1. 2021- ലെ Templeton Prize ജേതാവ്- Jane Goodall
2. റിസർവ് ബാങ്ക് ഇന്നോവേഷൻ ഹബ്ബിന്റെ CEO ആയി നിയമിതനായ വ്യക്തി- രാജേഷ് ബൻസാൽ
3. "India and Asian Geopolitics : The past, Present" എന്ന പുസ്തകം രചിച്ച വ്യക്തി- ശിവശങ്കർ മേനോൻ
4. Etienne Glichitch Award ജേതാവ്- ഹോക്കി ഇന്ത്യ
5. ഇന്ത്യ ബയോഡൈവേഴ്സിറ്റി അവാർഡ് 2021 നേടിയത്- എൻ എം ഷാജി
6. അടുത്തിടെ അന്തരിച്ച ദ്രോണാചാര്യ അവാർഡ് ജേതാവായ, ഇന്ത്യയുടെ മുൻ ബോക്സിങ് പരിശീലകൻ- ഓ പി ഭരദ്വാജ്
7. 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്- 2021 മെയ് 24
8. മുൻ ഗുസ്തി താരം സാഗർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിമ്പിക്സ് മെഡൽ ജേതാവ്- സുശീൽ കുമാർ
9. പാഠപുസ്തകങ്ങൾ യഥാസമയം കുട്ടികളുടെ കൈകളിൽ എത്തിക്കാനായി പുസ്തകങ്ങളുടെ വേർതിരിക്കലിനും വിതരണത്തിനുമായി ചുമതല നൽകിയത് ആർക്ക്- കുടുംബശ്രീ
10. ഒരു മിനിട്ടിൽ കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയുന്ന NE Covid-breath Test- ന് അനുമതി നൽകിയ രാജ്യം- സിംഗപ്പുർ
11. 2020-2021- ലെ പ്രീമിയർ ലീഗ് ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി
12. 'Thank Mom' എന്ന പേരിൽ പ്ലാന്റേഷൻ ഡ്രൈവ് ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
13. കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്താൻ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ പുതിയതായി നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറിമാർ ആരെല്ലാമാണ്- ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ
- മുൻപ് നിയമിച്ച ഹരീഷ് സാൽവെ പിൻമാറിയതിനെ തുടർന്നാണ് നിയമനം.
14. ഏപ്രിൽ 27-ന് 87-ാം വയസ്സിൽ അന്തരിച്ച ബാലസാഹിത്യകാരി സുമംഗലയുടെ യഥാർഥപേര്- ലിലാ നമ്പൂതിരിപ്പാട്
- പഞ്ചതന്ത്രം (പുനരാഖ്യാനം), നെയ്പായസം, മിഠായിപ്പൊതി, നടന്നു തീരാത്ത വഴികൾ, കേരള കലാമണ്ഡലം ചരിത്രം, പച്ച മലയാള നിഘണ്ടു തുടങ്ങിയവ പ്രധാന കൃതികൾ.
15. ഏപ്രിൽ 30- ന് അന്തരിച്ച വിഖ്യാത നിയമജ്ഞനും മനുഷ്യാവകാശ അഭിഭാഷകനുമായ വ്യക്തി- സോളി സൊറാബ്ജി (91)
- 1989-90, 1998-2004 കാലത്ത് ഇന്ത്യയുടെ അറ്റോർണി ജനറലായി പ്രവർത്തിച്ചിരുന്നു.
16. കേരളാ മീഡിയാ അക്കാദമിയുടെ 2020- ലെ ദേശീയ മാധ്യമപ്രതിഭാ പുരസ്കാരം നേടിയ വനിതാ ടി.വി. ജേണലിസ്റ്റ്- ബർഖാദത്ത്
- ഒരുലക്ഷം രൂപയാണ് സമ്മാനത്തുക
- കേരളാപ്രസ് അക്കാദമി എന്നറിയപ്പെട്ടിരുന്ന മീഡിയാ അക്കാദമി 1979 മാർച്ച് 19- നാണ് രൂപം കൊണ്ടത്. ആസ്ഥാനം കാക്കനാട് (കൊച്ചി). ഇപ്പോഴത്തെ ചെയർമാൻ ആർ.എസ്. ബാബു.
17. മേയ് 10- ന് അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ
ഡെന്നീസ് ജോസഫ് (63) 2020- ൽ | പ്രസിദ്ധീകരിച്ച കൃതി- നിറക്കൂട്ടുകളില്ലാതെ
- നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, ആകാശദൂത് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാ കൃത്തും അഥർവം, തുടർക്കഥ, അഗ്രജൻ തുടങ്ങിയവയുടെ സംവിധായകനുമാണ്.
