Tuesday, 25 May 2021

Current Affairs- 31-05-2021

1. അടുത്തിടെ ആലപ്പുഴ ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ പ്രദർശനത്തിന് എത്തിച്ച ഇന്ത്യൻ നേവിയുടെ യുദ്ധകപ്പൽ- Fast-Attack Craft (INFAC) T-81 


2. ഡിസി ബുക്സ് സ്ഥാപിച്ച ഖസാക്കിന്റെ ഇതിഹാസം ഗോൾഡൻ ജൂബിലി നോവൽ അവാർഡ് നേടിയത്- കിംഗ് ജോൺസ് (നോവൽ- ചട്ടമ്പി ശാസ്ത്രം) 


3. ഡ്രോണുകളുടെ സഹായത്തോടെ മരുന്ന് എത്തിക്കുന്നതിനുള്ള തെലങ്കാന സംസ്ഥാനത്തിന്റെ പദ്ധതി- Medicine from the sky 


4. ജനങ്ങൾക്ക് ഓൺലൈൻ ആയി ആശുപത്രി കിടക്കകൾ ബുക്ക് ചെയ്യാനായി ജാർഖണ്ഡ് സംസ്ഥാനം പുറത്തിറക്കിയ മൊബൈൽ ആപ്പ്- Amrit Vahini 


5. പശ്ചിമ ബംഗാളിന്റെ കായിക മുന്തിയായി അടുത്തിടെ നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- മനോജ് തിവാരി 


6. ടെക്നോളജി അക്കാദമി ഫിൻലാൻഡ് (TAF) നൽകുന്ന 2020 Millennium Technology Prize നേടിയത്- Professor Shankar Balasubramanian and Professor David Klenerman 


7. ദേശീയ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി അടുത്തിടെ നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- ശിവ സുന്ദർ ദാസ് 


8. അടുത്തിടെ ചൈന വിക്ഷേപിച്ച ഓഷ്യൻ ഒബ്സെർവേഷൻ സാറ്റ്ലൈറ്റ്- Haiyang-2D (HY-2D) 


9. അടുത്തിടെ അന്തരിച്ച മുൻ കേന്ദ്ര മന്ത്രി- ചമൻ ലാൽ ഗുപ്ത


10. എംബില്യൻത്ത് സൗത്ത് ഏഷ്യ പുരസ്കാരം നേടിയ കേരളത്തിലെ വിദ്യാഭ്യാസ പദ്ധതി- KITE 


11. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കാവൽ മുഖ്യമന്ത്രിയായി റെക്കോർഡ് നേടിയത്- പിണറായി വിജയൻ (17 ദിവസം) 


12. അടുത്തിടെ ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കുന്നതിനായി "HIT (Home Isolation Tracking) Covid App" നിർമ്മിച്ച സംസ്ഥാനം- ബീഹാർ 


13. ഇന്ത്യ കേന്ദ്രമാക്കികൊണ്ട് ഏറ്റവും വലിയ ഇന്റർനാഷണൽ സബ്മറൈൻ കേബിൾ സിം നിർമിക്കുന്ന കമ്പനി- Reliance Jio Infocomm Ltd. (Jio) 


14. കേന്ദ്ര-സംസ്ഥാന പദ്ധതികളെ കുറിച്ച് ജനങ്ങൾ മനസിലാക്കുന്നതിലേക്കായി ത്രിപുര ഗവണ്മെന്റ് ആരംഭിച്ച മൊബൈൽ ആപ്പ്- Jagrut Tripura 


15. നേപ്പാളിലെ പൂമോറി പർവതം കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതാ പർവതാരോഹകർ- Baljeet Kaur and Gunbala Sharma 


16. Mixed Martial Artist (MMA) വേൾഡ് ചാംപ്യൻഷിപ് കരസ്ഥമാക്കിയ ഇന്ത്യൻ വംശജൻ- Arjan Singh Bhullar 


17. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇംഗ്ലണ്ട് താരം- Harry Gurney  


18. ലോകത്തിലെ ആദ്യ പ്രൈവറ്റ് ഡിജിറ്റൽ കോടതി നിർമിച്ചത്- Jupitice Justice Technologies, Chandigarh


19. ആദ്യ Agriculture Export Facilitation Center സ്ഥാപിതമാകുന്നത്- പൂനെ, മഹാരാഷ്ട്ര 


20. സ്വന്തം അക്കൗണ്ട് നമ്പർ തിരഞ്ഞെടുക്കുവാൻ സാധിക്കുന്ന I Choose My number പദ്ധതി ആവിഷ്കരിച്ച ബാങ്ക്- Jana Small Finance Bank 


