1. കേരളത്തിലെ രണ്ടാമത്തെ ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് നിലവിൽ വരുന്നത്- ബ്രഹ്മപുരം
2. കാൽനടയാത്രക്കാർക്കായ് ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം നിർമിച്ച രാജ്യം- പോർച്ചുഗൽ
3. G-20 Tourism Minister's Meeting 2021- നു വേദിയായ രാജ്യം- ഇറ്റലി
4. Jean Hersholt Humanitarian Award നേടിയ അമേരിക്കൻ നടൻ- Tyler Perry
5. The Bench എന്ന ബാലസാഹിത്യത്തിന്റെ രചയിതാവ്- Meghan Markle
6. രോഗികളിൽ മെഡിക്കൽ ഓക്സിജന്റെ ഉപയോഗം നിരീക്ഷിക്കുന്നതിനും കുറഞ്ഞ പാഴാക്കൽ ഉറപ്പാക്കുന്നതിനുമായി മഹാരാഷ്ട്ര ആശുപ്രതികളിൽ പുതുതായി സ്യഷ്ടിച്ച പോസ്റ്റ്- Oxygen Nurse
7. അടുത്തിടെ ചൈന വിജയകരമായി വിക്ഷേപിച്ച റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്- Yaogan 34
8. ഇന്ത്യയിലെ യു.എസ് സ്ഥാനപതിയായ് നിയമിതനാകുന്ന വ്യക്തി- Eric Garcetti
9. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൈസ് റിസർച്ചിന്റെ ഡയറക്ടറായി നിയമിതനായത്- രാമൻ മീനാക്ഷി സുന്ദരം
10. ഇന്ത്യയിലെ ആദ്യ ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചത്- മുംബൈ
11. ലോകത്തിലെ ആദ്യ 2 നാനോമീറ്റർ ചിപ്പ് ടെക്നോളജി വികസിപ്പിച്ചത്- International Business Machines(IBM)
12. Mukhyamantri Sewa Sanklap Helpline 1100 ആരംഭിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ്
13. New York City International Film Festival- ൽ Best Actor അവാർഡ് നേടിയത്- അനുപം ഖേർ (Happy Birthday)
14. അടുത്തിടെ ആസ്സാമിന്റെ മുഖ്യമന്ത്രി ആയി ചുമതലയേറ്റത്- Himanta Biswa Sarma
15. അടുത്തിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ച ചൈനയുടെ റോക്കറ്റ്- Long March- 5b
16. 25 തവണ എവറസ്റ്റ് കീഴടക്കി റെക്കോർഡിട്ട നേപ്പാൾ വനിത- Kami Rita Sherpa
17. 2021 May 11- ന് അന്തരിച്ച കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക എന്നറിയപ്പെടുന്ന വ്യക്തി- കെ.ആർ. ഗൗരിയമ്മ
- ഐക്യ കേരള മന്ത്രിസഭയിലെ ഏക വനിത
- കേരള നിയമസഭാംഗമായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വനിത
- ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മന്ത്രിയായിരുന്ന വനിത
18. കർമ്മ വ്യാപൃതരായ മാധ്യമ പ്രവർത്തകരെ മുൻനിര കോവിഡ് പോരാളികളായി പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം- ഒഡീഷ
19. ദിനോസറുകളുടെ ഉപനിരയായ സോറോപോഡുകളുടെ ഫോസിലുകൾ കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം- മേഘാലയ
20. ഇന്ത്യൻ ആർമിയുടെ ആദ്യ Green Solar Energy Plant നിലവിൽ വന്നത്- നോർത്ത് സിക്കിം
21. അടിയന്തര ഘട്ടങ്ങളിൽ രക്തം നൽകി സഹായിക്കുന്നതിനായി സംസ്ഥാന പോലീസ് ഏർപ്പെടുത്തിയ സംവിധാനം- പോൽ - ബ്ലഡ്
- കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ് ആയ പോൽ-ആപ് മുഖേനയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
22. 2021 ഏപ്രിൽ 25-ന് അന്തരിച്ച സുപ്രീംകോടതി ജഡ്മി- മോഹൻ എം. ശാന്തനഗൗഡർ
- 2016-17 കാലത്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.
23. ഒന്നാം ലോകമഹായുദ്ധകാലത്ത് അർമീനിയയിൽ നടന്ന കൂട്ടക്കൊല വംശഹത്യയായിരുന്നുവെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ അടുത്തിടെ സ്ഥിരീകരിച്ചു. ആരാണ് ഈ വംശഹത്യ നടത്തിയത്- തുർക്കിയിലെ ഓട്ടോമൻ ഭരണ കൂടം
- അർമീനിയയിലെ ക്രൈസ്തവ ന്യൂനപക്ഷം റഷ്യയുമായി ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ചാണ് 1915-17 കാലത്ത് 15 ലക്ഷത്തോളം അർമീനിയക്കാർ കൂട്ടക്കൊല ചെയ്യപ്പെട്ടത്.
