Sunday 25 April 2021

Current Affairs- 30-04-2021

1. 2021 ഏപ്രിലിൽ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ (53 കിലോഗ്രാം വിഭാഗം) നേടിയ ഇന്ത്യൻ വനിത് ഗുസ്തി താരം- വിനേഷ് ഫോഗട്ട്

2. 2021 ഏപ്രിലിൽ ഉസ്ബെക്കിസ്ഥാൻ രാജ്യാന്തര ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണ്ണം നേടിയ മലയാളി നീന്തൽ താരം- സജൻ പ്രകാശ്


3. 2021 ഏപ്രിലിൽ ഹുസ്റ്റൺ അന്താരാഷട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായികയ്ക്കുള്ള റെമി അവാർഡിന് അർഹയായ ഇൻഡോ- അമേരിക്കൻ മലയാളി സംവിധായിക- ലക്ഷ്മി ദേവി (ചിത്രം- When the Music Changes)


4. 2021 ഏപ്രിലിൽ ഐ.സി.സിയുടെ അഴിമതി വിരുദ്ധചട്ടം ലംഘിച്ചതിന് 8 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തപ്പെട്ട മുൻ സിംബാബ്വേ ക്രിക്കറ്റ് താരം- ഹീത്ത് സ്ട്രീക്ക് 


5. ലോകത്തിൽ ഏറ്റവും വേഗത്തിൽ 100 മില്യൺ ഡോസ് (10 കോടി) കോവിഡ് വാക്സിനുകൾ വിതരണം ചെയ്ത രാജ്യം എന്ന നേട്ടം കൈവരിച്ചത്- India (ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചത്- ജനുവരി 16, 2021)


6. 2021 ഏപ്രിലിൽ കോവിഡ് ചട്ടം ലംഘിച്ചതിന് പിഴ ലഭിച്ച നോർവേയുടെ പ്രധാനമന്ത്രി- Erna Solberg 


7. 2021 ഏപ്രിലിൽ നടന്ന മോസ്കോ രാജ്യാന്തര ചലച്ചിത്ര മേളയിൽ Best Foreign Language Feature Award നേടിയ ഇന്ത്യൻ സിനിമ- Puglya (മറാത്തി സിനിമ, സംവിധാനം- Vinod Sam Peter)


8. അംബേദ്കറിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ- 14) പുറത്തിറങ്ങിയ പുസ്തകങ്ങളായ Dr. Ambedkar Jivan Darshan, Dr. Ambedkar Vyakti Darshan, Dr. Ambedkar Rashtra Darshan, Dr. Ambedkar Aayam Darshan എന്നിവയുടെ രചയിതാവ്- Kishor Makwana


9. 2021 ഏപ്രിലിൽ സൈനിക മേഖലകളിലും സർക്കാർ ഓഫീസുകളുടെ പരിസരങ്ങളിലും Tesla Electric കാറുകൾ നിരോധിച്ച രാജ്യം- China


10. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന Gaganyaan പദ്ധതിയിൽ ഇന്ത്യയെ സഹായിക്കുന്നതിന് ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ CNES- മായി ധാരണയിലായത്- ISRO


11. 2021 സെപ്റ്റംബറോടുകൂടി അഫ്ഗാനിസ്ഥാനിലെ NATO സഖ്യസേനയെ പിൻവലിക്കുന്ന രാജ്യം- അമേരിക്ക


12. 2021 ഏപ്രിലിൽ തകഴി സാഹിത്യ പുരസ്കാരത്തിന് അർഹനായത്- പെരുമ്പടവം ശ്രീധരൻ


13. അഖില ഭാരത നാരായണീയ സഭയുടെ മേൽപത്തൂർ നാരായണ ഭട്ടതിരി പുരസ്കാരത്തിന് അർഹനായ മലയാള പിന്നണി ഗായകൻ- ജി. വേണുഗോപാൽ


14. 2021 ഏപ്രിലിൽ മാധ്യമ വിനോദ രംഗത്തെ ആഗോള കമ്പനിയായ ദി വാൾട്ട് ഡിസ്നി ആന്റ് സ്റ്റാർ ഇന്ത്യ പ്രസിഡന്റായി നിയമിതനായ മലയാളി- കെ. മാധവൻ


15. 2021 ഏപ്രിലിൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്കാരത്തിന് അർഹനായ സിനിമ നിരൂപകൻ- പത്നാഭൻ (പുസ്തകം- സിനിമ- സ്വപ്ന വ്യാപാരത്തിലെ കളിയും കാര്യവും)


16. 2021 ഏപ്രിലിൽ International Table Tennis Federation (ITTE) Under-17 - World rankings- ൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം- Payas Jain


