Monday 10 February 2020

Current Affairs- 11/02/2020

2020 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ രൂപീകരിച്ച 15 അംഗ രാമക്ഷേത്ര ട്രസ്റ്റിന്റെ തലവൻ- കെ. പരാശരൻ

2020 ഫെബ്രുവരിയിൽ, International Gandhi Awards for Leprosy നേടിയത്- Dr. N.S. Dharmashaktu, Leprosy Mission Trust (ന്യൂഡൽഹി) 


22-ാമത് India International Seafood Show (ISS) 2020- ന്റെ വേദി- കൊച്ചി 

ഇന്ത്യയിലേക്കുള്ള ബ്രിട്ടന്റെ പുതിയ ഹൈകൈമ്മീഷണർ- Philip Barton 

2020 ഫെബ്രുവരിയിൽ Mystic Kalinga Literacy Award- ന് അർഹനായത്- മനോജ് ദാസ് (ഒഡീഷ) 

ജമ്മുകാശ്മീരില Public Health Engineering an Irrigation and Flood Control Department (PHE & IFC)- യുടെ പുതിയ പേര്- Jal Shakti Department 

ഇന്ത്യയിലെ ആദ്യ Glass Floor Suspension Bridge നിലവിൽ വരുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്
  •  (ഋഷികേശിൽ ഗംഗാ നദിക്കു കുറുകെ സ്ഥാപിച്ചിരുന്ന ലക്ഷ്മൺ Jhula എന്ന തൂക്കുപാലത്തിന് പകരം നിർമ്മിക്കുന്ന പാലമാണിത്)
2019- ലെ World Steel Association- ന്റെ റിപ്പോർട്ട് പ്രകാരം ക്രൂഡ് സ്റ്റീലിന്റെ ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം- 2 
  • (ഒന്നാമത്- ചൈന) 
2020 ഫെബ്രുവരിയിൽ സുപ്രീംകോടതി സംസ്ഥാനങ്ങളോട് 'Gram Nyayalayas' സ്ഥാപിക്കാൻ നിർദ്ദേശിച്ചു. 

2020 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ക്രിക്കറ്റ് ലേഖകനും ചലച്ചിത്രകാരനുമായ വ്യക്തി- രാജു ഭരതൻ

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ- ബംഗ്ലാദേശ് 
  • (റണ്ണറപ്പ്- ഇന്ത്യ)
  • കളിയിലെ താരം- അക്ബർ അലി  
അടുത്തിടെ Digital Payments Index പുറത്തിറക്കുവാൻ തീരുമാനിച്ച സ്ഥാപനം- RBI 

ഡോ. കലാമിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ അദ്ദേഹത്തിന്റെ വേഷമിടുന്ന ഹോളിവുഡ് താരം- Muhammad Ali 

ദേശീയ സീനിയർ വനിതാ ഹോക്കി ജേതാക്കൾ- ഹരിയാന  

അടുത്തിടെ ഭിന്നലിംഗക്കാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം- രാജസ്ഥാൻ 

2020- ലെ നാഷണൽ ഹോർട്ടികൾച്ചർ ഫെയറിന്റെ വേദി- ബംഗളുരു 

Mount Aconcague സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി- Kaamya Karthikeyan 
  • (6962 മീറ്റർ ഉയരമുള്ള കൊടുമുടിയെ 2020 ഫെബ്രുവരി- 1 നാണ് സന്ദർശിച്ചത്) 
11-ാമത് Def - Expo- (a mega defence exhibition)- ന്റെ പ്രമേയം- India : The Emerging Defence Manufacturing Hub 

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി അടുത്തിടെ നേടിയ വ്യക്തി- നസിം ഷാ (പാകിസ്ഥാൻ)

2020- ലെ ദേശീയ സമ്മതിദായക ദിനത്തിന്റെ (ജനുവരി- 25) പ്രമേയം- Electoral Literacy for Stronger Democracy 

വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയർ പുരസ്കാരം 2020- ൽ നേടിയത്- റാണി രാംപാൽ

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടി റെക്കോഡിട്ട വനിതാതാരം- ക്രിസ്റ്റീൻ സിൻക്ലെയർ 

മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം 2019- ന് അർഹനായത്- വിനോദ്കുമാർ ശുക്ല 
  • (കൃതി- ബ്ലൂ ഈസ് ലൈക്ക് ബ്ലൂ) 
ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥാനം- കേരളം

