Friday 19 March 2021

Current Affairs- 25-03-2021

1. United Nations Human Rights Council (UNHRC)- യുടെ ചെയർമാനായി നിയമിതനായ ആദ്യ ഇന്ത്യാക്കാരൻ- Ajai Malhotra  


2. ജൻ ഔഷധി വാരമായി ആഘോഷിക്കുന്നത്- മാർച്ച് 1 മുതൽ 7- വരെ

  • പ്രമേയം- Jan Aushadhi- SevaBhi, Rozgar Bhi 

3. New Delhi World Book Fair 2021 Virtul Edition സംഘടിപ്പിക്കുന്നത്- National Book Trust 


4. 5 മുതൽ 12 വരെയുള്ള പ്രായ വിഭാഗത്തിൽ കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകാൻ കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതി- സ്പ്രിന്റ് 


5. മികച്ച മലയാള ചലച്ചിത്രത്തിനുള്ള FIPRESCI രാജ്യാന്തര പുരസ്കാരം നേടിയത്- ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 


6. 76th Annual Conference of Association of Physicians of India (API)- ന്റെ പ്രമേയം- Engaging Minds: Empowering Medicine


7. 138, 182 എന്നീ ഹെൽപ്പ്ലൈൻ നമ്പറുകളെ സംയോജിപ്പിച്ച് ഇന്ത്യൻ റെയിൽവെ പുറത്തിറക്കിയ പുതിയ ഹെൽപ് ലൈൻ നമ്പർ- 139


8. ഫെഡറൽ റിസർവ്വ് ബാങ്ക് ഓഫ് ന്യായോർക്കിന്റെ വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി നിയമിതയായ ഇന്ത്യൻ വംശജ- നൗറീൻ ഹസൻ


9. നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സീവിയറൻസ് ടെസ്റ്റ് ഡ്രൈവ് നടത്തിയ ചൊവ്വയിലെ തടാകതടം- ജെസീറോ ക്രറ്റർ 


10. ദീർഘദൂര മിസൈലുകൾ വികസിപ്പിക്കുവാൻ DRDO- ക്ക് സഹായകമാകുന്ന Solid Fuel Ducted Ramjet (SFDR) സാങ്കേതികവിദ്യയുടെ പരീക്ഷണം നടന്നത്- ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച്, ചാന്ദിപൂർ, ഒഡീഷ 


11. 2022- ലെ സ്വാതന്ത്യത്തിന്റെ 75-ാം വർഷത്തിന്റെ ആഘോഷത്തിനായി രൂപീകരിച്ച 259 അംഗങ്ങളുള്ള ദേശീയ സമിതിയുടെ ചെയർമാൻ- നരേന്ദ്ര മോദി 


12. ഏഷ്യാ പസഫിക് റൂറൽ ആന്റ് അഗ്രികൾച്ചറൽ ക്രെഡിറ്റ് അസ്സോസിയേഷന്റെ പുതിയ ചെയർമാനായാ ഇന്ത്യാക്കാരൻ- G. R. Chintala


13. പ്രധാന മന്ത്രി നരേന്ദ്ര മോദി അടുത്തിടെ സൈറ വീക്ക് (CERA WEEK) പുരസ്കാരം ഏറ്റുവാങ്ങി. ഏത് നേട്ടത്തിനുള്ളതായിരുന്നു പുരസ്കാരം- ആഗോള ഊർജ-പരിസ്ഥിതി പ്രവർത്തനങ്ങളിൽ നൽകിയ നേതൃത്വത്തിന് 

  • കേംബ്രിജ് എനർജി റിസർച്ച് അസോസിയേറ്റ്സ് 2016- ലാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്.  


14. അപൂർവരോഗ ദിനം (Rare Disease Day) എന്നായിരുന്നു- ഫെബ്രുവരി- 28  


15. ഇന്ത്യയിലെ സ്കൂൾ വിദ്യാർഥികൾ എത്ര പുതിയ ഛിന്ന ഗ്രഹങ്ങൾ (Asteroids) കണ്ടത്തിയതായാണ് അന്താരാഷ്ട ജ്യാതിശാസ് യൂണിയൻ (IAU) സ്ഥിരീകരിച്ചത്- 18 

  • യു.എ സ്. ബഹിരാകാശ ഏജൻസിയായ 'നാസ'യും ഇന്ത്യയിൽ ജ്യോതിശാസ്ത്രത്തിൽ പഠനം നടത്തുന്ന Stem and space എന്ന സംഘടനയും ചേർന്ന് വിദ്യാർഥികൾക്കായി നടത്തിയ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ കണ്ടെത്തൽ  

16. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണറായി 2021 മാർച്ച് 1- ന് ചുമതലയേറ്റത്- ഡോ. വിശ്വാസ് മേത്ത 

  • രാജസ്ഥാൻ സ്വദേശിയായ ഇദ്ദേഹം ഫെബ്രുവരി 28- ന് സംസ്ഥാന ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ചിരുന്നു  


