Wednesday 21 August 2019

Expected Questions Set.9

രാജ്യസഭയിലേക്ക് എത്ര പേരെയാണ് രാഷ്ട്രപതി
നാമനിർദേശം ചെയ്യുന്നത്?
Ans: 12 പേരെ

ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഏത്?
Ans: ഡാന്യൂബ്

അരിമ്പാറയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്?
Ans: വൈറസ്



ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം ഏത്?
Ans: 1600

ശാന്തസമുദ്രം, അറ്റ്ലാന്റിക്ക് സമുദ്രം എന്നിവയെ ബന്ധിപ്പിക്കുന്ന കനാൽ ഏത്?
Ans: പാനമ കനാൽ

ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് ഏത് നദിയുടെ തീരത്താണ്?
Ans: നെയ്യാർ

ഏത് സമരത്തിന്റെ മുദ്രാവാക്യമായിരുന്നു "തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്?
Ans: മലയാളി മെമ്മോറിയൽ

'ഭരണഘടനയുടെ ഹൃദയവും ആത്മാവും' എന്ന് ഡോ. ബി.ആർ. അംബേദ്കർ വിശേഷിപ്പിച്ച അനുച്ഛേദം?
Ans: അനുച്ഛേദം 32

1857-ലെ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നു?
Ans: കാനിങ് പ്രഭു

ഒളിമ്പിക് വളയങ്ങളിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിന്റെ നിറമെന്ത്?
Ans: മഞ്ഞ

കണ്ണൂരിൽനിന്ന് ചെന്നൈയിലേക്കു നടന്ന 'പട്ടിണി ജാഥ' നയിച്ചതാര്?
Ans: എ.കെ. ഗോപാലൻ

'ഓമനത്തിങ്കൾ കിടാവോ' എന്ന് തുടങ്ങുന്ന താരാട്ടുപാട്ട് രചിച്ചതാര്?
Ans: ഇരയിമ്മൻ തമ്പി

സമുദ്രങ്ങളുടെ ആഴം അളക്കാനുപയോഗിക്കുന്ന
ഉപകരണം ഏത്?
Ans: എക്കോസൗണ്ടർ

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഒരേയൊരു കരബന്ധിത തുറമുഖം ഏത്?
Ans: വിശാഖപട്ടണം

'ഹംസവും ദമയന്തിയും' എന്ന പ്രശസ്തമായ ചിത്രം വരച്ച ചിത്രകാരൻ ആര്?
Ans: രാജാ രവിവർമ

സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ
ജില്ലയേത്?
Ans: എറണാകുളം

'കേരള വ്യാസൻ' എന്നറിയപ്പെട്ടത് ആര്?
Ans: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കാർബൊറണ്ടത്തിന്റെ രാസനാമം എന്ത്?
Ans: സിലിക്കൺ കാർബെഡ്

വനിതാനാമം നൽകപ്പെട്ടിരിക്കുന്ന സൗരയൂഥത്തിലെ ഏക ഗ്രഹം ഏത്?
Ans: ശുക്രൻ (വീനസ്)

ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന  ദ്രാവിഡഗോത്രത്തിലെ ഭാഷയേത്?
Ans: തെലുഗു

വിമാനത്തിന്റെ ഭാഗങ്ങൾ നിർമിക്കാനുപയോഗിക്കുന്ന
ലോഹം ഏത്?
Ans: ടൈറ്റാനിയം

ആരോഗ്യമുള്ള പരിസ്ഥിതിക്ക് രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനം ഭാഗം വനമായിരിക്ക
ണം? 
Ans: 33 ശതമാനം

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടുള്ള ഏക മലയാളി ആര്?
Ans: ജോൺ മത്തായി

'ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത' എന്നറിയപ്പെട്ടത് ആര്?
Ans:  നർഗീസ് ദത്ത്

ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുന്ന ബാക്ടീരിയം ഏത്?
Ans: ക്ലോസ്ട്രീഡിയം ബോട്ടുലിനം


ആറ്റത്തിന്റെ പ്ലംപുഡിങ് മോഡൽ കണ്ടെത്തിയത് ആര്?
Ans: ജെ.ജെ. തോംസൺ

ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ഏത്?
Ans: ഡ്യൂട്ടീരിയം

സിമന്റിന്റെ സെറിങ് സമയം നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവായ ജിപ്സത്തിൻറെ ശരിയായ രാസസൂത്രം ഏത്? 
Ans: CasO4.2H2O

ലോഹം വേർതിരിച്ചെടുക്കുന്നത് ഏതിൽ നിന്ന്?
Ans: അയിര്

 ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏത്?
Ans: ഹീലിയം

ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ?
Ans: സിങ്ക്

ചിലി സാൾട്ട് പീറ്ററിന്റെ രാസനാമം?
Ans: സോഡിയം നൈട്രേറ്റ്

ബയോഗ്യാസ് പ്ലാന്റിൽനിന്ന് പുറത്തുവരുന്ന വാതകം?
Ans: മീഥേൻ

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത്?
Ans: ഹൈഡ്രജൻ

അന്തരീക്ഷവായുവിലെ ഓക്സിജന്റെ അളവ് എത്ര?
Ans: 21%

ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ഒരു ലോഹമാണ് ?
Ans: സ്വർണം

ബോക്സൈറ്റിൽനിന്ന് വേർതിരിച്ചെടുക്കുന്ന ലോഹം ഏത്?
Ans: അലുമിനിയം

ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ്:
Ans: അറ്റോമിക നമ്പർ

'കാലിയം' ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ്?
Ans: പൊട്ടാസ്യം

സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലുള്ള ഒരു മൂലകം ഏത്?
Ans: ബ്രോമിൻ




No comments:

Post a Comment