ബ്രിട്ടണിലേയ്ക്കുള്ള യൂറോപ്യൻ യൂണിയന്റെ പ്രഥമ അംബാസിഡർ- Joao Vale de Almeida

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ്സ് യുദ്ധ വിമാനം ഏത് വിമാന വാഹിനി കപ്പലിലാണ് അറസ്റ്റഡ് ലാന്റിംഗ് നടത്തിയത്- ഐ.എൻ.എസ്.വിക്രമാദിത്യ 

ഭിന്നശേഷിക്കാർക്കും 80 വയസ്സ് കഴിഞ്ഞ മുതിർന്നവർക്കും ആദ്യമായി പോസ്റ്റൽ ബാലറ്റ് സംവിധാനം ഏർപ്പെടുത്തി നടത്തുന്ന തെരഞ്ഞെടുപ്പ്- ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്

കുട്ടികൾക്ക് വീട്ടിലും പുറത്തും സുരക്ഷ ഉറപ്പാക്കുന്ന കേരള പോലീസ് പദ്ധതി- കവചം

ഡോ.സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം 2020- ന്റെ ജേതാവ്- എൻ.കെ.പ്രേമചന്ദ്രൻ

5-ാമത് സയൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയ്ക്ക് വേദിയായത്- ഗോവ

പ്രഥമ ഭക്ഷ്യസംസ്കരണ ഉച്ചകോടിയ്ക്ക് വേദിയായത്- ലഡാക്ക്

കേന്ദ്ര ബജറ്റ് അവതരിപ്പിച്ച എത്രാമത്തെ വനിതയാണ് നിർമലാ സീതാരാമൻ- രണ്ടാമത്ത 
  • 1970 ഫെബ്രുവരി 28- നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ബജറ്റ് അവതരിപ്പിച്ചത്. 
  • ധനകാര്യമന്ത്രിയായിരുന്ന മൊറാർജി ദേശായി രാജിവെച്ചതിനെത്തുടർന്ന് ആ വകുപ്പ് ഏറ്റെടുത്തുകൊണ്ടാണ് ഇന്ദിരാഗാന്ധി ബജറ്റ് അവതരിപ്പിച്ചത്. 
  • ഇന്ദിരാഗാന്ധിക്കു പുറമേ ജവഹർലാൽ നെഹ്റു , രാജീവ്ഗാന്ധി എന്നീ പ്രധാനമന്ത്രിമാരും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. 
  • 2016- വരെ ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തി ദിനത്തിലായിരുന്നു പൊതുബജറ്റ് അവതരിപ്പിച്ചിരുന്നത്. 
  • 2017- ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റിലിയാണ് ബജറ്റവതരണം ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. 
  • റെയിൽവേ ബജറ്റും പൊതുബജറ്റും പ്രത്യേകമായാണ് നേരത്ത അവതരിപ്പിച്ചിരുന്നത്. 2017- ലാണ് ഇരുബജറ്റുകളും ഒന്നിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 
യു.എസിലെ കലബാസസ് മലനിരകളിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട അമേരിക്കൻ ബാസ്കറ്റ്ബോൾ താരം- കോബി ബ്രയ്ൻറ് (Kobe Bryant)  

ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ലെജിസ്ലേറ്റീവ് കൗൺസിൽ വേണ്ടെന്നുവെക്കാൻ അടുത്തിടെ തീരുമാനിച്ചത്- ആന്ധ്രാപ്രദേശ് 
  • സംസ്ഥാന നിയമസഭയുടെ ഉപരി സഭയാണ് ലെജിസ്ലേറ്റീവ് കൗൺസിൽ. 
  • ഭരണഘടനയുടെ 169-ാം വകുപ്പ് പ്രകാരമുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ ബിഹാർ, കർ ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഉള്ളത്.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പംന ശേഷം ചലച്ചിത്ര രംഗത്തെത്തിയ ആദ്യ മലയാളി നടി ഇയ്യിടെ അന്തരിച്ചു. പേര്- ജമീലാ മാലിക് 
  • പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ മലയാളി വിദ്യാർഥിനിയായിരുന്നു ജമീല. 
  • റാഗിങ്, പാണ്ഡവപുരം, ആദ്യത്തെ കഥ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 
യു.എസിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിക്കപ്പെട്ടത്- തരൺജിത്ത്സിങ് സന്ധു
  • നിലവിൽ സ്ഥാനപതിയായിരുന്ന ഹർഷ് വർധൻ ശ്രിംഗ് ല വിദേശ കാര്യ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നാണ് സന്ധുവിൻറ നിയമനം.

No comments:

Post a Comment