Tuesday 2 March 2021

Current Affairs- 08-03-2021

1. രാജ്യത്തെ ആദ്യ പ്രതിരോധ പാർക്ക് ഫെബ്രുവരി 17- ന് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്- ഒറ്റപ്പാലം 

  • സായുധ സേനകൾക്കുള്ള ഉപകരണനിർമാണം, കയറ്റുമതി എന്നിവയാണ് പാർക്കിന്റെ ചുമതലകൾ

2. ഇന്ത്യൻ ദേശീയപ്രസ്ഥാനവുമാ യി ബന്ധപ്പെട്ട നാവിക കലാപം ആരംഭിച്ചതിന്റെ എത്രാം വാർഷികമായിരുന്നു ഫെബ്രുവരി 18- ന് ആഘോഷിച്ചത്- 75

  • 1946 ഫെബ്രുവരി 18- നാണ് റോയൽ ഇന്ത്യൻ നേവിയിലെ ഇന്ത്യൻ ഭടന്മാർ മുംബൈയിൽ കലാപം ആരംഭിച്ചത്. 20,000- ൽ പരം ഭടന്മാരും 78 കപ്പലുകളും രാജ്യവ്യാപകമായ സമരത്തിൽ പങ്കെടുത്തു.
  • ഇന്ത്യൻ നാവികർ Naval Central Strike Committee- ക്ക് രൂപം കൊടുത്തു 
  • എം.എസ്.ഖാൻ, മദൻസിങ് തുടങ്ങിയവരായിരുന്നു ഭാരവാഹികൾ 
  • കലാപത്തിൽ 8 പേർ കൊല്ലപ്പെട്ടു. 1946 ഫെബ്രുവരി 25- ന് കലാപം അവസാനിച്ചു 
  • കലാപം ഒത്തുതീർപ്പാക്കുന്നതിൽ സർദാർ വല്ലഭായി പട്ടേൽ, മുഹമ്മദലി ജിന്ന തുടങ്ങിയവർ പ്രധാനപങ്കുവഹിച്ചു 
  • 1973- ൽ നാവിക കലാപകാരികളെ ഇന്ത്യാ ഗവൺമെന്റ് സ്വാതന്ത്ര്യസമര സേനാനികളായി പ്രഖ്യാപിച്ചു

3. സമുദ്ര സമ്പത്തിന്റെ ഉചിതമായ വിനിയോഗം ഉറപ്പുവരുത്താനുള്ള നയ രൂപവത്കരണത്തിന്റെ കരടുരേഖ കേന്ദ്രഭൗമമന്ത്രാലയം അടുത്തിടെ പുറത്തിറക്കി. ഇതിന്റെ പേര്- ബ്ലു എക്കോണമി (നീല സമ്പദ് വ്യവസ്ഥ) 


4. യു.എസിലെ ടൈം മാഗസിൻ പ്രസിദ്ധപ്പെടുത്തിയ 'ഭാവിയെ രൂപപ്പെടുത്തുന്ന ലോകത്ത വളർന്നുവരുന്ന നൂറ് നേതാക്കൾ' പട്ടികയിൽ എത്ര ഇന്ത്യക്കാരാണ് ഉൾപ്പെട്ടിട്ടുള്ളത്- ആറ് 

  • ഒരു ഇന്ത്യക്കാരനും അഞ്ച് ഇന്ത്യൻ വംശജരുമാണ് പട്ടികയിലുള്ളത്

5. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല (Kerala University of Digital Sciences, Innovation and Technology- KUDSIT) കേരളത്തിൽ എവിടെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്- തിരുവനന്തപുരം ജില്ലയിലെ മംഗലപുരം ടെക്നോസിറ്റി കാമ്പസിൽ


6. 2020- ലെ സ്വാതി (ശാസ്ത്രീയ സംഗീതം) എസ്.എൽ.പുരം സദാനന്ദൻ (നാടകം) പുരസ്കാരങ്ങൾ നേടിയത്- യഥാക്രമം ഡോ. കെ. ഓമനക്കുട്ടി, ഇബ്രാഹിം വേങ്ങര 


7. ഫെബ്രുവരി 15- ന് കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനം ആരംഭിച്ചു. എന്താണ് പദ്ധതി- സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ആയിരത്തിലധികം സർക്കാർ ഓഫീസുകളെ നെറ്റ്‌ വർക്ക് ഓപ്പറേറ്റിങ് സെൻന്ററുമായും സ്റ്റേറ്റ് ഡേറ്റാ സെൻന്ററുമായും ബന്ധിപ്പിക്കുന്ന പദ്ധതി


