Friday 2 April 2021

Current Affairs- 09-04-2021

1. ഇന്ത്യ-പാകിസ്ഥാൻ- ചൈന സംയുക്ത Anti-Terrorism Exercise- ‘Pabbl-Anti-Terror 2021


2. മഹാരാഷ്ട്ര ഭൂഷൻ അവാർഡ് 2020 ലഭിച്ചത്- ആശാ ഭോസ് ലെ 


3. വ്യാസ സമ്മാൻ 2020 ജേതാവ് (31-ാമത്)- Prof. Sharad Pagare (ഹിന്ദി സാഹിത്യകാരൻ)

  • കൃതി- 'Patliputra Ki Samragi'

4. ‘Bride of the Forest : The untold story of Yayati's Daughter' എന്ന ബുക്ക് എഴുതിയത്- മാധവി.എസ്. മഹാദേവൻ


5. ICC വിമൺസ് വേൾഡ് കപ്പ് 2022- ന്റെ ഒഫിഷ്യൽ സോങായി തെരഞ്ഞെടുക്കപ്പെട്ടത്- Girl Gang 


6. ലോകത്തിലെ ആദ്യ ഷിപ്പ് ടണൽ നിർമ്മിക്കുന്ന രാജ്യം- നോർവെ


7. യു.എസിലെ ഡിജിറ്റൽ അവകാശ ഗ്രൂപ്പായ ആക്സസ് നൗ റിപ്പോർട്ട് പ്രകാരം 2020- ൽ ഏറ്റവും അധികം ഇന്റർനെറ്റ് വിച്ഛേദം ഉണ്ടായ രാജ്യം- ഇന്ത്യ


8. ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതി- ഡോ. ലിയോ പോൾ ദോ ജി റെല്ലി


9. രാജസ്ഥാനിലെ ജോധ്പുർ സ്വദേശിയായ മിതാലി രാജ് അടുത്തിടെ കൈവരിച്ച നേട്ടം- അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരിയായി. 

  • മാർച്ച് 12- ന് ലഖ്നൗവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ഏകദിനമത്സരത്തിൽ 36 റൺസ് നേടിക്കൊണ്ടാണ് ചരിത്ര നേട്ടം കൈവിരച്ചത്.

10. മാർച്ച് 14-ന് 105-ാം വയസ്സിൽ അന്തരിച്ച കഥകളി ആചാര്യൻ- ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായർ 

  • ഉത്തരകേരളത്തിലെ ആദ്യ നൃത്ത വിദ്യാലയമായ ഭാരതീയ നാട്യകലാലയം (കണ്ണൂർ) 1945-ൽ സ്ഥാപിച്ചു.

11. മാർച്ച് 13- ന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച വനിതാ ജഡ്മി- ഇന്ദു മൽഹോത്ര 

  • സുപ്രീം കോടതി ജഡ്ഡിയായി നേരിട്ട് നിയമിക്കപ്പെട്ട ആദ്യ അഭിഭാഷക കൂടിയാണ് 
  • 2018 ഏപ്രിൽ 27- നാണ് സുപ്രീം കോടതിയിൽ ചുമതലയേറ്റത്. 
  • ഇന്ദു മൽഹോത്ര വിരമിച്ചതോടെ സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജി എന്ന പ്രത്യേകത ഇന്ദിരാ ബാനർജി നേടി. 
  • ശബരി മലക്ഷേത്രത്തിൽ പ്രായഭേദമെന്യ സ്ത്രീകൾക്ക് പ്രവേശനമനുവദിച്ച 2018- ലെ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധിയിൽ വിയോജനക്കുറിപ്പു രേഖപ്പെടുത്തിയ ഏക ന്യായാധിപകൂടിയാണ് ഇന്ദു മൽഹോത്ര 

12. ആസ്തി വർധനയിൽ  ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ വ്യവസായി- ഗൗതം അദാനി 


13. 2020- ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ കൊങ്കണി സാഹിത്യ കൃതിക്കുള്ള പുരസ്കാരം നേടിയ കേരളീയൻ- ആർ. എസ്. ഭാസ്കർ

  • കൊച്ചി അമരാവതി സ്വദേശിയായ ഭാസ്കറിന്റെ 'യുഗപരിവർത്തന ചൊ യാത്രി' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം  
  • ആലപ്പുഴ പുറക്കാട് സ്വദേശയായ വി. കൃഷ്ണവാധ്യാരുടെ ‘ബാലു' എന്ന നോവൽ കൊങ്കണിയിലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം നേടി.
  • കർണാടകയിലെ രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായ വീരപ്പ മൊയ്ലി ‘ശ്രീ ബാഹുബലി അഹിംസാ ദിഗ്വിജയം' എന്ന ഇതിഹാസ കാവ്യത്തിലൂടെ കന്നഡ ഭാഷയിലെ പുരസ്കാരം നേടി. 
  • ഇംഗ്ലീഷ് ഭാഷയിലെ പുരസ്കാര ജേതാവ് അരുന്ധതി സുബ്രഹ്മണ്യം. 'വെൻ ഗോഡ് ഈസ് എ ട്രാവലർ' എന്ന കാവ്യസമാഹാരമാണ്പു രസ്ക്കാരം നേടിക്കൊടുത്തത് 

14. ഇന്റർ നാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സ് (FIAF) പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ- അമിതാഭ് ബച്ചൻ  

