Saturday 24 April 2021

Current Affairs- 25-04-2021

1. ഇന്ത്യയിലാദ്യമായി Farm Based Solar Power Project ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ 


2. 2021- ലെ കലിംഗ രത്ന അവാർഡിന് അർഹനായത്- Biswabhusan Harichandan (ആന്ധ്രാപ്രദേശ് ഗവർണർ) 


3. കൊസോവയുടെ പ്രസിഡന്റായി നിയമിതയായത്- വ്ജോസ ഉസ്മാനി സാദ്രിയു 


4. അടുത്തിടെ അന്തരിച്ച ബ്ലൂ എൽ ഇഡിയുടെ കണ്ടുപിടിത്തത്തിന്  നൊബേൽ സമ്മാനം ലഭിച്ച ജാപ്പനീസ് ശാസ്ത്രജ്ഞൻ- ഇസാമു അകാസാകി 


5. ‘Cinema through Rasa' എന്ന പുസ്തകത്തിന്റെ രചയിതാവ്- Prochand Praveer 


6. 2021- ലെ മിയാമി ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ പുരുഷ വിഭാഗം കിരീടം നേടിയത്- Hubert Harkacz (Poland) 


7. Hydrographic Survey- കൾക്കായി മൗറീഷ്യസിൽ എത്തുന്ന ഇന്ത്യൻ നാവികസേന കപ്പൽ- INS Sarvekshak 


8. പരീക്ഷ കൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ആശയവിനിമയ പരിപാടി- പരീക്ഷാ പേ ചർച്ച 


9. വിയറ്റ്നാമിന്റെ പ്രസിഡന്റായി നിയമിതനായത്- Nguyen Xuan Phục


10. ഇന്ത്യയിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ റെയിൽവേ സോൺ- വെസ്റ്റ് സെൻട്രൽ റെയിൽവേ 


11. അടുത്തിടെ ആനന്ദം എന്ന പേരിൽ ഹാപ്പിനെസ് സെന്റർ ഉദ്ഘാടനം ചെയ്ത സ്ഥാപനം- ഐ ഐ എം ജമ്മു 


12. 2023- ലെ പുരുഷ വിഭാഗം ബോക്സിംഗ് ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഉസ്ബെക്കിസ്ഥാൻ 


13. 2021 ഏപ്രിലിൽ ബംഗ്ലാദേശിന്റെ നേതൃത്വത്തിൽ ശ്രീലങ്ക, ഭൂട്ടാൻ, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ പങ്കെടുത്ത സംയുക്ത സൈനികാഭ്യാസം- SHANTIR OGROSHENA 2021 


14. 2021 ഏപ്രിൽ മാസം അന്തരിച്ച പ്രശസ്ത മലയാള നടനും തിരക്കാഥ കൃത്തും സംവിധായകനുമായ വ്യക്തി- പി. ബാലചന്ദ്രൻ 


15. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ടീം എന്ന റെക്കോർഡ് ലഭിച്ചത്- ഓസ്ട്രേലിയൻ വനിത ക്രിക്കറ്റ് ടീം (തുടർച്ചയായ 22 വിജയങ്ങൾ)


16. പോഷകാഹാരത്തിന്റെ പ്രധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതിലേക്കായി ആരോഗ്യ മന്ത്രി ഹർഷവർധൻ ഉദ്ഘാടനം ചെയ്ത പദ്ധതി- Aahar Kranti 

  • Motto- Uttam Aahaar Uttam Vichaar 

17. അടുത്തിടെ കോവിഡ്- 19 പ്രതിരോധത്തിനായി ഇന്ത്യയിൽ സംഘടിപ്പിച്ച് വാക്സിനേഷൻ ഫെസ്റ്റിവൽ- Tilka Utsav  


18. പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതിയുടെ ഭാഗമായി കൂടുതൽ മോഡുകൾ നിർമ്മിച്ച് സംസ്ഥാനം- ഛത്തീസ്ഗഢ് 

  • പദ്ധതിയുടെ വിജകരമായ നടത്തിപ്പിന് ദേശീയ തലത്തിൽ ഒന്നാമതെത്തിയ ജില്ല- ഉദ്ദംപുർ, ജമ്മുകാശ്മീർ 


19. C-DAC- ന്റെ 34-ാമത് വാർഷികത്തിൽ പ്രഖ്യാപിച്ച് 3 പുതിയ പദ്ധതികൾ-

  1. CSoC- Cyber Security Operation Centre  
  2. ParaDE- Parallel Development Environment
  3. CAPC- Automatic Parallelizing Compiler 

20. അടുത്തിടെ ഇലക്ട്രോണിക് കമ്പനിയായ "Elista"- യുടെ ബ്രാൻഡ് അംബാസിഡമായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- സുരേഷ് റെയ്ന 


21. Polgar Challenge ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചത്- Praggnanandhaa 


22. Indian Society for Training and Development (ISTD)- നൽകുന്ന National Award for Innovation Training Practices 2019-20 ലഭിച്ചത്- Hindustan Aeronautics Limited 


