Thursday, 6 May 2021

Current Affairs- 12-05-2021

1. കേരള തീരത്ത് മത്സ്യങ്ങളിൽ കണ്ടെത്തിയ പുതിയ പരാദജീവി- Anilocra Grandmaae 


2. അടുത്തിടെ അന്തരിച്ച ബ്രിട്ടീഷ് രാജകുമാരൻ- ഫിലിപ്പ് രാജകുമാരൻ 


3. ഇന്ത്യൻ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കയറ്റുമതി നിരോധിച്ച പ്രതിരോധ മരുന്ന്- Remdesiver 


4. 2021- ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന് വേദിയാകുന്നത്- ബംഗ്ലാദേശ് 


5. 2021 ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ച ആഫ്രിക്കൻ രാജ്യമായ Eritrea- യുടെ വിദേശകാര്യമന്ത്രി- Osman Salah Mohammed


6. 2021 ഏപ്രിലിൽ ലോകപ്രശസ്ത ഫാഷൻ മാസികയായ Vogue- ന്റെ കവർ പേജിൽ ഇടം പിടിച്ച ആദ്യ കവയിത്രി- Amanda Gorman (അമേരിക്കൻ കവയിത്രി) 


7. 2021 ഏപ്രിലിൽ അമേരിക്കയും ഫിലിപ്പെൻസും തമ്മിൽ നടക്കുന്ന സംയുക്ത സൈനിക അഭ്യാസം- Balikatan 


8. ഈജിപ്റ്റിൽ കണ്ടെത്തിയ 3000 വർഷം പഴക്കമുള്ള നഗരം- Rise of Aten 


9. ഒരു വയസ്സിന് താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന വനിതാ ജീവന ക്കാർക്ക് 180 ദിവസം പ്രസവാവധിക്ക് തുല്യമായ അവധി അനുവദിച്ച സംസ്ഥാനം- കർണ്ണാടക 


10. 2021 ഏപ്രിലിൽ വക്കം മൗലവി ഫൗണ്ടേഷന്റെ വക്കം മൗലവി ബഹുഭാഷാ പഠനകേന്ദ്രം നിലവിൽ വന്നത്- തിരുവനന്തപുരം 


11. പൂർണ്ണമായും ട്രാകോമ രോഗ വിമുക്തി നേടുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യം- ഗാംബിയ


12. 'whereabouts' എന്ന പുസ്തകത്തിന്റെ രചയിതാവ്- ജുംപാ ലാഹിരി


13. അടുത്തിടെ അന്തരിച്ച 'സുമംഗല' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരി- ലീലാ നമ്പൂതിരിപ്പാട്


14. കോവിഡിനെതിരായ യുദ്ധത്തിന് ഇന്ത്യയ്ക്ക് 74.4 കോടി രൂപ (1 കോടി ഡോളർ) സഹായം നൽകുമെന്ന് പ്രഖ്യാപിച്ച രാജ്യം- കാനഡ


15. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ- 11 ദൗത്യത്തിലെ കമാൻഡ് മൊഡ്യൂളിന്റെ പൈലറ്റായിരുന്ന, അടുത്തിടെ അന്തരിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരി- മൈക്കൽ കോളിൻസ് (ബഹിരാകാശ സ്മരണകളടങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ- ക്വാരിയിങ് ദ് ഫയർ)


16. കേരളത്തിൽ 35 വർഷങ്ങൾക്കു ശേഷം രൂപീകരിച്ച പുതിയ പോലീസ് ബറ്റാലിയൻ- കെഎപി ആറാം ബറ്റാലിയൻ (ആസ്ഥാനം- കോഴിക്കോട്)


17. ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ കാര്യക്ഷമമായി നടപ്പിലാക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച പരിപാടി- ടീക ഉത്സവ് (Vaccination Festival)


18. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം വിതരണം ചെയ്യുന്ന 2021- ലെ ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് സശക്തീകരൺ പുരസ്കാരം നേടിയ കേരളത്തിലെ ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്


19. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം വിതരണം ചെയ്യുന്ന 2021- ലെ ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് സശക്തീകരൺ പുരസ്കാരം നേടിയ കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ- ശൂരനാട് സൗത്ത് (കൊല്ലം), ശാസ്താംകോട്ട (കൊല്ലം), മാറഞ്ചേരി (മലപ്പുറം)


20. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം വിതരണം ചെയ്യുന്ന 2021- ലെ ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് സശക്തീകരൺ പുരസ്കാരം നേടിയ കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ- നെടുമങ്ങാട് തിരുവനന്തപുരം), ശ്രീകൃഷ്ണപുരം (പാലക്കാട്)


21. ഒരു വയസ്സിന് താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന വനിത ജീവനക്കാർക്ക് 180 ദിവസം പ്രസവാവധിക്ക് തുല്യമായ അവധി അനുവദിച്ച സംസ്ഥാനം- കർണാടക


