Wednesday 12 May 2021

Current Affairs- 20-05-2021

1. ഇന്ത്യയിലെ കോവിഡ്- 19 കാരണം സഹായം തേടുന്ന ഇന്ത്യൻ പൗരന്മാർക്കായി 'ട്രൂ കോളർ' മൊബൈൽ ആപ്ലിക്കേഷൻ സമാരംഭിച്ച പുതിയ സവിശേഷത- കോവിഡ് ഹോസ്പിറ്റൽ ഡയറക്ടറി


2. ലോക അത്ലറ്റിക്സ് ദിനമായി ആചരിക്കുന്നത്- മെയ് 7  


3. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഇന്റലിജൻസ് കപ്പലിന്റെ പേര്- May Flower 400


4. സംവരണപരിധി 50 ശതമാനം മറികടക്കരുതെന്ന് നിഷ്കർഷിച്ച് മറാത്ത സംവരണം (മഹാരാഷ്ട്ര) റദ്ദാക്കിയ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷൻ- ജസ്റ്റിസ് അശോക് ഭൂഷൺ


5. 2021 മെയിൽ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റത്- എൻ. രംഗസ്വാമി


6. കോവിഡ്- 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വാക്സിൻ ഉത്പാദനവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശം (പേറ്റന്റ് താത്കാലികമായി പിൻവലിക്കാൻ തീരുമാനിച്ച രാജ്യം- അമേരിക്ക  


7. ഇന്ത്യയിലാദ്യമായി മൃഗങ്ങളിൽ കോവിഡ്- 19 സ്ഥിരീകരിച്ച സ്ഥലം- ഹൈദരാബാദ് (നെഹ് സുവോളജിക്കൽ പാർക്ക്)  


8. നിയന്ത്രണംവിട്ട് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ലോങ് മാർച്ച് 5B എത് - രാജ്യത്തിന്റെ റോക്കറ്റാണ്- ചൈന


9. അടുത്തിടെ അന്തരിച്ച ഇന്ത്യൻ സർവ്വകലാശാല ഫുട്ബോൾ ടീമിനെ പ്രതിനിധീകരിച്ച ആദ്യ മലയാളി താരം- എം. വി. ഭരതൻ


10. അടുത്തിടെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ വ്യക്തി- പി.എ.തോമസ് NA


11. കോവിഡ് രോഗികളെ ചികിത്സിക്കാനായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച മെഡിസിൻ- 2 ഡിജി (2-ഡിഓക്സി -ഡി-ഗ്ലൂക്കോസ്)


12. ലോകത്തിലെ ആദ്യ 2 nm പ്രോസസർ ചിപ്പ് പുറത്തിറക്കിയ കമ്പനി- IBM


13. ഇന്ത്യയിൽ ആദ്യമായി മൃഗശാല ജീവനക്കാർക്ക് RTPCR ടെസ്റ്റ് നിർബന്ധമാക്കിയ സംസ്ഥാനം- മധ്യപ്രദേശ് 


14. വാക്സിനേഷൻ സെന്ററുകൾ കണ്ടെത്തുന്നതിനായി ‘വാക്സിൻ ഫൈൻഡർ ടൂൾ' ആരംഭിച്ച സോഷ്യൽ മീഡിയ- ഫേസ്ബുക്ക്


15. അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇവ സ്  പ്രസിഡന്റായിരുന്ന വ്യക്തി- ജനാർദ്ദൻ സിങ് ഗഹ്ലോട്ട് 


16. അടുത്തിടെ അന്തരിച്ച് ആദ്യ ചാന്ദ്രയാത്ര നടത്തിയ Appollo 11- ന്റെ പൈലറ്റ് ആയിരുന്ന വ്യക്തി- മെക്കൽ കോളിൻസ്


17. 2021- ലെ Worker's Memorial Day (International Commemoration Day for Dead and Injured Workers, April (28)- യുടെ പ്രമേയം- Health and Safety is a Fundamental Workers Right 


18. 2021 ഏപ്രിലിൽ അന്തരിച്ച Indian Olympic Association- ന്റെ Vice President- ഉം International Kabbadi Federation ന്റെ സ്ഥാപക പ്രസിഡന്റുമായ വ്യക്തി- Janardhan Singh Gehlot 


19. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത ഹിന്ദി സാഹിത്യകാനും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി- Manzoor Ahtesham 


20. 2021 ഏപ്രിലിൽ കോവിഡിന്റെ രണ്ടാം ഘട്ടം രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ മൊബൈൽ ആപ്ലിക്കേഷനായ 'True Caller' ഇന്ത്യയിൽ ആരംഭിച്ച പുതിയ ഫീച്ചർ- COVID Hospital Directory


