Saturday 15 February 2020

Current Affairs- 15/02/2020

പരിസ്ഥിതി നൊബേൽ എന്നറിയപ്പെടുന്ന വിഖ്യാതമായ ടൈലർ പ്രൈസ് 2020 (Tyler Prize) നേടിയത്- ഇന്ത്യൻ പരിസ്ഥിതി സാമ്പത്തിക വിദഗ്ധൻ പവൻ സുഖ്ദേവ്, യു.എസ്. ജീവശാസ്ത്രജ്ഞയായ ഗ്രെച്ചൻ ഡെയ്ലി എന്നിവർ പുരസ്കാരം പങ്കിടുകയായിരുന്നു. 
  • യു.എസിലെ യുണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ നൽകിവരുന്ന ഈ സമ്മാനം 1974 മുതലാണ് തുടങ്ങിയത്. 
 'അറ്റുപോകാത്ത ഓർമകൾ' ആരുടെ ആത്മകഥാപരമായ രചനയാണ്- പ്രൊഫ. ടി.ജെ. ജോസഫ് 

പരിസ്ഥിതി സംരക്ഷണാർഥം തമിഴ്‌നാട്ടിലെ ഒരു നഗരസഭ ഈയിടെ ബോൾപേനയുടെ ഉപയോഗം നിരോധിച്ചു. നഗരസഭ ഏത്- കൂനൂർ (Coonoor) 

ഫ്രഞ്ച് സർക്കാരിൻറെ ഷെവലിയർ (Chevalier) പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ നാടക പ്രവർത്തക- സഞ്ജന കപൂർ 
  • 1957 മുതൽ ഫ്രഞ്ച് സർക്കാരിൻറ സാംസാരിക വകുപ്പ് നൽകി വരുന്ന പുരസ്കാരമാണിത്. 
  • ശിവാജി ഗണേശൻ, കമൽ ഹാസൻ, ഷാരൂഖ് ഖാൻ തുടങ്ങിയവർ ഈ ബഹുമതിക്ക് അർഹരായിട്ടുണ്ട്. 
വാഹനാപകടത്തിൽ ഉൾപ്പെടുന്നവർക്ക് ആദ്യത്തെ 48 മണിക്കുറിലെ ചികിത്സാചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കുന്ന പദ്ധതി ഏർപ്പെടുത്തുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ സംസ്ഥാന ഗവർണർ നിയമസഭയെ അറിയിച്ചു. ഈ പദ്ധതിയുടെ പേര്- ഗോൾഡൻ അവർ മെഡിക്കൽ ട്രീറ്റ്മെൻറ്

ജൈവ വൈവിധ്യ സംരക്ഷണ മേഖലയിലെ മികവിന് സംസ്ഥാന വനം വകുപ്പ് നൽകി വരുന്ന അവാർഡിൻറ പേര്- വനമിത്ര  
  • ഓരോ വനമിത്ര പുരസ്കാര ജേതാവിനും 25,000 രൂപ വീതം ലഭിക്കും. 
പരോക്ഷ നികുതി- കസ്റ്റംസ് ബോർഡിൻറ (CBIC) പുതിയ ചെയർമാനായി നിയമിക്കപ്പെട്ട ആദ്യ മലയാളി- എം. അജിത്കുമാർ

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻറ എത്രാമത്തെ സമ്മളനമാണ് ഫെബ്രുവരി രണ്ടിന് ആരംഭിച്ചത്- 108 
  • പമ്പയാറിൻ തീരത്താണ് സമ്മേളനം നടക്കുന്നത്. 
നോവൽ രചിക്കാത്ത കഥാകൃത്തിന്റെ 'എൻറ മൂന്നാമത്തെ നോവൽ' എന്ന കഥാസമാഹാരം ഈയിടെ പ്രകാശനം ചെയ്യപ്പെട്ടു. കഥാകൃത്ത്- ടി. പത്മനാഭൻ

