Tuesday 4 February 2020

Current Affairs- 06/02/2020

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ്സ് യുദ്ധ വിമാനം ഐ.എൻ.എസ്. വിക്രമാദിത്യ എന്ന വിമാന വാഹിനി കപ്പലിൽ 'അറസ്റ്റഡ് ലാന്റിംഗ്' സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയകരമായി ഇറക്കി. ഈ സാങ്കേതിക
വിദ്യ ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ 


ഒമാന്റെ ഭരണാധികാരിയായി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽസഈദ് അധികാരമേറ്റു. 

ക്യു.ആർ. കോഡ് അടിസ്ഥാനമാക്കി ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് രാജ്യത്ത് ആദ്യമായി 2020 ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നടപ്പാക്കും. കൂടാതെ വികലാംഗർക്കും 80 വയസ്സുകഴിഞ്ഞ മുതിർന്ന പൗരൻമാർക്കും ആദ്യമായി പോസ്റ്റൽ ബാലറ്റ് സംവിധാനം ഡൽഹി നിയമസഭാ തെരഞെഞ്ഞെടുപ്പിൽ ഏർപ്പെടുത്തി. 

പൂനെയിലെ എം.ഐ.ടി. സ്കൂൾ ഓഫ് ഗവൺമെന്റ് ഏർപ്പെടുത്തിയ മികച്ച നിയമസഭാ സ്പീക്കർക്കുളള ' 'ഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ' പുരസ്കാരം കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷനു ലഭിച്ചു 

കുട്ടികൾക്ക് വീട്ടിലും പുറത്തും സുരക്ഷ ഉറപ്പാക്കുന്ന കേരള പോലീസ് പദ്ധതി- കവചം  

രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി അഹമ്മദാബാദ് - മുംബൈ തേജസ് എക്സ്പ്രസ്സ് സർവീസ് ആരംഭിച്ചു. 

ഐ.സി.സി. പ്ലേയർ ഓഫ് ദ ഇയർ 2019 പുരസ്കാരം ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സിന് ലഭിച്ചു. 2019- ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ അവാർഡ് പാറ്റ് കുമ്മിൻസിന് ലഭിച്ചു. 

റഷ്യൻ പ്രധാനമന്ത്രിയായി മിഖായേൽ മിഷുസ്തിനെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ശുപാർശ ചെയ്തു 

റിസർവ്വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണ്ണറായി ഡോ. മൈക്കൽ ദേബബത പത്രയെ നിയമിച്ചു.  

ഖേലോ ഇന്ത്യ ഗെയിംസിൽ അത്‌ലറ്റിക്സ് വിഭാഗത്തിൽ കേരളം ആദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 

ഈ വർഷത്തെ ഡോ. സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം (11,111 രൂപയും ഫലകവും) കൊല്ലം ലോക സഭാ അംഗം എൻ.കെ പ്രേമചന്ദ്രന് സമ്മാനിക്കും.  

ബംഗലുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് അഫയേഴ്സ് സെന്റർ എന്ന സംഘടനയുടെ 'ബെസ്റ്റ് ഗവേൺഡ് സ്റ്റേറ്റ് അവാർഡ്' കേരളത്തിന് ലഭിച്ചു. 

അമേരിക്കൻ ബാസ്കറ്റ്ബോൾ താരം കോബി ബ്രയാൻ ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. 

നൂതന 3ഡി- ലേസർ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഇന്ത്യൻ പൈതൃക സ്ഥാനങ്ങളുടെ പ്രദർശന മേളയായ 'Indian Heritage in Digital Space' ഡൽഹിയിലെ ദേശീയ മ്യൂസിയത്തിൽ കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ഉദ്ഘാടിനം ചെയ്തു. 

ഇന്ധന സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൗരൻമാരിൽ അവബോധം സൃഷ്ടിക്കുന്നതിനായി പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ ആരംഭിച്ച പ്രചരണ പരിപാടി- സക്ഷം  

രസതന്ത്രത്തിലെ അന്താരാഷ്ട്ര സംഘടനയായ ഐ.യു.പി.എ.സി- യുടെ ബ്യൂറോ അംഗമായി ഇന്ത്യാക്കാരനായ ബിപുൽ ബെഹരി സാഹയെ തിരഞ്ഞെടുത്തു. 

