Saturday 31 August 2019

Current Affairs- 01/09/2019

അമേരിക്കയിൽ നിന്ന് ഇന്ത്യ പുതുതായി വാങ്ങുന്ന ഹെലികോപ്റ്റർ- എ.എച്ച് 64 

എ.എച്ച് 64 ഹെലികോപ്റ്റർ നിർമ്മിക്കുന്ന അമേരിക്കൻ കമ്പനി- ബോയിങ് 

സംസ്ഥാന സർക്കാരിന്റെ സിനിമാരംഗത്തെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയൽ പുരസ്കാരം നേടിയ നടി- ഷീല 

  •  സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുളള ആദ്യ പുരസ്കാരം നേടിയത് ഷീലയാണ്. 
  • 1969- ൽ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. 
  • 1971- ൽ ശരശയ്യ, ഒരുപെണ്ണിന്റെ കഥ, ഉമ്മാച്ചു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടാം തവണയും 1976 -ൽ അനുഭവം എന്ന ചിത്രത്തിലൂടെ മൂന്നാം തവണയും ഇതേ പുരസ്കാരത്തിന് അർഹയായി.
കേന്ദ്ര സർക്കാരിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്- പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം (തിരുവനന്തപുരം ജില്ല)  
  •  രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങ ളിൽ ആദ്യത്തെ ഏഴുസ്ഥാനവും കേരളത്തിനാണ്. 
  • തിരുവനന്തപുരം ജില്ലയിലെ പൂഴനാട് കുടുംബാരോഗ്യക്ഷേമ കേന്ദ്രം കൂടാതെ ക്രമമായി ചാലിയാർ (മലപ്പുറം), ശ്രീകൃഷ്ണപുരം (പാലക്കാട്), ഓതറ (പത്തനതിട്ട), രാമനാട്ടുകര (കോഴിക്കോട്), കൊട്ടിയൂർ (കണ്ണൂർ), മുണ്ടൂർ (തൃശൂർ) എന്നിവയാണ് അംഗീകാരം ലഭിച്ച മറ്റ് കുടുംബാരോഗ്യകേന്ദ്രങ്ങൾ.

ഈയിടെ അന്തരിച്ച മുസ്ലിംലീഗ് വൈസ് പ്രസിഡന്റും എഴുത്തുകാരനും ചിന്തകനുമായ വ്യക്തി- എം.എ. തങ്ങൾ

ട്വന്റി -20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും തികച്ച ആദ്യതാരം- എലീസപെറി 
  • (ഓസ്ട്രേലിയൻ വനിതാ ടീം ഓൾറൗണ്ടറാണ്)

ഈയിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ്- ജയ്പാൽ റെഡ്ഡി
  • ഐ.കെ. ഗുജ്റാൾ, മൻമോഹൻസിങ് മന്ത്രി സഭകളിൽ വാർത്താവിതരണം, പെട്രോളിയം, നഗരവികസനം, ശാസ്ത്രസാങ്കേതികം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 
  • മികച്ച പാർലമെന്റേറിയനുളള ബഹു മതിയും നേടിയിട്ടുണ്ട്.

2019- ലെ ഐ ഫോൺ ഫോട്ടോഗ്രാഫി മത്സരത്തിൽ സൂര്യാ സ്തമയം എന്ന വിഭാഗത്തിൽ അന്താരാഷ്ട്ര തലത്തിൽ ഒന്നാം സ്ഥാനം നേടിയ ആദ്യമലയാളി- ശ്രീകുമാർ കൃഷ്ണൻ 

രാജ്യത്തിലെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കടുവ സംരക്ഷണ കേന്ദ്രം- പെരിയാർ 

ഈയിടെ ഭൗമസൂചിക പദവി നേടിയ കാർഷിക ഉൽപന്നം- കൊടൈക്കനാൽ “മലവെള്ളുള്ളി'  

ലോകത്ത് ഏക്കാലത്തെയും ഏറ്റവും ചൂട് അനുഭവപ്പെട്ട മാസം- ജൂലൈ 
  • (യൂറോപ്യൻ യൂണിയന്റെ കേന്ദ്രീകൃത എർത്ത് ഒബ്സർവേഷൻ നെറ്റ്വർക്ക് പുറത്തുവിട്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ) 

എകീകൃത അടിസ്ഥാന വേതനനിരക്ക് ഏർപ്പെടുത്തികൊണ്ട് തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിനായി ലോക്സഭ പാസാക്കിയ ബിൽ- വേജ് കോഡ് ബിൽ 

അതിർത്തി രക്ഷാസേനയുടെ (ബി.എസ്.എഫ്.) ഡയറക്ടർ ജനറൽ ആയി നിയമിതനായത്- വി. കെ. ജോഹ്റി  

കരസേനയുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡി.ജി.എം.ഒ) ആയി അധികാരമേറ്റത്- ലെഫ്റ്റനന്റ് ജനറൽ പരംജീത് സിങ് 

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി- ബോറിസ് ജോൺസൺ
  • പുതിയ ബ്രിട്ടീഷ് മന്ത്രിസഭയിൽ പ്രീതി പട്ടേൽ, അലോക് ശർമ, ഋഷി സുനാക് എന്നീ ഇന്ത്യൻ വംശജരുണ്ട്. 
  • പ്രീതി പട്ടേലാണ് ബ്രിട്ടണിൽ ആഭ്യന്തരമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജ.

കർണ്ണാടകത്തിൽ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്- ബി.എസ്. യെദ്യുരപ്പ 

ഈയിടെ ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിച്ച ശ്രീലങ്കൻ പേസ് ബൗളർ- ലസിത് മലിംഗ 

രാജ്യസഭ പാസാക്കിയ വിവരാവകാശ കമ്മിഷണർമാരുടെ പ്രവർത്തന കാലാവധിയും ശമ്പളവും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ- വിവരാവകാശ നിയമ ഭേദഗതി ബിൽ (ജൂലൈ 25- ന് പാസ്സാക്കി)  

ഈയിടെ അന്തരിച്ച ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രി- സുഷമാ സ്വരാജ്
  • 1952 ഫെബ്രുവരി 14- ന് ഹരിയാനയിലെ അംബാലയിലാണ് സുഷമ സ്വരാജ് ജനിച്ചത്. 
  • ആദ്യ ലോകസഭാ വനിതാ പ്രതിപക്ഷ നേതാവ്, ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി എന്നീ വിശേഷണങ്ങൾക്ക് ഉടമയാണ്. 
  • ഏഴ് തവണ ലോകസഭാംഗമായിട്ടുണ്ട്. 
  • ഹരിയാന മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയായത്. 
  • 15-ാം ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. 
  • രണ്ട് തവണ മികച്ച പാർ ലമെന്റേറിയനുള്ള ബഹുമതി നേടി യിട്ടുണ്ട്.

ഏറ്റവും നന്നായി കടുവ സംരക്ഷണ കേന്ദ്രങ്ങളെ കൈകാര്യം ചെയ്യുന്നതി നുള്ള അംഗീകാരം ലഭിച്ച സംസ്ഥാനം- കേരളം
  • അന്താരാഷ്ട്ര കടുവ ദിനം- ജൂലൈ 29 
  • രാജ്യത്തെ മൊത്തം കടുവകളുടെ എണ്ണം- 2967 
  • കേരളത്തിലെ കടുവകളുടെ എണ്ണം- 190
ബില്ലിലൂടെ കാശ്മീരിന്റെ വിഭജിച്ചുണ്ടാക്കിയ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ- ജമ്മു കാശ്മീർ, ലഡാക്ക്

No comments:

Post a Comment