- ആദ്യമായി സംവിധാനം ചെയ്ത 'മനു അങ്കിൾ' 1988- ൽ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.
18. ലണ്ടനിലെ മേയറായി തുടർച്ചയായി രണ്ടാംതവണയും തിരഞ്ഞടുക്കപ്പെട്ട പാകിസ്താൻ വംശജൻ- സാദിഖ് ഖാൻ (50)
- ഒരു യുറോപ്യൻ തലസ്ഥാ നഗരത്തിലെ ആദ്യ മുസ്ലിം മേയർ എന്ന ഖ്യാതിയോടെയാണ് സാദിഖ് ഖാൻ 2016- ൽ ലണ്ടനിലെ മേയറായി ചുമതലയേറ്റത്.
19. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കപ്പെട്ട മലയാളി- ജോസ് ജെ. കാട്ടൂർ
20. നേപ്പാൾ പാർലമെന്റിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട ശേഷം കഴിഞ്ഞയാഴ്ച വീണ്ടും തത്സ്ഥാനത്തേക്ക് തിരിച്ചെത്തിയ പ്രധാനമന്ത്രി- കെ.പി. ശർമ ഒലി
- നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ പുഷ്പകമാൽ ദഹൽ പ്രചണ്ഡ വിഭാഗം സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പിൽ ഒലി പരാജയപ്പെട്ടത്. എന്നാൽ പ്രതിപക്ഷത്തെ നേപ്പാളി കോൺഗ്രസ് പാർട്ടി സഖ്യസർക്കാർ രൂപവത്കരിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിക്കാതെ വന്നതോടെയാണ് അദ്ദേഹം തത് സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
21. പശ്ചിമ ബംഗാളിലെ മമതാ ബാനർജി മന്ത്രിസഭയിൽ കായിക-യുവജന സഹമന്ത്രിയായി ചുമതലയേറ്റ മുൻ ക്രിക്കറ്റ് താരം- മനോജ് തിവാരി
22. അന്താരാഷ്ട്ര നഴ്സസ് ദിനം എന്നായിരുന്നു- മേയ് 12
- ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായി കരുതപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ (വിളക്കേന്തിയ വനിത) ജന്മ വാർഷികദിനമാണ് നഴ്സസ് ദിനമായി 1965 മുതൽ ആചരിച്ചുവരുന്നത്
- Nurses: A Voice to Lead-A Vision for Future Health Care എന്നതാണ് 2021- ലെ ദിനാചരണ വിഷയം.
23. അടുത്തിടെ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന് നൽകിയ പേര്- ടൗട്ടേ
- മ്യാൻമാറാണ് പല്ലി (Lizard) എന്നർഥമുള്ള ടൗട്ടേ (Toute) എന്ന പേര് നൽകിയത്
24. ഡോക്ടർ ബൽറാം ഭാർഗവ വഹിക്കുന്ന പദവി എന്താണ്- ഡയറക്ടർ ജനറൽ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR)
25. മേയ് 14-ന് അന്തരിച്ച, കേരള നിയമസഭയുടെ മുൻ ഡെപ്യൂട്ടി സ്പീക്കർ- കെ.എം. ഹംസക്കുഞ്ഞ്
- 1982-87 കാലത്ത് ഡെപ്യൂട്ടി സ്പീക്കർ പദവി വഹിച്ചിരുന്നു
26. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച രാജ്യം- യു.എസ്.എ.
27. സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളിൽ അടുത്തിടെ വനിതകൾക്ക് സൗജന്യയാത്ര അനുവദിച്ച സംസ്ഥാനം- തമിഴ്നാട്
- 2021 ഏപ്രിലിൽ പഞ്ചാബിലും വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര നടപ്പാക്കിയിരുന്നു.
28. യു.എസ്. പ്രസിഡന്റ് ജോബൈഡന്റെ മുതിർന്ന ഉപദേശകയായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജ- നീരാ ടൻഡൻ
29. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച മലയാളി- തോട്ടത്തിൽ ബി. രാധാകൃഷ്ണൻ
- കേരള ഹൈക്കോടതിയുടെ മുൻ ആക്ടിങ് ചീഫ് ജസ്റ്റിസും (2016, 2017) തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസും (2019) ആയിരുന്നു.
30. മേയ് 15- ന് അന്തരിച്ച മുൻ കേരള ഗവർണർകൂടിയായിരുന്ന മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി- ആർ.എൽ. ഭാട്യ (100)
- 2004-08 കാലത്ത് കേരള ഗവർണറായിരുന്നു.
No comments:
Post a Comment