17. സ്പാനിഷ് ക്ലബ് എഫ്.സി. ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ജോസപ് മരിയ ബർത്തോമ്യൂ അടുത്തിടെ അറസ്റ്റിലായി. ഏത് വിവാദ സംഭവത്തിലാണ് ഇത്- ബാഴ്സാ ഗേറ്റ് 

  • ലയണൽ മെസ്സി ഉൾപ്പെടെയുള്ള ക്ലബ്ബിന്റെ സൂപ്പർതാരങ്ങളെ അപകീർത്തിപ്പെടുത്താനും സ്വന്തം പ്രതിച്ഛായ ഉയർത്താനുമായി ക്ലബ്ബിന്റെ പണം ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകിയെന്നതാണ് ബാഴ്സസാ ഗേറ്റ് വിവാദം.  


18. ലോക വന്യജീവി ദിനം (World wildlife Day) എന്നായിരുന്നു- മാർച്ച് 3 

  • Forests and Livelihoods: Sustaining People and Planet എന്നതാണ് 2021- ലെ ദിനാചരണ വിഷയം.  


19. ലോക്സഭാ ടി.വി.യും (LSTV) രാജ്യസഭാ ടി.വി.യും (RSTV)- ലയിപ്പിച്ച് ഒന്നാക്കി. ഇതിന്റെ പേര്- സൻസദ് ടി.വി. (SANSAD TV) 

  • രവി കപൂറാണ് ആദ്യ സി.ഇ.ഒ.  

20. ഏത് സംസ്ഥാനത്താണ് 13 ട്രാസ്ജെൻഡുകളെ പോലീസ് കോൺ സ്റ്റബിൾമാരായി നിയമിച്ചത്- ഛത്തീസ്ഗഢ്  


21. 2023 ഏത് അന്താരാഷ്ട്ര വർഷമായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ നിർദേശമാണ് യു.എൻ. പൊതുസഭ അംഗീകരിച്ചത്- ചെറുധാന്യ വർഷം (International year of millets) 

  • 70 രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇന്ത്യ നിർദേശം മുന്നോട്ടു വെച്ചത് 
  • ചോളം, റാഗി, പഞ്ഞപ്പുല്ല്, ചാമ, തിന തുടങ്ങിയവയാണ് ചെറുധാന്യങ്ങൾ, ഇവയുടെ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി നിർദേശം സമർപ്പിച്ചത്.  


22. കോവിഡ് മഹാമാരിയുടെ വ്യാപനത്തിനുശേഷമുള്ള മാർപാപ്പയുടെ ആദ്യ വിദേശസന്ദർശനം ഏത് രാജ്യത്തായിരുന്നു- ഇറാഖ് 

  • ചരിത്രത്തിലാദ്യമായാണ് ഒരു മാർപാപ്പ ഇറാഖ് സന്ദർശിക്കുന്നത്. 
  • 1999- ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇറാഖ് സന്ദർശിക്കാൻ ആഗ്രഹിച്ചുവെങ്കിലും പ്രസിഡന്റ് സദ്ദാം ഹുസൈനുമായി നടന്ന ചർച്ച പരാജയപ്പെ ട്ടതോടെ പിന്മാറി.  


23. 2021 മാർച്ച് 6- ന് അന്തരിച്ച മലയാളിയായ ഭാസ്കർ മേനോൻ ഏത് രംഗത്ത് മികവ് തെളിയിച്ച വ്യക്തിയാണ്- സംഗീതവ്യവസായി (Music Industry Executive)  

  • ലോക സംഗീതത്തെ മാറ്റിമറിച്ച ഇ.എം.ഐ. മ്യൂസിക് വേൾഡ് വൈഡിന്റെ പ്രഥമ ചെയർമാനും കാപിറ്റോൾ റെക്കോഡ്സിന്റെ സാരഥിയുമായിരുന്നു.  


24. സംസ്ഥാന നിയമസഭാതിരഞ്ഞടുപ്പിൽ എത്ര ശതമാനം ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് (web casting) നടത്തുന്നത്- 50 ശതമാനം  

  • ഇന്റർനെറ്റിലുടെ ശബ്ദങ്ങൾ കേൾപ്പിക്കുകയും ചിത്രങ്ങൾ കാണിക്കുകയും ചെയ്യുന്നതിനാണ് വെബ് കാസ്റ്റിങ് എന്ന് പറയുന്നത്. ഏത് സംഭവവും തൽസമയം ലോകത്തെ കാണിക്കുന്നതിനും കേൾപ്പിക്കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയും. അതു കൊണ്ടാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പോളിങ് നടപടികൾ നിരീക്ഷിക്കുന്നതിനായി വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുള്ളത്.  


