Thursday, 20 May 2021

Current Affairs- 28-05-2021

1. ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) 6000 റൺസ് നേടുന്ന ആദ്യ താരം- വിരാട് കോഹി 


2. 2021- ലെ Boao Forum for Asia (BFA) വാർഷിക സമ്മേളനത്തിന് വേദിയാകുന്ന രാജ്യം- ചൈന 


3. HDFC ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായി നിയമിതനായത്- അതാനു ചക്രവർത്തി 


4. കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 2021 ഏപ്രിൽ- 22 മുതൽ ഏപ്രിൽ 29 വരെ ‘Health Safety Week' എന്ന പേരിൽ ലോക്ഡൗൺ ഏർപ്പെടുത്തിയ സംസ്ഥാനം- ജാർഖണ്ഡ് 


5. 2021- ലെ ലോക യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം- പോളണ്ട്


6. 2021- ലെ Monte Carlo Masters Tennis Tournament- ൽ കിരീടം നേടിയത്- Stefanos Tsistsipas 


7. Wanderers, Kings, Merchants: The Story of India Through its Languages- എന്ന പുസ്തകത്തിന്റെ കർത്താവ്- Peggy Mohan 


8. 2021- ലെ തകഴി സാഹിത്യ പുരസ്കാരത്തിന് അർഹനായത്- പെരുമ്പടവം ശ്രീധരൻ 


9. ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പുസ്തക തലസ്ഥാനമായി തെരഞ്ഞെടുത്ത നഗരം- ടിബിലിസി, ജോർജിയ  


10. National Association of Software and Services Companies (NASSCOM)- ന്റെ പ്രഥമ ചെയർപേഴ്സൺ- രേഖ. എം. മേനോൻ 


11. WEF- ന്റെ Global Energy Transition Index- ൽ ഇന്ത്യയുടെ സ്ഥാനം- 87 (മുന്നിലുള്ള രാജ്യങ്ങൾ 1. സ്വീഡൻ, 2. നോർവെ, 3. ഡെന്മാർക്ക്) 


12. 2021 ഏപ്രിലിൽ പ്രവർത്തനമാരംഭിച്ച കേരളത്തിലെ ആദ്യ നിയോ ബാങ്ക്- Ace Money New Bank (ആസ്ഥാനം- കൊച്ചി,


13. 2022- ൽ UAE ചന്ദ്രനിലേക്ക് അയക്കുന്ന ആദ്യ Unmanned Rover- Rashid 


14. 2021- ലെ Henley Passport Index- ൽ ഇന്ത്യയുടെ സ്ഥാനം- 84 (പട്ടികയിൽ മുന്നിലുള്ള രാജ്യങ്ങൾ 1. ജപ്പാൻ, 2. സിംഗപ്പുർ)


15. 2021 ഏപ്രിലിൽ ഇന്ത്യയിൽ Mega Food Park and Food Processing unit ആരംഭിച്ച രാജ്യം- ഇറ്റലി 


16. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ ആദ്യത്തെ വനിതാ Cricket Commentator- Chandra Nayudu •


17. ‘The Christmas Pig' എന്ന പുസ്തകത്തിന്റെ രചയിതാവ്- ജെ. കെ. റൗളിംഗ്


18. അത് ലറ്റിക് ബിൽബാവോയെ തോൽപിച്ച് കോപ്പ ഡെൽറേ കിരീടം നേടിയ സ്പാനിഷ് ക്ലബ്- ബാഴ്സലോണ (Runner up- Athletic Club) 


19. സ്മാർട്ട്ഫോൺ ബ്രാൻഡ് ആയ tecno- യുടെ ബ്രാൻഡ് അംബാസിഡ റായി നിയമിതനായ ബോളിവുഡ് നടൻ- ആയുഷ്മാൻ ഖുറാന 


20. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന LNG Storage and Regasification unit നിലവിൽ വന്നത്- മഹാരാഷ്ട്ര