8. ഫെബ്രുവരി 19- ന് അന്തരിച്ച ഫൗസിയ മാമ്പറ്റ ഏത് രംഗത്ത് മികവ് തെളിയിച്ച വനിതയാണ്- ഫുട്ബോൾ കളിക്കാരിയും പരിശീലകയും


9. അന്തർദേശീയ മാതൃഭാഷാദിനം എന്നായിരുന്നു- ഫെബ്രുവരി 21


10. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ ഔദ്യോഗികമായി തിരിച്ചെത്തിയ രാജ്യം- യു.എസ്.എ.


11. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ പുതിയ ചെയർമാനാര്- പ്രദീപ്കുമാർ ജോഷി 


12. ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആര്- ഗിരീഷ്ചന്ദ്ര മുർമു 


13. ചന്ദ്രയാൻ 2- ലെ ഓർബിറ്റർ ചന്ദ്രോപരിതലത്തിൽ പകർത്തിയ ഗർത്തത്തിന് ആരുടെ പേരാണ് നൽകിയിട്ടുള്ളത്- വിക്രം സാരാഭായിയുടെ 


14. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാര്- സുനിൽ അറോറ 


15. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ആര്- വൈ.കെ. സിൻഹ 


16. ലോക സൈക്കിൾ ദിനമായി ആചരിക്കുന്നതെന്ന്- ജൂൺ 3  


17. 2020- ലെ ലോക പരിസ്ഥിതിദിനത്തിന്റെ (ജൂൺ 5) സന്ദേശമെന്ത്- സെലിബ്രേറ്റ് ബയോഡൈവേഴ്സിറ്റി  


18. നിയമവിരുദ്ധവും ചട്ടരഹിതവുമായ മത്സ്യ ബന്ധനത്തിനെതിരായ അന്തർദേശീയ ദിനം ആചരിക്കുന്ന ദിവസമേത്- ജൂൺ 5 


19. റഷ്യയിലെ ഏത് നദിയിലുണ്ടായ മാരകമായ എണ്ണച്ചോർച്ചയെ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്- അംബർനയാ നദി 


20. 2020- ലെ ലോകസമുദ്ര ദിനത്തിന്റെ (ജൂൺ 8) സന്ദേശമെന്തായിരുന്നു- ഇന്നൊവേഷൻ ഫോർ എ സസ്റ്റയിനബിൾ ഓഷ്യൻ 


21. ലോക ഭക്ഷ്യസുരക്ഷാദിനമായി ആചരിക്കുന്നതെന്ന്- ജൂൺ 7  


22. അന്തർദേശീയ ലൈംഗികത്തൊഴിലാളി ദിനമായി ആചരിക്കുന്ന ദിവസമേത്- ജൂൺ 2 


23. ഏത് രാജ്യത്തിന്റെ സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനമാണ് ‘ബെയ്ഡോ'- ചൈന 


24. അന്തർദേശീയ ഒളിമ്പിക് ദിനമായി ആചരിക്കുന്നതേത്- ജൂൺ 23  


25. ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പർ കംപ്യൂട്ടറായി മാറിയ ‘ഫുഗാക്കു'ഏത് രാജ്യത്തേതാണ്- ജപ്പാൻ 


26. 2019-20- ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ്ബേത്- ലിവർപൂൾ


27. 2023- ലെ വനിതാ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് സംയുക്ത ആതിഥ്യം വഹിക്കുന്ന രാജ്യങ്ങളേവ- ഓസ്ട്രേലിയ-ന്യൂസീലൻഡ് 


28. നാസയുടെ വാഷിങ്ടൺ ഡി.സി.യിലെ ആസ്ഥാനമന്ദിരത്തെ ആരുടെ പേരിലാണ് നാമകരണം ചെയ്തത്- മേരി ഡബ്നു ജാക്സൺ


29. ഇൻഡൊനീഷ്യയിലെ സുമാത്രാ ദ്വീപിൽ 2020 ഓഗസിൽ പൊട്ടിത്തെറിപ്പ അഗ്നിപർവതമേത്- മൗണ്ട് സിനാബംഗ്


30. നാമമാത-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ അന്തർദേശീയദിനമായി ആചരിക്കുന്ന ദിവസമേത്- ജൂൺ 27 

No comments:

Post a Comment