Monday 3 February 2020

Current Affairs- 03/02/2020

UNION BUDGET 2020-21
2020-21- ലെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത്- നിർമ്മല സീതാരാമൻ (2020 ഫെബ്രുവരി 1) 

ബഡ്ജറ്റിന്റെ പ്രധാന പ്രമേയങ്ങൾ- Aspirational India Economic Development for all  Caring Society

പ്രഖ്യാപനങ്ങൾ 
 
പെട്ടെന്ന് കേടുവരുന്ന ഉത്പന്നങ്ങളായ പാൽ, ഇറച്ചി, മത്സ്യം, കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ വ്യാപാരത്തിനായി ആരംഭിക്കുന്ന National cold supply chain- കിസാൻ റെയിൽ (ഇന്ത്യൻ റെയിൽവെ), കൃഷി ഉഡാൻ (വ്യോമയാന മന്ത്രാലയം)  

ഹോർട്ടികൾച്ചർ മേഖലയെ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതി- One-Product One -District 

ഓർഗാനിക് ഉത്പന്നങ്ങളുടെ വിപണനത്തിനായി രൂപീകരിച്ച വെബ് പോർട്ടൽ- Jaivik Kheti  

2025- ഓടുകൂടി ക്ഷയരോഗത്തെ ഉന്മൂലനം ചെയ്യുന്നതിനായി ആരംഭിച്ച പ്രചരണ പരിപാടി- TB Harega Desh Jeetega  

ടെക്നിക്കൽ ടെക്സ്റ്റൈൽ മേഖലയിൽ ഇന്ത്യയെ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതി- National Technical Textiles Mission 

ഉഡാൻ പദ്ധതിയുടെ ഭാഗമായി 2024 ഓടുകൂടി 100 വിമാനത്താവളങ്ങൾ നിർമ്മിക്കും. 
കേന്ദ്ര ഗവൺമെന്റിലെ നോൺ-ഗസറ്റഡ് തസ്തികകൾ, പബ്ളിക് സെക്ടർ ബാങ്കുകൾ എന്നിവിടങ്ങളിലെ പരീക്ഷാനടത്തിപ്പിനായി രൂപീകരിക്കുന്ന ഏജൻസി- National Recruitment Agency (NRA) 

പ്രത്യക്ഷ നികുതിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി ആരംഭിക്കുന്ന പദ്ധതി- Vivad Se Vishwas

2020 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് 
  • പുരുഷ സിംഗിൾസ്- നൊവാക് ജോക്കോവിച്ച് (സെർബിയ) 
  • റണ്ണറപ്പ്- ഡൊമിനിക് തീം (ഓസ്ട്രിയ) 
  • വനിതാ സിംഗിൾസ്- സോഫിയ കെനിൻ (യു.എസ്) 
  • റണ്ണറപ്പ്- ഗാർബൈൻ മുഗുരുസ (സ്പെയിൻ) 
  • പുരുഷ ഡബിൾസ്- രാജീവ് റാം (ഇന്ത്യൻ വംശജൻ, യു.എസ്), ജോ സാലിസ്ബെറി (ബ്രിട്ടൺ)  
2020- ൽ ലെജിസ്ലേറ്റീവ് കൗൺസിൽ നിർത്തലാക്കാനുള്ള പ്രമേയം പാസാക്കിയ സംസ്ഥാന അസംബ്ലി- ആന്ധ്രാപ്രദേശ് 

36 - ാം ദേശീയ ഗെയിംസ് ഭാഗ്യചിഹ്നം- റുബിഗുല 
  • (ഗോവയുടെ സംസ്ഥാന പക്ഷിയായ ഫ്ളെയിം ത്രോട്ടട് ബുൾബുൾ)
  • വേദി- ഗോവ 
2019- ലെ ലോക ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടുന്ന ആദ്യ ഹോക്കി താരം- റാണി രാംപാൽ 

കേന്ദ്ര പരോക്ഷ നികുതി - കസ്റ്റംസ് ബോർഡ് (സി. ബി. ഐ. സി) ചെയർമാനായി നിയമിതനായത്- എം. അജിത് കുമാർ

