Friday 23 August 2019

Expected Questions Set.10

1. തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയേത്?
Ans: വയനാട്

2. കേരളത്തിൽ നടന്ന് ഏതു പ്രക്ഷോഭവുമായി ബന്ധപ്പെട്ട മുദ്രാവാക്യമായിരുന്നു "അമേരിക്കൻ മോഡൽ അറബിക്കടലിൽ'?
Ans: പുന്നപ്ര-വയലാർ സമരം


3. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം ഏത്?
Ans: അരുണാചൽ പ്രദേശ്

4. ലോക്സഭയിലേക്ക് എത്ര ആംഗ്ലോ ഇന്ത്യൻ സമുദായാംഗങ്ങളെയാണ് രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാവുന്നത്?
Ans: രണ്ട്

5. 'ഗാഡ്ഗിൽ യോജന' എന്നറിയപ്പെട്ടത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ്?
Ans: മൂന്നാം പദ്ധതി

6. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന സന്ദേശം ഉൾപ്പെടുന്ന ശ്രീനാരായണ ഗുരുവിന്റെ രചനയേത്?
Ans: ജാതി നിർണയം

7. ഇന്ത്യയിൽ വിലനിയന്ത്രണം, കമ്പോളനിയന്തണം എന്നിവ ആദ്യമായി നടപ്പാക്കിയ ഭരണാധികാരി ആര്?
Ans: അലാവുദ്ദീൻ ഖിൽജി

8. പൊതുജനപങ്കാളിത്തത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ഏത്?
Ans: നെടുമ്പാശ്ശേരി (കൊച്ചി)

9. "ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
Ans: എ.പി.ജെ. അബ്ദുൾ കലാം

10. സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ
അധികാരമുള്ളത് ആർക്ക്?
Ans: രാഷ്ട്രപതി

11. പോലീസ് അറസ്റ്റുചെയ്ത വ്യക്തിയെ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം?
Ans: 24 മണിക്കൂർ

12. കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂറിലെ ഭരണാധികാരി ആര്?
Ans: വേലുത്തമ്പി ദളവ

13. വാർധാ പദ്ധതി എന്ന വിദ്യാഭ്യാസ മാതൃക മുന്നോട്ടുവെച്ചത് ആരാണ്?
Ans: ഗാന്ധിജി

14. സംസ്ഥാന പുനഃസംഘടനാ നിയമം പാർലമെന്റ് പാസാക്കിയ വർഷമേത്?
Ans: 1956

15. ലോക്സഭാ സ്പീക്കറായ ആദ്യത്തെ വനിത ആരാണ്?
Ans: മീരാകുമാർ

16. അനശ്വര പൈതൃകത്തിന്റെ മഹത്കലാസൃഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപമേത്?
Ans: കൂടിയാട്ടം

17. ‘വരിക വരിക സഹജരേ, സഹനസമര സമയമായ്' എന്ന വരികൾ രചിച്ചത് ആര്?
Ans: അംശി നാരായണ പിള്ള

18. ഇന്ത്യയിൽ ആദ്യഘട്ടം ബാങ്ക് ദേശസാത്കരണം നടപ്പാക്കിയ വർഷമേത്?
Ans: 1969

19. ഏത് സംഘടന നടത്തിയ സമരങ്ങളാണ് വിവരാ വകാശ നിയമം പാസാക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്?
Ans: മസ്തർ കിസാൻ ശക്തി സംഘാതൻ

20. പ്രകാശസംശ്ലേഷണ സമയത്ത് സസ്യങ്ങൾ പുറത്തുവിടുന്ന വാതകം ഏത്?
Ans: ഓക്സിജൻ

21. ബി.സി.ജി. വാക്സിൻ ഉപയോഗിക്കുന്നത് ഏതു
രോഗത്തെ തടയാനാണ്?
Ans: ക്ഷയം

22. ഏതു പോഷകത്തിന്റെ അഭാവമാണ് ഗോയിറ്റർ അഥവാ തൊണ്ടമുഴയ്ക്ക് കാരണമാവുന്നത്?
Ans: അയഡിൻ

23. പാലിൽ വെള്ളം ചേർക്കുന്നത് കണ്ടുപിടിക്കാൻ സഹായിക്കുന്ന ഉപകരണം ഏത്?
Ans: ലാക്ടോമീറ്റർ

24. ഒരു പദാർഥത്തിന്റെ അടിസ്ഥാനഗുണങ്ങൾ എല്ലാമുള്ള ഏറ്റവും ചെറിയ കണികയേത്?
Ans: തന്മാത്ര