അഞ്ചാമത് സയൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ. (SCIFFI 2020)- യ്ക്ക് ഗോവ വേദിയായി  

ആദ്യ ഭക്ഷ്യസംസ്കരണ ഉച്ചകോടിയ്ക്ക് (2020) കേന്ദ്രഭരണപ്രദേശമായ ലഡാക്ക് വേദിയായി. 

ലെഫ് കേണൽ യുവരാജ് മാലിക് നാഷണൽ ബുക് ട്രസ്റ്റിന്റെ ഡയറക്ടറായി നിയമിതനായി  

ഹെൻലി പാസ്പോർട്ട് ഇൻഡെക്സ് 2020 പ്രകാരം ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം 84-ാമത്. തുടർച്ചയായി മൂന്നാം വർഷവും ജപ്പാൻ പാസ്പോർട്ട് ഒന്നാംസ്ഥാനം നിലനിർത്തി.  

43 കിലോമീറ്ററിനു മുകളിൽ പ്രഹരശേഷിയുള്ള 51-ാം കെ 9 വജ്ര  ടാങ്ക്, സേനയ്ക്ക് കൈമാറി  

19-ാമത്. ഷാങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ മീറ്റിംഗിന് 2020- ൽ ഇന്ത്യ വേദിയായി. 

29-ാം സരസ്വതി സമ്മാനത്തിന് (2020) സിന്ധി സാഹിത്യകാരനായ വാസുദേവ്. മോഹിയുടെ 'ചെക്ക് ബുക്ക്' എന്ന ചെറുകഥാ സമാഹാരം അർഹമായി. 

അണ്ടർ 19 ഐ.സി.സി. ലോകകപ്പ് ക്രിക്കറ്റിന് സൗത്ത് ആഫിക്ക വേദിയായി. 

റഷ്യയിൽ നിന്നും ഇന്ത്യ വാങ്ങുന്ന വ്യോമപ്രതിരോധ സംവിധാനം- എസ് - 400 

ദേശീയ സെൻസെക്സ് 2021, ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ എന്നിവ ചർച്ച ചെയ്യുവാനായി ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിന് ഡൽഹി വേദിയായി. ഇന്ത്യയുടെ സെൻസസ് കമ്മിഷണർ ഡോ. വിവേക് ജോഷി  

ദേശീയ ദുരന്തനിവാരണ സേനയുടെ(സ്ഥാപിതം- 2006 . ജനുവരി- 18) 15-ാം വാർഷികം ആഘോഷിച്ചു. ഡയറക്ടർ- സത്യനാരായൺ പ്രധാൻ  

മീസോറാമിലെ പ്രധാനപ്പെട്ട കാർഷിക വിളവെടുപ്പ് ഉത്സവമാണ് - ചപ്ചർ കുട്ട്. 

ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി കേന്ദ്രമന്ത്രി അർജുൻ മുണ്ട് തെരഞ്ഞെടുക്കപ്പെട്ടു.  

ഡി.ആർ.ഡി.ഒ. വികസിപ്പിച്ച 3500 കി.മീ ദൂരപരിധിയുളള K4 ആണവമിസൈൽ വിശാഖപട്ടണത്തു നിന്നും വിജയകരമായി പരീക്ഷിച്ചു. 

ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ഭീരത് നഗറിൽ ഇന്ത്യ-നേപ്പാൾ സംയോജിത ചെക്ക് പോസ്റ്റ്, പ്രാധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാൾ പ്രധാനമന്ത്രി ഖദ്യപ്രസാദ് ശർമ്മ ഒലിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. 

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 50-ാം വാർഷിക സമ്മേളനം സ്വിറ്റ്സർലന്റിലെ ഡാവോസിൽ നടന്നു. 
'Stake holders for a cohesive and sustainable world' എന്നതായിരുന്നു സമ്മേളനത്തിന്റെ സന്ദേശം.  

ഇന്ത്യൻ വ്യോമസേന സുഖോയി- 30 എം.കെ.ഐ.വി. മാനവ്യൂഹത്തെ സേനയിൽ ഉൾപ്പെടുത്തി. ശബ്ദാതി വേഗമിസൈലായ ബ്രഹ്മാസ് ഘടിപ്പിക്കുവാൻ കഴിയുന്ന യുദ്ധവിമാനമാണിത്. 

