1. 2024 ജനുവരി 12- ന് ഉദ്ഘാടനം ചെയ്യപ്പെട്ട, രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം- അൽസേതു (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്)
- മഹാരാഷ്ട്രയിലെ താനെ ഉൾക്കടലിന് (Thane Creek) കുറുകെ മുംബൈയെയും നവി മുംബൈയെയും ബന്ധിപ്പിച്ച് നിർമിച്ച പാലത്തിന്റെ നീളം 21.8 കിലോമീറ്ററാണ്.
- ലോകത്തിലെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലം കൂടിയാണിത്.
- 16.5 കിലോമീറ്റർ കടലിലും 5.8 കിലോ മീറ്റർ കരയിലുമായാണ് പാലം സ്ഥിതി ചെയ്യുന്നത്.
- നിർമാണച്ചെലവ് 17,840 കോടി രൂപ.
- പാലം തുറക്കപ്പെട്ടതോടെ നവിമുംബൈയിൽ നിന്ന് മുംബൈയിലെത്താനുള്ള സമയം ഒന്നരമണിക്കൂറിൽ നിന്ന് 20 മിനിറ്റായി ചുരുങ്ങി.
- മുംബൈയിലെ ശിവ്റിയിൽ (Sewri) നിന്ന് തുടങ്ങി നവിമുംബൈയിലെ നവസേവയിലാണ് (Nhava Seva) പാലം അവസാനിക്കുന്നത്.
- മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർഥമാണ് മഹാരാഷ്ട്ര സർക്കാർ പാലത്തിന് അടൽ തു (Atal Setu) എന്ന് പേരു നൽകിയത്.
2. തായ് വാനിലെ പുതിയ പ്രസിഡന്റായി തിരഞെഞ്ഞെടുക്കപ്പെട്ടത്- ലായ്ക്കിങ്തെ
- ചൈനയ്ക്ക് അപ്രിയനായ ലായ് 41% വോട്ടുനേടിയാണ് മുന്നിലെത്തിയത്.
- വർഷങ്ങളായി ചൈന അവകാശമുന്നയിക്കുന്ന സ്വയംഭരണ പ്രദേശമാണ് തായ് വാൻ. ചൈനയുടെ അവകാശവാദം അംഗീകരിക്കാത്ത ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ സ്ഥാനാർഥിയായാണ് വില്യം എന്നുകൂടി അറിയപ്പെടുന്ന ലായ് മത്സരിച്ച് ജയിച്ചത്. 8 വർഷമായി തായ് വാനിലെ ഭരണകക്ഷിയാണ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി.
3. ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാനിർമിത ബുദ്ധി (എ.ഐ.) പ്ലാറ്റ്ഫോം- കൃത്യം (Krutrim)
- ഓല (Ola)- യുടെ സ്ഥാപകൻ ഭവിഷ് അഗർവാൾ ആണ് ഇതിന്റെയും സ്ഥാപകൻ
4. വടക്കൻ അറബിക്കടലിൽ ചരക്കുകപ്പൽ റാഞ്ചാനുള്ള കടൽക്കൊള്ളക്കാരുടെ ശ്രമം തടഞ്ഞ ഇന്ത്യയുടെ കമാൻഡോ വിഭാഗം- മാർക്കോസ് (Marcos)
- Marine Commandos എന്നാണ് പൂര്ണ നാമം
- 1987- ലാണ് ഇന്ത്യൻ നാവികസേനയുടെ കമാൻഡോവിഭാഗമായ Marine Commando Force നിലവിൽ വന്നത്.
5. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി- ഗബ്രിയേൽ അത്താൽ (Gabriel Attal)
- ആധുനിക ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 34- കാരൻ അത്താലിയെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് നാമനിർദേശം ചെയ്തത്.
- കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി എലിസബത്ത് ബോൺ രാജിവെച്ചതിനെ തുടർന്നാണ് നിയമനം.
- സ്വവർഗാനുരാഗിയായ ആദ്യ ഫ്രഞ്ച് പ്രധാനമന്ത്രികൂടിയാണ്.
