Thursday 1 August 2019

Current Affairs- 02/08/2019

ആഗോള ആയുർവേദ ഉച്ചകോടിയ്ക്ക് 2019- ൽ വേദിയാകുന്നത്- കൊച്ചി

ലോകത്ത് ഏറ്റവും ഉയർന്ന വരുമാനം നേടിയ ചിത്രം എന്ന റെക്കാർഡ് ഇപ്പോൾ ഏത് സിനിമയ്ക്കാണ്- അവഞ്ചേഴ്സ് -എൻഡ് ഗെയിം


പാർലമെന്റിൽ പാസാക്കിയ The protection of Human Right (Amendment) Bill 2019 പ്രകാരം ദേശീയ മനു ഷ്യാവകാശ കമ്മീഷന്റേയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റേയും ചെയർപേഴ്സന്റെ കാലാവധി എത്രയായാണ് ചുരുക്കിയത്- 3 (നിലവിൽ 5 വർഷമാണ്)

ദേശീയ ആഭ്യന്തര സെക്രട്ടറിയായി നിയമിതനായത്- അജയ് കുമാർ ഭല്ല

Public Accounts Committee- യുടെ ചെയർമാനായി നിയമിതനായത്- അധിർ രഞ്ചൻ ചൗധരി

Miss Deaf World 2019 കിരീടം നേടിയ ഇന്ത്യാക്കാരി- വിദിഷ ബാലിയൻ

ഇ. ശ്രീധരന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന രാമസേതു എന്ന ചലച്ചിത്രത്തിൽ മുഖ്യവേഷം അഭിനയിക്കുന്നത്- ജയസൂര്യ

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- ബോറിസ് ജോൺസൺ

കേരള വെറ്റിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ- ഡോ. എം.ആർ. ശശീന്ദ്രനാഥ്

വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ ലോകത്തെ ഏറ്റവും നവീകൃത രാജ്യമായി തെരെഞ്ഞടുത്തത് ഏത് രാജ്യത്തെയാണ്- സ്വിറ്റ്സർലന്റ്

സ്വകാര്യമേഖലയിലെ 75 ശതമാനം തൊഴിലവസരങ്ങളും തദ്ദേശീയർക്ക് സംവരണം ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം- ആന്ധ്രാപ്രദേശ്

കേരളത്തിൽ എവിടെയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരം നടക്കുന്നത്- പുലിക്കയം

ഐ.എസ്.ആർ ഒ- യുടെ ചന്ദ്രയാൻ- 2 ചാന്ദ്രദൗത്യം വിക്ഷേപിച്ച ദിവസം- 2019 ജൂലൈ 22

  • വിക്ഷേപണ വാഹനം- ജി.എസ്.എൽ.വി മാർക്ക് III M-1  
  • ഭാരം- 3850 kg
  • ലാൻഡറിന്റെ പേര്- വിക്രം
  • റോവറിന്റെ പേര്- പ്രഗ്യാൻ 
  • വിക്ഷേപണ സ്ഥലം- ശ്രീഹരിക്കോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ)
  • ചന്ദ്രനിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ദിവസം- 2019 സെപ്തംബർ 7
  • പ്രോജക്ട് ഡയറക്ടർ- വനിത മുത്തയ്യ
  • മിഷൻ ഡയറക്ടർ- റിതു കരിധൽ 
  • വിക്ഷേപണസമയത്തെ ഐ.എസ്.ആർ.ഒ ചെയർമാൻ- കെ.ശിവൻ
  • ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന എത്രാമത് രാജ്യമാകും ഇന്ത്യ- 4
ഐ.എസ്.ആർ.ഒ യുടെ മംഗൾയാൻ ദൗത്യത്ത ആസ്പദമാക്കി അക്ഷയ് കുമാർ നായകനായി ചിത്രീകരിക്കുന്ന ചിത്രം- മിഷൻ മംഗൾ

അന്താരാഷ്ട്ര സോളാർ അലെൻസിൽ ഒപ്പു വച്ച 76 -ാമത് രാജ്യം- Palau

ഇന്ത്യയിലെ ആദ്യ Space Tech പാർക്കിൽ നിർമ്മിക്കുന്ന (തിരുവനന്തപുരം) Space Museum- ത്തിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത്- എ.പി.ജെ.അബ്ദുൾ കലാം

2019- ലെ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ ജേതാക്കൾ- ഉത്തരകൊറിയ

ഇന്ത്യയുടെ 64-ാമത് ചെസ് ഗ്രാൻഡ് മാസ്റ്റർ- പ്രീതു ഗുപ്ത

ഉറുബ് മ്യൂസിയം നിലവിൽ വന്ന ജില്ല- കോഴിക്കോട്

No comments:

Post a Comment