Thursday, 21 March 2024

Current Affairs- 21-03-2024

1. 2024 മാർച്ച് 8- ന് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത പ്രശസ്ത എഴുത്തുകാരി- സുധാ മൂർത്തി


2. 2024 മാർച്ചിൽ നടക്കുന്ന ഇന്ത്യ യു.എസ് സംയുക്ത സൈനിക അഭ്യാസം- സി ഡിഫന്റേഴ്സ്


3. അഞ്ചാം പനി, റുബെല്ല രോഗങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മീസിൽസ് ആൻഡ് റുബെല്ല പാർട്ണർഷിപ്പ് ചാമ്പ്യൻ അവാർഡ് ലഭിച്ചത്- ഇന്ത്യ


4. 2024 മാർച്ചിൽ രാജിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ- അരുൺ ഗോയൽ


5. 71-ാംമത് മിസ്സ് വേൾഡ് ജേതാവ്- ക്രിസ്റ്റീന പിഷ്കൊവ


6. ലോകത്തെ ഏറ്റവും നീളമുള്ള ഇരട്ടപ്പാത തുരങ്കം- സെല തുരങ്കം


7. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ- ഇൻസ്റ്റഗ്രാം


8. അടുത്തിടെ അന്തരിച്ച ജനപ്രിയ ജാപ്പനീസ് കോമിക് സീരീസായ ' ഡ്രാഗൺ ബോളി'- ന്റെ സ്രഷ്ടാവ്- അകിറ ടോറിയാമ


9. പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റ്- ആസിഫ് അലി സർദാരി


10. മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോദബായ രാജപക്സേയുടെ ആത്മകഥ- ദി കോൺസ്പിറസി ടു ഔസ്റ്റ് മി ഫ്രം ദി പ്രസിഡൻസി


11. നാറ്റോയിലെ 32-ാംമത് അംഗരാജ്യം- സ്വീഡൻ


12. 77-ാംമത് സന്തോഷ് ട്രോഫി ഫുട്ബോൾ കിരീട ജേതാക്കൾ- സർവീസസ്


13. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ താരം- രവിചന്ദ്ര അശ്വിൻ


14. ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ പേസ് ബൗളർ ജയിംസ്- ആൻഡേഴ്സൺ


15. മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ 17-ാമത് മലയാറ്റൂർ അവാർഡിന് അർഹയായത്- സാറാ ജോസഫ്


16. ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ നിലവിൽ വന്ന നഗരം- കൊൽക്കത്ത


17. അരുണാചൽ പ്രദേശിലെ 26-ാമത് ജില്ല- Keyi Panyor


18. ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള മെട്രോ സ്റ്റേഷൻ- ഹൗറ മെട്രോ സ്റ്റേഷൻ


19. 2024 മാർച്ചിൽ അന്തരിച്ച 'ദളിത് ബന്ധു' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന കേരള ചരിത്രകാരനും എഴുത്തുകാരനുമായിരുന്ന വ്യക്തി- എൻ.കെ.ജോസ്

  • 2019- ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു
  • പ്രധാന കൃതികൾ- ചാന്നാർ ലഹള, പുലയ ലഹള, വൈക്കം സത്യാഗ്രഹം, അയ്യങ്കാളി, വേലുത്തമ്പി ദളവ 


20. 2023 ഡിസംബറിൽ ആരംഭിച്ച ഇന്ത്യയുടെ ആദ്യ വിന്റർ ആർട്ടിക് പര്യവേഷണത്തിൽ പങ്കാളിയായ കേരളത്തിലെ സർവകലാശാല- എം.ജി.സർവകലാശാല


21. 7-ാമത് ഇന്റർനാഷണൽ സ്പൈസ് കോൺഫറൻസ് 2024 വേദി- ന്യൂഡൽഹി


22. ഇന്ത്യയിൽ ജില്ലാപഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കിയ ആദ്യ ജില്ല- വയനാട്


23. ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് നിലവിൽ വന്ന രാജ്യം- സൗദി അറേബ്യ (ജിദ്ദ)


24. ഇന്ത്യയിലെ (ഏഷ്യയിലെ) ആദ്യ അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിലവിൽ വരുന്നത്- കോഴിക്കോട്

  • 'മ്യൂസിയം സ്ഥാപിക്കുന്ന ബാങ്ക്- കാരശ്ശേരി സഹകരണ ബാങ്ക്


25. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ- കിഷോർ മക്വാന


26. 'മോദി എ കോമൺമാൻസ് പിഎം എന്ന പുസ്തകത്തിന്റെ രചയിതാവ്- കിഷോർ മക്വാന


27. 2024 ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ കിരീടം നേടിയ ഇന്ത്യൻ സഖ്യം- സാത്വിക് സാാജ് - ചിരാഗ് കെട്ടി

  • പുരുഷ സിംഗിൾസ് കിരീടം- യുകിഷി (ചൈന)
  • വനിതാ സിംഗിൾസ് കിരീടം- സെയുങ് ആൻ (ദക്ഷിണ കൊറിയ)


28. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് നൽകുന്ന വനിതാരത്ന പുരസ്കാരത്തിന് അർഹയായവർ- ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, അന്നപൂർണ്ണി സുബ്രഹ്മണ്യം, വിജി പെൺകൂട്ട്


29. മനുഷ്യ-വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം- കേരളം


30. ഇന്ത്യയിൽ ഗതാഗത മേഖലയിൽ ആദ്യമായി പോട് ടാക്സി സംവിധാനം ആരംഭിക്കുന്ന നഗരം- മുംബൈ

No comments:

Post a Comment