6. സംസ്ഥാന സാംസ്കാരിക വകുപ്പ് നൽകുന്ന സ്വാതി പുരസ്ക്കാരം (2021) നേടിയത്- പി.ആർ. കുമാരകേരളവർമ
- കർണാടക സംഗിതത്തിന്റെ വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്ക്കാരം
- 2 ലക്ഷം രൂപയും സർട്ടിഫിക്കറ്റും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
7. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023- ലെ ഓടക്കുഴൽ അവാർഡ് നേടിയത്- പി.എൻ. ഗോപീകൃഷ്ണൻ
- കവിത മാംസഭോജിയാണ്' എന്ന കവി താസമാഹാരത്തിനാണ് അവാർഡ്.
8. ദേശീയ യുവജനദിനം എന്നാണ്- ജനുവരി 12
- സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് (1863 ജനുവരി- 12) ദേശീയ യുവജനദിനമായി ആചരിക്കുന്നത്.
9. ഇന്ത്യയുടെ ദേശീയ കരസേനാദിനം എന്നാണ്- ജനുവരി 15
- സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫായ കെ.എം. കരിയപ ചുമതലയേറ്റ ദിവസത്തെ അനുസ്മരിച്ചാണ് കരസേനാദിനാചരണം നടന്നു വരുന്നത്.
- 1949 ജനുവരി 15- നാണ് കരിയപ്പ ബ്രിട്ടിഷുകാരനായ എഫ്.ആർ. റോയ്ബുച്ചറിൽ നിന്ന് പദവി ഏറ്റെടുത്തത്.
- രാജ്യത്തിനുവേണ്ടി ഇന്ത്യൻ കരസേന അനുഷ്ഠിച്ച ത്യാഗങ്ങളെയും സേവനങ്ങളെയും പറ്റി വരും തലമുറകൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യമാണ്.
- 2024- ലെ 76-ാമത് കരസേനാദിനാചരണം ലഖ്നൗ (യു.പി) വിലാണ് നടന്നത്.
- ഫീൽഡ് മാർഷൽ പദവി ലഭിച്ച രണ്ടു പേരിൽ രണ്ടാമനാണ് കർണാടകയിൽ നിന്നുള്ള കരിയപ്പ, സാം മനേക്ഷ (പഞ്ചാബ്)- യാണ് ആദ്യത്തെയാൾ.
10. രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനം നടന്നത് എവിടെയാണ്- ദുബായ്
- 2024 ജനുവരി 13 മുതൽ 15 വരെ വേൾഡ് ട്രേഡ് സെന്ററിലാണ് സമ്മേളനം നടന്നത്.
11. 2024 ജനുവരി 13- ന് അന്തരിച്ച പ്രഭ അത്രേ(91) ഏത് മേഖലയിൽ പ്രസിദ്ധയായ വനിതയാണ്- ഹിന്ദുസ്ഥാനി സംഗീതം
- പാശ്ചാത്യലോകത്ത് ഇന്ത്യൻ ശാസ്ത്രീയ സംഗീതം ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
- എൻലൈറ്റനിങ് ദി ലിസണർ ഉൾപ്പെടെയുള്ള കൃതികൾ രചിച്ചു. എലോങ് ദി പാത്ത് ഓഫ് മ്യൂസിക് ആത്മകഥാംശമുള്ള കൃതിയാണ്.
12. ഏത് വനിതാ രാഷ്ട്രീയ പ്രവർത്തകയുടെ ആത്മകഥയാണ് ‘ആൻ എജുക്കേഷൻ ഫോർ റിത’- വൃന്ദാ കാരാട്ട്
13. കൊല്ലത്ത് നടന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയത്- കണ്ണൂർ
- 952 പോയിന്റ് നേടിയാണ് കണ്ണൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്.
- കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി.
14. സാംസ്ക്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്റ്റോ പുരസ്ക്കാരം ലഭിച്ച കേരളത്തിലെ ക്ഷേത്രം- കരുവണ്ണൂർ കുന്ദമംഗലം ഭഗവതിക്ഷേത്രം
- ആയിരത്തിലേറെ വർഷം പഴക്കമുള്ള ക്ഷേത്ര ശ്രീകോവിലിനുമുന്നിലെ പതിനാറുകാൽ നമസ്കാര മണ്ഡപത്തിനാണ് പുരസ്ക്കാരം.
