Sunday 16 February 2020

Current Affairs- 17/02/2020

ഇന്ത്യയുടെയും ബംഗ്ലാദേശിൻറയും കരസനകൾ സംയുക്തമായി നടത്തുന്ന 14 ദിവസത്ത സൈനികാഭ്യാസം മേഘാലയയിലെ ഉംറോയിയിൽ (Umroi) ഫെബ്രുവരി മൂന്നിന് ആരംഭിച്ചു. ഈ പരിശീലനത്തിന് നൽകിയിരിക്കുന്ന പേര്- സംപ്രിതി-9 (SAMPRITI- IX)  
  • ഇരു രാജ്യങ്ങളും ചേർന്നു നടത്തുന്ന ഒൻപതാമത് സൈനികാഭ്യാസമാണിത്. 
മറ്റ് പ്രധാന സൈനിക അഭ്യാസങ്ങൾ- 
  • ഇന്ത്യ-യു.എസ്.എ- യുദ്ധ് അഭ്യാസ് 
  • ഇന്ത്യ-റഷ്യ- ഇന്ദ്ര 
  • ഇന്ത്യ-ഇഡൊനീഷ്യ- ഗരുഡശക്തി 
  • ഇന്ത്യ-ഫ്രാൻസ്- വരുണ 
  • ഇന്ത്യ-നേപ്പാൾ- സൂര്യകിരൺ 
  • ഇന്ത്യ-വിയറ്റ്നാം- വിൻബാക്സ് 
  • ഇന്ത്യ-ശ്രീലങ്ക- മിത്രശക്തി ഇന്ത്യ-ജപ്പാൻ- ധർമഗാർഡിയൻ  
2020- ൽ പത്മഭൂഷൺ നേടിയ മലയാളികുടിയായ ആത്മീയാചാര്യനാണ് 'ശ്രീ എം.' (Sri M.) ഇദ്ദേഹത്തിൻറെ ശരിയായ പേര്- മുംതസ് അലിഖാൻ 

  • 1948 നവംബാർ 6- ന് തിരുവനന്തപുരം ജില്ലയിലെ വള്ളക്കടവിലാണ് ജനനം. 
  • ആന്ധ്രയിലെ മദനപ്പള്ളിയിൽ ആശ്രമ ജീവിതം നയിക്കുന്ന ഇദ്ദേഹം ശ്രീമഹേശ്വരാനന്ദ ബാബാജിയുടെ ശിഷ്യനാണ്.  
  • മധുകർനാഥ്ജി എന്നും വിളിക്കപ്പെടുന്നു. 
  • Apprenticed to a Himalayan Master, The Journey Continues എന്നിവ ആത്മകഥകളാണ്.  
  • 2011- ൽ ശ്രീ എമ്മിനെപ്പറ്റി രാജാ ചൗധരി നിർമിച്ച ഡോക്യുമെൻററിയാണ് 'The Modern Mystic: Sri Mof Madnappalle'. 
2020- ലെ ഓസ്ട്രേലിയൻ ഓപൺ മെൻസ് ഡബിൾസ് ടെന്നീസ് കിരീടം നേടിയ ഇന്ത്യൻ വംശജൻ- രാജീവ് റാം 
  • ബെംഗളുരുവിൽനിന്ന് യു.എസ്സി- ലേക്ക് കുടിയേറിയ ദമ്പതികളുടെ മകനാണ് രാജീവ് റാം.  
  • ബ്രിട്ടന്റെ ജോ സാലിസ്ബറിക്കൊപ്പമാണ് കിരീടം നേടിയത്. 
73-ാമത് ബാഫ്റ്റ (British Academy of Film and Television Arts-BAFTA) അവാർഡുകളിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്- 1917 
  •  ജോ ക്വിൻ ഫിനിക്സ് (മികച്ച നടൻ); റിനി സെൽഗർ (മികച്ച നടി), സാം മെൻഡസ് (മി കച്ച സംവിധായകൻ) തുടങ്ങിയവരും പുരസ്കാരങ്ങൾ നേടി. 
  • അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനുള്ള ട്രസ്റ്റ് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്താണ് ട്രസ്റ്റിൻറ പേര്- ശ്രീരാമ ജന്മഭൂമി തീർഥക്ഷത്ര ട്രസ്റ്റ്
  • മുൻ അറ്റോണി ജനറൽ കെ. പരാശരനടക്കം 15 പേരടങ്ങുന്നതാണ് ട്രസ്റ്റ്.
ലോകത്തിലെ രണ്ട് പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഈയിടെ 80 വയസ്സു തികഞ്ഞു. അവയുടെ പേര്- ടോം ആൻഡ് ജെറി (Tom and Jerry) 