ലോക തണ്ണീർത്തട ദിനം- ഫെബ്രുവരി 2 
  • 2020 Theme- Wetlands and Biodiversity
കേന്ദ്ര ബജറ്റ് 2020 
  • ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി- നിർമല സീതാരാമൻ (2 മണിക്കൂർ 40 മിനിട്ട്)
  • കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയ പുതിയ പദ്ധതികൾ 
  • കാർഷിക മേഖലയിലെ വിപണന പ്രതിസന്ധി മറികടക്കാൻ ആവിഷ്കരിച്ച പദ്ധതി- കൃഷി ഉഡാൻ 
  • പെട്ടെന്നു കേടുവരുന്ന ഉത്പന്ന ങ്ങളെ എളുപ്പത്തിൽ വിപണിയിൽ എത്തിക്കുന്നതിനുള്ള പദ്ധതി- കിസാൻ റെയിൽ
  • ഗ്രാമങ്ങളിൽ വനിത സ്വയം സഹായ സംഘങ്ങൾ വഴി കാർഷിക സംഭരണ ശാലകൾ, സംഭരണശാല നടത്തുന്ന വനിതാ സംഘങ്ങൾ അറിയപ്പെടുന്നത്- ധാന്യലക്ഷ്മി 
  • അഞ്ച് ലക്ഷം വരെയുള്ള വ്യക്തിഗത നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ
  • രാജ്യത്തെ അഞ്ച് പുരാവസ്തു  കേന്ദ്രങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റും. 
             1. രാഖിഗാർഹി (ഹരിയാന
             2. ഹസ്തിനപുര (ഉത്തർപ്രദേശ്) 
             3. ശിവസാഗർ (അസം) 
            4. ദോളാവീര (ഗുജറാത്ത്) 
            5. ആദിച്ചനല്ലൂർ (തമിഴ്നാട്) 
  • ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി മ്യൂസിയം 
  • ഗുജറാത്തിലെ ലോത്തലിൽ മാരി ടൈം മ്യൂസിയം 
  • കൊൽക്കത്തയിൽ നാണയ  വാണിജ്യ മ്യൂസിയം
  • സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ആന്റ് കൺസർ വേഷൻ കല്‍പിത സർവകലാശാലയാക്കും.
'A Chequered Brilliance: The many Lives of V.K. Krishna Menon' എന്ന പുസ്തകം രചിച്ചത്- ജയറാം രമേഷ് 
  • മുൻ കേന്ദ്രമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് ജയറാം രമേഷ് 
  • കേന്ദ്ര പ്രതിരോധമന്ത്രിയായ ആദ്യ മലയാളി- വി.കെ. കൃഷ്ണ മേനോൻ 
  • 2006 മുതൽ 2014- വരെ ആ പദവി വഹിച്ച രണ്ടാമത്തെ മലയാളി- എ.കെ. ആൻറണി 
  • 1957 ഏപ്രിൽ 17 മുതൽ 1962 ഒക്ടോബർ 31 വരെയാണ് കൃഷ്ണ മേനോൻ പ്രതിരോധമന്ത്രിപദം വഹിച്ചത്. 
  • 1961- ലെ ഗോവ വിമോചനം. 1962- ലെ ചൈനീസ് ആക്രമണം എന്നിവ ഇക്കാലത്തായിരുന്നു. 
  • 1957 ജനുവരി 23-ന് കശ്മീർ പ്രശ്നത്തിലെ ഇന്ത്യൻ നിലപാടിനെ സാധൂകരിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയിൽ മേനോൻ നടത്തിയ എട്ടുമണിക്കൂർ നീണ്ട പ്രസംഗം വിഖ്യാതമാണ്.  
  • സൈനിക സ്കൂൾ എന്ന ആശയം മുന്നോട്ടുവെച്ച പ്രതിരോധമന്ത്രി കൂടിയാണ് അദ്ദേഹം. 
  • ഇന്തോ-ചൈനായുദ്ധത്തിലെ പരാജയത്തെത്തുടർന്ന് പ്രതി രോധമന്ത്രിസ്ഥാനം രാജിവെക്കാൻ കൃഷ്ണമേനോൻ നിർബന്ധിതനാവുകയായിരുന്നു.  
  • 1974 ഒക്ടോബർ 6- ന് കൃഷ്ണമേനോൻ അന്തരിച്ചു. ആ വേളയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അഭിപ്രായപ്പെട്ടത് ഇങ്ങനെ: 'ആ അഗ്നിപർവതം എരിഞ്ഞടങ്ങി'' 
  • 'കൃഷ്ണമേനോൻ എ. ബയോഗ്രഫി' എന്ന കൃതി രചിച്ചത് ടി.ജെ.എസ്. ജോർജ് 
2019- ലെ പ്രേംനസീർ പുരസ്കാരം നേടിയത്- നെടുമുടി വേണു  
  • 2018- ൽ പുരസ്കാരം നേടിയത്- ശാരദ 
ഇന്ത്യ വിജയകരമായി പരീക്ഷിച്ച മുങ്ങിക്കപ്പലിൽനിന്ന് 3500 കിലോമീറ്റർ വരെയുള്ള ഭൂപരിധിയിൽ പ്രയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ- കെ 4  

  • ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ആദ്യ ആണവ അന്തർവാഹിനിയായ 'ഐ.എൻ.എസ്. അരിഹിന്തിൽ' ഉപയോഗിക്കാനുള്ളതാണ് ആണവ പോർമുന ഘടിപ്പിക്കാവുന്ന ഈ മിസൈൽ.

No comments:

Post a Comment