Sunday 4 April 2021

Current Affairs- 16-04-2021

1. എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- രാജസ്ഥാൻ (ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതി) 


2. അടുത്തിടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന എച്ച്-1 ബി വിസ നിയന്ത്രണങ്ങൾ പിൻവലിച്ച രാജ്യം- അമേരിക്ക


3. World Autism Awareness Day 2021 (April- 2)- ന്റെ പ്രമേയം- 'Inclusion in the Workplace:Challenges and Opportunities in a post Pandemic World' 


4. ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി ഇ-പരീക്ഷ പോർട്ടൽ ആരംഭിച്ചത്- സി.ബി.എസ്.ഇ


5. പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് (PESB) അധ്യക്ഷയായി തെരഞ്ഞെടുത്തത്- മല്ലിക ശ്രീനിവാസൻ 


6. ഗണിത ശാസ്ത്ര മേഖലയിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന Abel Prize 2021 പുരസ്കാര ജേതാവ്- Avl Wigderson, Laszlo Lovasz  


7. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) ആദ്യ സമ്പൂർണ്ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യമായ പി.എസ്.എൽ.വി. സി 51 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ ഒന്നിനെയും 18 ചെറു ഉപഗഹങ്ങളേയും ലക്ഷ്യസ്ഥാനത്തിലെത്തിച്ചു. പി.എസ്.എൽ. വി. യുടെ 53-ാം ദൗത്യമാണ്. 


8. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്ത് രാജിവച്ചു 


9. രാജ്യാന്തര സംഗീത വ്യവസായ ലോകത്തു പ്രശസ്തമായ ഇ.എം.ഐ. മ്യൂസിക് വേൾഡ് വൈഡിന്റെ സ്ഥാപക ചെയർമാനും സി.ഇ.ഒ.യുമായിരുന്ന ഭാസ്കരമേനോൻ അന്തരിച്ചു. 


10. 'Woman in Leadership: Achieving an Equal Future in a Covid- 19 World' എന്നതാണ് 2021 വനിതാ ദിനത്തിന്റെ ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ച പ്രമേയം. 


11. തെലങ്കാനയിൽ ഇന്ത്യയുടെ ആദ്യത്തെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ഡെസ്ക് ആരംഭിച്ചു. 


12. രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രം (സുവർണ്ണചകോരം)- ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ് ഈസ് എ റിസ്റക്ഷൻ, മികച്ച സംവിധായകൻ (രജതചകോരം)- ബഹ്മാൻ തലൂസി, പ്രേക്ഷക പുരസ്കാരം- ചുരുളി, മികച്ച മലയാള ചിത്രം- ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം- മ്യൂസിക്കൽ ചെയർ, മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം- ഇൻ ബിറ്റ്വീൻ ഡൈയിങ്


13. International Boxing Association- ന്റെ ചെയർപേഴ്സണായി മേരി കോം നിയമിതയായി


14. തെലങ്കാനയിൽ ഇന്ത്യയുടെ ആദ്യത്തെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ഡെസ്ക് ആരംഭിച്ചു. 


15. ബംഗ്ലാദേശിന്റെ 50-ാമത്തെ സ്വാതന്ത്യ വാർഷികത്തോടനുബന്ധിച്ച് ബംഗ്ലാദേശിലെ ധാക്ക, ഇന്ത്യയിലെ ന്യൂ ജയ്. വായ് ഗൂരി എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ട്രെയിൻ സർവീസ് ആരംഭിക്കും. 


16. സിസ് ഓപ്പൺ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ പി.വി. സിന്ധുവിനെ തോൽപ്പിച്ച് കരോളിന മാരിൻ ജേതാവായി 


17. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ ചെയർമാനായി പ്രമോദ് ചന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു. 


18. വിശ്വാസ് മേത്ത കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിതനായി. 


19. ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യൻ വംശജനായ മജുവർഗ്ഗീസ് നിയമിതനായി. 


