Sunday 25 April 2021

Current Affairs- 04-05-2021

1. 'ജംഗിൾ നാമ- എ സ്റ്റോറി ഓഫ് ദി സുന്ദർബൻ' എന്ന പുസ്തകത്തിന്റെ രചയിതാവ്- അമിതാവ് ഘോഷ്


2. മംഗളുരു പുറംകടലിൽ 51 നോട്ടിക്കൽ മൈൽ അകലെ 'റബാ' എന്ന മത്സ്യബന്ധന യന്ത്ര ബോട്ടിൽ ഇടിച്ച വിദേശ ചരക്കു കപ്പലിന്റെ പേര്- എ. പി. എൽ. ലി ഹാവ്റെ (സിംഗപ്പൂർ രജിസ്ട്രേഷൻ)


3. ഡോൾഫിനുകളുടെ എണ്ണം മുൻവർഷത്തേക്കാൾ ഇരട്ടിയായ ഇന്ത്യയിലെ തടാകം- ചിൽക്ക തടാകം


4. കായികരംഗത്തെ ആഗോള ഭരണസമിതി ഷൂട്ടിംഗിന് നൽകിയ സംഭാവനയ്ക്ക് ISSF- ൽ നിന്ന് സ്വർണ്ണ മെഡൽ നേടിയത്- പവൻ സിങ്


5. അഗസ്ത്യമലയിൽ നിന്നും പുതുതായി കണ്ടെത്തിയ ചിത്രശലഭം- നകദുബ സിംഹള രാമസ്വാമി സദാശിവൻ (Nacauduba Sinhala Ramaswamii Sadasivan)


6. എത്ര കോടിക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ഇടപെടലുകൾക്കാണ് 'ഇ-ഇൻവോയ്സിങ്' നിർബന്ധമാക്കിയത്- 50 കോടി


7. 2021 മാർച്ചിൽ നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ തൃശ്ശൂർ സ്വദേശി- അനിയൻ മിഥുൻ


8. ക്വാഡ് (ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ജപ്പാൻ) അംഗരാജ്യങ്ങളുമായി ഫ്രാൻസ് നടത്തുന്ന സംയുക്ത അഭ്യാസം- ലാ പ്രൗസ്


9. സ്വാതന്ത്ര്യ സമര സേനാനി മൊയാരത്ത് ശങ്കരന്റെ പേരിൽ മൊയാരത്ത് ശങ്കരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ച വ്യക്തി- കെ. കെ. ശൈലജ ടീച്ചർ  


10. അടുത്തിടെ അന്തരിച്ച ഫിലിപ്പ് രാജകുമാരൻ ബ്രിട്ടീഷ് സായുധ സേനയുടെ ഏത് യൂണിറ്റിലാണ് സേവനമനുഷ്ഠിച്ചത്- റോയൽ നേവി 


11. പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം. എസ്. സ്വാമിനാഥൻ ഏത് രോഗത്തെ ഉന്മൂലനം ചെയ്യുന്നതിനായി പ്രവർത്തിച്ചതിനാണ് ചെന്നൈ ആസ്ഥാനമായുള്ള സംഘടനയായ റീച്ച് അനുമോദിച്ചത്- ക്ഷയരോഗം


12. SIDBI- യുടെ പുതിയ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായി നിയമിതനായ വ്യക്തി- S.Ramann


13. ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഭർത്താവായ ഫിലിപ് രാജകുമാരൻ അന്തരിച്ചത് എവിടെ വച്ച്- വിൻഡ്സർ കാസിൽ (ലണ്ടൻ)


14. ചുരുങ്ങിയ സമയം കൊണ്ട് ഇരുന്നൂറിലേറെ ക്രൂ ചെയ്ഞ്ചിങ് നടത്തിയ ഇന്ത്യയിലെ മൈനർ തുറമുഖങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്- വിഴിഞ്ഞം തുറമുഖം


15. വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്- Nguyen Xuan Phục (പുതിയ പ്രധാനമന്ത്രി- Pham Minh Chinh)


16. ദേശീയ പട്ടികജാതി വികസന കോർപ്പറേഷന്റെ ഏറ്റവും മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള പുരസ്കാരം നാലാം തവണയും ലഭിച്ചത്- കേരള പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ


17. രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള 2019-20 വർഷത്തെ ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരം നേടിയ ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് (ബ്ലോക്ക് പഞ്ചായത്ത്- നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്)


18. പ്രമുഖ രാഷ്ട്രീയ നേതാവായ ശരദ് പവാറിന്റെ പേരിൽ നാമകരണം ചെയ്ത മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പുഷ്പ സസ്യം- Argyreia Sharad Chandraji


19. തേനീച്ച കർഷകരുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര കൃഷിമന്ത്രി പുറത്തിറക്കിയ ഓൺലൈൻ പോർട്ടൽ- മധുക്രാന്തി (Madhukranti)


20. ലോകത്താദ്യമായി മൃഗങ്ങൾക്കായി വികസിപ്പിച്ച കൊവിഡ്- 19 വാക്സിൻ- കാർണിവാക് ഹെഗർ 


21. 2021 വർഷത്തെ ഉപാസന മലയാറ്റൂർ പുരസ്കാരത്തിന് അർഹനായ കവി- പ്രഭാ വർമ്മ  


22. കൊവിഡ് കാലത്തെ മികച്ച പൊതുസേവന പ്രവർത്തനങ്ങൾക്ക് ഋഷികേശ് AIIMS ബഹുമതി പത്രം നൽകി ആദരിച്ച മലയാളി നഴ്സ്- ആൽവിൻ. ടി. വർഗ്ഗീസ് 