21. 2020- ലെ 69-ാമത് മിസ്സ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടത്- ആൻഡ്രിയ മെസ (Andrea Meza)


22. കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണപ്പെടുന്ന പുതിയ തരം ഫംഗൽ ബാധ- മ്യുകോ മൈകോസിസ് (ബ്ലാക്ക് ഫംഗസ്)


23. തമിഴ്നാട്ടിലെ 38-ാമത് ജില്ല- മയിലാടുതുറൈ


24. 1971- ലെ Liberation War- ൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികർക്ക് സ്മാരകം NE നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം- ബംഗ്ലാദേശ്


25. 2021 മെയ് 17- ന് അന്തരിച്ച എം. എസ്സ്. നരസിംഹൻ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു- ഗണിതശാസ്ത്രം


26. അടുത്തിടെ അന്തരിച്ച മുൻ കേരള ഗവർണറായിരുന്ന വ്യക്തി- ആർ. എൽ. ഭാട്ടിയ


27. യുനിസെഫുമായി ചേർന്ന് ഓൺലൈൻ പ്രളയ റിപ്പോർട്ടിംഗ് സംവിധാനം വികസിപ്പിച്ചെടുത്ത സംസ്ഥാനം- ആസാം 


28. കോവിഡ് മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാൻ കേരള സർക്കാർ ആരംഭിച്ച സൈക്കോ സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം- ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ 


29. ഐക്യരാഷ്ട്ര സഭയുടെ പുതിയ ഹ്യൂമാനിറ്റേറിയൻ ചീഫായി നിയമിതനായ വ്യക്തി- മാർട്ടിൻ ഗ്രിഫ്ത് 


30. കർണാടക സംസ്ഥാനത്തിൽ പുതുതായി രൂപം കൊണ്ട് ജില്ല- വിജയനഗര


31. ഏത് മുൻ പ്രധാനമന്ത്രിയുടെ പുത്രനാണ് മേയ് 6- ന് അന്തരിച്ച മുൻ കേന്ദ്രമന്ത്രികൂടിയായ അജിത് സിങ്- ചരൺസിങ് 

  • 15 വർഷക്കാലം യു.എസ്സിലെ ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷനിൽ (IBM) എൻജിനീയറായിരുന്ന അജിത്സിങ് വി.പി. സിങ്, നരസിംഹറാവു, വാജ്പേയി, മൻമോഹൻസിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു. 


32. 2021- ലെ ലോക മാതൃദിനം എന്നായിരുന്നു- മേയ് ഒൻപത്  

  • മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആചരിക്കുന്നത്.


33. ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ ഏറ്റവുമൊടുവിൽ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയ കോവിഡ് മരുന്ന്- 2-ഡി.ജി. (2-deoxy-D-glucose) 

  • പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആർ.ഡി.ഒ- യുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസും (INMAS), ഹെദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയും (DRI) സംയുക്ത മായാണ് മരുന്ന് വികസിപ്പിച്ചത്. 


34. മേയ് 5- ന് അന്തരിച്ച മകാരം മാത്യുവിന്റെ (മാത്യു കൊട്ടാരത്തിൽ) സവിശേഷത എന്തായിരുന്നു- 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾകൊണ്ടുമാത്രം പ്രസംഗിച്ച് പ്രശസ്തിയാർജിച്ച വ്യക്തി 


35. അന്തരിച്ച കവിയും പുരാണ കൃതികളുടെ വ്യാഖ്യാതാവുമായ കെ.വി. തിക്കുറിശ്ശിയുടെ ശരിയായ പേര്- വി.വി. കൃഷ്ണവർമൻ നായർ

  • ഹാലാസ്യമാഹാത്മ്യം, സ്വാതന്ത്ര്യം തന്നെ അമൃതം തുടങ്ങിയ കൃതികളുടെ രചയിതാവാണ്.

No comments:

Post a Comment