21. അടുത്തിടെ യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ സീനിയർ അഡൈ്വസർ ആയി നിയമിതയായ ഇന്ത്യൻ വംശജ- നീര ടൺഠൻ 


22. അടുത്തിടെ മാലി രാജ്യത്തിന്റെ പ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത്- Moctor Ouane 


23. 'Sikkim: A History of Intrigue and Alliance' എന്ന കൃതിയുടെ രചയിതാവ്- Preet Mohan Singh Malik 


24. Maharshi Organisation നൽകുന്ന International Invincible Gold Medal 2021 നേടിയത്- Ramesh Pokhriyal Nishank 


25. അടുത്തിടെ അന്തരിച്ച പതഭൂഷൺ ജേതാവായ പ്രശസ്ത മാത്തമാറ്റിഷ്യൻ- Prof. Mudumbai Seshachalu Narasimhan 


26. അടുത്തിടെ അന്തരിച്ച കോൺഗ്രസ് നേതാവും, കേരളത്തിന്റെയും ബീഹാറിന്റെയും ഗവർണർ ആയി സേവനമനുഷ്ടിച്ചിട്ടുള്ളതുമായ വ്യക്തി- R.L. Bhatia 


27. 2021 ഏപ്രിലിൽ കാണാതായ ഇന്തോനേഷ്യൻ അന്തർവാഹിനി- KRI Nanggala 402 


28. 2021 ഏപ്രിലിൽ അമേരിക്കയുടെ 51- ാമത് സംസ്ഥാനമാക്കുന്നതിനു House of Representatives വോട്ട് ചെയ്ത് പാസാക്കിയ നഗരം- Washington DC 


29. 2021 ഏപ്രിലിൽ നടന്ന Barcelona open പുരുഷ വിഭാഗം ജേതാവ്- റാഫേൽ നദാൽ (സ്പാനിഷ്)

  • Runner up- Stefanos Tsitsipas (Greece) 


30. പ്രഥമ കേരള മന്ത്രിസഭയിലെ ജീവിച്ചിരുന്ന ഏക അംഗവും സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയുമായ കെ.ആർ. ഗൗരിയമ്മ മേയ് 11- ന് എത്രാം വയസ്സിലാണ് അന്തരിച്ചത്- 102

  • കളത്തിൽപറമ്പിൽ രാമൻ ഗൗരി എന്നാണ് പൂർണ നാമം
  • 1957- ലെ പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്ന് വിജയിച്ചു. ഇ.എം.എസ്സിന്റെ പതിനൊന്നംഗ മന്ത്രിസഭയിൽ റവന്യൂ എക്സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചു. 
  • 1957 മേയ് 30- ന് അതേ മന്ത്രി സഭയിലെ അംഗം ടി.വി. തോമസുമായി വിവാഹം. ഇന്ത്യയിലെ ആദ്യത്തെ മന്ത്രി ദമ്പതിമാർകൂടിയാണ് ടി.വി.യും ഗൗരിയമ്മയും.
  • എം.എൽ.എ. ആയി 46 വർഷവും മന്ത്രിയായി 16 വർഷവും പ്രവർത്തിച്ച ഗൗരിയമ്മ വ്യവസായം, ഭക്ഷ്യം, വിജിലൻസ്, കൃഷി തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു. 
  • പതിമ്മൂന്ന് നിയമസഭാ തിരഞെഞ്ഞെടുപ്പുകളിൽ വിജയിച്ചു. ആറു തവണ മന്ത്രിസ്ഥാനം വഹിച്ചു.
  • കുടിയൊഴിക്കൽ നിരോധന ബിൽ, ഭൂപരിഷ്കരണ ഭേദഗതി ബിൽ (1957), അഴിമതി നിരോധന നിയമ ബിൽ (1987) തുടങ്ങിയവ നിയമസഭയിൽ ആദ്യമായി അവതരിപ്പിച്ചു. 
  • ടെക്നോ പാർക്ക് (1990 ജൂലായ്), സംസ്ഥാന വനിതാ കമ്മിഷൻ (1990 ഡിസം. 20) തുടങ്ങിയവ ഗൗരിയമ്മ വ്യവസായ -സാമൂഹികക്ഷേമ മന്ത്രിയായിരിക്കെയാണ് നിലവിൽവന്നത്.
  • 1994 ജനുവരി 1- ന് സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എ സ്.) എന്ന രാഷ്ട്രീയ കക്ഷി രൂപവത്കരിച്ചു. 
  • കെ.ആർ. ഗൗരിയമ്മയുടെ 'ആത്മകഥ'യ്ക്ക് 2011- ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു

No comments:

Post a Comment