Thursday 15 August 2019

Current Affairs- 16/08/2019

2019-ലെ വീർചക്രയ്ക്ക് അർഹനായത്- അഭിനന്ദൻ വർത്തമാൻ

2019- ലെ കീർത്തിചക്രയ്ക്ക് അർഹരായവർ- 

  • പ്രകാശ് ജാദവ് (കരസേന, മരണാനന്തരം)
  • ഹർഷ്പാൽ സിംഗ് (സി.ആർ.പി.എഫ്)
ഇന്ത്യൻ രാഷ്ട്രപതി ജയിൽ ഉദ്യോഗസ്ഥർക്ക് നൽകുന്ന സ്തുത്യർഹ്യ സേവനത്തിനുള്ള Correctional Service Medals 2019- ന് അർഹയായ മലയാളി വനിത- സജിത എൽ 
  • (Dy. Superintendent, Women's Prisons & Correctional Home, Viyyur)
2019 ആഗസ്റ്റിൽ നരേന്ദ്രമോദി പങ്കെടുത്ത ഡിസ്കവറി ചാനൽ പരിപാടി- Man Versus Wild 
  • (അവതാരകൻ - ബെയർ ഗ്രിൽസ്)
ലോക മോട്ടോർ സൈക്കിൾ കിരീടം (FIM World Cup) നേടുന്ന ആദ്യ ഇന്ത്യൻ വനിത- Aishwarya Pissay

ജിംനാസ്റ്റിക്സിൽ triple - double floor exercise landing നടത്തിയ ആദ്യ വനിത- Simone Biles

നഗര പ്രദേശങ്ങളിൽ വീടുകളിലെ മാലിന്യങ്ങൾ മുനിസിപ്പാലിറ്റി വഴി നീക്കം ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Swachh Nagar App

73-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ റിലീസ് ചെയ്ത ദേശഭക്തി ഗാനം- വതൻ (Watan)

  • (രചന- അലോക് ശ്രീവാസ്തവ്, ഗായകൻ : ജാവേദ് അലി, സംഗീതം : ദുഷ്യന്ത്)
ഇന്ത്യയിൽ എറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ബാങ്ക് CEO- ആദിത്യപുരി (HDFC) 

ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി-20 ലോക ക്രിക്കറ്റ് ജേതാക്കൾ (2019) - ഇന്ത്യ

  • (ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി)
  • (ടീമിൽ അംഗമായിരുന്ന മലയാളി താരം- അനീഷ് രാജൻ)
2022 ബിർമിംഗ്ഹാം കോമൺ വെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയ കായിക ഇനം- വനിത T20 ക്രിക്കറ്റ്

ആദ്യ കേരള എഡിഷൻ Women Economic Forum (WEF)- ന് വേദിയാകുന്നത്- IIM - Kozhikode

2019 ഡേവിസ് കപ്പ് ടെന്നീസിന്റെ വേദി- പാക്കിസ്ഥാൻ

SNDP ട്രസ്റ്റ് ഇന്ത്യയ്ക്ക് പുറത്ത് പ്രഥമ ശിവഗിരി ആശ്രമ ശാഖ ആരം ഭിക്കുന്നത്- USA (Texas)

Global Investors Summit- ന് വേദിയാകുന്നത്- Srinagar (Jammu & Kashmir)

ഫ്രഞ്ച് ഗവൺമെന്റിന്റെ Chevalier de l'Ordre du Merite Agricoleto'ക്ക് അർഹനായ ആദ്യ ഇന്ത്യൻ ഷെഫ് (chef)- പ്രിയം ചാറ്റർജി

2019 ആഗസ്റ്റിൽ ഏഷ്യൻ അത്‌ലറ്റിക്സ് അസോസിയേഷന്റെ അത് ലീറ്റ്സ് കമ്മീഷനിൽ അംഗമായ മലയാളി വനിത- പി. ടി. ഉഷ 