17. 2021 ഏപ്രിലിൽ മഹാരാഷ്ട്രയിൽ എത്തിയ ഇന്ത്യയിലെ ആദ്യ Floating Storage Regasification Unit (FSRU)- Hoegh Giant


18. 2021 ഏപ്രിലിൽ ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ Knight of the order of Arts and Letters of France- ന് അർഹയായ ഇന്ത്യാക്കാരി- Guneet Monga  


19. 2021 ഏപ്രിലിൽ നിയമിതനായ Haiti- യുടെ പുതിയ പ്രധാനമന്ത്രി- Claude Joseph


20. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 83 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി സ്ട്രോങ് മാൻ ഓഫ് കേരള യുണിവേഴ്സിറ്റി 2021 ആയി തെരഞ്ഞെടുത്തത്- ബിജിൻ സാങ്കി 


21. ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 53 കിലോ വിഭാഗത്തിൽ സ്വർണ്ണം നേടിയത്- വിനേഷ് ഫോഗട്ട് 


22. ഉസ്ബെക്കിസ്താൻ രാജ്യാന്തര ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഫ്രീ സ്റ്റൈലിൽ സ്വർണ്ണം നേടിയത്- സാജൻ പ്രകാശ്  


23. ബ്രിട്ടനിലെ ലിവർപൂളിൽ നടന്ന 173-ാമതു ഗ്രാൻഡ് നാഷണൽ കുതിരയോട്ട മത്സരത്തിൽ ജേതാവായത്- റെയ്ച്ചൽ ബ്ലാക്ക്മാർ (ഈ വിജയം കൈവരിച്ച ആദ്യ വനിത കൂടിയാണ്) 


24. ജനിതക വിവരങ്ങൾ ഡികോഡ് ചെയ്യാൻ അടുത്തിടെ ആരംഭിച്ച രാജ്യ വ്യാപക പദ്ധതിയുടെ ഏകോപന കേന്ദ്രം- പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ  


25. അഖില ഭാരത നാരായണീയ പ്രചാരസഭ മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിനർഹനായത്- ജി. വേണുഗോപാൽ 


26. വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാർ ഇന്ത്യയുടേയും പ്രസിഡന്റായി തെരഞ്ഞെടുത്തത്- കെ. മാധവൻ 


27. ഈ വർഷത്തെ തകഴി പുരസ്കാരം ലഭിച്ചത്- പെരുമ്പടവം ശ്രീധര മേനോൻ (സമ്മാനത്തുക- 50,000/- രൂപ) 


28. പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ശലഭം- നക്കാഡുബ ജനുസിൽ ഉൾപ്പെട്ട നീലി ശലഭം 


29. 2021 ഏപ്രിലിൽ Ecaudor- ന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Guillermo Lasso


30. IPL ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ കളിയിൽ തന്നെ സെഞ്ച്വറി നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം- Sanju Samson (ടീം- രാജസ്ഥാൻ റോയൽസ്)


31. ഛത്തീസ്ഗഢിലെ ഏത് വന മേഖലയിലാണ് ഏപ്രിൽ മൂന്നിന് മാവാവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ 22 സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടത്- ദക്ഷിണ ബസ്തർ മേഖല (ബിജാപുർ-ആക്ട് ജില്ലകളുടെ അതിർത്തിയിൽ)  

  • ഏറ്റുമുട്ടലിനിടെ മാവോവാദികൾ ബന്ദിയാക്കിയ സി.ആർ. പി.എഫ്. കോബ്രാ കമാൻഡോ രാകശ്വർ സിങ് മൻഹാസിനെ ഏപ്രിൽ എട്ടിന് മധ്യസ്ഥചർച്ചകൾക്കൊടുവിൽ വിട്ടയച്ചു. 
  • മോചനത്തിന് മുൻ കൈയെടുത്തത് ഗന്ധിയനും ആചാര്യ വിനോബഭാവെയുടെ ശിഷ്യനുമായ ധരംപാൽ സെയ്നി (91)- യാണ്.


32. ഏപ്രിൽ അഞ്ചിന് രാജിവെച്ച അനിൽ ദേശ്മുഗ് ഏത് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയാണ്- മഹാരാഷ്ട്ര 


33. ഏത് രാജ്യത്താണ് ഈസ്റ്റർ ദിനത്തിൽ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ പുഴുങ്ങിയ ‘ഈസ്റ്റർ മുട്ട'കളുമായി ജനങ്ങൾ പ്രക്ഷോഭം നടത്തിയത്- മ്യൻമർ 

  • ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിക്കെതിരേയുള്ള പ്രക്ഷോഭത്തിൽ ഇതുവരെ 600- ഓളം പേർ കൊല്ലപ്പെട്ടു. 


