1. അനധികൃത പശുക്കടത്ത് തടയാൻ ജമ്മുകശ്മീർ പോലീസ് ആരംഭിച്ച പരിശോധന- ഓപ്പറേഷൻ കാമധേനു
2. പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർമാർ- ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു
3. പാലസ്തീന്റെ പുതിയ പ്രധാനമന്ത്രി- മുഹമ്മദ് മുസ്തഫ
4. 2024 മാർച്ചിൽ വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ച ജപ്പാന്റെ റോക്കറ്റ്- കെയ്റോസ്
5. 2023 -24 വർഷത്തെ രഞ്ജി ട്രോഫി ജേതാക്കൾ- മുംബൈ
6. ഹൈദരാബാദ് വിമോചനദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം- സെപ്റ്റംബർ 17
7. പാമ്പു കടിയേറ്റവർക്ക് മാർഗനിർദേശവും പിന്തുണയും നൽകുന്നതിനായി കേന്ദ്രം ആരംഭിച്ച സ്നേക്ക് ബൈറ്റ് ഹെൽപ്പ് ലൈൻ നമ്പർ- 15400
8. 2019 പൗരത്വ ഭേദഗതി നിയമവ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം പുറത്തിറക്കിയത്- 2024 മാർച്ച് 11
- ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 6 മതങ്ങളിൽപെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ളതാണ് ചട്ടങ്ങൾ.
- ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക.
- 2014 ഡിസംബർ 31 നോ അതിനു മുൻപോ ഇന്ത്യയിലെത്തിയവർക്ക് അപേക്ഷിക്കാം.
- ലോക്സഭ പാസ്സാക്കിയത് - 2019 ഡിസംബർ 9
- രാജ്യസഭ പാസ്സാക്കിയത് - 2019 ഡിസംബർ 11
- രാഷ്ട്രപതി ഒപ്പുവച്ചത് - 2019 ഡിസംബർ 12
- പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം - കേരളം
9. 2024 മാർച്ചിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച, ഒരേ സമയം പല ലക്ഷ്യങ്ങൾ തകർക്കാൻ മിസൈൽ- അഗ്നി 5
- പരീക്ഷണം അറിയപ്പെടുന്നത്- മിഷൻ ദിവ്യാസ്ത്ര
10. 2024 മാർച്ചിൽ കേന്ദ്ര വിജിലൻസ് കമ്മീഷണറായി നിയമിതനായ മലയാളി- എ.എസ്. രാജീവ്
11. ഗുരുവായൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തുന്ന ജ്ഞാനപ്പാന പുരസ്കാരം 2024 ജേതാവ്- രാധാകൃഷ്ണൻ കാക്കശേരി
12. ബില്ലിലൂടെ പാസ്സാക്കപ്പെട്ട് യൂണിഫോം സിവിൽ കോഡ് (UCC) നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഉത്തരാഖണ്ഡ്
- രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്- 2024 March 13
13. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഫെബ്രുവരി മാസത്തെ മികച്ച കളിക്കാരനായത്- യശസ്വി ജയ്സ്വാൾ
14. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2023- ലെ പരിഭാഷാ പുരസ്കാരം മലയാള വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായത്- ഡോ പി കെ രാധാമണി
15. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ അരി ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി- കെ-റൈസ്
16. 2024 മാർച്ചിൽ വേൾഡ് റെക്കോർഡ്സ് യൂണിയന്റെ അംഗീകാരം ലഭിച്ച കേരളത്തിലെ പദ്ധതി- സ്നേഹാരാമം
- ശുചിത്വ മിഷന്റെ സഹകരണത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയാണ്- സ്നേഹാരാമം
- മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കി മാറ്റുന്നതാണ് 'സ്നേഹാരാമം' പദ്ധതി.
17. 2024 മാർച്ചിൽ, ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വഞ്ചർ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വേദിയാകുന്നത്- വാഗമൺ (ഇടുക്കി)
18. 2024 മാർച്ചിൽ നടന്ന അഗ്നി- 5 മിസൈൽ പരീക്ഷണത്തിന് നേതൃത്വം നൽകിയ മലയാളി വനിത- ഷീനാ റാണി
19. 65-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- കോഴിക്കോട്
20. 2024 മാർച്ചിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ- അഗ്നി - 5
21. ഗുരുവായൂർ ദേവസ്വത്തിന്റെ 2024ലെ ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹനായത്- രാധാകൃഷ്ണൻ കാക്കശ്ശേരി
22. 2024 മാർച്ചിൽ നടന്ന പോർച്ചുഗീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്- ടോവിനോ തോമസ്
23. പൗരത്വ നിയമത്തിലെ വിവാദമായ വ്യവസ്ഥകൾക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ- കേരളം
24. 2024- ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയാകുന്ന നഗരം- ന്യൂഡൽഹി
25. 2024 മാർച്ചിൽ രാജസ്ഥാനിലെ പൊഖ്റാനിൽ നടന്ന ഇന്ത്യൻ കര-വ്യോമ-നാവികസേന സംയുക്ത സൈനികാഭ്യാസം- ഭാരത് ശക്തി
26. 2024 മാർച്ചിൽ പാക്കിസ്ഥാന്റെ പ്രഥമ വനിതയായി നിയമിതയാകുന്നത്- അസീഫ ഭൂട്ടോ
27. നേപ്പാളിന്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനം- പൊഖാറ
28. ഇന്ത്യയിൽ ആദ്യമായി ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി 'കോഡ് ഗ്രേ പ്രോട്ടോക്കോൾ' പുറത്തിറക്കിയ സംസ്ഥാനം- കേരളം
29. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളെ പശ്ചാത്തലമാക്കി നിർമ്മിച്ച മലയാള സിനിമ- ഇതുവരെ (സംവിധാനം- അനിൽ തോമസ്)
30. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്ലിമിറ്റഡിന്റെ പുതിയ സി.ഇ.ഒ.യായി നിയമിതനായത്- ശ്രീകുമാർ കെ.നായർ
No comments:
Post a Comment