  • ലോക ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിൽ ബച്ചൻ നൽകിയ ആത്മ സമർപ്പണത്തിന്റെയും സംഭാവനകളുടെയും പേരിലാണു പുരസ്കാരം. 
  • വെള്ളിത്തിരയിലവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ Angry Young Man (രോഷാകുലനായ ചെറുപ്പക്കാരൻ) എന്ന വിശേഷണം നേടിയ നടനാണു ബച്ചൻ. 
  • 1984- ൽ മുൻ യു. പി. മുഖ്യമന്ത്രി എച്ച്. എൻ. ബഹുഗുണയെ അലഹാബാദ് മണ്ഡലത്തിൽ പരാജയപ്പെടുത്തിക്കൊണ്ട് ലോക്സഭാംഗമായിട്ടുണ്ട്. 
  • പത്മവിഭൂഷൺ (2015), ഫാൽക്കെ അവാർഡ് (2019) തുടങ്ങിയവ നേടി. 

15. ലോക ഉപഭോക്ത്യദിനം (World Consumer Rights Day) എന്നായിരുന്നു- മാർച്ച് 15

  • യു. എസ്. പ്രസിഡന്റ് ജോൺ എഫ്. കെന്നഡി 1962 മാർ ച്ച് 15- ന് അമേരിക്കൻ കോൺഗ്രസിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംബന്ധിച്ച് ബിൽ അവതരിപ്പിച്ചതിന്റെ ഓർമയ്ക്കായാണ് ഈ ദിനാചരണം .
  • 'Tackle Plastic Pollution' (പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക) എന്നതാണ് 2021- ലെ ഉപഭോക്തദിന സന്ദേശം 

16. മാർച്ച് 14- ന് വാഷിങ്ടണിൽ അന്തരിച്ച മാർവിൻ ഹാഗ്ലർ ഏത് കായികകലയിലെ ഇതിഹാസ താരമായിരുന്നു- ബോക്സിങ്


17. ഇന്ത്യയുടെ 48-ാം ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത്- ജസ്റ്റിസ് എൻ വി രമണ


18. 2021 മാർച്ചിൽ Athletics Federation of India (AFI)- യുടെ ജൂനിയർ സെലക്ഷൻ കമ്മിറ്റിയുടെ ചെയർപേഴ്സൺ ആയി നിയമിതയായത്- പി.ടി ഉഷ


19. 2021- ലെ ലോക ക്ഷയരോഗദിനം (മാർച്ച്- 24) പ്രമേയം- The Clock is Ticking


20. 2022- ലെ ICC Womens Cricket World Cup- ന്റെ ഔദ്യോഗിക ഗാനം- Girl Gang


21. മികച്ച സർവ്വകലാശാലകൾക്കുള്ള Kerala State Higher Education Council നൽകുന്ന Chancellor's Award 2020- ൽ ലഭിച്ച കേരളത്തിലെ സർവ്വകലാശാലകൾ- MG University, Cochin University of Science and Technology (CUSAT)


22. 2021 മാർച്ചിൽ മൃഗങ്ങൾക്കായി ഇന്ത്യയിലെ ആദ്യ Animal Ambulance Network ആരംഭിക്കുന്ന സംസ്ഥാനം- ആന്ധാപ്രദേശ്


23. അന്താരാഷ്ട്ര ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം- Krunal Pandya


24. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി ജാർഖണ്ഡ് സംസ്ഥാനം ആരംഭിച്ച ക്യാമ്പയിൻ- SAAMAR (Strategic Action for Alleviation of Malnutrition and Anemia Reduction)


25. 2021 മാർച്ചിൽ ഫുട്ബോൾ മത്സരങ്ങളിലെ ഒത്തുകളി തടയുന്നത് ലക്ഷ്യമിട്ട് FIFA ഐക്യരാഷ്ട്രസഭയുടെ United Nations Office on Drugs and Crime (UNODC)- മായി ചേർന്ന് ആരംഭിക്കുന്ന പരിപാടി- FIFA Global Integrity Programme


26. 2021 മാർച്ചിൽ വിവിധ മേഖലകളിലെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയിലെ Union Public Service Commission (UPSC)- മായി ധാരണയിലായ അഫ്ഗാനിസ്ഥാൻ സർക്കാർ സ്ഥാപനം- Independent Administrative Reforms and Civil Services Commission (IARCSC)


27. 2021 മാർച്ചിൽ അന്തരിച്ച Karnatic സംഗീതജ്ഞ- Ms Lalitha


28. International Shooting Sports Federation (ISSF)- ന്റെ World Cup- ൽ Skeet Shooting- ൽ മെഡൽ നേടുന്ന ആദ്യ വനിത താരം- Ganemat Sekhon


29. 2021 മാർച്ചിൽ യു. എ. ഇ യിൽ നടന്ന World Shooting Para Sport World Cup- ൽ 10m Air Pistol പുരുഷവിഭാഗം ജേതാവായ ഇന്ത്യാക്കാരൻ- Singhraj


30. 2021 മാർച്ചിൽ അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാവും മുൻ കേരള ഡെപ്യൂട്ടി സ്പീക്കറുമായ വ്യക്തി- സി. എ കുര്യൻ


AII England Open Badminton Tournament- 2021

  • പുരുഷ വിഭാഗം- Lee Zi Jia (മലേഷ്യാ) 
  • Runnerup- Victor Axelson (ഡെൻമാർക്ക്) 
  • വനിത വിഭാഗം- Nozomi Okuhara (Japan) 
  • Runnerup- Pornpawee Chochuwong (Thailand)

No comments:

Post a Comment