21. 2021 ഏപ്രിലിൽ Tata Group- ന്റെ സഹസ്ഥാപനമായ Tata Digital ഏറ്റെടുത്ത പ്രമുഖ Online Grocery ശ്യംഖല- Big Basket


22. 2021 ഏപ്രിലിൽ അമേരിക്കയിലെ Memorial Sloan Kettering Cancer Center- ന്റെ Board Member ആയി നിയമിതയായ ആദ്യ ഇന്ത്യൻ വനിത- Kiran Mazumdar Shaw


23. സ്പേസ് എക്സിൻ നാസയ്ക്കുവേണ്ടിയുള്ള ‘കൂ II ദൗത്യം' (Crew Mission- II) ഏപ്രിൽ 24- ന് എത്ര യാത്രികരെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്.) എത്തിച്ചത്- നാല് 

  • ഇതോടെ നിലയത്തിലെ അംഗ സംഖ്യ 11 ആയി.

24. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഗുജറാത്തി കവിയും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി- Dududan Gadhavi


25. കേരളത്തിൽ നിന്ന് ഇത്തവണ എതിരില്ലാതെ രാജ്യസഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേർ- വി. ശിവദാസൻ, ജോൺ ബ്രിട്ടാസ് (സി.പി.എം), പി.വി. അബ്ദുൾ വഹാബ് (മുസ്ലിം ലീഗ്). 


26. 12 മുതൽ 15 വരെ പ്രായപരിധിയിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ ആരംഭിച്ച ആദ്യ രാജ്യം- കാനഡ


27. 2021 മേയിൽ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ച ചൈനയുടെ കോവിഡ് വാക്സിൻ- സിനോഫാം


28. ഇന്ത്യയിൽ ആദ്യമായി മ്യഗങ്ങളിൽ കോവിഡ്- 19 സ്ഥിരീകരിച്ചത്- നെഹ്റു സുവോളജിക്കൽ പാർക്ക് (ഹൈരാബാദ്)


29. 2021- ലെ World Migratory Bird Day (മേയ് 8)- യുടെ പ്രമേയം- sing, Fly, Soar-Like a Bird


30. 2021 ലെ ടോയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ ഗുസ്തി താരം- സുമിത് മാലിക്


31. 2021 മേയിൽ പ്രവർത്തന സജ്ജമാകുന്ന അസമിലെ വിമാനത്താവളം- Rupsi Airport


32. കോവിഡിന്റെ പശ്ചാത്തലത്തിൽ ജേണലിസ്റ്റുകൾക്കായി ഒഡീഷാ സംസ്ഥാനം ആരംഭിച്ച പദ്ധതി- Gopabandhu Sambadika Swasthya Bima Yojana 


33. ഇന്ത്യയിലെ ആദ്യ Drive in Vaccination Center നിലവിൽ വന്ന നഗരം- Mumbai 


34. The Bench എന്ന പുസ്തകത്തിന്റെ രചയിതാവ്- Meghan Markle 


35. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനായി തയ്യാറെടുപ്പ് നടത്തുന്ന ഏഷ്യൻ രാജ്യം- ചൈന 

  • നിലയത്തിന്റെ ആദ്യ മൊഡ്യൂൾ ആയ ടിയാൻഹി (Tianhe) ഏപ്രിൽ 29- ന് ഹൈനാൻ പ്രവിശ്യയിലെ വെൻചാങ്ങിൽനിന്ന് ലോങ് മാർച്ച് 5ബി റോക്കറ്റ് മുഖേന വിക്ഷേപിച്ചു. 
  • ബഹിരാകാശ നിലയത്തിന്റെ ഭാഗങ്ങൾ മൊഡ്യൂൾ എന്നാണറിയപ്പെടുന്നത് 
  • സ്വർഗീയ കൊട്ടാരം എന്നർഥം വരുന്ന ടിയാങ്ങോങ് (Tiangong) എന്ന പേരാണ് 2022- ഓാടെ പ്രവർത്തനക്ഷമമാകുന്ന ചൈനയുടെ ബഹിരാകാശ നിലയത്തിന് നൽകിയിട്ടുള്ളത്. 
  • 1998- ലാണ് അന്താ രാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2000-ാമാണ്ടുമുതൽ നിലയം പ്രവർത്തനസജ്ജമാണ്. ബഹിരാകാശ ശാസ്ത്രജ്ഞർ നിലയത്തിൽ താമസിച്ചുകൊണ്ട് ഗവേഷണങ്ങൾ നടത്തിവരുന്നു.  
  • NASA (യു.എസ്) Roscosmos റഷ്യ) JAXA (ജപ്പാൻ), ESA (യൂറോപ്യൻ സ്പേസ് ഏജൻസി) CSA (കാനഡ) എന്നിവയാണ് ഐ. എസ്. എസ്സിൻറെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. 

No comments:

Post a Comment