20. പരിസ്ഥിതി പ്രവർത്തകനായ എൻ.കെ. സുകുമാരൻ നായർ അന്തരിച്ചു. 


21. 78-ാം ഗോൾഡൻ ഗ്ലോബ് പുരസ്കാരം

ബെസ്റ്റ് ആക്ടർ (ഡ്രാമ വിഭാഗം)- Chadwick Boseman, ബെസ്റ്റ് ആക്ട്രസ്സ് (ഡ്രാമ വിഭാഗം)- Andra Day, ബെസ്റ്റ് ഡയറക്ടർ (ഡ്രാമ വിഭാഗം)- Chole Zhao, ബെസ്റ്റ് മോഷൻ പിക്ചർ (ഡ്രാമ വിഭാഗം)- Nomadland 


22. ജോർജിയയുടെ പ്രധാനമന്ത്രിയായി Irakli Garibashvili- നെ തിരഞ്ഞെടുത്തു 


23. നിലവിലെ കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായ തരുൺ ബജാജിന് കേന്ദ്ര റവന്യൂ സെക്രട്ടറിയുടെ അധിക ചുമതല നൽകി 


24. പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ എല്ലാ പഞ്ചായത്തുകളിലും സ്ഥാപിച്ചു. 


25. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടനുബന്ധിച്ച് ആരോഗ്യകേരള പരിശീലന വിഭാഗവും തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി പ്രോജക്ട് സുരക്ഷാ എന്ന പേരിൽ കോവിഡ് പ്രതിരോധ കോഴ്സ് ആരംഭിച്ചു. 


26. അമേരിക്കൻ വൈസ് പ്രസിഡന്റായ കമല ഹാരിസിന്റെ സാമ്പത്തിക നയ രൂപീകരണ സംഘത്തിൽ മലയാളിയായ മൈക്കിൾ സി. ജോർജ്ജിനെയും ഉൾപ്പെടുത്തി. 


27. ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇറ്റാലിയൻ അംബാസഡറായ Luca Attansio കൊല്ലപ്പെട്ടു. 


28. ആറാമത് ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം പുരസ്കാരത്തിൽ ബെസ്റ്റ് ഫ്യൂച്ചർ ഫോർവേഡ് സ്റ്റേറ്റ് വിഭാഗത്തിൽ കേരളം സുവർണ്ണ പുരസ്കാരം നേടി 


29. കൊല്ലം ജില്ലയിലെ ആശ്രാമത്ത് ശ്രീ നാരായണ ഗുരുവിന്റെ പേരിൽ ആരംഭിച്ച സാംസ്കാരിക സമുച്ചയം നിലവിൽ വന്നു. 


30. അവിശ്വാസ പ്രമേയത്തെ തുടർന്ന് മുഖ്യമന്ത്രി രാജിവെച്ചതിനാൽ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 


31. സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ച ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് (22 ടെസ്റ്റ് വിജയങ്ങൾ)


32. എത്രാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് മാർച്ച് 22- ന് പ്രഖ്യാപിച്ചത്- 67-ാമത്തെ 

  • മലയാളസിനിമയ്ക്ക് 11 പുരസ്കാരങ്ങൾ ലഭിച്ചു 
  • മികച്ച ചിത്രം- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (സംവിധാനം- പ്രിയദർശൻ) 
  • മികച്ച നടൻ- മനോജ് ബാജ്പേയി (ഭോൻസ് ലെ), ധനുഷ് (അസുരൻ)  
  • മികച്ച നടി- കങ്കണ റണാവത്ത് (പങ്ക, മണികർണിക)
  • മികച്ച മലയാള ചിത്രം- കള്ള നോട്ടം (സംവിധാനം- രാഹുൽ റിജി നായർ)
  • മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം
  • മികച്ച ഗാന രചയിതാവ്- പ്രഭാവർമ (കോളാമ്പി)

No comments:

Post a Comment