Saturday 3 April 2021

Current Affairs- 12-04-2021

1. India TB Report 2021 പ്രകാരം ക്ഷയരോഗ രഹിതമായി പ്രഖ്യാപിക്കപ്പെട്ടത്- ലക്ഷദ്വീപ്, Budgam (J & K) 


2. അടുത്തിടെ Airport Authority of India- യുടെ ചെയർമാനായി നിയമിതനായത്- സഞ്ജീവ് കുമാർ


3. അടുത്തിടെ ഇന്ത്യ സന്ദർശിച്ച യു.എസ്. ഡിഫൻസ് സെക്രട്ടറി- Lloyd J Austin III 


4. പുരുഷ 3000 മീറ്റർ സ്റ്റീപിൾചേസിൽ നാഷണൽ റെക്കോർഡ് നേടിയത്- Avinash Sable


5. "Escaped : 'True stories of Indian Fugitives in London" എന്ന കൃതി രചിച്ചത്- Danish Khan & Ruhi Khan 


6. "Name of the women" എന്ന കൃതിയുടെ രചയിതാവ്- Jeet Thayil 


7. കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർക്കായി i-Learn ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം- നാഗാലാന്റ് 


8. കന്യാസ്ത്രീകൾക്കും സന്യാസിമാർക്കും പ്രത്യേക റേഷൻകാർഡ് വിതരണം ചെയ്യുന്ന നടപടി സ്വീകരിച്ച സംസ്ഥാനം- കേരളം

  • ബ്രൗൺ നിറത്തിലുള്ള പ്രത്യേക റേഷൻ കാർഡുകളാണ് ഇവർക്ക് നൽകുക 


9. 'Awaam Ki Baat' എന്ന റേഡിയോ പ്രോഗ്രാം ആരംഭിച്ച കേന്ദ്രഭരണ പ്രദേശം- ജമ്മു & കാശ്മീർ 


10. Mahindra and Mahindra- യുടെ മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ. ആയി നിയമിതനായത്- Anish Shah


11. അടുത്തിടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി നിയമിതനായത്- ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ 


12. അടുത്തിടെ മെഡിറ്ററേനിയൻ കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന സൂയസ് കനാലിൽ കുടുങ്ങിയ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ- എവർഗിവൺ


13. Fiyavathi Home for Vulnerable Children എന്ന പദ്ധതി ആരംഭിച്ച രാജ്യം- മാലിദ്വീപ്


14. Asia Money Best Bank Award- ൽ India's Best Bank for Small and Medium Enterprises (SMEs) അവാർഡ് നേടിയത്- HDFC Bank 


15. 2020- ലെ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് നേടിയത്- Asha Bhosle 


16. ഗ്രാമീണ, നഗര പ്രദേശങ്ങളിലെ നിക്ഷേപകർക്കിടയിൽ അവബോധം വളർത്തുവാനും സാമ്പത്തിക സാക്ഷരത ലക്ഷ്യം വെച്ചും ധനകാര്യ മന്ത്രാലയം ആരംഭിച്ച ആപ്ലിക്കേഷൻ- IEPFA APP (Investor Education & Protection Fund Authority) 


17. അടുത്തിടെ IUCN- ന്റെ റെഡ് ലിസ്റ്റിൽ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ മൃഗം- ആഫ്രിക്കൻ ആനകൾ (Loxodonta Cyclotis)  


18. 2021 പാരാ ഷൂട്ടിംഗ് വേൾഡ് കപ്പിൽ ഇന്ത്യയുടെ സ്ഥാനം- 3 (ഇന്ത്യ 7 മെഡലുകൽ നേടി)


19. I League 2020-21- ന്റെ ജേതാക്കൾ- ഗോകുലം എഫ്.സി

  • ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള ടീം ഐ ലീഗ് ജേതാക്കളാകുന്നത് 


20. അടുത്തിടെ അന്തരിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രഥമ സെക്രട്ടറി- കേരള വർമ്മ കേളപ്പൻ തമ്പുരാൻ 

  • ചരിത്രത്തിൽ ആദ്യമായി ‘പരിമിത ഓവർ' ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ട് ബാറ്റ്സ്മാൻ എന്ന നേട്ടം കൈവരിച്ച വ്യക്തി 


