Monday 8 March 2021

Current Affairs- 15-03-2021

1. 2021 ഫെബ്രുവരി 24- ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ട കേന്ദ്രഭരണപ്രദേശം- പുതുച്ചേരി  

  • ഭൂരിപക്ഷം തെളിയിക്കാനാവാതെ വി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ രാജിവെച്ചിരുന്നു.

2. സ്ത്രീകൾക്കും സൈനിക സേവനം നടത്താൻ അനുമതി നൽകിയ ഇസ്ലാമിക രാജ്യം- സൗദി അറേബ്യ


3. ഏതു രാജ്യവുമായാണ് ഇന്ത്യ ഫെബ്രുവരി 21- ന് പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്- മാലദ്വീപ്


4. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം- ചന്ദ്രയാൻ-3 ഏതു വർഷത്തക്കാണ് മാറ്റിവെച്ചിട്ടുള്ളത്- 2022 

  • ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് 'ഗഗൻയാൻ'. മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതിയാണിത്. ഇന്ത്യ സ്വതന്ത്രമായതിൻറ 75-ാം വാർഷികമായ 2022- ൽ ഈ ദൗത്യവും യാഥാർഥ്യമാകും 
  • ദൗത്യത്തിനു മുന്നോടിയായി ആളില്ലാപ്പേടകം 2021 ഡിസംബറിൽ വിക്ഷേപിക്കും. ഒരു തവണ കൂടി ആളില്ലാ പേടകം അയച്ചശേഷമാണ് ഗഗൻയാന്റെ മുഖ്യദൗത്യം പൂർത്തീകരിക്കുക

5. സ്ത്രീകൾ നേരിടുന്ന സാമൂഹിക വിലക്കുകൾ അവസാനിപ്പിക്കുന്നതിനായി സംസ്ഥാന വനിതാശിശുവികസന വകുപ്പ് ആരംഭിച്ച് പ്രചാരണ പരിപാടിയുടെ പേര്- 'ഇനി വേണ്ട വിട്ടുവീഴ്ച' 

  • സ്ത്രീകളുടെ വസ്ത്രധാരണം, പെരുമാറ്റം, ചിന്തകൾ തുടങ്ങിയ വയുമായി ബന്ധപ്പെട്ട സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ തിരുത്തുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം 

6. കേരള ടൂറിസം ഡയറക്ടറായി നിയമിതനായത്- വി.ആർ. കൃഷ്ണതേജ 


7. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻറ ഗ്രാമീണ നാടകത്തിനുള്ള പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരം നേടിയത്- കെ.ജെ. ബേബി

  • നാട്ടുഗദ്ദിക (നാടകം), മാവേലി മൻറം (നോവൽ) തുടങ്ങിയവയുടെ രചയിതാവാണ്.
  • കാട്ടുനായിക്കന്മാരുടെ ജീവിതം ആധാരമാക്കി ഗോത്ര ഭാഷയിൽ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗുദ’ (2003)  
  • വയനാട്ടിലെ ആദിവാസി കുട്ടികൾക്കായി 1994- ൽ ‘കനവ്' എന്ന പേരിൽ ബദൽ വിദ്യാ കേന്ദ്രം ആരംഭിച്ചു.

8. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള മൊട്ടേര സ്റ്റേഡിയത്തിന് ആരുടെ പേരാണ് നൽകിയിട്ടുള്ളത്- നരേന്ദ്ര മോദിയുടെ 

  • ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര (Motera) സ്റ്റേഡിയത്തിന് 1,10,000 കാണികളെ ഉൾക്കൊള്ളാനാകും 
  • സ്റ്റേഡിയം ഉൾപ്പെടുത്തി നിർമിക്കുന്ന ബൃഹത്തായ കയിക സമുച്ചയത്തിന് സർദാർ പട്ടേലിന്റെ പേരാണ് നല്ലുക

9. ഐക്യരാഷ്ട്രസഭയിലെ യു.എസ്. സ്ഥാനപതിയായി നിയമിക്കപ്പെട്ട ആഫ്രിക്കൻ വംശജ- ലിൻഡാ തോമസ് ഗ്രീൻഫീൽഡ്