22. United Kingdom- ലെ Wild Elements Foundation വിതരണം ചെയ്യുന്ന Wild Innovation Award നേടുന്ന ആദ്യ ഏഷ്യാക്കാരി- Dr. Krithi K. Karanth 


23. 2021 ഏപ്രിലിൽ മുൻ കേരള മുഖ്യമന്ത്രിയായ ശ്രീ. ആർ. ശങ്കറിന്റെ സ്മരണാർഥം ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആർ ശങ്കർ പുരസ്കാരത്തിന് അർഹനായത്- രമേശ് ചെന്നിത്തല 


24. മിതമായ വേഗതയിൽ Self Driving വാഹനങ്ങൾ പൊതുനിരത്തിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയ ആദ്യ രാജ്യം- United Kingdom 


25. 2021 ഏപ്രിലിൽ ഇൻഡോ പസഫിക് മേഖലകളിൽ സൗജന്യവും സുതാര്യവുമായ വാണിജ്യ നിക്ഷേപ അന്തരീക്ഷം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ആരംഭിച്ച പദ്ധതി- Supply Chain Resilience Initiative (SCRI) 


26. 2021 ഏപ്രിലിൽ കോവിഡിന്റെ രണ്ടാം ഘട്ടം ഇന്ത്യയിൽ പടരുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് 135 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച ടെക്ക് കമ്പനി- Google 


27. 2021 ഏപ്രിലിൽ ജാപ്പനീസ് Sports brand ആയ ASICS- ന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത്- Ravindra Jadeja 


28. Whereabouts എന്ന നോവലിന്റെ രചയിതാവ്- Jhumpa Lahiri


29. 2021 ഏപ്രിലിൽ ഐ.സി. സിയുടെ അഴിമതി വിരുദ്ധനയം ലംഘിച്ചതിന് 6 വർഷത്തെ വിലക്കേർപ്പെടുത്തിയ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരവും നിലവിലെ പരിശീലകനുമായ വെക്തി- Nuwan Zoysa


30. International Labour Organisation നേത്യത്വത്തിൽ ആചരിക്കുന്ന World Day for Safety Health at Work (ഏപ്രിൽ 28) 2021- ന്റെ പ്രമേയം- Anticipate, prepare and respond to crisës - Invest Now in Resilient Occupational Safety and Health Systems 


31. ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറി ജനറൽ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച രാജ്യത്തെ മുൻ പ്രസിഡന്റ്- റൗൾ കാസ്ട്രോ  

  • ക്യൂബൻ പ്രസിഡന്റ് മിഖായേൽ ഡിയാസ് കെനനാണ് റൗൾ കാസ്ട്രോ സ്ഥാനം കൈമാറുന്നത്.  
  • ക്യൂബൻ വിപ്ലവത്തെ തുടർന്ന് രാജ്യത്തിന്റെ പരമോന്നത നേതാവായി പ്രവർത്തിച്ച (1959-2011)ഫിദൽ കാസ്ട്രോയുടെ സഹോദരനാണ് 89- കാരനായ റൗൾ കാസ്ട്രോ.

32. ഹൂസ്റ്റൺ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായികയ്ക്കുള്ള റെമി അവാർഡ് നേടിയ മലയാളി കൂടിയായ ഇൻഡോ അമേരിക്കൻ സംവിധായിക- ഡോ. ലക്ഷ്മീദേവി 

  • ലക്ഷ്മീദേവി തിരക്കഥയും സംവിധാനവും നിർവഹിച്ച് നായികയായി അഭിനയിച്ച 'വെൻ ദി മ്യൂസിക് ചെയ്ഞ്ചസ്' എന്ന ആദ്യ സിനിമയാണ് അവാർഡ്. നേടിക്കൊടുത്തത്. 


33. ഏപ്രിൽ 17- ന് അന്തരിച്ച തമിഴ് ഹാസ്യനടൻ- വിവേക് 


34. സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം  പ്രഖ്യാപിക്കപ്പെട്ടതിന്റെ എത്രാമത് വാർഷികമായിരുന്നു 2021 ഏപ്രിൽ 18- ന്- 30


35. വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരത്തിനർഹനായത്- ബെൻസ്റ്റോക്സ് 

  • വനിതാ താരം- ബേത് മൂണി 
  • 1970- കളിലെ താരം- വിവിയൻ റിച്ചാർഡ് 
  • 1980- കളിലെ താരം- കപിൽ ദേവ് 
  • 1990- കളിലെ താരം- സച്ചിൻ ടെൻഡുൽക്കർ 
  • 2000- കളിലെ താരം- മുത്തയ്യ മുരളീധരൻ
  • 2010- കളിലെ താരം- വിരാട് കോഹ്‌ലി

No comments:

Post a Comment