ഈയിടെ അന്തരിച്ച പ്രശസ്ത കഥ കളി മദ്ദള കലാകാരൻ- വാരണാസി വിഷ്ണുനമ്പുതിരി 
  • വാരണാസി മാധവൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവർ വാരണാസി സഹോദരന്മാർ എന്നറിയപ്പെടുന്നു. 
'മാതൃഭൂമി ബുക് ഓഫ് ദ ഇയർ' പുരസ്കാരത്തിന് അർഹമായ കൃതി- ബ്ലൂ ഈസ് ലൈക്ക് ബ്ലൂ  
  • വിഖ്യാത ഹിന്ദി കവിയും നോവലിസ്റ്റുമായ വിനോദ്കുമാർ ശുക്ലയാണ് ഈ കഥാസമാഹാരത്തിൻറ രചയിതാവ്
മുതിർന്ന കോൺഗ്രസ് നേതാവും സംസ്ഥാന സഹകരണമന്ത്രിയുമായിരുന്ന (1982-87) എം. കമലം അന്തരിച്ചു. മറ്റൊരു സുപ്രധാന പദവിയും അവർ വഹിച്ചിരുന്നു. എന്ത്- സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ

യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിൻമാറ്റം ഈയിടെയാണ് പ്രാബല്യത്തിലായത്. എന്ന്- 2020 ജനുവരി 31- ന് 
  • 'വൈവിധ്യത്തിലും ഒരുമിച്ച് (United in Diversity) എന്നതാണ് യുറോപ്യൻ യൂണിയൻറ ആപ്തവാക്യം. 
  • ബെൽജിയത്തിലെ ബ്രസ്സൽസ് ആണ് ആസ്ഥാനം 
  • 28 യൂറോപ്യൻ രാജ്യങ്ങളുടെ കുട്ടായ്മയിൽ നിന്ന് ബ്രിട്ടൻ പിൻമാറിയതോടെ അംഗസംഖ്യ 27 ആയി കുറഞ്ഞു. 
  • 2020 ഡിസം 31- നാണു പൂർണമായ അർഥത്തിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപെടുന്നത്. 
ആഗോള ടെക്നോളജി കമ്പനിയായ ഐ.ബി.എം. (International Business Machines Corporation)- ൻറ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ- അരവിന്ദ് കൃഷ്ണ   
  • 2020 ഏപ്രിൽ 6- നാണ് പത്താമത് സി.ഇ.ഒ. ആയി അരവിന്ദ് കൃഷ്ണ ചുമതലയേൽക്കുന്നത് 
  • ആന്ധ്രപ്രദേശിലാണ് അരവിന്ദ് കൃഷ്ണ ജനിച്ചത്.
  • സുന്ദർ പിച്ചെ (ആൽഫബറ്റ്) സത്യ നാദെല്ല (മെ ക്രോ സോഫ്റ്റ്), ശന്തനു നാരായൺ ( അഡോബി), അജയപാൽ സിങ് ഭംഗ (മാസ്റ്റർകാർഡ്), രാജീവ് സുരി (നോക്കിയ) തുടങ്ങിയവർ ആഗോള കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യൻ വംശജരാണ്. 
സാഹസിക ടെലിവിഷൻ ഷോ ആയ മാൻ വേഴ്സസ് വൈൽഡിൻറ പുതിയ അധ്യായത്തിൽ മുഖ്യാതിഥിയായി എത്തുന്നത് ആര്- രജനീകാന്ത് 
  •  ഡിസ്കവറി ചാനലിലെ ഈ പരിപാടിയുടെ അവതാരകൻ ബിയർ ഗ്രിൽസ്.
  • കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായെത്തിയ പരിപാടിയുടെ സംപ്രേഷണം ലോകശ്രദ്ധ ആർജിച്ചിരുന്നു.
ബംഗ്ലാദേശ് സ്ഥാപകൻ ശൈഖ് മുജീബുർ റഹ്മാൻ എത്രാമത് ജന്മവാർഷികമാണ് 2020 മാർച്ച് 17- ന് ആ രാജ്യത്ത് ആഘോഷിക്കുന്നത്- നൂറാമത് 
  •  ഇന്ത്യൻ പ്രധാനമന്ത്രിയാണ് വാർഷികാഘോഷത്തിലെ മുഖ്യാതിഥി. 