10. രാജ്യത്തെ സാമൂഹിക മാധ്യമങ്ങൾ, ഒ.ടി.ടി. (Over the top) പ്ലാറ്റുഫോമുകൾ, വാർത്താ പോർട്ടലുകൾ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള നിയമം ഫെബ്രുവരി 25- ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ പേര്- Information Technology (Inter mediary Guidelines and Digital Media Ethics Code) Rules 2021


11. 2021 ഫെബ്രുവരി 25-ന് അന്തരിച്ച കവി വിഷ്ണു നാരായണൻ നമ്പൂതിരിക്ക് ഏതു വർഷമാണ് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്- 2014 

  • സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമി ഗീതങ്ങൾ, ഇന്ത്യ എന്ന വികാരം, ഉജ്ജയിനിയിലെ രാപകലുകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. 'യാതയാതം' യാത്രാവിവരണമാണ്
  • പദ്മശ്രീ, വയലാർ അവാർഡ്, മാതൃഭൂമി സാഹിത്യ പുരസ്കാരം, ആശാൻ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്

12. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിൽ ബ്രിട്ടനിലെ ജയിലിൽ കഴിയുന്ന വസ്ത്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ വെസ്റ്റ് മിൻസ്റ്റെർ മജിസ്ട്രേറ്റ് കോടതി വിധിച്ചു. ഏത് ജയിലിലാണ് നീരവ് മോദി ഇപ്പോൾ കഴിയുന്നത്- വാൻഡ്സ് വർത്ത് ജയിൽ, ലണ്ടൻ 

  • വ്യാജ രേഖകൾ ചമച്ച് കോടിക്കണക്കിന് രൂപ വായ്പയെടുത്ത നീരവ് 2019 മാർച്ച് 19- നാണ് ലണ്ടനിൽ അറസ്റ്റിലായത്

13. കേരളത്തിന്റെ ഉത്തരവാദ ടൂറിസം പ്രവർത്തനങ്ങൾക്ക് അടുത്തിടെ ലഭിച്ച ദേശീയ അംഗീകാരം- ബെസ്റ്റ് ഫ്യൂച്ചർ ഫോർവേഡ് കാറ്റഗറിയിലെ സുവർണ പുരസ്കാരം 

  • 2017- ൽ ഉത്തരവാദ ടൂറിസം മിഷൻ (Responsible Tourism Mission) രൂപവത്കരിച്ചശേഷം ലഭിക്കുന്ന പതിനൊന്നാമത് പുരസ്കാരമാണിത്

14. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലം ജമ്മുകശ്മീരിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഏത് നദിക്ക് കുറുകെയാണിത്- ചിനാബ് നദിക്ക് കുറുകേ

  • നദീ നിരപ്പിൽനിന്ന് 359 മീറ്ററാണ് പാലത്തിന്റെ കമാനത്തിന്റെ പരമാവധി ഉയരം  
  • ഉദ്ധംപുർ-ശ്രീനഗർ-ബാരമുള്ള റെയിൽ ലിങ്ക് പ്രോജക്ടിന്റെ (USBRL) ഭാഗമായാണ് 1250 കോടി രൂപ ചെലവിൽ 1315 മീറ്റർ നീളമുള്ള പാലം നിർമിച്ചിട്ടുള്ളത്

15. കേരളത്തിന്റെ എത്രാമത് നിയമസഭയിലേക്കാണ് 2021 ഏപ്രിൽ 6- ന് തിരഞ്ഞെടുപ്പ് നടക്കുന്നത്- 15-ാമത്

  • നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 824 നിയമസഭാ മണ്ഡലങ്ങളിലെ 18.68 കോടി സമ്മതിദായകരാണ് വോട്ടുചെയ്യുക 
  • എട്ട് ഘട്ടങ്ങളിലായാണ് തിരഞെഞ്ഞെടുപ്പ് 
  • മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപ 
  • മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്.
  • കേരളപ്പിറവിക്കുശേഷം സംസ്ഥാനത്ത് 22 മന്ത്രിസഭകളും 12 മുഖ്യമന്ത്രിമാരും 20 സ്പീക്കർമാരും 197 മന്ത്രിമാരും ഉണ്ടായി. ആകെ നിയമസഭാ സാമാജികരുടെ എണ്ണം 916

16. യു.എൻ. അസിസ്റ്റൻറ് സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ട ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധ- ലിജിയ നൊരോണ