25. ഫെബ്രുവരി 28- ന് ആഘോഷിച്ച 2021- ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ വിഷയം- Future of STI 

  • Impacts on Education, Skills and Work 
  • 1928 ഫെബ്രുവരി 28-+നാണ് സി.വി. രാമൻ താൻ കണ്ടത്തിയ രാമൻ പ്രഭാവം (Raman Effect) തെളിവുകളോടെ ലോകത്തിന് സമർപ്പിച്ചത്. ഇതിന്റെ ഓർമയ്ക്കായാണ് ഫെബ്രുവരി 28- ന് ശാസ്ത്രദിനം ആഘാഷിക്കുന്നത്.  


26. Unfinished: A Memoir എന്ന കൃതി രചിച്ച ബോളിവുഡ് നടി- പ്രിയങ്ക ചോപ്ര  

  • കുട്ടികളുടെ അവകാശങ്ങൾക്കായുള്ള യൂണിസെഫിന്റെ (UNICEF) ഗുഡ് വിൽ അംബാസഡറായും പ്രിയങ്ക പ്രവർത്തിച്ചിട്ടുണ്ട്.  


27. ഇന്ത്യൻ മഹാസമുദ്രമേഖലയുടെ നിരീക്ഷണത്തിനായി ഫെബ്രുവരി 28- ന് വിക്ഷേപിച്ച ഉപഗ്രഹം- സിന്ധു നേത്ര 

  • Defence Research and Development Organisation (DRDO) ആണ് ഉപഗ്രഹം വികസിപ്പിച്ചത്.  


28. വിവിധ കേന്ദ്രങ്ങളിലായി നടന്ന കേരളത്തിൻറ 25-ാം അന്താരാഷ്ട ചലച്ചിത്രമേള (IFFK) പാലക്കാട്ട് സമാപിച്ചു. മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയത്- 'ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്ഷൻ'  

  • ഈ ദക്ഷിണാഫ്രിക്കൻചിത്രം സംവിധാനംചെയ്തത് ലെ മോഹാങ് ജെർമിയ മൊറസസെ   മറ്റ് ജേതാക്കൾ 
  • മികച്ച സംവിധായകൻ (രജതചകോരം- ചിത്രം: ദ നെയിംസ് ഓഫ് ദ ഫ്ലവേഴ്സസ്, സംവിധാനം: ബാഹ് മാൻ തവോസി) 
  • പ്രേക്ഷകപ്രീതി നേടിയ ചിത്രം- ചുരുളി (സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി) 
  • മികച്ച മലയാള ചിത്രം- ആൻഡ്രോയിഡ് കുഞ്ഞപ്പൻ (സംവിധാനം- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ)  
  • മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം- മ്യൂസിക്കൽ ചെയർ (സംവിധാനം- വിപിൻ ആറ്റ്ലി)  


29. 2020- ലെ 78-ാം ഗോൾഡൻ ഗ്ലോബ് പുരസ്കാര ജേതാക്കൾ 

  • ചലച്ചിത്രം- മികച്ച ചിത്രം- നെമാദ് ലാൻഡ് 
  • മികച്ച നടൻ- ചാഡ് വിക് ബോസ്മാൻ (മരണാനന്തരം)  
  • മികച്ച നടി- ആൻഡ്രോ ഡേ 
  • മികച്ച സംവിധായക- ക്ലോയി ഷാവോ 
  • ടെലിവിഷൻ വിഭാഗത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തെപ്പറ്റിയുള്ള  നെറ്റ്ഫ്ലിക്സ് പരമ്പരയായ 'ദി ക്രൗൺ' മികച്ച പരമ്പര, നടൻ, നടി, സഹനടി എന്നീ പുരസ്കാരങ്ങൾ നേടി. 
  • ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷനാണ് പുരസ്കാരങ്ങൾ നൽകുന്നത്. 

ഗ്രാമി അവാർഡ് പ്രഖ്യാപിച്ചു

  • റെക്കോർഡ് ഓഫ് ദി ഇയർ- എവ് രിതിംഗ് ഐ വാണ്ടഡ് (ബില്ലി ഐലിഷ്)
  • ആൽബം ഓഫ് ദി ഇയർ- ഫോക്-ലോർ (ടെല്ലർ സ്വിഫ്റ്റ്) 
  • മികച്ച റിഥം ആന്റ് ബ്ലുസ് പെർഫോമൻസ്- ബ്ലാക്ക് പരേഡ് (ബിയോൺസ്) 
  • മികച്ച പോപ് വോക്കൽ ആൽബം- ഫ്യൂച്ചർ നൊസ്റ്റാൾജിയ (ഡ്യൂയലിപ) 
  • മികച്ച പുതുമുഖതാരം- മേഗൻ തീ സ്റ്റാലിയൻ  
  • സോങ് ഓഫ് ദി ഇയർ- ഐ കാന്റ് ബ്രീത് (ഹെർ) 
  • മികച്ച പോപ് സോളോ പെർഫോമൻസ്- ഹാരീ സ്റ്റൈൽസ് (വാട്ടർമെലൻ ഷുഗർ)  

No comments:

Post a Comment