Monday 8 March 2021

Current Affairs- 17-03-2021

1. 2020 സെപ്റ്റംബറിൽ എൻ.ഡി.എ. മുന്നണി വിട്ട ഘടകകക്ഷി ഏത്- ശിരോമണി അകാലിദൾ 


2. കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെച്ച ഹർസിമ്രത് കൗർ കൈകാര്യം ചെയ്തിരുന്ന വകുപ്പേത്- ഭക്ഷ്യസംസ്കരണം  


3. കേരള ബാങ്കിന്റെ ആദ്യത്തെ പ്രസിഡന്റാര്- ഗോപി കോട്ടമുറിക്കൽ 


4. ഐക്യരാഷ്ട്രസഭയുടെ ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള 2020- ലെ അവാർഡ് നേടിയ ഇന്ത്യൻ സംസ്ഥാനമേത്- കേരളം 


5. പൊതുവിദ്യാഭ്യാസരംഗത്ത് രാജ്യത്തെ പ്രഥമ ഡിജിറ്റൽ സംസ്ഥാനമേത്- കേരളം


6. 2020 ഓഗസ്റ്റിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുന്നാറിനടുത്ത പ്രദേശമേത്- പെട്ടിമുടി


7. കേരളത്തിലെ പ്രഥമ ഓപ്പൺ സർവകലാശാലയ്ക്ക് ഏത് നവോത്ഥാനനായകന്റെ പേരാണ് നൽകിയിരിക്കുന്നത്- ശ്രീനാരായണ ഗുരുവിന്റെ (ആസ്ഥാനം- കൊല്ലം)  


8. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറാര്- ഡോ. മുബാറക് പാഷ 


9. 2018- ലെ ജി.വി. രാജ കായികപുരസ്കാരം നേടിയത് ആരെല്ലാം- മുഹമ്മദ് അനസ്, പി.സി. തുളസി 


10. ഇന്ത്യൻ കരസേന 2020 ജനുവരിയിൽ നടത്തിയ വ്യോമതല അഭ്യാസങ്ങൾക്ക് നൽകിയിരുന്ന പേരെന്ത്- വിങ്ഡ് റെയ്ഡർ  


11. സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാനുള്ള ‘ജനസേവകാ പദ്ധതി’ക്ക് തുടക്കം കുറിച്ച സംസ്ഥാനമേത്- കർണാടകം 


12. 2020 ഫെബ്രുവരിയിൽ ഇന്ത്യൻ സായുധസേനയുടെ ഭാഗമായി മാറിയ ‘ഷാരങ്' ഏതിനം ആയുധമാണ്- ആർട്ടിലറി ഗൺ 


13. ആന്ധാപ്രദേശിൽ നിലവിൽ വന്ന ‘ദിശാ പോലീസ് സ്റ്റേഷ'ന്റെ പ്രത്യേകതയെന്ത്- സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം കൈകാര്യം ചെയ്യൽ 


14. കാവേരി നദി ഡെൽറ്റാ പ്രദേശം സംരക്ഷിത പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാനമേത്- തമിഴ്നാട് 


15. 2020- ൽ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം കിരീടം നേടിയതാര്- കേരളം 


16. 2019- ലെ ദേശീയ സ്കൂൾ അത്‌ലറ്റിക്സ് മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ടീമേത്- കേരളം 


17. 2019- ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ ചകോരം നേടിയ ചിത്രമേത്- ദേ സേ നതിങ് സ്റ്റേയ്സ് ദി സെയിം (ജാപ്പനീസ്)


18. നാസ വിക്ഷേപിച്ച ഒസിരിസ്- റെക്സ് ബഹിരാകാശ വാഹനം ഏത് ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിലാണ് ഇറങ്ങിയത്- ബെന്നു 


19. ചന്ദ്രയാൻ- രണ്ട് ഓർബിറ്റർ ചന്ദ്രോപരിതലത്തിൽ പകർത്തിയ ഗർത്തത്തിന് ഏത് ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത്- വിക്രം സാരാഭായിയുടെ 


20. നാസയുടെ പെർസിവിയറൻസ് ദൗത്യം ഏത് ആകാശഗോളത്തിലെ ജീവന്റെ തെളിവുകൾ ശേഖരിക്കാനാണ് വിക്ഷേപിച്ചത്- ചൊവ്വാ ഗ്രഹം 


21. ഏത് ഗൾഫ് രാജ്യത്തിന്റെ പ്രഥമ ചൊവ്വാദൗത്യമാണ് ഹോപ്പ് പ്രോബ്- യു.എ.ഇ


22. ബഹിരാകാശത്ത് ഏറ്റവും നീണ്ട കാലയളവ് ഒറ്റയ്ക്കുകഴിഞ്ഞ വനിത എന്ന റെക്കോഡിട്ടതാര്- ക്രിസ്റ്റീന കൗക്ക് 


23. 2020- ലെ രഞ്ജി ട്രോഫി ക്രിക്കറ്റിലെ ജേതാക്കളാര്- സൗരാഷ്ട്ര 


24. 32-ാമത് ഒളിമ്പിക് ഗെയിംസ് 2020 ജൂലായിൽ നടക്കേണ്ടിയിരുന്നത് എവിടെയാണ്- ടോക്യോ 


25. 2020 ജനുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട അമേരിക്കയിലെ വിഖ്യാത ബാസ്കറ്റ് ബോൾ താരമാര്- കോബി ബ്രയന്റ് 


26. 2020 ലോറസ് അവാർഡിൽ ബെസ്റ്റ് സ്പോർട്ടിങ് മൊമന്റ് അവാർഡ് നേടിയ ഇന്ത്യൻ കായികതാരമാര്- സച്ചിൻ തെണ്ടുൽക്കർ


27. ‘ഒരു വെർജീനിയൻ വെയിൽക്കാലം' എന്ന കൃതിക്ക് വയലാർ സാഹിത്യ അവാർഡ് നേടിയതാര്- ഏഴാച്ചേരി രാമചന്ദ്രൻ 


28. മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയൽ പുരസ്കാരം 2019- ൽ നേടിയതാര്- ഹരിഹരൻ  


29. അൻപതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടതേത്- വാസന്തി 


30. മികച്ച നടനുള്ള 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതാര്- സുരാജ് വെഞ്ഞാറമ്മൂട്

No comments:

Post a Comment