Monday 24 February 2020

Current Affairs- 24/02/2020

2020- ലെ മികച്ച സിനിമയ്ക്കുള്ള ഓസ്കർ നേടിയ 'പാരസെറ്റ്' (Parasite) ഏത് രാജ്യത്തു നിന്നുള്ള ചലച്ചിത്രമാണ്- ദക്ഷിണ കൊറിയ 
  • 92 വർഷത്തെ ഓസ്കർ പുരസ്കാര ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദേശ ഭാഷാ ചിത്രം മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്
  • ബോങ് ജുൻ ഹോ (Bong Joon ho) സംവിധാനം ചെയ്ത 'പാരസെറ്റ്' മികച്ച ചിത്രത്തിന് പുറമേ സംവിധായകൻ, തിരക്കഥ, വിദേശ ഭാഷാചിത്രം എന്നിങ്ങനെ നാല് ഓസ്കറുകൾ നേടി. 
മറ്റ് പ്രധാന അവാർഡുകൾ:  
  • വാകിൻ ഫിനിക്സ് (മികച്ച നടൻ, ചിത്രം- ജോക്കർ) 
  • റിനെ സെൽവിഗർ (മികച്ച നടി, ചിത്രം- ജൂഡി) 
  • ബ്രാഡ് പിറ്റ് (സഹനടൻ, ചിത്രം- വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്) 
  • ലോറ ഡേൺ (സഹനടി, ചിത്രം- മാര്യേജ് സ്റ്റോറി) 
  • 45 വർഷക്കാലം അഭിനയരംഗത്ത് തിളങ്ങുകയും 47-ാം വയസ്സിൽ മരണപ്പെടുകയും ചെയ്ത നടിയും നർത്തകിയും ഗായികയുമായിരുന്ന ജൂഡി ഗാർലൻഡിൻറ (1922-1969) ജീവിതം ആധാരമാക്കിയ സിനിമയാണ് "ജൂഡി'' (Judy)  
  • യു.എസ്.എ.യിലെ Academy of Motion Picture Arts and Sciences (AMPAS) ആണ് അക്കാദമി അവാർഡുകൾ എന്ന് പേരുള്ള ഓസ്കർ പുരസ്കാരങ്ങൾ നൽകി വരുന്നത്. 
  • തിരക്കഥാകൃത്തും സംവിധായകനുമായ ഡഡ്ലി നിക്കോൾസ് (Dudley Nichols 1935), ജോർജ് സി. സ്കോട്ട് (George C. Scott, 1971), മർലൻ ബ്രാൻഡോ (Marlon Brando, 1973) എന്നിവർ ഓസ്കാർ നിരസിച്ച പ്രമുഖരാണ്.
  • വിദേശഭാഷാ സിനിമയ്ക്കുള്ള ഓസ്കറിനായി ഇന്ത്യയിൽനിന്ന് മത്സരിച്ച ആദ്യ ചിത്രം മെഹബൂബ് ഖാൻ സംവിധാനം ചെയ്ത “മദർ ഇന്ത്യ" (1957)- യാണ്. 
  • ഒട്ടേറെ ഇന്ത്യൻ ചിത്രങ്ങൾ ഓസ്കറിനായി മത്സരിച്ചെങ്കിലും അവസാന പരിഗണനയിലെത്തിയ സിനിമകൾ മൂന്ന് മാത്രം. മദർ ഇന്ത്യ, സലാം ബോംബെ (സംവിധാനം- മീരാ നായർ, 1988), ലഗാൻ (സംവിധാനം- അഷുതോഷ് ഗോവാരിക്കർ, 2001) എന്നിവയാണവ. 
  • 2018- ൽ 'വില്ലേജ് റോക്റ്റാർസ്' (അസമിസ്), 2019- ൽ 'ഗള്ളി ബോയി' (ഹിന്ദി) എന്നിവ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മത്സരിച്ചിരുന്നു. 
  • 'ഗാന്ധി' സിനിമയ്ക്ക് വസ്ത്രാലങ്കാരം നിർവഹിച്ച ഭാനു അത്തയ്യ ആണ് ഇന്ത്യയി ൽനിന്ന് ഓസ്കർ നേടിയ ആദ്യ വ്യക്തി (1983). 
  • സത്യജിത് റായിയ്ക്ക് 1992- ൽ ഓണററി ഓസ്കർ സമ്മാനിക്കപ്പെട്ടു. 
  • 2009-ൽ 'സ്ലംഡോഗ് മില്യനയറി' -ലൂടെ മൂന്ന് ഓസ്കറുകൾ ഇന്ത്യയ്ക്ക് ലഭിച്ചു. ഗുൽസാർ (ഗാനരചന) എ.ആർ. റഹ്മാൻ (സംഗീതം), റസൂൽ പൂക്കുട്ടി (ശബ്ദലേഖനം) എന്നിവരാണ് ജേതാക്കളായത്.
കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായത്- പി.വി. കുഞ്ഞികൃഷ്ണൻ

