Monday 1 March 2021

Current Affairs- 05-03-2021

1. 2021 ഫെബ്രുവരിയിൽ അന്തരിച്ച മുൻ അർജന്റീനിയൻ പ്രസിഡന്റ്- കാർലോസ് മെനം 


2. 2021 ഫെബ്രുവരിയിൽ അന്തരിച്ച പാലസ്തീൻ കവി- മൗറീദ് ബർഗുത്തി 

 

3. യു. എൻ. സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജ- അറോറ ആകാൻഷ 


4. 2021 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നാടിനു സമർപ്പിച്ച തദ്ദേശീയ നിർമ്മിത യുദ്ധടാങ്ക്- അർജുൻ 


5. അടുത്തിടെ ഉദ്ഘാടനം ചെയ്ത ചെങ്ങണാംകുന്ന് റെഗുലേറ്റർ ഏത് നദിയ്ക്ക് കുറുകെയാണ്- ഭാരതപ്പുഴ 


6. അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്  


7. ഇറ്റലിയിലെ ഐക്യസർക്കാരിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്- മാരിയോ ദ്രാഗി 


8. ഇംഗ്ലണ്ടിനെതിരെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ്മ 


9. ടെസ്റ്റിൽ ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ രണ്ടാമതെത്തിയ താരം- ആർ. അശ്വിൻ 


10. 2021 ഫെബ്രുവരിയിൽ പുതിയ ടൂറിസം പദ്ധതി നിലവിൽ വന്ന കൊല്ലം ജില്ലയിലെ സ്ഥലം- മീൻപിടിപ്പാറ


11. 2nd International Conference on Gender Equality- യ്ക്ക് വേദിയായത്- Gender Park Campus (കോഴിക്കോട്) 


12. ഐ. പി. എൽ ടീമായ കിങ്സ് ഇലവൻ പഞ്ചാബിന്റെ പുതിയ പേര്- പഞ്ചാബ് കിങ്സ് 


13. ഐ.എസ്.ആർ.ഒ. വിക്ഷേപിക്കാൻ പോകുന്ന സ്പേസ് കിഡ്സ് ഇന്ത്യയുടെ നാനോ സാറ്റലൈറ്റ്- സതീഷ് ധവാൻ സാറ്റ് (SD SAT)

  • PSLV C- 51 റോക്കറ്റിലാണ് വിക്ഷേപണം 

14. WhatsApp ആപ്ലിക്കേഷന് പകരമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ- Sandes


15. 2020- ലെ സംസ്ഥാന കഥകളി പുരസ്കാരം ലഭിച്ചത്- സദനം ബാലകൃഷ്ണൻ 


16. 2020- ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്കാരം-

  • ക്ഷേത്രകലാശ്രീ പുരസ്കാരം- മേതിൽ ദേവിക
  • ക്ഷേത്രകലാ ഫെലോഷിപ്പ്- ഗുരുസദനം ബാലകൃഷ്ണൻ 

17. 2020- ലെ പല്ലവൂർ അപ്പുമാരാർ പുരസ്കാരത്തിന് അർഹനായത്- കിഴക്കുട്ട് അനിയൻ മാരാർ 


18. 2020- ലെ കേരളീയ നൃത്ത-നാട്യ പുരസ്കാരത്തിന് അർഹനായത്- വിമല മേനോൻ 


19. 2021- ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ച വ്യക്തി- കെ. ബി. ശ്രീദേവി


20. 14-ാമത് International Children's Film Festival- ന് വേദിയായത്- ബംഗ്ലാദേശ് 


21. ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ- ഇഷാന്ത് ശർമ്മ 


22. അരങ്ങേറ്റ ടെസ്റ്റിലെ നാലാം ഇന്നിംഗ്സിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരം- കൈൽ മെയേഴ്സ് (വെസ്റ്റിൻഡീസ്) 


23. ഐ. സി. സിയുടെ പ്രഥമ Player of the Month പുരസ്കാരം നേടിയത്- റിഷഭ് പന്ത് 

  • വനിതാ ക്രിക്കറ്റ് താരം- Shabnim Ismail (South Africa) 

24. 2021 ഫെബ്രുവരിയിൽ അന്തരിച്ച ഇന്ത്യൻ ടെന്നീസിന്റെ പിതാമഹൻ എന്നറിയപ്പെടുന്ന വ്യക്തി- അക്തർ അലി 


25. അടുത്തിടെ ഉണ്ടായ മിന്നൽ പ്രളയത്തിൽ തകർന്ന ഉത്തരാഖണ്ഡിലെ അണക്കെട്ട്- തപോവൻ ഡാം 


26. ഭൂഗർഭ കേബിളിലൂടെ വൈദ്യുതി എത്തുന്ന സംസ്ഥാനത്തെ ആദ്യ 220 കെ. വി ജി.ഐ.എസ് സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്- കൊച്ചി 


27. ഇന്ത്യയിലാദ്യമായി U.V.Rays ഉപയോഗിച്ച് ട്രെയിൻ കോച്ചുകളിൽ അണു നശീകരണം നടത്തിയ മെട്രോ- ലക്നൗ മെട്രോ (ഉത്തർപ്രദേശ്)


28. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ നേതൃസ്ഥാന ത്തെത്തുന്ന ആദ്യ വനിത- Ngozi Okonjo- Iweala 


29. ജർമ്മനിയിലെ ബേൺ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആന്റ് സ്റ്റാറ്റിസ്റ്റിക്സ് പതിറ്റാണ്ടിലെ (2011-20) മികച്ച ഫുട്ബോൾ താരമായി തെരഞ്ഞെടുത്തത്- ലയണൽ മെസി 


30. ഇന്ത്യയിലാദ്യമായി കുട്ടികൾക്കായി ‘ബോട്ട് ലൈബ്രറി' നിലവിൽ വന്നത്- കൊൽക്കത്തെ

  • ഹൂഗ്ലി നദിയിൽ പശ്ചിമബംഗാൾ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് ലൈബ്രറി ആരംഭിച്ചത്  

No comments:

Post a Comment