ഇന്ത്യയുടെ 71-ാം റിപ്പബ്ലിക്ദിന പരേഡിന്റെ മുഖ്യാതിഥി- ബ്രസീലിയൻ പ്രസിഡന്റ് ജെ.എം. ബോൽസോനാരോ.
 

സ്കൂളുകളിൽ ഈശ്വര പ്രാർത്ഥനയക്ക് ശേഷം ഭരണഘടനയുടെ ആമുഖം വായിക്കുവാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികൾക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 'പ്രധാനമന്ത്രി രാഷ്ട്രീയ ബൽ പുരസ്കാരം 2020' രാഷ്ട്രപതി കുട്ടികൾക്ക് സമ്മാനിച്ചു.  

ആൾ ഇന്ത്യ കൗൺസിൽ ഓഫ് പോർട്ട്സിൽ ഗുസ്തിതാരം യോഗേശ്വർ ദത്തിനെയും പാരാലിമ്പ്യൻ ദീപാമാലിക്കിനെയും ഉൾപ്പെടുത്തി. വി.കെ. മൽഹോത്രയാണ് എ.ഐ.സി.എസ്.ന്റെ പ്രസിഡന്റ് 

ഇന്ത്യയിലാദ്യമായി കാർഷിക ഭൂമി പാട്ടത്തിന് നൽകുന്ന പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ് 

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ പദ്ധതിയിൽ യാത്രികർക്ക് പരിശീലനം നൽകുന്ന രാജ്യം- ഫ്രാൻസ്. 

ഗഗൻയാൻ പദ്ധതിയുടെ പരീക്ഷണവിക്ഷേപണങ്ങൾക്കായി ഐ.എസ്.ആർ.ഒ. നിർമ്മിച്ച റോബോട്ട്- വ്യോമമിത്ര  

ദ ഫോറം ഓഫ് ദ ഇലക്ഷൻ മാനേജ്മെന്റ് ബോഡീസ് ഓഫ് സൗത്ത് ഏഷ്യയുടെ ചെയർമാനായി ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മിഷണർ സുനിൽ അറോറ തിരഞ്ഞെടുക്കപ്പെട്ടു.  

ഈ വർഷത്തെ ദേശീയ സമ്മതിദായക ദിനത്തിന്റെ (ജനുവരി- 25) സന്ദേശം- Electroal Literacy for Stronger Democracy  

ഇന്ത്യയിലെ ആദ്യത്തെ ഇ-വേസ്റ്റ് ക്ലിനിക് നിലവിൽ വന്നത്- ഭോപ്പാൽ (മധ്യപ്രദേശ്) 

പച്ചക്കറി ഉദ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- പശ്ചിമബംഗാൾ 

കൊറോണ വൈറസിന്റെ (കിരീടം എന്നർത്ഥമുള്ള ഗ്രീക്ക് വാക്കിൽ നിന്നുമാണ് കൊറോണ എന്ന പദം ഉടലെടുത്തത്) ഉദ്ഭവ സ്ഥാനമെന്ന് കരുതുന്ന ചൈനീസ് നഗരം- വുഹാൻ 

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം കോട്ടയം ജില്ലയിൽ സ്ഥാപിക്കുവാൻ തീരുമാനിച്ചു. 

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർ വാൾ എന്ന വനിതയുടെ ജീവിതകഥ പ്രമേയമാക്കി മേഖ്ന ഗുൽസാർ സംവിധാനം ചെയ്ത് ദീപിക പദുകോൺ വേഷമിട്ട ചലച്ചിത്രം- ചാപ്പക് 

2020- ലെ കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി- മുണ്ടൂർ (പാലക്കാട്) 

2020- ൽ പദ്മഭൂഷൺ നേടിയ മലയാളിയായ ആത്മീയ ആചാര്യൻ- എം. മുംതാസ് അലി 
  • (തൂലിക നാമം- ശ്രീ.എം)  
ശാസ്ത്രസാങ്കേതിക രംഗത്തുനിന്നു പദ്മശ്രീ നേടിയ മലയാളി- കെ.എസ്. മണിലാൽ

No comments:

Post a Comment