അറ്റോർണി ജനറൽ കഴിഞ്ഞാൽ കേന്ദ്ര സർക്കാരിന്റെ അടുത്ത നിയമോപദേഷ്ടാവാണ്. സോളിസിറ്റർ ജനറൽ. ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ആര്- തുഷാർ മേത്ത 
  • മലയാളികൂടിയായ കെ.കെ. വേണുഗോപാലാണ് അറ്റോർണി ജനറൽ 
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ്- ഡോ. നരീന്ദർ ബത്ര (Dr. Narinder Batra) 

  • ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യാനുള്ള കായിക താരങ്ങളെ തിരഞ്ഞെടുക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണിത്.
  • കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങളെ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ കോമൺവെൽത്ത് ഗെയിംസ് അസോസിയേഷനായും IOA പ്രവർത്തിച്ചു വരുന്നു. 
  • 1927-ൽ I.O.A. സ്ഥാപിതമായി.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആദ്യ ഡിലിറ്റ്, ഇമെരിറ്റസ് പ്രൊഫസർ പദവിക ആർക്കാണ് നൽകാൻ നിശ്ചയി ച്ചിട്ടുള്ളത്- ഡി. ലിറ്റ് അക്കിത്തം അച്യുതൻ നമ്പൂതിരിക്കും ഇമെരിറ്റസ് പ്രൊഫസർ പദവി എം.ടി. വാസുദേവൻ നായർക്കും. 
  • 2012 നവംബർ ഒന്നിനാണ് മലപ്പുറം ജില്ലയിലെ തിരൂർ ആസ്ഥാനമായി മലയാളം സർവകലാശാല നിലവിൽ വന്നത്. 
  • ആദ്യ വൈസ്ചാൻസലർ- കെ. ജയകുമാർ 
  • ഇപ്പോഴത്തെ വൈസ്ചാൻസലർ- ഡോ. അനിൽ വള്ളത്തോൾ
ലോകത്ത് രണ്ടായിരത്തോളം മരണം വിതച്ച കൊറോണ വൈറസ് ഇനി അറിയപ്പെടുക ഏത് പേരിലാണ്- കൊവിഡ് 19 (COVID- 19)  
  • Corona virus disease- എന്നതിന്റെ ചുരുക്കപ്പേരാണിത്. 
  • ലോകാരോഗ്യസംഘടന (WHO)- യാണ് പുതിയ ഔദ്യോഗിക നാമം പ്രഖ്യാപിച്ചത്. 
70- ൽ എത്ര സീറ്റുകൾ നേടിയാണ് അരവിന്ദ് കെജ്രിവാളിൻറ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിലെത്തിയത്- 62  
  • 2012 നവംബർ 26- നാണ് ആം ആദ്മി പാർട്ടിയുടെ രൂപവത്കരണ പ്രഖ്യാപനം നടന്നത് 
  • ആം ആദ്മി പാർട്ടി (Aam Aadmi Party) എന്നാൽ സാധാരണക്കാരൻറ പാർട്ടി (Common Man's Party) എന്നാണർഥം. 
  • ചൂലാണ് തിരഞ്ഞെടുപ്പ് ചിഹ്നം  
  • മുന്നാംവട്ടമാണ് അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയാകുന്നത്. 
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഫെബ്രുവരി 24- ന് ഇന്ത്യയിലെത്തി  ട്രംപിൻറ എത്രാമത്തെ ഇന്ത്യാ സന്ദർശനമാണിത്- ആദ്യസന്ദർശനം 
