1. ലോക്പാലിന്റെ പുതിയ ചെയർപേഴ്സനായി നിയമിതനായത്- എ.എം. ഖാൻവിൽക്കർ
2. റഷ്യൻ സായുധസേനയെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റത്തിന് തടവ് ശിക്ഷ ലഭിച്ച മനുഷ്യാവകാശ പ്രവർത്തകൻ- ഒലേഗ് ഒർലോവ്
3. ലോകത്തിലെ ആദ്യ വേദ ഘടികാരം സ്ഥാപിതമാകുന്നത്- ഉജ്ജയിൻ
4. 2024 ഫെബ്രുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ന്യൂസിലന്റ് താരം- നീൽ വാഗ്നർ
5. അടുത്തിടെ രാജിവച്ച ഇന്ത്യൻ ഹോക്കി സി.ഇ.ഒ.- എലേന നോർമൻ
6. പുരുഷ T20 ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരം- Jan Nicol Loftie Eaton
7. 2024 ഫെബ്രുവരിയിൽ ലോക്പാലിന്റെ പുതിയ അധ്യക്ഷനായി നിയമിതനായ സുപ്രീംകോടതി മുൻ ജഡ്ജി- ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ
- മുഴുവൻ പേര്- അജയ് മാണിക്റാവു ഖാൻവിൽക്കർ
- ജുഡീഷ്യൽ അംഗങ്ങളായി നിയമിതരായത്- ലിംഗപ്പ നാരായണ സ്വാമി, സഞ്ജയ് യാദവ്, ഋതുരാജ് അവസ്തി.
- നോൺ ജുഡീഷ്യൽ അംഗങ്ങളായി നിയമിതരായത് സുശീൽ ചന്ദ്ര, പങ്കജ് കുമാർ, അജയ് ടിർക്കി
8. 2024 ഫെബ്രുവരിയിൽ രാജിവച്ച HOCKEY INDIA CEO- എലേന നോർമൻ
9. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കിയ താരം- JAN NICOL LOFTIE-EATON (നമീബിയ)
- 2024 ഫെബ്രുവരിയിൽ നേപ്പാളിനെതിരെ 33 പന്തുകളിൽ സെഞ്ച്വറി തികച്ചു.
10. 2024 ഫെബ്രുവരിയിൽ കേരള ബാങ്കിന്റെ പുതിയ സി.ഇ.ഒ ആയി ചുമതലയേറ്റത്- ജോർട്ടി.എം.ചാക്കോ
11. കാഴ്ച പരിമിതർക്ക് വേണ്ടി വികസിപ്പിച്ചെടുത്ത ടാബ്- ലൂയി
- കാഴ്ച പരിമിതരായ സ്കൂൾ-കോളേജ് കുട്ടികൾക്ക് കുറഞ്ഞ വിലയിൽ ടാബ് എത്തിക്കുന്ന സ്റ്റാർട്ടപ്പ്
- സിക്സ് ഡോട്ട് ഡിസൈൻ
12. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി രണ്ടാം തവണയും അധികാരത്തിലേറിയത്- ഷെഹ്ബാസ് ഷെരീഫ്
13. സുവേളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഗവേഷകർ ഒഡീഷാ, പശ്ചിമബംഗാൾ തീരങ്ങളിൽ കണ്ടെത്തിയ പുതിയ ഇനം ഹെഡ് ഷീൽഡ്- മെലനോക്ലാമിസ് ദ്രൗപതി
- ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായ ദ്രൗപതി മുർമുവിന്റെ പേരിലാണ് ഈ ഇനം അറിയപ്പെടുന്നത്.
14. പരിചയമില്ലാത്ത സ്ത്രീയെ ഡാർലിംഗ് എന്ന് വിളിക്കുന്നത് അപകീർത്തികരവും ലൈംഗികാതിക്രമവുമായി കണക്കാക്കുമെന്ന് വിധിച്ച ഹൈക്കോടതി- കൽക്കട്ട
15. 2024 ഫെബ്രുവരിയിൽ അന്തരിച്ച, ഛത്തീസ്ഗഡിലെ പ്രശസ്ത പുരാവസ്തു ഗവേഷകനും പത്മശ്രീ പുരസ്കാര ജേതാവും- അരുൺകുമാർ ശർമ്മ
16. 2024 ഫെബ്രുവരിയിൽ അന്തരിച്ച, 17-ാം ലോക്സഭയിലെ ഏറ്റവും പ്രായംകൂടിയ അംഗം- ഷഫിക്കർ റഹ്മാൻ ബർ
17. സ്വന്തം നാട്ടിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പര വിജയം നേടുന്ന ടീം- ഇന്ത്യ
18. ജാവലിൻ ത്രോയിൽ 90 മീറ്റർ ദൂരം മറികടന്ന പ്രായം കുറഞ്ഞ താരം- മാക്സ് ഡെനിങ്
19. 2024 ഫെബ്രുവരിയിൽ 20-20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ താരം- ലോഫി ഈറ്റൺ
20. മഹിളാ സമ്മാൻ യോജന പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച കേന്ദ്രഭരണ പ്രദേശം- ഡൽഹി
21. 2023- ലെ തകഴി സാഹിത്യ പുരസ്കാര ജേതാവ്- എം കെ സാനു
- 2022- ലെ തകഴി സാഹിത്യ പുരസ്കാര ജേതാവ്- എം മുകുന്ദൻ
22. 2023-24 വർഷത്തെ യുവേഫ വനിതാ നേഷൻസ് ലീഗ് കപ്പ് ഫുട്ബോളിൽ കിരീടം നേടിയത്- സ്പെയിൻ
23. നിർധനരായ വ്യക്കാരോഗികൾക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ഡയാലിസിസ് നൽകിയതിനുള്ള 'ഡയാലിസിസ് മാൻ അവാർഡിന് അർഹനായത്- കെ എൻ ആനന്ദകുമാർ
24. അർബുദ ബാധിതർക്കും, ഡയാലിസിസ് ചെയ്യുന്നവർക്കുമുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി- നീതി മെഡിക്കൽ സ്കീം
25. ഫോണിലും, വാട്സാപ്പിലും വരുന്ന തട്ടിപ്പ് കോളുകളും, മെസേജുകളും തടയുന്നതിനായി കേന്ദ്ര ടെലികോം മന്ത്രാലയം അവതരിപ്പിച്ച പുതിയ സംവിധാനം- ചക്ഷു
26. സംസ്ഥാനത്തെ ആദ്യ ജനമൈത്രി ചെക്ക്പോസ്റ്റ് നിലവിൽ വന്നത്- മറയൂർ
27. 2023- ലെ യു എൻ സുസ്ഥിര വികസന ലക്ഷ്യം സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 112
28. ഇന്ത്യയിലെ ആദ്യ സെമി കണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റ് നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്
29. ഇന്റർനാഷണൽ സ്പൈസ് കോൺഫറൻസ് 2024- ന്റെ വേദി- ഗുരുഗ്രാം
30. ഫോർമുല വൺ ബഹ്റൈൻ ഗ്രാൻപ്രിക്സ് 2024 കിരീടം നേടിയത്- മാക്സ് വെസ്റ്റപ്പൻ
No comments:
Post a Comment