34. ജസ്റ്റിസ് ഡി.കെ. ജെയിൻ കമ്മിറ്റി ഏത് വിഷയവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷനാണ്- ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനായ നമ്പി നാരായണനെ ചാര കേസിൽ കുടുക്കിയ പോലിസ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികൾ അന്വഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിയമിച്ച കമ്മിഷൻ

  • 2018 സെപ്റ്റംബർ 14- നാണ് സുപ്രീംകോടതിയിലെ മുൻ ജഡ്മിയായ ഡി.കെ. ജെയിനിൻറ നേതൃത്വത്തിൽ മൂന്നംഗ കമ്മിഷനെ സുപ്രിംകോടതി നിയമിച്ചത്.
  • ഈ കമ്മിഷൻ റിപ്പോർട്ട് പ്രകാരം സുപ്രിം കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിറക്കിയിരിക്കുകയാണി പ്പോൾ. 
  • നമ്പി നാരായണന്റെ ആത്മകഥയാണ് ‘ഓർമകളുടെ ഭ്രമണപഥം'.


35. ഏപ്രിൽ അഞ്ചിന് അന്തരിച്ച പി. ബാലചന്ദ്രൻ പ്രധാനമായി ഏത് മേഖലയിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- സിനിമ (തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ) 

  • അങ്കിൾ ബൺ, ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.
  • കവി പി. കുഞ്ഞിരാമൻനായരുടെ ജീവിതം ആധാരമാക്കി ‘ഇവൻ മേഘരൂപൻ' എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. 


36. 2021 ഏപ്രിൽ അഞ്ചിന് ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ 114-ാം ജന്മവാർഷികദിനമാണ് രാജ്യം ആഘോഷിച്ചത്- ജഗ്ജീവൻ റാമിന്റെ   

  • ‘ബാബുജി' എന്ന് വിളിക്കപ്പെട്ട ജഗ്ജീവൻ റാം ഇന്ത്യയുടെ നാലാമത് ഉപപ്രധാനമന്ത്രിയായി പ്രവർത്തിച്ചിരുന്നു.  
  • ന്യൂഡൽഹിയിലെ സമതാസ്ഥൽ (Place of Equality) ആണ് അന്ത്യവിശ്രമസ്ഥാനം 
  • രാജ്യത്തെ ആദ്യ വനിതാ ലോക്സഭാ സ്പീക്കറായ മീരാകുമാർ മകളാണ്. 


37. ഏപ്രിൽ ഏഴിന് ആചരിച്ച ലോകാ രോഗ്യദിനത്തിന്റെ വിഷയം- 'Building a fairer, healthier World', 


38. ലോകത്തെ ഏറ്റവുമധികം ശത കോടീശ്വരന്മാരുള്ള നഗരമെന്ന സ്ഥാനം അടുത്തിടെ സ്വന്തമാക്കിയത്- ബെയ്ജിങ് . 

  • ഏഴുവർഷമായി ഒന്നാംസ്ഥാനത്ത് നില കൊണ്ട ന്യൂയോർക്കിൽ നിന്നാണ് ബെയ്ജിങ് ഈ പദവി നേടിയെടുത്തത്.
  • ഫോബ്സ് മാസികയുടെ വാർഷിക സമ്പന്നപട്ടിക പ്രകാരം 100 ശത കോടീശ്വരന്മാരാണ് ബെയ്ജിങ്ങിലുള്ളത്.  
  • മൂന്നാംസ്ഥാനത്ത് ഹോങ് കോങ് 
  • മുംബൈ നഗരം എട്ടാം സ്ഥാനത്തുണ്ട്. പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം കൂടിയാണ് മുംബൈ 


39. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിണപൂവ് ശതാബ്ദി സമ്മാനം നേടിയത്- ജി. പ്രിയദർശൻ 

  • 'ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ' എന്ന കൃതിക്കാണ് പുരസ്കാരം. 


40. ലോകബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്- ഡേവിഡ് മാൽപാസ്

  • ക്രിസ്റ്റലിന ജോർജിവയാണ് ഐ.എം.എഫിന്റെ എം.ഡി. 

Sportstar Aces Awards- 2021

  • Inspirational Giant of Indian Sport- Sachin Tendulkar
  • Sports Woman of the Decade- Mithali Raj
  • Sports Man of the Decade- M.S Dhoni
  • Club of the Decade- Bangaluru FC

Miami Open Tennis 2021 

  • പുരുഷ വിഭാഗം- Hubert Hurkacz (Poland).
  • Runner up - Jannik Sinner (Italy)
  • വനിത വിഭാഗം- Ashleigh Barty (Australia) 
  • Runner up- Bianca Andreescu (Canada)

No comments:

Post a Comment