  • ഇന്ത്യ സന്ദർശിച്ച ആദ്യ യു.എ സ്. പ്രസിഡൻറാണ് ഡി. ഐസ നോവർ (1959)
  • റിച്ചാർഡ് നിക്സൻ(1969), ജിമ്മി കാർട്ടർ (1978), ബിൽ ക്ലിൻറൺ (2000), ജോർജ് ഡബ്ലു ബുഷ് ജൂനിയർ (2006) ബറാക് ഒബാമ (2010, 2015) എന്നിവരാണ് ഇന്ത്യ സന്ദർശിച്ച മറ്റ് യു.എസ്. പ്രസിഡൻറുമാർ. 
  • രണ്ടുപ്രാവശ്യം ഇന്ത്യ സന്ദർശിച്ച പ്രസിഡൻറാണ് ഒബാമ. മാത്രമല്ല 2016- ലെ റിപ്പബ്ലിക്ദിനാഘോഷച്ചടങ്ങിലെ മുഖ്യാതിഥികൂടിയായിരുന്നു അദ്ദേഹം. 
  • ഇന്ത്യ സന്ദർശിക്കുന്ന ഏഴാമത്ത യു.എസ്. പ്രസിഡൻറാണ് ഡൊണാൾഡ് ട്രംപ്. ഡൽഹിയും അഹമ്മദാബാദുമാണ് ട്രംപ് സന്ദർശിക്കുന്നത്. 
  • 2019-ൽ യു.എസിലെ ഹൂസ്റ്റണിൽ നടന്ന 'ഹൗഡി മോദിയുടെ മാതൃകയിൽ 'നമസ്തേ ട്രംപ്' (Namaste Trump) പരിപാടി അഹമ്മദാബാദിൽ നടക്കും. 
  • അഹമ്മദാബാദ് മൊട്ടേരയിലെ സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് 'നമസ്തേ ട്രംപ്' നടക്കുക.
സംസ്ഥാനത്തെ കംപ്ട്രോളർ ആൻഡ് അക്കൗണ്ടൻറ് ജനറൽ ആരാണ്- എസ്. സുനിൽരാജ്  
  • രാജീവ് മെഹ്റിഷിയാണ് (Rajiv Mehrishi) ഇപ്പോഴത്തെ ഇന്ത്യയുടെ സി.എ.ജി. 
'ലോക റേഡിയോ ദിനം' എന്ന്- ഫെബ്രുവരി 13 
  • 1946 ഫെബ്രുവരി 13- ന് 'യു. എൻ. റേഡിയോ' പ്രക്ഷേപണം ആരംഭിച്ചതിന്റെ ഓർമയ്ക്കാണ് UNESCO- യുടെ ആഹ്വാനപ്രകാരം 2012 മുതൽ ലോക റേഡിയോ ദിനം ആഘോഷിച്ചുവരുന്നത്. 
  • 2020- ലെ റേഡിയോദിനത്തിൻറ വിഷയം റേഡിയോയും വൈവിധ്യവും (Radio and Diversity) എന്നതായിരുന്നു. 
  • ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് 1927- ലാണ്. 
  • 1930- ൽ ഇന്ത്യ സ്റ്റേറ്റ് ബ്രോഡ് കാസ്റ്റിങ് സർവീസ് (ISBS) രൂപം കൊണ്ടു. 
  • 1936- ൽ All India Radio നിലവിൽ വന്നു. 
  • 1956 മുതൽ 'ആകാശവാണി' എന്നപേരിൽ ഇന്ത്യൻ റേഡിയോ ശൃംഖല അറിയപ്പെടുന്നു.  
  • 'ബഹുജന ഹിതായ, ബഹുജന സുഖായ' എന്നതാണ് ആകാശവാണിയുടെ ആപ്തവാക്യം. 
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്- ചിറ്റേസു വതനബേ (ജപ്പാൻ) (Chitetsu Watanabe) 
  • കഴിഞ്ഞമാസം അന്തരിച്ച ജപ്പാനിലെ മസാസോ നൊനകയുടെ റെക്കോഡാണ് 112 വയസ്സും 344 ദിവസവും പിന്നിട്ടപ്പോൾ വതനബേ മറികടന്നത്. 
  • ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയും ജപ്പാനിലാണുള്ളത്. 2020 ജനുവരി 2- ന് 117-ാം പിറന്നാൾ ആഘോഷിച്ച കാനേ തനാകയാണ് (Kane Tanaka) ആ ലോക മുത്തശ്ശി. 
