1. അമിതഭാരം കയറിവരുന്ന വാഹനങ്ങളെ പിടികൂടാൻ വണ്ടി വിജിലൻസ് ഡിപ്പാർട്ട്മെന്റ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന- ഓപ്പറേഷൻ ഓവർലോഡ്
2. വനിതകൾക്ക് കൂടുതൽ വരുമാനം ലക്ഷ്യമിട്ടും നഗരകേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകാനുമായി കുടുംബ്രീ ആവിഷ്കരിച്ച പദ്ധതി- ക്വിക്ക് സെർവ്
3. 2024 മാർച്ചിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ഷഹബാസ് നദീം ഏത് രാജ്യത്തിന്റെ താരമാണ്- ഇന്ത്യ
4. 2024 മാർച്ചിൽ ടിബറ്റൻ ആടിനെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച രാജ്യം-ചൈന
5. ഇന്ത്യൻ നാവികസേനയ്ക്ക് ഡൽഹി കാന്റിൽ നിർമ്മിച്ച പുതിയ ആസ്ഥാനമന്ദിരം- നൗസേന ഭവൻ
6. 2024- ലെ ഇറാസ്മസ് പ്രൈസ് ജേതാവായ ഇന്ത്യൻ എഴുത്തുകാരൻ- അമിതാവ് ഘോഷ്
7. കേരളത്തിലെ (ഇന്ത്യയിലെ) ആദ്യ ബിസിനസ് ജെറ്റ് ടെർമിനൽ നിലവിൽ വന്നത്- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL)
8. അന്താരാഷ്ട്ര നാണയനിധി (IMF) പുറത്തുവിട്ട കണക്കുപ്രകാരം ലോകത്തെ അതിദരിദ്രരാജ്യങ്ങളിൽ ഒന്നാമത്- ദക്ഷിണ സുഡാൻ
9. 2024 മാർച്ചിൽ പുറത്തിറങ്ങുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ- ലൈഫ് : മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി
10. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിർദ്ദേശം പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സമിതി അധ്യക്ഷൻ- രാംനാഥ് കോവിന്ദ്
11. 2024 കോപ്പ അമേരിക്ക ഫുട്ബോൾ വേദി- യു എസ് എ
12. വിവേചന രഹിത ദിനം- മാർച്ച് 1 2024 THEME- TO PROTECT EVERYONE'S HEALTH, PROTECT EVERYONE'S RIGHTS.
13. 2024 വനിത ദിനത്തിൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട എഴുത്തുകാരി- സുധാ മൂർത്തി
14. ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈ ലെയ്ൻ റോഡ് ടണൽ- സെല ടണൽ (അരുണാചൽ പ്രദേശ്)
15. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് പൂർത്തിയാക്കിയ ആദ്യ പേസർ- ജെയിംസ് ആൻഡേഴ്സൺ
16. കേരളത്തിലെ ആദ്യ മാരിടൈം ക്ലസ്റ്ററിന്റെ വേദി- ചേർത്തല
17. അടുത്തിടെ ലക്ഷദ്വീപിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവി ബേസ്- ഐ.എൻ.എസ് ജടായു
18. പ്രഥമ Blue Talk മീറ്റിങ് വേദി- ന്യൂഡൽഹി
19. സംസ്ഥാന വനിത-ശിശുക്ഷേമ വകുപ്പിന്റെ വനിതാ രത്ന പുരസ്കാരം 2024 നേടിയവർ- ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, അന്നപൂർണി സുബ്രഹ്മണ്യം, വിജി പെൺകുട്ട്
20. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ (വീഡിയോ കോൺഫറൻസിങ് ടെലിഫോണിക് സൗകര്യങ്ങൾ) സൗജന്യമായ നിയമ സേവനം ലഭ്യമാക്കുന്നതിനായി കേന്ദ്ര സാമൂഹ്യനീതി വകുപ്പും സി.എസ്.സി യും സംയുക്തമായി സംഘടിപ്പിച്ച പദ്ധതി- Tele-Law 2.0
21. ലോകത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന മുൻനിര സ്റ്റാർട്ടപ്പുകളെ ഉൾപ്പെടുത്തി അമേരിക്കയിലെ പ്രമുഖരായ ടെക്സ്റ്റാർസിന്റെ ആക്സിലേറ്റർ പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ സ്റ്റാർട്ടപ്പ്- പേർളി ബുക്ക്സ്
22. 2024 മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌ത രാജ്യത്തെ ആദ്യ എട്ടുവരി എലവേറ്റഡ് ഹൈവേ- ദ്വാരക എക്സ്പ്രസ് വേ
- ഡൽഹി വിമാനത്താവളത്തെയും ഗുരുഗ്രാം ബൈപാസിനെയും ബന്ധിപ്പിക്കുന്നു.
23. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവായുധ വാഹക ശേഷിയുള്ള അഗ്നി-5 ബഹുലക്ഷ്യ മിസൈലിന്റെ പരീക്ഷണത്തിന് നൽകിയ പേര്- മിഷൻ ദിവ്യാസ്ത്ര
24. 2024 മാർച്ചിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഐ.സി.സി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- ഇന്ത്യ
25. പോർച്ചുഗീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുത്തത്- ടൊവിനോ തോമസ്
- ചിത്രം- അദൃശ്യ ജാലകങ്ങൾ
26. ടി പത്മനാഭന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ- നളിന കാന്തി (സംവിധാനം- സുസ്മേഷ് ചന്ദ്രോത്ത്)
27. 2024 ഇസാഫ് സ്ത്രീരത്ന പുരസ്കാരം ജേതാവ് ടെസി തോമസ് ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്- കിഷോർ മക്വാന
28. ലോക്പാലിന്റെ അധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് അജയ് മണിക് റാവു ഖാൻവിൽക്കർ
29. 71-ാമത് മിസ് വേൾഡ് ഫൈനൽ വേദിയിൽ ‘ബ്യൂട്ടി വിത്ത് എ പർപ്പസ് ഹ്യൂമാനിറ്റേറിയൻ അവാർഡ്'- ന് അർഹയായത്- നിത അംബാനി
30. അരുണാചൽപ്രദേശിലെ 27-ാമത് ജില്ല- ബികോം
No comments:
Post a Comment