Wednesday 4 July 2018

Current Affairs in June 2018

കേരളത്തിൽ അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്ന നഗരം- കൊച്ചി (ഇന്ത്യ-ഡെറാഡൂൺ)

വിവാദ പ്രസ്താവനയെത്തുടർന്ന് അറസ്റ്റിലായ തമിഴ്നടൻ- മൻസൂർ അലിഖാൻ 


ലോകകപ്പ് ഫുട്ബോളിൽ ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ തോൽപിച്ച ആദ്യ ഏഷ്യൻ രാജ്യം- ജപ്പാൻ

ഡൽഹി ലഫ്.ഗവർണർ- അനിൽ ബെയ്ജാൾ

ഇന്ത്യ ടുഡേ ഗ്രൂപ്പ് ഏർപ്പെടുത്തിയ മികച്ച പാലുൽപാദക സംസ്ഥാനത്തിനുള്ള അവാർഡ് നേടിയത് - കേരളം

2020-ൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന റോതംഗ് തുരങ്കം ഏത് സംസ്ഥാനത്താണ്- ഹിമാചൽ പ്രദേശ്

കാടുമുതൽ കടലുവരെ എന്ന ലേഖന സമാഹാരം രചിച്ചത്- ഡോ.എ.ലത

കേശവദേവ് ട്രസ്റ്റിന്റെ പുരസ്കാരങ്ങൾക്ക് അർഹരായത്- പ്രഭാവർമയും മോഹൻലാലും

കശ്മീരിൽ വെടിയേറ്റ് മരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ- ഷുജാത് ബുഹാരി (റൈസിങ് കാ ശ്മീർ എന്ന പത്രത്തിന്റെ എഡിറ്ററാണ് ഇദ്ദേഹം)

തുഞ്ചത്ത് എഴുത്തച്ഛൻ ശ്രഷ്ഠ പുരസ്കാരത്തിന് അർഹനായത്- തിരൂർ ദിനേശ്

ജനറൽ മോട്ടോഴ്സിന്റെ ചീഫ് ഫിനാൻസ് ഓഫീസറായി നിയമിതയായ ഇന്ത്യൻ വംശജ- ദിവ്യ സൂര്യദേവര

സാൻഫ്രാൻസിസ്കോയിൽ മേയറായ ആദ്യത്തെ കറുത്ത വംശജ- ലണ്ടൻ ബ്രീഡ്

ഊബർ ടെക്നോളജീസിന്റെ ഇന്ത്യ-ദക്ഷിണേഷ്യ പ്രസിഡന്റായി നിയമിതനായത്- പ്രദീപ് പരമേശ്വരൻ

ജന്തുവർഗീകരണ ശാസ്ത്രത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡോ.ഇ.കെ.ജാനകി അമ്മാൾ പുരസ്കാരത്തിന് അർഹനായത്- പി.ടി.ചെറിയാൻ

യുഎൻ മനുഷ്യാവകാശ കൗൺസിലിൽനിന്ന് പിൻമാറിയ രാജ്യം- യുഎസ്എ

3000 കോടി രൂപയുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടർ- രവീന്ദ്ര മറാഠ

അന്താരാഷ്ട്ര യോഗദിനത്തിൽ ഒരു ലക്ഷത്തിലേറെപ്പേർ പങ്കെടുത്ത യോഗ നടന്നത് എവിടെയാണ്- കോട്ട (രാജസ്ഥാൻ)

ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ പേരിലുള്ള ഒളിമ്പ്യൻ അവാർഡിന് അർഹയായത്- എം.ഡി.വത്സമ്മ

ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ജിസെപ്പികോണ്ട- ഇറ്റലി

ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയായത്- ജിഫു (ജപ്പാൻ)

2018 ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനം നിർവഹിച്ചത്- വ്ളാഡിമിർ പുടിൻ 

2018 ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ചിഹ്ന്നം- സാബിവാക്ക

2018 ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പന്ത്- ടെൽസ്റ്റാർ 18

ഇന്ത്യയിലെ പത്താമത്തെ സ്മാർട് സിറ്റി ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ പ്രധാനമന്ത്രി എവിടെയാണ് ഉദ്ഘാടനം ചെയ്തത് - റായ്പൂർ

115 ഗ്രാമങ്ങളെ കേന്ദ്രമാക്കി സുരക്ഷിതമായ കുടി വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് ആരംഭിച്ച പദ്ധതി- സ്വചൽ

യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവലിന് വേദിയാകുന്ന ഇന്ത്യൻ നഗരം- ന്യൂഡൽഹി

നീതി ആയോഗിന്റെ വാട്ടർ മാനേജ്മെന്റ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം- ഗുജറാത്ത്

അടുത്തിടെ സേവനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച മെസേജിങ് ആപ്ലിക്കേഷൻ- യാഹു മെസഞ്ചർ

ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ പൈലറ്റ് - മേഘ്ന ഷാൻബാഗ് (കർണാടകം)

വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, മാനസികാ രോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കായി കേരള സംസ്ഥാന സാക്ഷരതാമിഷൻ ആരംഭിച്ച പദ്ധതി- അക്ഷര സാന്ത്വനം

ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണം ലക്ഷ്യമിട്ട് ജൈവം നിർമലം എന്ന പദ്ധതി ആരംഭിച്ചതെവിടെ- വെള്ളത്തൂവൽ (ഇടുക്കി)

ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള സാക്ഷരതാ മിഷന്റെ സാക്ഷരതാ പദ്ധതി- ചങ്ങാതി

ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ എല്ലാ ജില്ലകളിലും ആരംഭിച്ച സംസ്ഥാനം- തെലങ്കാന

സ്റ്റട്ട്ഗർട്ട് ഓപ്പൺ ടെന്നീസ് കിരീടം (2018) നേടിയത്- റോജർ ഫെഡറർ

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ് കോർ നേടിയ രാജ്യം- ഇംഗ്ലണ്ട് (481/6)

ഖേലോ ഇന്ത്യയുടെ ഭാഗമായി ആരംഭിക്കുന്ന പ്രഥമ പാരാ നാഷണൽ ഗെയിംസിന്റെ വേദി- ബംഗലുരു

അനാസി സ്ഥാപക ചെയർമാൻ ചൗധരി ധാരാസിങിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ രാഷ്ട്രസേവാ പുരസ്കാരത്തിന് അർഹയായ പ്രശസ്ത ഗെനക്കോളജിസ്റ്റ്- ഡോ.ശാന്തമ്മ മാത്യു

ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഇന്ത്യയുടെ സ്വന്തം ജിപിഎസ് സംവിധാനം- നാവിക്

ഏത് സ്ഥാപനമാണ് ഭാരത സർക്കാരിനുവേണ്ടി- ജിപിഎസ് വികസിപ്പിക്കുന്നത്- ഐഎസ്ആർഒ 

ക്ലീൻ ആൻഡ് ഗ്രീൻ ഗ്രാമപഞ്ചായത്തുകൾക്ക് തുടക്കം കുറിച്ച ജില്ല- തൃശ്ശൂർ

സർക്കാർ ഉദ്യോഗത്തിന് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 40-ൽനിന്ന് 42 ആയി ഉയർത്തിയ സംസ്ഥാനം- ഹരിയാന

മേഘാലയ സർക്കാരിൽ ക്യാബിനറ്റ് പദവിയുള്ള അഡൈ്വസറായി നിയമിതനായത്- സി.വി.ആനന്ദ ബോസ്

യുപിഎസിയുടെ ആക്ടിങ് ചെയർമാനായി നിയമിതനായത്- അരവിന്ദ് സക്സേന

എഡ്യൂക്കേഷൻ ഓഫ് ആൻ അംബാസഡർ- റിഫ്ളക്ഷൻസ് ഓൻ ഹയർ എഡ്യൂക്കേഷൻ റിഫോംസ് ഇൻ കേരള എന്ന പുസ്തകം രചിച്ചത്- ടി.പി. ശ്രീനിവാസൻ

നാളികേര വികസന ബോർഡ് സിഇഒ ആയി നിയമിതനായത്- രാജു നാരായണ സ്വാമി

ഫൊക്കാന മലയാള രത്നം പുരസ്കാരത്തിന് അർഹനായത്- രമേശ് ചെന്നിത്തല

മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഏത് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായിട്ടാണ് കോൺഗ്രസ് നേതൃത്വം നിയോഗിച്ചത്- ആന്ധ്രാ പ്രദേശ്

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്ന നിയമ കമ്മിഷന്റെ അധ്യക്ഷൻ- ജസ്റ്റിസ് ബി.എസ്.ചൗഹാൻ

യുഎസ് പ്രതിരോധ സെക്രട്ടറി- ജെയിംസ് മാറ്റിസ്

No comments:

Post a Comment