് ല സ്ഥാപകൻ ഇലൺമസ്കിൽനിന്ന് തിരിച്ചുപിടിച്ചത് ആരാണ്- ജെഫ് ബെസോസ് 

  • മൂന്നുവർഷമായി ആമസോൺ സ്ഥാപകനായ ബെസോസ് നിലനിർത്തിയിരുന്ന സമ്പന്ന പദവി ഏതാനും ആഴ്ച മുമ്പാണ് മസ്ക് സ്വന്തം പേരിലാക്കിയത് 
  • മെക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെ പിന്തള്ളിയാണ് 2017- ൽ ബെസോസ് ഒന്നാം സ്ഥാനത്തെത്തിയത്
  • ബ്ലൂംബർഗ് ബില്യണർ സൂചികയാണ് സമ്പന്നപദവി വ്യക്തമാക്കിയത്. 

30. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിൽ ആദ്യമായി ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയമാക്കാൻ യു.പി.യിലെ മധുര ജില്ലാ ജയിൽ ഒരുങ്ങുന്നു. ഈ സ്ത്രീയുടെ പേര്- ഷബ്നം അലി 

  • 150 വർഷം മുമ്പാണ് ആദ്യമായും അവസാനമായും ഒരു വനിതയെ ഇവിടെ തൂക്കിലേറ്റിയത് 

No comments:

Post a Comment