  • പാകിസ്താൻ മേധാവിത്വത്തിൽ നിന്ന് കിഴക്കൻ പാകിസ്താൻറ മോചനത്തിനായി മുജീബുർ - റഹ്മാൻറ നേതൃത്വത്തിൽ നടന്ന വിമോചന പോരാട്ടമാണ് 1971- ൽ 'ബംഗ്ലാദേശ്' എന്ന പുതിയ രാഷ്ട്രത്തിന്റെ രൂപവത്കരണത്തിന് കാരണമായത്. 
  • ബംഗ്ലാദേശിൻറ പ്രഥമ പ്രസിഡൻറ്, പ്രധാനമന്ത്രി എന്നീ ചുമതലകൾ വഹിച്ച മുജീബുർ റഹ്മാനും കുടുംബവും 1975 ഓഗസ്റ്റ് 15- ന് ഔദ്യോഗിക വസതിയിൽവെച്ച് വധിക്കപ്പെടുകയായിരുന്നു.  
  • മുജീബിൻറ രണ്ട് പുത്രിമാർ മാത്രം രക്ഷപ്പെട്ടു. അവർ ആ സമയം പശ്ചിമ ജർമനിയിലായിരുന്നു. കൂട്ടക്കൊലയിൽനിന്ന് രക്ഷപ്പെട്ട ശൈഖ് ഹസീനയാണ് ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി.
തിരുവില്വാമല വി.കെ.എൻ. സ്മാരക സമിതി ഏർപ്പെടുത്തിയ വി.കെ.എൻ. പുരസ്കാരം നേടിയത്- സക്കറിയ 
  • ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും, എന്തുണ്ട് പിലാത്തോസേ വിശേഷം തുടങ്ങിയവ സക്കറിയയുടെ പ്രശസ്ത രചനകളാണ്. 
  • ഭാസ്സരപട്ടേലരും എൻറെ ജീവിതവും എന്ന സക്കറിയയുടെ നോവലൈറ്റിനെ ആധാരമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സിനിമയാണ് 'വിധേയൻ.' 
  • 2019- ലെ വള്ളത്തോൾ പുരസ്കാര ജേതാവും സക്കറിയയാണ്.
  • ബംഗബന്ധു (Bangabandhu) എന്ന് വിളിക്കപ്പെടുന്ന മുജീബുർ - റഹ്മാൻ ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവായും പരിഗണിക്കപ്പെടുന്നു.
  • ബംഗ്ലാദേശ് വിമോചനത്തിനായി പോരാടിയ ഒളിപ്പോർ സംഘടനയായിരുന്നു മുക്തിബാഹിനി. 
അസമിലെ ബോഡോ പ്രശ്നം പരിഹരിക്കുന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ തീവ്രവാദ സംഘടനകളിലൊന്നുമായി കേന്ദ്ര സർക്കാർ ഉടമ്പടിയിൽ ഒപ്പുവെച്ചു. സംഘടന ഏത്- നാഷണൽ ഡമോക്രാറ്റിക് ഫ്രൺഡ് ഓഫ് ബോഡോലാൻഡ് (NDFB) 
  • പ്രക്ഷോഭം നടത്തുന്ന ഓൾ ബോഡോ സ്റ്റുഡൻറ്സ് യുണിയനും ഉടമ്പടിയിൽ കക്ഷി ചേർന്നിട്ടുണ്ട്. 
  • പ്രത്യേക ബാഡോ സംസ്ഥാനത്തിനുവേണ്ടി സമരം നടത്തിവരുന്ന സായുധ സംഘടനകളാണ് ഇവ. 
  • 27 വർഷത്തിനിടെ ബോഡോ സായുധ സംഘടനകളുമായി ഒപ്പിടുന്ന മൂന്നാമത്തെ കരാറാണിത്.
ദൈവദാസി മദർതെരേസാ പുരസ്കാരം നേടിയത് ആര്- ദയാബായി

കോട്ടയം ജില്ലയിലെ പാലാ പൂവരണിയിൽ ജനിച്ച ദയാബായിയുടെ ശരിയായ പേര്- മേഴ്സി മാത്യു 
  • മധ്യപ്രദേശിലെ ഗോണ്ട് ആദിവാസികളുടെ ക്ഷേമത്തിനായി അരനൂറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന സാമുഹിക പ്രവർത്തകയാണ് ദയാബായി. 
  • ദയാബായിയെപ്പറ്റി ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ഡോക്യുമെൻററി ചിത്രമാണ് ഒറ്റയാൾ (One Person)
ദയാബായിയുടെ ആത്മകഥയാണ്- പച്ചവിരൽ

No comments:

Post a Comment