  • ഇന്ത്യക്കാരനായ സത്യ ത്രിപാഠിയുടെ പിൻഗാമിയായാണ് ലിജിയ ഈ സ്ഥാനത്തെത്തുന്നത്

17. ഐ.എസ്.ആർ.ഒ.യുടെ പുതിയ വാണിജ്യ വിഭാഗം ഫെബ്രുവരി 28- ന് 19 ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിച്ച് ചരിത്രം സൃഷ്ടിച്ചു. ഈ വിഭാഗത്തിന്റെ പേര്- ന്യൂ സ്പെയ്സ് ഇന്ത്യാ ലിമിറ്റഡ് (NSIL) 

  • 2019 മാർച്ച് ആറിന് രൂപം കൊണ്ട NSIL- ന്റെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപിണമായിരുന്നു ഇത് 
  • ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപണവാഹനമായ പി.എസ്.എൽ.വി- സി 51 ആണ് ഉപഗ്രഹങ്ങളേയുംകൊണ്ട് കുതിച്ചുയർന്നത് 
  • PSLV- യുടെ ഈ ദൗത്യത്തിൽ ബ്രസീൽ, യു.എസ്.എ. തുടങ്ങിയവയുടെ ഉപഗ്രഹങ്ങൾക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച ഉപഗ്രഹവും ഭ്രമണപഥത്തിലെത്തി

18. ഇന്ത്യയിലെ ആദ്യത്തെ അണ്ടർ സീ ടണൽ മുംബൈയിൽ നിർമ്മിക്കും 


19. കേരളത്തിലെ ആദ്യത്തെ ട്രൈബൽ താലൂക്ക് അട്ടപ്പാടി ആസ്ഥാനമാക്കി നിലവിൽ വന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ 192 ഊരുകളിലായി താമസിക്കുന്ന ആദിവാസികൾക്ക് പ്രയോജനം ചെയ്യുന്നതാണ് അട്ടപ്പാടി ട്രൈബൽ താലൂക്ക് 


20. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നവീകരിച്ച അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകി 


21. 2021- ലെ പുരുഷവിഭാഗം ഓസ്ട്രേലിയ ൻ ഓപ്പൺ നൊവാക് ദ്യോക്കോവിച്ചിന് 


22. 2020- ലെ മിസ് ഇന്ത്യ ആയി മാനസ വാരാണസി, മിസ് ഗ്രാൻഡ് ഇന്ത്യ ആയി മനിക ഷിയോക്കണ്ട്, റണ്ണറപ്പായി മന്യസിങ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു  


23. മെൽബണിൽ നടന്ന വനിതാ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ അമേരിക്കയുടെ ജന്നിഫർ ബ്രാഡിയെ തോൽപ്പിച്ച് ജപ്പാൻ താരം നവോമി ഒസാക്ക കിരീടം നേടി. ഒസാക്കയുടെ നാലാം ഗ്രാൻഡ് സ്ലാം കിരീടമാണ് 


24. ദേശീയ പട്ടികജാതി കമ്മിഷന്റെ ചെയർമാനായി വിജയ് സമ്പലയെയും ദേശീയ പട്ടിക വർഗ്ഗ കമ്മിഷന്റെ ചെയർമാനായി

ഹർഷ് ചൗഹാനെയും നിയമിച്ചു  


25. കേരളത്തിലെ പാലോട് ബോട്ടാണിക്കൽ ഗാർഡന് ഓർക്കിഡ് പ്രോജക്ടിന് അനുമതി ലഭിച്ചു 


26. ഇന്തോനേഷ്യയിലെ മൗണ്ട് സെമെറു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു 


27. കേരളത്തിൽ രാജ്യത്തെ ആദ്യത്ത ഡിജിറ്റൽ യൂണിവേഴ്സിറ്റി ആരംഭിച്ചു


28. റഷ്യയിൽ നിന്നും ഇന്ത്യ 21 മിഗ് 29, 12 സുഖോയ് എം.കെ.ഐ യുദ്ധവിമാനങ്ങൾ സ്വന്തമാക്കി 


29. മഹേന്ദർസിങ് കന്യാളിനെ സിറിയയിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു 


30. മലയാള സാഹിത്യകാരനായ പ്രഭാവർമ്മയ്ക്ക് കുഞ്ചൻനമ്പ്യാർ പുരസ്കാരം ലഭിച്ചു

No comments:

Post a Comment