23. കർഷക പ്രക്ഷോഭത്തിനിടെ മരിച്ച 320 കർഷകരുടെ ഗ്രാമങ്ങളിൽ നിന്ന് എത്തിച്ച മണ്ണുപയോഗിച്ച് ഡൽഹി അതിർത്തിയിൽ രക്തസാക്ഷി സ്മാരകം നിർമ്മിക്കുന്ന സ്ഥലം- ഗാസിപുർ 


24. ഫോർബ്സിന്റെ പുതിയ പട്ടിക പ്രകാരം അതിസമ്പന്നരുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം- 3 (ഇന്ത്യയിൽ നിന്നും 140 അതി സമ്പന്നർ)


25. 2021 ഐ.പി.എൽ സീസണിലെ ആദ്യ സെഞ്ച്വറി നേടിയത്- സഞ്ജു.വി. സാംസൺ (രാജസ്ഥാൻ റോയൽസ്)


26. സംസ്കൃത പഠനം വ്യാപിപ്പിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് പുറത്തിറക്കിയ മൊബൈൽ ആപ്പ്- ലിറ്റിൽ ഗുരു


27. 2021 ഏപ്രിലിൽ സെന്റ് വിൻസെന്റ് ആന്റ് ഗ്രനേഡിയൻസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഏത് അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്- ലാ സൗഫ്രിയർ  


28. ജല മേഖലയിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയുമായി ധാരണയിലായ രാജ്യം- നെതർലാൻഡ്സ്


29. 2021 ഏപ്രിലിൽ അന്തരിച്ച ചിത്രകാരനും മലയാള സിനിമ ഡോക്യുമെന്ററി സംവിധായകനും ദേശീയ-സംസ്ഥാന പുരസ്കാര ജേതാവുമായ വ്യക്തി- ജ്യോതി പ്രകാശ്

  

30. 2021 ഏപ്രിലിൽ Indian Foreign Service- ലെ ആദ്യ രക്ത സാക്ഷിയായ മലയാളി ശ്രീ. കെ ശങ്കരപ്പിള്ളയുടെ സ്മരണാർത്ഥം പിള്ള മെമ്മോറിയൽ ഹാൾ നിലവിൽ വന്നത്- കാനഡ 


31. 2021 ഏപ്രിലിൽ പ്രവർത്തനമാരംഭിച്ച കേരളത്തിലെ ആദ്യ നിയോ ബാങ്ക്- Ace Money New Bank


32. 2021 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറായ Regional Comprehensive Economic Partnership (RCEP) (മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ) അംഗീകരിച്ച ആദ്യ രാജ്യം- Singapore


33. 2021 ഏപ്രിലിൽ ഇന്ത്യ അംഗമായ ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിൽ (United Nations Economic and Social Council (ECOSOC))- ന്റെ വിവിധ ഭരണസമിതികൾ- 

  • Commission on Crime Prevention and Criminal Justice 
  • Executive Board of the UN entity for Gender Equality and Empowerment of Women (UN Women) 
  • Executive Board of the World Food Programme

34. 2021- ലെ International Cricket Council (ICC) Development Awards- ൽ Global Winners ആയി തിരഞ്ഞെടുത്ത രാജ്യങ്ങൾ- Argentina, Brazil, Vanuatu, Uganda


35. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത ബംഗാളി കവി- ശംഖാ ഘോഷ്

 

36. 2021 ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കുന്ന ഫ്രാൻസ് വിദേശകാര്യ വകുപ്പ് മന്ത്രി- Jean - Yves Le Drian


37. വനിത ശാക്തീകരണം ലക്ഷ്യമിട്ട് AICTE (AIL India Council for Technical Education) വിതരണം ചെയ്യുന്ന പുരസ്കാരം- Lilavati Award


38. 2021 ഏപ്രിലിൽ ഈജിപ്തിൽ കണ്ടെത്തിയ 3000 വർഷം പഴക്കമുള്ള നഗരം- Rise of Aten


39. ലോക ഹോമിയോപ്പതി ദിനത്തിൽ (ഏപ്രിൽ- 10) കേന്ദ്ര AYUSH മന്ത്രാലയത്തിന് കീഴിലെ Central Council for Research in Homoeopathy (CCRH) ഈ മേഖലയിലുള്ളവർക്കായി ആരംഭിച്ച Digital Portal- HCCR (Homoeopathic Clinical Case Respository)


40. എത്രാമത് ഫിലിംഫെയർ അവാർഡാണ് മാർച്ച് 27- ന് പ്രഖ്യാപിച്ചത്- 66

ജേതാക്കൾ

  • മികച്ച ചിത്രം- തപ്പഡ് (ഹിന്ദി) 
  • മികച്ച നടൻ- ഇർഫാൻ ഖാൻ 
  • മികച്ച നടി- താപ്സീ പന്നു 
  • മികച്ച സംവിധായകൻ- ഓംറാവുത്

No comments:

Post a Comment