Sunday 25 April 2021

Current Affairs- 02-05-2021

1. 2021- ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്- തിബിലിസി (ജോർജിയാ)


2. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്- ലാഹോൾ (ഹിമാചൽ പ്രദേശ്)


3. US- ൽ അസോസിയേറ്റ് അറ്റോർണി ജനറലായി നിയമിതയാകുന്ന ഇന്ത്യൻ വംശജ- വനിത ഗുപ്ത


4. കേരളത്തിൽ നിന്നുളള രാജ്യസഭാംഗങ്ങൾ- പി.വി. അബ്ദുൾ വഹാബ്, ജോൺ ബ്രിട്ടാസ്, ഡോ . വി. ശിവദാസൻ


5. അടുത്തിടെ സ്വച്ഛ് ഭാരത് മിഷൻ നൽകുന്ന ഒ.ഡി.എഫ്.പ്ലസ് സർട്ടിഫിക്കേഷൻ ലഭിച്ച കോർപ്പറേഷൻ- തിരുവനന്തപുരം


6. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ് (നാസ്കോം) ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- രേഖ. എം. മേനോൻ


7. IPL- ൽ 6000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ- വിരാട് കോലി


8. ഇന്ത്യയുടെ 68-ാമത് ചെസ്സ് ഗ്രാന്റ് മാസ്റ്റർ- അർജുൻ കല്യാൺ


9. കോവിഡ് ബാധിച്ച് അന്തരിച്ച 52-ാമത് ജാനപീഠ ജേതാവ്- ശംഖ ഘോഷ്


10. 2021- ൽ നൂറാം വാർഷികം ആചരിച്ച കെ.പി.സി.സി സമ്മേളനം- ഒറ്റപ്പാലം


11. അടിയന്തരഘട്ടത്തിൽ രക്തലഭ്യതയ്ക്ക് സംവിധാനം ഒരുക്കിയ പോലീസ് സേനയുടെ ആപ്ലിക്കേഷൻ- Pol - Apന്റെ അന്താരാഷ്ട്ര പുസ്തകദിനത്തിന്റെ ഭാഗമായി ‘Bookfare challenge' ആരംഭിച്ച സംഘടന- UNESCO 


12. 2021 ഏപ്രിലിൽ Nelson Mandela World Humanitarian Award 2021- ന് അർഹയായ ഹൈദരാബാദ് സ്വദേശിനി- Rumana Sinha Sehgal 


13. 2021 ഏപ്രിലിൽ റിസർവ് ബാങ്ക് സാമ്പത്തിക മേഖലയിൽ Asset Recontruction Companies- ന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നിയോഗിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ- Sudarshan Sen


14. 2021 ഏപ്രിലിൽ COVID- ന്റെ പശ്ചാത്തലത്തിൽ DRDO കോവിഡ് ആശുപത്രികൾ നിലവിൽ വരുന്ന ഇന്ത്യൻ നഗരങ്ങൾ- Lucknow, Varanasi, Ahmedabad


15. 2021 ഏപ്രിലിൽ കോവിഡ് രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ ജാർഖണ്ഡ് സംസ്ഥാനം കോവിഡ് വ്യാപനം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച വാരാചരണം- Health Safety Week


16. 2021ഏപ്രിലിൽ World Economic Forum പ്രസിദ്ധീകരിച്ച ആഗോള ഊർജ്ജ പരിവർത്തന സുചികയിൽ (Global Energy Transition Index 2021) ഇന്ത്യയുടെ സ്ഥാനം- 87 (മുന്നിലുള്ള രാജ്യം- Sweden)


17. 2021 ഏപ്രിലിൽ സമുദ്രങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് വിവിധ അന്താരാഷ്ട്ര സംഘടനകൾ ചേർന്ന് രൂപം കൊടുത്ത സംഘടന- Blue Nature Alliance


18. 2021 ഏപ്രിലിൽ സൈനികർക്കും കോവിഡ് രോഗികൾക്കുമായി SPO2 (Blood Oxygen Saturation) Supplemental Oxygen Delivery System വികസിപ്പിച്ച കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഏജൻസി- DRDO


19. 2021 ഏപ്രിലിൽ Department of Science & Technology പ്രസിദ്ധീകരിച്ച National Climate Vulnerability Assessment Report- ൽ Highly Vulnerable State to climate change ആയി പ്രഖ്യാപിച്ച സംസ്ഥാനം- Jharkhand 


20. 2025 ഓടുകുടി സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം- Russia 


21. 2021 ഏപ്രിലിൽ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച പ്രശസ്ത ഹോക്കി ചരിത്രകാരൻ- B.G Joshi 