21. തമിഴ്നാട് സർക്കാരിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ കലൈമാമണിപട്ടം ലഭിച്ച മലയാളി- ഡോ. ശ്രീലത വിനോദ്


22. "Indians : A Brief History of Civilization" എന്ന കൃതി രചിച്ചത്- നമിത് അറോറ


23. "My Experiments with Silence" എന്ന കൃതിയുടെ രചയിതാവ്- സമീർ സോനി 


24. Earth Hour 2021 ആചരിച്ചത്- മാർച്ച് 27

  • പ്രമേയം- Climate change to Save Earth


25. The Rathbones Folio 2021- ന് അർഹയായത്- Carmen Maria Machado

  • കൃതി- In the Dream House : A memoir 


26. അടുത്തിടെ റിപ്പബ്ലിക് ഓഫ് കോംഗോയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്- Sassou Nguesso


27. "World Development Report 2021: Data for Better Lives" റിപ്പോർട്ട് പുറത്തിറക്കിയ സംഘടന- വേൾഡ് ബാങ്ക്


28. ‘ജീവിതരസങ്ങൾ' ആരുടെ ആത്മകഥയാണ്- ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ 

  • കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ 2021 മാർച്ച് 15- ന് അന്തരിച്ചു.
  • കേരളനടനം എന്ന നൃത്തരൂപത്തിന്റെ രൂപകല്പനയിലും അവതരണത്തിലും ഗുരു ഗോപി നാഥിനോടൊപ്പം സജീവ പങ്കുവഹിച്ച നൃത്താചാര്യൻകൂടിയായിരു ന്നു ഗുരു ചേമഞ്ചേരി 
  • 2017- ൽ പത്മശ്രീ ലഭിച്ചിരുന്നു


29. എത്രാമത്തെ ഗ്രാമി (Grammy) പുരസ്കാരമാണ് മാർച്ച് 15- ന് പ്രഖ്യാപിച്ചത്- 63-ാമത്തെ  

  • സംഗീതലോകത്തെ മികവിന് യു.എസിലെ റെക്കോഡിങ് അക്കാദമി 1959 മുതൽ നൽകി വരുന്ന പുരസ്കാരമാണിത്  
  • 28-ാംതവണയും പുരസ്കാരം നേടിക്കൊണ്ട് ഏറ്റവും കൂടുതൽ തവണ ‘ഗ്രാമി' നേടുന്ന വനിത എന്ന റെക്കോഡ് ഗായിക ബിയോൺസ് സ്വന്തമാക്കി. നാല് വിഭാഗങ്ങളിലാണ് അവർ ഇത്തവണ പുരസ്കാരം നേടിയത് 
  • യു.എസിലെ ജോർജ് ഫ്രോയിഡിന്റെ കൊലപാതകത്തെത്തുടർന്ന് കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്കായി ലോകമാകെ വ്യാപിച്ച ‘ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രസ്ഥാനത്തിന്റെ I can't breathe എന്ന മുദ്രാവാക്യത്ത രാഷ്ട്രീയഗാനമാക്കിയതിന് ഗബ്രിയേല വിൽസന് ‘സോങ് ഓഫ് ദി ഇയർ' പുരസ്കാരം ലഭിച്ചു. 


30. സി.ആർ.പി.എഫിൻ (Central Reserve Police Force) പുതിയ ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടത്- കുൽദീപ് സിങ്  

  • നാഷണൽ സെക്യൂരിറ്റി ഗാർഡിൻ (NSG) ഡയറക്ടർ ജനറലായി എം.എ. ഗണപതി ചുമതലയേറ്റു 


2019 ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു

  • മികച്ച നടൻ- ധനുഷ് (അസുരൻ), മനോജ് ബാജ്പേയ് (ഭോൻസ് ലെ)
  • മികച്ച നടി- കങ്കണ റനാട്ട് (മണികർണിക, പംഗ)
  • മികച്ച ചിത്രം - മരക്കാർ അറബിക്കടലിന്റെ സിംഹം
  • മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡ് നേടിയത്- മാത്തുകുട്ടി സേവ്യർ (ഹെലൻ)
  • മികച്ച ഗാനരചയിതാവ്- പ്രഭാവർമ്മ (കോളാമ്പി)
  • മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം

No comments:

Post a Comment