ഏറ്റവും പുതിയ ടെന്നീസ് റാങ്കിംഗിൽ ഒന്നാമതെത്തിയത്- 

  • നൊവാക് ദ്യോകോവിച്ച് (പുരുഷവിഭാഗം)
  • നവോമി ഒസാക (വനിതാവിഭാഗം)
ഫിജിയുടെ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ മുൻ ഇന്ത്യൻ സുപ്രീംകോടതി ജഡ്ജി- മദൻ ലോകുർ

2019 -ലെ പ്രേം ഭാട്ടിയ അവാർഡ് നേടിയത്- Rajdeep Sardesai (Political Reporting)

2019 ആഗസ്റ്റിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച നെതർലാന്റ്സ് താരം- Wesley Sneijder

'Sridevi: Girl Woman Superstar' എന്ന പുസ്തകത്തിന്റെ രചയിതാവ്- സത്യാർത്ഥ് നായക്

2019 ആഗസ്റ്റിൽ Geographical Indication (Gl) tag ലഭിച്ച തമിഴ്നാട്ടിലെ അരുൾമിഗു ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലെ (പഴനി മുരുകൻ ക്ഷേത്രം) ഉത്പന്നം- പഞ്ചാമൃതം 

ബിർമിങ്ഹാമിൽ നടക്കുന്ന 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ പുതുതായി ഉൾപ്പെടുത്തിയ കായിക ഇനങ്ങൾ- വനിത ട്വന്റി-20 ക്രിക്കറ്റ്, ബീച്ച് വോളിബോൾ, പാരാ-ടേബിൾ ടെന്നീസ്

  • (2022- ലെ കോമൺവെൽത്ത് ഗെയിംസിൽ നിന്നും ഷൂട്ടിംഗ് ഒഴിവാക്കി)
റെയിൽവേയുടെ പരിസരങ്ങളിൽ ദിവസങ്ങളോളം പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനായി ആർ.പി.എഫ് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ്- Operation Number Plate

ഭിന്നലിംഗക്കാരെ ക്രിക്കറ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച രാജ്യം- ഓസ്ട്രേലിയ

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (INSA)- യുടെ ആദ്യ വനിത പ്രസിഡന്റ് ആയി നിയമിതയായ വ്യക്തി- Chandrima Shaha

അന്താരാഷ്ട്ര യുവജനദിന പ്രമേയം 2019 (ആഗസ്റ്റ് 12)- Transforming Education

അവശ്യസേവനങ്ങളും ദൈനംദിന ആവശ്യങ്ങളും ജമ്മു കാശ്മീർ ജനതയ്ക്ക് ലഭ്യമാക്കുന്നതിനായി ഇന്ത്യൻ കരസേന ആരംഭിച്ച പദ്ധതി- Mission Reachout

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം എന്ന ബഹുമതി അടുത്തിടെ നേടിയ തടാകം- Kajin Sara Lake, Nepal 

  • (*Singar എന്ന് പ്രാദേശികമായി അറിയപ്പെടുന്നു)
Hyderabad Open Badminton 2019 വിജയികൾ 
  • പുരുഷൻ- Sourabh Verma (India)
  • വനിത- Yeo Jia Min (Singapore)
ഒറ്റ ദിവസം കൊണ്ട് 22 കോടി വൃക്ഷത്തെകൾ നട്ടുകൊണ്ട് ഗിന്നസ് ബുക്കിൽ ഇടം നേടിയ ഉത്തർപ്രദേശിലെ പദ്ധതി- Vriksharopan Mahakumbh
  • Quit India പ്രസ്ഥാനത്തിന്റെ വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കിയ പദ്ധതി
അടുത്തിടെ പ്രവർത്തനങ്ങൾ നിർത്തി സമാധാന പാതയിലേക്ക് മാറാനായി കേന്ദ്ര സർക്കാരുമായി ധാരണയായി ത്രിപുരയിലെ നിരോധിത സായുധ സംഘടന- National Liberation Front of Tripura (NLFT)

No comments:

Post a Comment