Sunday 11 August 2019

Current Affairs- 10/08/2019

2019- ലെ Indian Film Festival of Melbourne- ൽ Excellence in Cinema ബഹുമതിക്ക് അർഹനായത്- ഷാരൂഖ് ഖാൻ 

ട്വന്റി - 20 ചരിത്രത്തിലാദ്യമായി 7 വിക്കറ്റ് നേട്ടം കൈവരിച്ച താരം- കോളിൻ അക്കർമാൻ (ദക്ഷിണാഫ്രിക്ക)

  • (വൈറ്റാലിറ്റി ട്വന്റി - 20 ബ്ലാസ്റ്റ് കൗണ്ടി ക്രിക്കറ്റിൽ)
2019 ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ താരം- ഹാഷിം അംല

'Resurgent India: Politics, Economics and Governance' എന്ന പുസ്തകത്തിന്റെ രചയിതാവ്- ബിമൽ ജലാൻ

2019- ലെ ദേശീയ സ്പോർട്സ് അവാർഡ് ജേതാക്കളെ നിർണ്ണയിക്കുന്നതിനായി രൂപീകരിച്ച 12 അംഗ കമ്മിറ്റിയുടെ തലവൻ- മുകുന്ദകം ശർമ്മ

  • (കമ്മിറ്റിയിൽ അംഗമായ മലയാളി - അഞ്ജു ബോബി ജോർജ്)
മണിപ്പൂരിന്റെ ഗ്രീൻ അംബാസിഡറായി നിയമിതയായ ബാലിക- Elangbam Valentina Devi

Micro Small and Medium Enterprises (MSME) മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി 'നവോദയം' പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്

ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മ്യൂസിയം എന്ന നേട്ടത്തോടെ Asia Book of Records- ൽ ഇടം നേടുന്നത്- Virasat - e - Khalsa Museum (പഞ്ചാബ്) 

വിക്രം സാരാഭായിയുടെ 100-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് ISRO പുതുതായി ഏർപ്പെടുത്തിയ അവാർഡ്- Vikram Sarabhai Journalism Award in Space Science, Technology and Research

അമേരിക്കയുടെ ഫാൽക്കൺ 9 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഇസ്രായേലിന്റെ ഉപഗ്രഹം- AMOS - 17

സുഷമ സ്വരാജ് (1952 - 2019) 

  • ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി
  • ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി
  • മുഴുവൻ സമയ വിദേശകാര്യ മന്ത്രിയായ ആദ്യ ഇന്ത്യൻ വനിത
  • ലോകസഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ്
  • ഏഴുതവണ ലോക്സഭാംഗം
  • കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിത
ദേശീയ കൈത്തറി ദിനം- ആഗസ്റ്റ് 7

കെ.കരുണാകരൻ സ്മാരക പുരസ്കാരം 2019- ൽ ലഭിച്ചത്- ഗണേശൻ പിള്ള

തിരുവനന്തപുരത്ത് നിന്ന് കാസർഗോഡുവരെ അതി വേഗ റെയിൽ പദ്ധതിയുടെ നിർമ്മാണ ചുമതലയുള്ളത്- കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം (ചീഫ് ജസ്റ്റിസ് ഒഴികെ) എത്ര യായി ഉയർത്താനുള്ള ബില്ലാണ് ലോക്സഭ പാസാക്കിയത്- 33 (നിലവിൽ 30)

അടുത്തിടെ അന്തരിച്ച, സാഹിത്യ നോബലിന് അർഹയായ ആദ്യ ആഫ്രിക്കൻ വനിത- ടോണി മോറിസൺ

2019- ലെ ജർമ്മൻ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ- ബൊറൂസിയ ഡോർട്ട്മുണ്ട്

ലോകത്തിലെ ആദ്യ Ultra Fast Hyperloop പദ്ധതി നില വിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട്ര

മിഷൻ ശക്തി എന്ന കായിക പരിശീലന സംരംഭത്തിന് തുടക്കമിട്ട സംസ്ഥാനം- മഹാരാഷ്ട്ര

പ്രഥമ 3 -ജി ട്രാഫിക് സിഗ്നൽ പ്രവർത്തിപ്പിച്ച സംസ്ഥാനം- പഞ്ചാബ് (മൊഹാലി)

ജമ്മു-കാശ്മീർ സംസ്ഥാന പുനഃസംഘടനാ ബിൽ രാജ്യ സഭ പാസാക്കിയത്- 2019 ആഗസ്റ്റ് 5

ജമ്മു കാശ്മീർ സംസ്ഥാന പുനഃസംഘടനാ ബിൽ ലോക്സഭ പാസാക്കിയത്- 2019 ആഗസ്റ്റ് 6

ജമ്മു-കാശ്മീർ പുനഃസംഘടനാ ബില്ലിനെ തുടർന്ന് രൂപ വത്ക്കരിക്കുന്ന പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ- ലഡാക്ക്, ജമ്മുകാശ്മീർ

ഐ.എസ്.ആർ.ഒ- യുടെ Space Situational Awareness Control Centre നിലവിൽ വരുന്ന നഗരം- ബംഗളൂരു

ശരീരത്തിലെ ബാക്ടീരിയയുടെ സാന്നിധ്യം മനസ്സിലാക്കുവാൻ കൈയിൽ കൊണ്ടു നടക്കാവുന്ന ഉപകരണം വികസിപ്പിച്ചെടുത്തത്- ഐ.ഐ.ടി ഗുവാഹത്തി

പാർലമെന്റ് പാസാക്കിയ പുതിയ മോട്ടോർ വാഹന ഭേദഗതി ബിൽ പ്രകാരം ലൈസൻസില്ലാതെ വാഹനമോടിച്ചാൽ ലഭിക്കുന്ന പിഴ എത്ര രൂപയാണ്- 5000 രൂപ

ശ്രീനാരായണ അന്തർദേശീയ പുരസ്കാരം 2019- ന്റെ ജേതാവ്- ഡോ.കെ.പ്രശോഭൻ

പ്രഥമ എം.എം.ജേക്കബ് സ്മാരക പുരസ്കാര ജേതാവ്- രമ്യാ ഹരിദാസ്

കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ പ്രതിഷേധം നടക്കുന്നതെവിടെ- ഹോങ്കോങ്

പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിസ അനുവദിച്ച ഗൾഫ് രാജ്യം- യു.എ.ഇ

തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ പുരുഷ സഖ്യം- സാത്വിക് സായ്താജ് റെഡ്ഡി - ചിരാഗ് ഷെട്ടി

വിപ്രോയുടെ ചെയർമാനായി നിയമിതനായത് - റിഷാദ് പ്രേംജി

No comments:

Post a Comment