1. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022- ലെ ഐ വി ദാസ് പുരസ്കാരത്തിന് അർഹനായത്- എം മുകുന്ദൻ
2. T20 ക്രിക്കറ്റിൽ 12000 റൺസ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം- വിരാട് കോലി
3. പോയിന്റ് നെമോയിലെത്തുന്ന ആദ്യ സഞ്ചാരി- ക്രിസ് ബ്രൗൺ
4. സായുധ കലാപം നടക്കുന്ന ഹെയ്തിയിൽ അകപ്പെട്ട ഇന്ത്യക്കാരെ കൊണ്ടുവരാനായി ഇന്ത്യ ആരംഭിച്ച രക്ഷാപ്രവർത്തനം- ഓപ്പറേഷൻ ഇന്ദ്രാവതി
5. 2024 പാരീസ് ഒളിംപിക്സിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ഒഫിഷ്യൽ ബാങ്കിംഗ് പാർട്ണർ ആകുന്നത്- Yes Bank
6. വേൾഡ് ടേബിൾ ടെന്നീസ് ഫീഡർ സീരിസ് 2024- ലെ പുരുഷ സിംഗിൾസ് ജേതാവ്- ജി.സത്യൻ
7. 2023-24 വർഷത്തെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ കിരീടം നേടിയത്- ഒഡീഷ
8. 2024- ലെ ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻപ്രിയിൽ കിരീടം നേടിയത്- കാർലോസ് സെയ്ൻസ് (സ്പെയിൻ)
9. 2025- ലെ യു.എൻ കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ്-30) വേദിയാകുന്ന രാജ്യം- ബ്രസീൽ (ബെലേം)
10. 2024 മാർച്ചിൽ അന്തരിച്ച കഥാകൃത്തും നോവലിസ്റ്റുമായ വ്യക്തി- ടി എൻ പ്രകാശ്
- പ്രധാന കൃതികൾ- താപം, വളപട്ടണം പാലം, ദശാവതാരം, ഇന്ത്യയുടെ ഭൂപടം, സ്നേഹ ദൃശ്യങ്ങ
11. കാഴ്ച ഇല്ലാത്തവർക്ക് കാഴ്ച നൽകുന്ന വിഷൻ ചിപ്പ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ശതകോടീശ്വരൻ- ഇലോൺ മസ്ക്
12. പാരിസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിലെ പരമ്പരാഗത പരേഡിൽ പങ്കെടുക്കാൻ അനുമതി ലഭിക്കാത്ത രാജ്യങ്ങൾ- റഷ്യ, ബെലാറസ്
13. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗം സാധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനം- പുഷ്പക്
14. പാരീസ് ഒളിമ്പിക്സിലെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന അചന്ത ശരത് കമൽ ഏത് കായികവുമായി ബന്ധപ്പെട്ട വ്യക്തിയാണ്- ടേബിൾ ടെന്നീസ്
15. ലോകത്തെ ഏറ്റവും സന്തോഷമുള്ള അറബ് രാജ്യം- കുവൈറ്റ്
16. IPL- ന്റെ ഉദ്ഘാടനം മത്സരത്തിന്റെ വേദിയായ എം.എ. ചിദംബരം സ്റ്റേഡിയം എവിടെയാണ്- ചെന്നൈ
17. കേരളത്തിന്റെ ആഴക്കടലിൽ നിന്ന് കണ്ടെത്തിയ പരാധ ജീവിക്ക് ISRO- യോടുള്ള ബഹുമാനാർത്ഥം നൽകിയ പേര്- ബ്രൂസ്തോവ ഇസ്രാ
18. ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ വിജയിപ്പിച്ച രാജ്യം- അമേരിക്ക
19. ഡോക്ടർമാരിലും, മെഡിക്കൽ വിദ്യാർഥികളിലും വ്യാപകമാവുന്ന ആത്മഹത്യക്ക് പ്രതിരോധം തീർക്കാൻ IMA നടപ്പാക്കുന്ന ടെലിഹെൽപ്പ് ലൈൻ പദ്ധതി- ഹെൽപ്പിങ് ഹാൻഡ്സ്
20. 2024 IPL സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ- ഋതുരാജ് ഗെയ്ക്വാദ്
21. സംസ്ഥാനത്തെ ആദ്യ യന്ത്രവത്കൃത റെയിൽവേ ഗേറ്റ് നിലവിൽ വന്നത്- തുറവൂർ, ആലപ്പുഴ
22. 2024- ലെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ചെഫ് ഡി മിഷനായി നിയമിതയായത്- മേരി കോം
23. 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തുന്നത്- അജന്ത ശരത് കമൽ
24. സ്ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്നപരിഹാരത്തിന് ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി- സീതാലയം
25. സ്വതന്ത്ര ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ വ്യക്തി- അരവിന്ദ് കെജിവാൾ (ഡൽഹി മുഖ്യമന്ത്രി)
26. 'ലിലം' എന്ന പുസ്തകത്തിൻറെ രചയിതാവ്- സാറാ ജോസഫ്
27. ചന്ദ്രയാൻ- 3 ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത്- ശിവശക്തി പോയിന്റ്
- ശിവശക്തി പോയിന്റ് എന്ന പേര് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ അംഗീകരിച്ചു.
28. രാജ്യത്തെ ആദ്യ സെമി ക്രയോജനിക് റോക്കറ്റ്- അഗ്നിബാൺ
29. 2023-24 വർഷത്തെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ കിരീടം നേടിയത്- ഒഡീഷ എഫ് സി
30. 150 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ പൂർത്തിയാകുന്ന ആദ്യത്തെ ഇന്ത്യൻ താരം- സുനിൽ ഛേത്രി
No comments:
Post a Comment