23. India's Power Elite : Class, Caste and a Cultural Revolution എന്ന കൃതി രചിച്ചത്- Sanjaya Baaru 


24. 2021 ഏപ്രിലിൽ ICC- യുടെ ഏകദിന റാങ്കിംഗിൽ (ബാറ്റ്സ്മെൻ വിഭാഗത്തിൽ) ഏറ്റവും  മുന്നിലെത്തിയ ക്രിക്കറ്റ് താരം- Babar Azam (പാകിസ്ഥാൻ)


25. 2021 ഏപ്രിലിൽ Consumer Electric സ്ഥാപനമായ Elista- യുടെ ബ്രാൻസ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- Suresh Raina


26. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച മലയാളി സൈനികനായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- മേജർ (സംവിധാനം- Shashi Kiran Tikka)


27. Jungle Nama എന്ന പുസ്തകത്തിന്റെ രചയിതാവ്- Amitav Ghosh  


28. ഐക്യരാഷ്ട്രസഭയുടെ നേത്യത്വത്തിൽ ആചരിക്കുന്ന World Art Day 2021- ലെ പ്രമേയം- You're Not Alone


29. 2021 ഏപ്രിലിൽ AIBA Youth's Men's and Women's World Championship- Kielce (പോളണ്ട്)


30. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ആത്മകഥ- Believe- What Life and Cricket Taught Me 


31. ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശ് 2021 മാർച്ച് 26- ന് സ്വാതന്ത്യത്തിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു. 


32. ജപ്പാനിൽ നടക്കുന്ന ടോക്യോ ഒളിമ്പിക്സിന്റെ ദീപശിഖാ പ്രയാണം ഫുക്കുഷിമ എന്ന സ്ഥലത്തുനിന്ന് ആരംഭിച്ചു 


33. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ 2021 മാർച്ചിൽ കേരള ടൂറിസം വകുപ്പ്, മൈ ഫസ്റ്റ് ട്രിപ്പ് 2021 എന്ന ക്യാമ്പയിൻ ആ വിഷ്കരിച്ചു 


34. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സേവന മികവിനുള്ള പുരസ്കാരത്തിന് സുജ എബ്രഹാം അർഹയായി 


35. ഷേഖ് മുജീബുർ റഹ്മാൻ 2020- ലെ ഗാന്ധി സമാധാന പുരസ്കാര ജേതാവായി 


36. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മൊബൈൽ ആപ്പ് സ്റ്റോറാണ് മൊബൈൽ സേവ ആപ്പ് സ്റ്റോർ. 


37. രാജ്യാന്താര 20 ട്വന്റി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ക്യാപ്റ്റനെന്ന എം.എസ്. ധോണിയുടെ റെക്കോർഡ് അഫ്ഗാനിസ്ഥാന്റെ അസ്ഗർ അഫ്ഗാൻ മറികടന്നു


38. അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ജൂനിയർ സെലക്ഷൻ കമ്മിറ്റിയുടെ ചെയർപേഴ്സണായി പി.ടി. ഉഷ നിയമിതയായി 


39. ജസ്റ്റിസ് എൻ.വി. രമണ സുപ്രീം കോടതിയുടെ 48-ാമത് ചീഫ് ജസ്റ്റിസായി നിയമിതനാകും. 


40. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഡ്മിനിസ്ട്രേറ്ററായി ബിൽ നെൽസൺ നിയമിതനാകും  


41. ഈയിടെ കമ്മിഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണകപ്പലാണ് വജ്ര


42. കുഞ്ചൻ നമ്പ്യാർ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ അക്ഷരശ്രീ പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ലഭിച്ചു.


43. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റായി തോമസ് ബാക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.


44. ഇന്ത്യയിലെ ആദ്യത്തെ സെൻട്രലൈസ്ഡ് എ.സി. റെയിൽവേ ടെർമിനൽ ബംഗളുരുവിൽ സ്ഥാപിതമായി 


45. ഗാർഹിക പീഡനത്തിൽ നിന്ന് വനിതകളുടെ സംരക്ഷണം ലക്ഷ്യമാക്കി സംസ്ഥാന വനിത ശിശുവികസന വകുപ്പും തപാൽ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് 'രക്ഷാദൂത്'. 


46. സെൻട്രൽ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിനെ ആദ്യ മലമ്പനി, മുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. 


47. കേരള ഐ.ടി. പാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോൺ. എം. തോമസ് ചുമതലയേറ്റു. 


48. കൊച്ചിൻ ദേവസ്വം ബോർഡിന്റെ 2021- ലെ മല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്കാരത്തിന് വാദ്യകലാകാരനായ കിഴക്കുട്ട് അനിയൻ മാരാർ അർഹനായി.  


49. ആർക്കിടെക്ച്ചറിലെ നോബേൽ എന്ന ഖ്യാതിയുള്ള 2021- ലെ പിറ്റ്സ്കർ പുരസ്കാരത്തിന് ആൻ ലക്കാറ്റൺ, ജീൻഫിലിപ്പ് വാസൽ എന്നിവർ അർഹരായി 


50. നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി എം.എ. ഗണപതി നിയമിതനായി. 

No comments:

Post a Comment