22. 2021 ഏപ്രിലിൽ സാമുഹമാധ്യമമായ Twitter- ന്റെ ഇന്ത്യയിലെ Director of Engineering ആയി നിയമിതനായത്- Apurva Dalal  


23. 2021 ഏപ്രിലിൽ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച മുൻ കേന്ദ്ര മന്ത്രി- Bachi Singh Rawat


24. ജനങ്ങളുടെ മാനസികാരോഗ്യ സൗഖ്യത്തിനായി Armed forces medical college,Pune- ഉം National Institute of mental health and Neuro sciences, Banglore- ഉം ചേർന്ന് പുറത്തിറക്കിയ മൊബൈൽ ആപ്പ്- Manas Mitra 


25. ഇന്ത്യയിലെ ആദ്യത്തെ Floating storage Regasification unit സ്ഥാപിതമായത്- മഹാരാഷ്ട്ര  


26. International Table Tennis Federation (ITTF) U-17 ലോക റാങ്കിംഗ് പട്ടികയിൽ രണ്ടാമതെത്തിയ ഇന്ത്യൻ താരം- Payas Jain 


27. അടുത്തിടെ ചൈനയുടെ മിലിറ്ററി പ്രദേശങ്ങളിലും ഗവൺമെന്റ് ഓഫീസുകളിലേക്കുമുള്ള പ്രവേശനം നിഷേധിക്കപ്പെട്ട കാർ കമ്പനി- ടെസ് ല 


28. ഇലക്ട്രിക് കാർസ് അടുത്തിടെ അന്തരിച്ച അഡോബി സോഫ്റ്റ്വെയർ കമ്പനിയുടെ സഹസ്ഥാപകനും പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റിന്റെ ഉപജ്ഞാതാവുമായ വ്യക്തി- ചാൾസ് റേഷ്ക 


29. UN-backed Sustainable Rice Platform (SRP)- ന്റെ L3 സർട്ടിഫിക്കേഷൻ നേടുന്ന ആദ്യത്തെ കമ്പനി- LT Foods  


30. പ്രഥമ United Nations Food Systems Summits- ന് വേദിയാകുന്നത്- Newyork, USA  


31. 2020- ലെ സരസ്വതി സമ്മാന ജേതാവ്- ശരൺകുമാർ ലിംബാളെ 

  • മറാഠി എഴുത്തുകാരനായ ലിംബാളെ 2018- ൽ പ്രസിദ്ധീകരിച്ച "സനാതൻ'' എന്ന നോവലിനാണ് പുരസ്കാരം. 
  • 1991 മുതൽ കെ.കെ. ബിർള ഫൗണ്ടേഷൻ നൽകിവരുന്ന സരസ്വതി സമ്മാനം ആദ്യമായി നേടിയത് ഹിന്ദി സാഹിത്യകാരനായ ഹരിവംശറായ് ബച്ചൻ.
  • ഈ പുരസ്കാരം നേടിയ ആദ്യ മലയാളി ബാലാമണിയമ്മ (1995). കെ. അയ്യപ്പ പണിക്കർ (2005), സുഗതകുമാരി (2012) എന്നിവർക്കും പിൽകാലത്ത് പുരസ്കാരം ലഭിച്ചിട്ടുണ്ട്. 
  • 15 ലക്ഷം രൂപയാണ് സരസ്വതി പുരസ്കാരത്തിന്റെ സമ്മാനത്തുക. 
  • നാല്പതിലേറെ കൃതികൾ രചിച്ച ശരൺ കുമാർ ലിംബാളെയുടെ ആത്മകഥയാണ് ‘അക്കർമാശി'. ഇത് ദാമോദരൻ കാളിയത്ത് ഇതേ പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 


32. മൃഗങ്ങൾക്കായുള്ള ആദ്യ കോവിഡ് പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം- റഷ്യ 

  • കാർണിവാക് കോവ് (Carnivac-cov) എന്നാണ് വാക്സിന്റെ പേര്


33. 132 വർഷത്തെ സേവനം അവസാനിപ്പിച്ചുകൊണ്ട് 2021 മാർച്ച് 31- ന് രാജ്യത്തെ സൈനിക ഫാമുകൾ അടച്ചുപൂട്ടി. എത്ര ഫാമുകളാണ് പൂട്ടപ്പെട്ടത്- 39  

  • ബ്രിട്ടീഷ് ഭരണകാലത്ത് 1889 ഫെബ്രുവരി ഒന്നിനാണ് അലഹാബാദിൽ ആദ്യത്തെ സൈനിക ഫാം ആരംഭിച്ചത്. 
  • സൈനികർക്ക് പാൽ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫാമുകൾ പ്രവർത്തിച്ചിരുന്നത്. 