- പരമ്പരാഗത വാസ്തുകലാസംരക്ഷണത്തിന് കേരളത്തിന് ലഭിക്കുന്ന മൂന്നാമത്തെ യുനെസ്ക്കോ പുരസ്ക്കാരമാണിത്. തൃശ്ശൂർ വടക്കും നാഥ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവൃത്തികൾക്കും (2015) ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണത്തിനും (2020) പുരസ്കാരം ലഭിച്ചിരുന്നു.
15. ട്വന്റി 20 ക്രിക്കറ്റിൽ 1000 റൺസ് തികയ്ക്കുകയും 100 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ഇന്ത്യൻ വനിതാ താരം- ദീപ്തി ശർമ
16. ഏത് മലയാള മഹാകവിയുടെ വിയോഗത്തിനാണ് 2024 ജനുവരി 16- ന് നൂറുവർഷം തികഞ്ഞത്- കുമാരനാശാൻ
- ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പല്ലനയാറ്റിലാണ് 1924 ജനുവരി 16- ന് പുലർച്ചെ റഡീമർ ബോട്ടപകടത്തിൽ മഹാകവി 50-ാം വയസ്സിൽ അന്തരിച്ചത്.
- 1873 ഏപ്രിൽ 12- ന് തിരുവനന്തപുരം കായിക്കരയിലായിരുന്നു ജനനം.
- മഹാകവി എന്നതിനു പുറമേ സാമൂഹിക പ്രവർത്തകൻ, പ്രഭാഷകൻ, നിയമസഭാ സാമാജികൻ, പത്രാധിപർ തുടങ്ങിയ നിലകളിലും പ്രസിദ്ധി നേടിയിരുന്നു.
- ആശാൻ ഉൾപ്പെടെ 24- പേർക്കാണ് അന്നത്തെ ബോട്ടപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
17. 2024- ലെ ഹരിവരാസനം പുരസ്ക്കാരം നേടിയത്- പി.കെ. വീരമണി ദാസൻ
18. 2024- ലെ കലിംഗ സൂപ്പർകപ്പ് ജേതാക്കൾ- ഈസ്റ്റ് ബംഗാൾ എഫ്.സി.
19. അടുത്തിടെ മാസ്സിലൂടെ നൈട്രജൻ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പിലാക്കിയ രാജ്യം- യു.എസ്.എ.
20. 2024- ലെ പ്രഥമ ബീച്ച് ഗെയിംസ് ജേതാക്കൾ- മധ്യപ്രദേശ്
21. പദ്മ പുരസ്കാരം ലഭിച്ച ആദ്യ വനിതാ പാപ്പാൻ- പർബതി ബറുവ
22. 2024 റിപ്പബ്ലിക് ദിന പരേഡിൽ ഒരുമിച്ച് മാർച്ച്പാസ്റ്റ് ചെയ്ത ദമ്പതികൾ- മേജർ ജെറി ബ്ലോയ്സ്, ക്യാപ്റ്റൻ സുപ്രീത
23. രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റി നിലവിൽ വരുന്ന നഗരം- കൊച്ചി
24. 2023- ലെ ഐ.സി.സി. ടി-20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്- സൂര്യകുമാർ യാദവ്
25. ഇന്ത്യയിലെ ആദ്യത്തെ നിർമിതബുദ്ധി അധിഷ്ഠിത ഓങ്കോളജി സെന്റർ നിലവിൽ വന്നത്- ബെംഗളൂരു
26. ഇന്ത്യയും കിർഗിസ്താനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന്റെ പേര്- ഖഞ്ചാർ
27. അന്താരാഷ്ട്ര ടി-20 ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം- രോഹിത്ത് ശർമ
28. ഇടുക്കി കുളമാവിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഓന്ത്- വടക്കൻ കങ്കാരു ഓന്ത് (അഗസ്ത്യഗാമ എഡ്ജ്)
29. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ ചെയർമാൻ- അനിൽ ലഹോട്ടി
30. ക്ഷീരോല്പാദന രംഗത്ത് മികച്ച വിജയം കൈവരിച്ച കർഷകർക്ക് ക്ഷീരവകുപ്പ് നൽകുന്ന സംസ്ഥാന ക്ഷീര സഹകാരി അവാർഡിനർഹനായത്- കെ ബി ഷൈൻ
No comments:
Post a Comment