25. ശരീരത്തിലെ വിഷപദാർഥങ്ങൾ നിർവീര്യമാക്കി പുറന്തള്ളുന്ന അവയവം ഏത്?
Ans: വൃക്കകൾ


26. 'കവിതിലകൻ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ് ? Ans: പണ്ഡിറ്റ് കറുപ്പൻ

27.വൈകുണ്ഠസ്വാമികളുടെ ബാല്യകാലനാമം എന്തായിരുന്നു?
Ans: മുത്തുക്കുട്ടി

28. ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതാര് ?  Ans: ജി. ശങ്കരക്കുറുപ്പ്

29. “മലബാറിൽ ഞാനൊരു യഥാർഥ മനുഷ്യനെ കണ്ടു” എന്ന് വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്?
Ans: ചട്ടമ്പിസ്വാമികൾ

30. പിടിയരി സമ്പ്രദായം കൊണ്ടുവന്നത് ?
Ans: ചാവറയച്ചൻ

31. അരയസമാജത്തിന്റെ സ്ഥാപകനേതാവാര്?
Ans: പണ്ഡിറ്റ് കെ.പി. കറുപ്പൻ

32. ആത്മോപദേശശതകം രചിച്ചതാര്? 
Ans: ശ്രീനാരായണഗുരു

33. താഴെ പറയുന്നവയിൽ വൈകുണ്ഠസ്വാമിയുമായി ബന്ധപ്പെട്ട പ്രസ്ഥാനം ഏത്?
(a) പ്രത്യക്ഷരക്ഷാസഭ
(b) യോഗക്ഷേമസഭ
(c) സമത്വസമാജം
(d) ആത്മവിദ്യാസംഘം
Ans: സമത്വസമാജം

34. “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് പറഞ്ഞതാര്?
Ans: സഹോദരൻ അയ്യപ്പൻ

35. യുഗപുരുഷൻ എന്ന മലയാള ചലച്ചിത്രത്തിൽ ആരുടെ ജീവിതകഥയാണ് മുഖ്യമായും ചിത്രീ കരിച്ചിരിക്കുന്നത്?
Ans: ശ്രീനാരായണഗുരു

36. “സ്വാമിത്തോപ്പ് എന്ന സ്ഥലം ഏത് സാമൂഹിക പരിഷ്കർത്താവിന്റെ ജന്മസ്ഥലമാണ് ?
Ans: അയ്യാ വൈകുണ്ഠ സ്വാമികൾ

37. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ പ്രകീർ
ത്തിച്ച് എഴുതിയ കൃതി ഏത്?
Ans: നവമഞ്ജരി

38. 1915- ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരം?
Ans: കല്ലുമാല സമരം

39. സ്വദേശാഭിമാനി പതം 1905 ജനുവരി 19- ന് “ആരംഭിച്ചതാര്?
Ans: വക്കം അബ്ദുൾ ഖാദർ മൗലവി


40. പല്ലവ രാജാക്കന്മാരുടെ കാലത്തെ വാസ് തുശില്പകലയുടെ പേരിൽ പ്രസിദ്ധമയ സ്ഥലം?
Ans: മഹാബലിപുരം


41. ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം ?
Ans: പനിപ്പത്ത്

42. ഈസ്റ്റർ ദ്വീപ് ഏത് രാജ്യത്താണ് ?
Ans: ചിലി 

43. 'ലീല' ആരുടെ കാവ്യമാണ് ?
Ans: കുമാരനാശാൻ

44. ജപ്പാൻ ജ്വരം പടർത്തുന്ന കൊതുകുവർഗം ?
Ans: ക്യൂലക്സ്

45. ഏറ്റവും ആദ്യം കണ്ടെത്തിയ സിന്ധുനദീതട പ്രദേശം ?
Ans: ഹാരപ്പ

46. പെറുവിന്റെ തലസ്ഥാനം ?
Ans: ലിമ

47. ഉത്തരേന്ത്യയിൽ നിലത്തെഴുതുന്ന കോലങ്ങൾക്ക് പറയുന്നത് ?
Ans: രംഗോലി 

48. ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലം ?
Ans: പാടലീപുത്ര

49. ലോകത്തിന്റെ പര്യായം ?
Ans: ഉലകം  

50. ഗ്വാണ്ടനാമോ ജയിൽ ഇവിടെയാണ് ?
Ans: ക്യൂബ

3 comments:

  1. "കാളയെ പോലെ പണിയെടുക്കൂ സന്യാസിയെ പോലെ ജീവിക്കൂ" എന്ന് പറഞ്ഞതാര്.

    ReplyDelete
    Replies
    1. ശ്രീനാരായണ ഗുരു

      Delete
    2. ശ്രീ നാരായണ ഗുരു

      Delete