  • 1940 ഫെബ്രുവരി 10- നാണ് 'പുസ് ഗറ്റ്സ് ദ ബൂട്ട് (Puss Gets the Boot) എന്ന കാർട്ടൂൺ സിനിമയിലൂടെ ടോം എന്ന പൂച്ചയും ജെറി എന്ന എലിയും ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.  
  • ഹോളിവുഡ്ഡിലെ മെട്രോ ഗോൾഡ് വിൻ മേയർ (എം.ജി.എം) കാർട്ടൂൺ സ്റ്റുഡിയോയിലെ വില്യം ഹന്നയും ജോസഫ് ബാർബറയുമാണ് സ്രഷ്ടാക്കൾ. 
  • ജാസ്പർ (Jasper), ജിൻക്സ് (Jinx) എന്നിങ്ങനെയായിരുന്നു ടോം-ജെറിമാരുടെ ആദ്യ പേരുകൾ. 
  • 1941- ൽ 'മിഡ്നൈറ്റ് സ്നോക്കിലൂടെയാണ് ഇവർ 'ടോം ആൻഡ് ജെറി'മാരായി മാറിയത്.
കെനിയയിൽ ഏറ്റവുമധികകാലം പ്രസിഡൻറ് പദവി വഹിച്ച വ്യക്തി ഈയിടെ 95-ാം വയസ്സിൽ അന്തരിച്ചു. പേര്- ഡാനിയൽ അരപ് മോയ് (Daniel Arap Moi) 
  • 1978 മുതൽ 2002 വരെയാണ് പ്രസിഡൻറുപദവി വഹിച്ചത്. 
  • പ്രഥമ പ്രസിഡൻറ് ജോമോ കനിയാത്ത 1978- ൽ അന്തരിച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡൻറായിരുന്ന ഡാനിയൽ അരപ് മോയ് പ്രസിഡൻറായത്. 
  • വലുപ്പത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ 48-ാം സ്ഥാനമാണ് കെനിയയ്ക്ക്. ജനസംഖ്യയിൽ 29-ാം സ്ഥാനവുമുണ്ട്.
  • നെറോബി (Nairobi) ആണ് തലസ്ഥാനം. 
  • ബ്രിട്ടീഷ് മേധാവിത്വത്തിനെതിരേ 1952-1960 കാലത്ത് കെനിയയിൽ നടന്ന മുന്നേറ്റം 'മൗ മൗ' (Mau Mau) ലഹള എന്നറിയപ്പെടുന്നു. 
എഴുപതു വർഷക്കാലം ഹോളിവുഡിൽ നിറഞ്ഞു നിന്ന ഇതിഹാസതാരം അടുത്തിടെ 103-ാം വയസ്സിൽ അന്തരിച്ചു. പേര്- കിർക്ക് ഡഗ്ലസ് (KirkDouglas) 

  • പഴയ യു.എസ്.എസ്.ആറിൽ നിന്ന് യു.എസിലേക്ക് കുടിയേറിയ ജൂതകുടുംബത്തിൽ ജനിച്ചു. 
  • ലോകപ്രശസ്ത ഡച്ച് ചിത്രകാരനായ വിൻസൻറ് വാൻഗോഗിനെ 'ലസ്റ്റ് ഫോർ ലൈഫ്' (1956) എന്ന സിനിമയിൽ അവതരിപ്പിച്ചത് കിർക്ക് ഡഗ്ലസാണ്. 
  • അടിമത്തത്തിനെതിരേ പോരാടുന്ന റോമൻ അടിമനതാവായ സ്പാർട്ടാക്കസിനെ 1960- ൽ അതേ പേരിലുള്ള ചലച്ചിത്രത്തിൽ അവതരിപ്പിച്ച് ശ്രദ്ധ നേടി. 
ഇംപീച്ച്മെൻറ് വിചാരണയ്ക്കൊടുവിൽ യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ കുറ്റവി മുക്തനാക്കിയ ജനപ്രതിനിധി സഭയുടെ പേര്- സെനറ്റ് 
  • അധികാര ദുർവിനിയോഗ കുറ്റത്തിൽ 48- നെതിരേ 52 വോട്ടിനും കോൺഗ്രസിൻറെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തിൽ 47- നെതിരേ 53- വോട്ടുകൾക്കുമാണ് ട്രംപ് വിജയം നേടിയത്. 
  • 2019 ഡിസംബർ 18- നാണ് ഡമോക്രാറ്റിക് കക്ഷിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ (House of Representatives) ട്രംപിനെ ഇംപീച്ച് ചെയ്തത്. 
  • ഇതോടെ ഇംപീച്ച്മെൻറിൽ നിന്ന് വിമുക്തനായി രണ്ടാം തിരഞ്ഞടുപ്പിനെ നരിടുന്ന ആദ്യ യു.എ സ്. പ്രസിഡൻറ് എന്ന ചരിത്ര നേട്ടവും ട്രംപ് സ്വന്തമാക്കി. 
  • ഇതിനുമുൻപ് ഇംപീച്ച്മെൻറിന് വിധേയരായ രണ്ട് യു.എസ്. . പ്രസിഡൻറുമാരാണ് ആൻഡ്രൂ  ജോൺ സൺ (1868), ബിൽ ക്ലിൻറൺ (1998). ഇവർ രണ്ടു പേരെയും സെനറ്റ് കുറ്റവിമുക്തരാക്കുകയായിരുന്നു. 
  • ഇംപീച്ച് നടപടിക്കു മുൻപ് 1974- ൽ രാജിവെച്ചൊഴിഞ്ഞ പ്രസിഡൻറാണ് റിച്ചാർഡ് നിക്സൺ. വാട്ടർ ഗേറ്റ് അപവാദമാണ് അദ്ദേഹത്തിൻറെ രാജിയിൽ കലാശിച്ചത്. 
  • 1776 ജൂലായ്‌ 4- നാണ് അമേരിക്കൻ ഐക്യനാടുകള്‍ രൂപംകൊണ്ടത്. 
  • ജോർജ് വാഷിങ്ടൺ മുതൽ ഡൊണാൾഡ് ട്രംപ് വരെയുള്ള 46 യു.എസ്. പ്രസിഡൻറുമാരിൽ രാജിവെച്ച ഏക വ്യക്തിയാണ് റിച്ചാർഡ് നിക്സൻ. 
ഇന്ത്യയിലെ പുതിയ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ- Philip Barton 