- എ.ഡി. 301- ൽ ലോകത്ത് ആദ്യമായി ക്രിസ്തുമതം ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യമാണ് അർമീനിയ
24. ഫോബ്സ് മാസികയുടെ 30 വയസ്സിന് താഴെയുള്ള 30 സ്വയം സംരംഭകരുടെ പട്ടികയിൽ ഇടം പിടിച്ച മലയാളി വനിത- പ്രിയങ്ക പ്രസാദ്
- 2017- ൽ സിങ്കപ്പൂരിൽ സ്ഥാപിച്ച പ്രൈം റെസ്പി എന്ന സംരംഭത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണങ്ങളിലൂടെ കണ്ടുപിടിച്ച ഉപകരണത്തിന്റെ പേരിലാണ് അംഗീകാരം
25. നിയമസഭാംഗങ്ങളായി 60 വർഷം പൂർത്തിയാക്കിയ ഏതു വ്യക്തികളെപ്പറ്റിയുള്ള പുസ്തകങ്ങളാണ് ഏപ്രിൽ 26- ന് നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തത്- കെ.എം. മാണി, ഉമ്മൻ ചാണ്ടി
- കെ.എം. മാണി- ധന്യസ്മൃതി, ഉമ്മൻചാണ്ടി- നിയമസഭയിലെ 50 വർഷങ്ങൾ തുടങ്ങിയ ഒൻപത് പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
- നിയമസഭാ സെക്രട്ടറിയേറ്റാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്
26. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് മെഡിക്കൽ ഓക്സിജൻ ഇന്ത്യയിൽ എത്തിക്കുന്നതിന് ഇന്ത്യൻ നാവിക സേന ആരംഭിച്ച ദൗത്യം- Operation Samudra Setu II
27. 2021 ഏപ്രിലിൽ കണ്ടെത്തിയ Milky Way (ക്ഷീരപഥം)- യിലെ ഏറ്റവും ചെറുതും സൗരയുഥ (Solar System)- ത്തിന് ഏറ്റവും അടുത്തുള്ളതുമായ തമോഗർത്തം (Black Hole)- The Unicorn
28. 2021 ഏപ്രിലിൽ തേജസ് യുദ്ധ വിമാനത്തിൽ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച Air to Air Missile- Python - 5
29. 2021 ഏപ്രിലിൽ ഹെലികോപ്റ്റർ എഞ്ചിനുകൾക്കായി തദ്ദേശീയ Single Crystal Blade Technology വികസിപ്പിച്ചത്- DRDO
- (ഈ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ)
30. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്യൂബ വികസിപ്പിച്ച വാക്സിനുകൾ- Soberna, Abdala, Mambisa
31. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ പ്രിയങ്ക മൊഹിതെ (28) വാർത്താപ്രാധാന്യം നേടിയത് എങ്ങനെയാണ്- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ കൊടുമുടിയായ അന്നപൂർണ കീഴടക്കി.
- ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ്.
- ഹിമാലയത്തിൽ നേപ്പാളിനോട് ചേർന്നാണ് 8,091 മീറ്റർ ഉയരമുള്ള അന്നപൂർണ സ്ഥിതി ചെയ്യുന്നത്.
- 2013- ൽ ഇവർ എവറസ്റ്റ് കൊടുമുടി കീഴടക്കിയിരുന്നു.
32. ലോക ഭൗമദിനം എന്നായിരുന്നു- ഏപ്രിൽ 22
- Restore Our Earth എന്നതായിരുന്നു 2021- ലെ ഭൗമദിന വിഷയം
33. ഏപ്രിൽ 21- ന് അന്തരിച്ച ബംഗാളി കവി- ശംഖഘോഷ്
- സരസ്വതി സമ്മാനം (1998), ജ്ഞാനപീഠം (2016) തുടങ്ങിയവ നേടിയിട്ടുണ്ട്.
34. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ 2021 ഏപ്രിൽ 23- ന്റെ പ്രാധാന്യം എന്താണ്- കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റികെ.പി.സി.സി)- യുടെ ഒറ്റപ്പാലം സമ്പൂർണ സമ്മേളനം നടന്നിട്ട് ഒരു നൂറ്റാണ്ട് തികഞ്ഞ ദിനം
- 1921 ഏപ്രിൽ 23 മുതൽ 26 വരെയായിരുന്നു സമ്മേളനം.
- ആന്ധ്ര കേസരി എന്നറിയപ്പെട്ട ടി. പ്രകാശമായിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷൻ.
35. ‘ഇന്ത്യയിലെ ബാങ്കിങ് പരിഷ്കാരങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ഏപ്രിൽ 20- ന് അന്തരിച്ചു. പേര്- എം. നരസിംഹം
- 1977- ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 13-ാമത് ഗവർണറായിരുന്നു.
- രാജ്യത്തെ ബാങ്കിങ് മേഖലയിൽ ഒട്ടേറെ പരിഷ്കാരങ്ങൾക്ക് വഴിതെളിച്ച നരസിംഹം കമ്മിറ്റികളുടെ (1991, 1998) അധ്യക്ഷനായി പ്രവർത്തിച്ചു.
- റിസർവ് ബാങ്ക് കേഡറിൽ നിന്ന് ആർ.ബി.ഐ. ഗവർണറായ ഏക വ്യക്തി കൂടിയാണ്.
No comments:
Post a Comment