ഫെബ്രുവരി 13- ന് അന്തരിച്ച രാജേന്ദ്ര പച്ചൗരി (Rajendra K. Pachauri) വഹിച്ചിരുന്ന പദവി- യു.എൻ. കാലാവസ്ഥാവ്യതിയാന സമിതിയുടെ (Inter Govermental Panel on Climate Change- IPCC) 2002-2015 കാലത്തെ അധ്യക്ഷനായിരുന്നു പച്ചൗരി.  
  • പച്ചൗരി ചെയർമാനായിരിക്കെയാണ് 2007- ൽ IPCC- ക്കും മുൻ യു.എസ്. വൈസ് പ്രസിഡൻറ് അൽഗോറിനും നൊബേൽ സമാധാന സമ്മാനം സംയുക്തമായി ലഭിച്ചത് 
പി. ഭാസ്കരൻ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്- ഹരിഹരൻ
  • രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള സിനിമയായ 'നീലക്കുയിൽ' (1954) സംവിധാനം ചെയ്തത് പി. ഭാസ്കരനും രാമുകാര്യാട്ടും ചേർന്നാണ്. 
  • നടൻ, സംവിധായകൻ, ഗാനരചയിതാവ്, കവി തുടങ്ങിയ നിലകളിൽ പി. ഭാസ്കരൻ (1924-2007) പ്രസിദ്ധിനേടിയിരുന്നു. 
  • 'ഒറ്റക്കമ്പിയുള്ള തംബുരു' കാവ്യസമാഹാരമാണ്. 
  • 1994- ൽ ജെ.സി. ഡാനിയേൽ പുരസ്കാരം നേടി.  
  • ശങ്കരാചാര്യരുടെ ജീവിതം ആധാരമാക്കി പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ജഗദ്ഗുരു ആദിശങ്കരൻ' (1977)  
  • ഒരു വടക്കൻ വീരഗാഥ, സർഗം, കേരളവർമ പഴശ്ശിരാജ തുടങ്ങിയവ ഉൾപ്പെടെ 50- ലേറെ സിനിമകളുടെ സംവിധായകനാണ് ഹരിഹരൻ.
ഏത് സംസ്ഥാന സർക്കാരാണ് സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി കുറച്ചത്- മഹാരാഷ്ട

ബ്രിട്ടനിലെ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനമന്ത്രിയായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജൻ- ഋഷി സുനാക് (Rishi Sunak)  
  • ഋഷിക്ക് പുറമേ രണ്ട് ഇന്ത്യൻ വംശജർകുടി ബ്രിട്ടീഷ് മന്ത്രിസഭ യിലുണ്ട്- പ്രീതി പട്ടേൽ, അലോക് ശർമ എന്നിവരാണിവർ.
എയർ ഇന്ത്യയുടെ പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി (CMD) നിയമിതനായത്- രാജീവ് ബൻസൽ (Rajiv Bansal)

2019 ഫെബ്രുവരി 14- ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച 40 സി.ആർ.പി.എഫ്. ജവാന്മാരുടെ ഓർമയ്ക്കായി നിർമിച്ച സ്മാരകം സ്ഥിതിചെയ്യുന്നത്- ലേത്പുര (Lethpora) (ജമ്മുകശ്മീർ)  
  • രക്തസാക്ഷികളായവരുടെ പേരുകളും ചിത്രങ്ങളും അടങ്ങുന്ന താണ് സ്മാരകം.

No comments:

Post a Comment