സംസ്ഥാന ധനമന്ത്രി തോമസ് ഐസക് എത്രാമത് ബജറ്റാണ് ഫെബ്രുവരി ഏഴിന് അവതരിപ്പിച്ചത്- പതിനൊന്നാമത് 
  • 13 പ്രാവശ്യം ബജറ്റ് അവതരിപ്പിച്ച കെ.എം. മാണിയാണ് ഏറ്റവും കൂടുതൽ തവണ കേരള ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. 
  • സംസ്ഥാനത്തെ ആദ്യബജറ്റ് 1957 ജൂൺ ആറിന് അവതരിപ്പിച്ചത് ആദ്യ ധനമന്ത്രിയായ സി. അച്യുത മേനോനാണ്. 
  • 2020-21ലെ സംസ്ഥാന ബജറ്റ് പ്രസംഗത്തിൻറെ പുറംചട്ട വെടിയേറ്റു കിടക്കുന്ന ഗാന്ധിജിയുടെ ചിത്രമായിരുന്നു. ടോം വട്ടക്കുഴി എന്ന ചിത്രകാരൻറ 'ഡെത്ത് ഓഫ് ഗാന്ധി' എന്ന പെയിൻറിങ്ങാണ് പുറം ചട്ടയ്ക്കായി ഉപയോഗിച്ചത്. 
  • അയ്യങ്കാളിയുടെയും ദളിത്ബാലികയായ പഞ്ചമിയുടെയും ചിത്രമായിരുന്നു കഴിഞ്ഞ ബജറ്റിൻറ പുറംചട്ട. 
ഈയിടെ അന്തരിച്ച പി. പരമേശ്വരൻ ഏത് വർഷമായിരുന്നു പത്മഭൂഷൺ നേടിയത്- 2018-ൽ 

  •  1982- മുതൽ ഭാരതീയ വിചാര കേന്ദ്രത്തിൻറെ അധ്യക്ഷനായിരുന്നു. 
  • കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൻറ അധ്യക്ഷനുമായിരുന്നു. 
  • 2004-ൽ പത്മശ്രീ ലഭിച്ചു. 
  • പി. പരമേശ്വരൻ രചിച്ച പ്രധാന കൃതികൾ- ശ്രീനാരായണ ഗുരു ദേവൻ നവോത്ഥാനത്തിൻറ സാരഥി, ദിശാബോധത്തിൻറ ദർശനം, മാർക്സസും സ്വാമി വിവേകാനന്ദനും, മാർക്സിൽനിന്ന് മഹർഷിയിലേക്ക്, ശ്രീ അരവിന്ദൻ ഭാവിയുടെ ദാർശനികൻ, ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ കമ്യൂണിസ്റ്റുകളും. 
ദളിത് ക്രിസ്ത്യാനികളുടെ ജീവിതം പ്രമേയമാക്കി കൃതികൾ രചിച്ച നോവലിസ്റ്റ് ഈയിടെ അന്തരിച്ചു. പേര്- എസ്.ഇ. ജയിംസ് 
  • അയ്യങ്കാളിയെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച നോവലാണ് സംവത്സരങ്ങൾ.
  • വൈദ്യൻകുന്ന് (കഥാസമാഹാരം), മൂവന്തിപ്പൂക്കൾ (നോവൽ) തുടങ്ങിയവ കൃതികൾ. 
  • 2019- ലെ വയലാർ അവാർഡ് ജേതാവ് വി.ജെ. ജയിംസാണ്.  
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നേടിയത്- ബംഗ്ലാദേശ്  
  • ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ് ട്രൂമിൽ നടന്ന മത്സരത്തിലാണ് മൂന്ന് വിക്കറ്റിന് ബംഗ്ലാദേശ് ഇന്ത്യയെ തോല്പിച്ചത്. 
  • ക്രിക്കറ്റിൽ ബംഗ്ലാദേശിൻറ ആദ്യ ലോക കിരീടമാണിത്.  
  • ക്യാപ്റ്റൻമാർ: അക്ബർ അലി (ബംഗ്ലാദേശ്),  പ്രിയംഗാർഗ് (ഇന്ത്യ).

No comments:

Post a Comment