34. 2021 ഏപ്രിൽ ഒന്നിന് സംസ്ഥാനത്തെ ചാരായ നിരോധന നിയമത്തിന് എത്ര വർഷം തികഞ്ഞു- 25

  • എ.കെ. ആൻറണി മുഖ്യമന്ത്രിയായിരിക്കെ 1996 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് ചാരായ നിരോധനം നടപ്പിലാക്കിയത്. 


35. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി എത്ര അന്താരാഷ്ട്ര മത്സരങ്ങളാണ് വിരാട് കോലി അടുത്തിടെ തികച്ചത്- 200 

  • ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് കോലി. മഹേന്ദ്രസിങ് ധോനി (332), മുഹമ്മദ് അസ്ഹറുദ്ദീൻ (221) എന്നിവരാണ് മുൻഗാമികൾ.  
  • ഏകദിന ക്രിക്കറ്റിൽ 5000 റൺസ് തികയ്ക്കുന്ന, ഇന്ത്യൻ ക്രിക്കറ്റിലെ രണ്ടാമത്തെ കൂട്ടുകെട്ടായി ശിഖർധവാനും രോഹിത് ശർമയും റെക്കോഡ് സ്ഥാപിച്ചു. 
  • സച്ചിൻ തെണ്ടുൽക്കർ-സൗരവ് ഗാംഗുലി സഖ്യമാണ് ആദ്യമായി ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ. 


36. ഹരിദ്വാറിൽ ഏപ്രിൽ ഒന്നിന് കുംഭമേളയ്ക്ക് തുടക്കം കുറിച്ചു. എത്ര വർഷം കൂടുമ്പോഴാണ് കുംഭമേള നടക്കുന്നത്- 12 

  • സാധാരണ നാലു മാസം നീണ്ടുനിൽക്കുന്ന കുംഭമേള കോവിഡ് പശ്ചാത്തലത്തിൽ ഒരു മാസമായി കുറച്ചിട്ടുണ്ട്. 


37. ഇന്ത്യയുടെ ഏത് അയൽരാജ്യമാണ് അടുത്തിടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം ആഘോഷിച്ചത്- ബംഗ്ലാദേശ് 

  • 1971 മാർച്ച് 26- നാണ് പാകിസ്താൻ മേധാവിത്വത്തിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്


38. 2019-ലെ ദാദാ സാഹബ് ഫാൽക്കെ പുരസ്സാരം നേടിയത്- രജനീകാന്ത്  

  • ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹെബ് ഫാൽക്കെയുടെ പേരിലുള്ള 61-ാമത് പുരസ്കാരമാണ് രജനീകാന്തിന് ലഭിച്ചത്.
  • ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ഫാൽക്കെ പുരസ്സാരത്തുക 10 ലക്ഷം രൂപയാണ്. 
  • ഫാൽക്കെയുടെ 100-ാം ജന്മവാർഷികമായ 1969- ലാണ് പുരസ്കാരം നൽകിത്തുടങ്ങിയത്.
  • ആദ്യ ജേതാവ് ദേവികാ റാണി. വിനോദ് ഖന്ന (2017), അമിതാഭ് ബച്ചൻ (2018) എന്നിവരാണ് രജനീകാന്തിന് തൊട്ടു മുൻപുള്ള ജേതാക്കൾ. 
  • ഫാൽക്കെ പുരസ്കാരം നേടിയ ഏക മലയാളിയാണ് അടൂർ ഗോപാലകൃഷ്ണൻ (2004)
  • 1996- ൽ ശിവാജി ഗണേശനു ശേഷം ഈ പുരസ്കാരം നേടുന്ന തമിഴ് നടനാണ് 'സ്റ്റൈൽ മന്നൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന രജനീകാന്ത്.  
  • ശിവാജി റാവു ഗെയ്ക്ക് വാദ് എന്നാണ് രജനീകാന്തിന്റെ ശരിയായ പേര്.


39. ഏത് കേന്ദ്രഭരണപ്രദേശമാണ് മാർച്ച് 24- ന് ക്ഷയരോഗരഹിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടത്- ലക്ഷദ്വീപ് 

  • ലക്ഷദ്വീപിനോടൊപ്പം ജമ്മുകശ്മീരിലെ ബഡ്ഗാം ജില്ലയും ക്ഷയരോഗരഹിതമായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷവർദ്ധനൻ പ്രഖ്യാപിച്ചു.
  • ലോക ക്ഷയരോഗ (World Tuberculosis) ദിനമായ മാർച്ച് 24- നായിരുന്നു പ്രഖ്യാപനം. 


40. ഏത് സംസ്ഥാന ഭരണകൂടമാണ് മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 25- ൽ നിന്ന് 21- ആയി കുറച്ചത്- ഡൽഹി 

No comments:

Post a Comment